ബിജെപി സര്‍ക്കാര്‍ വിദ്യാഭ്യാസത്തിന് തുക ചെലവഴിക്കാത്തതെന്ത് ? മോദിയോട് രാഹുല്‍ ഗാന്ധി

ബിജെപി സര്‍ക്കാര്‍ വിദ്യാഭ്യാസത്തിന് തുക ചെലവഴിക്കാത്തതെന്ത് ? മോദിയോട് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : ബിജെപി സര്‍ക്കാര്‍ ഗുജറാത്തില്‍ വിദ്യാഭ്യാസ മേഖലയ്ക്ക് വളരെ ചെറിയ തുകയാണ് ചെലവഴിക്കുന്നതെന്ന് കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ചോദ്യങ്ങള്‍ എന്ന പേരില്‍ ട്വിറ്ററിലാണ് രാഹുലിന്റെ വിമര്‍ശനം. വിദ്യാഭ്യാസ മേഖലയില്‍ പണം ചെലവാക്കുന്ന കാര്യത്തില്‍ ഗുജറാത്ത് വളരെ പിന്നിലാണ്. ഇക്കാര്യത്തില്‍ രാജ്യത്ത് 26-ാം സ്ഥാനമാണ് സംസ്ഥാനത്തിനുള്ളത്. സംസ്ഥാനത്തെ കുട്ടികള്‍ എന്ത് തെറ്റാണ് ബിജെപി സര്‍ക്കാരിനോട് ചെയ്തത്? സ്‌കൂള്‍ ഫീസ് വര്‍ദ്ധിപ്പിക്കുകയും വിദ്യാഭ്യാസം വാണിജ്യവത്കരിക്കുകയുമാണ് […]

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു വെള്ളിയാഴ്ച അവധി

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു വെള്ളിയാഴ്ച അവധി

തിരുവനന്തപുരം: നബി ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി. പ്രഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് വെള്ളിയാഴ്ച സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പകരം ഒരു ശനിയാഴ്ച ക്ലാസുണ്ടായിരിക്കും. കേരളാ യൂണിവേഴ്‌സിറ്റി നാളെ നടത്താനിരുന്ന പരീക്ഷകള്‍ ഡിസംബര്‍ 16 ലേയ്ക്ക് മാറ്റി. എന്നാല്‍ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ സംസ്ഥാനത്ത് നാളെ പൊതു അവധി ആണെന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ നാളെ പൊതു അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ വിശദീകരണം നല്‍കിയതിനു പിന്നാലെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് […]

രാജസ്ഥാനിലെ ഹോസ്റ്റലുകളിലും ദേശീയ ഗാനം നിര്‍ബന്ധമാക്കണം: സര്‍ക്കാര്‍

രാജസ്ഥാനിലെ ഹോസ്റ്റലുകളിലും ദേശീയ ഗാനം നിര്‍ബന്ധമാക്കണം: സര്‍ക്കാര്‍

ജയ്പുര്‍: രാജസ്ഥാനിലെ വിദ്യാര്‍ത്ഥി ഹോസ്റ്റലുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. സംസ്ഥാനത്തെ 800ഓളം വരുന്ന സര്‍ക്കാര്‍ ഹോസ്റ്റലുകളില്‍ ദിവസവും ദേശീയ ഗാനം ആലപിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. സാമൂഹിക നീതി വകുപ്പാണ് പുതിയ ഉത്തരവിട്ടിരിക്കുന്നത്. സംസ്ഥാനത്തെ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ നിലവില്‍ ഈ രീതി പിന്തുടരുന്നുണ്ട്. ഇത് സര്‍ക്കാര്‍ എയ്ഡഡ് ഹോസ്റ്റലുകളിലേക്കും വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വിദ്യാര്‍ത്ഥികളില്‍ ദേശഭക്തി ഉണര്‍ത്താന്‍ ഇത് സഹായിക്കുമെന്ന് വകുപ്പ് ഡയറക്ടര്‍ സമിത് ശര്‍മ്മ അറിയിച്ചു. രാവിലെ 7മണിക്ക് പ്രാര്‍ഥനാ സമയത്താണ് ദേശീയ ഗാനം […]

മൊബൈലില്‍ വിരലോടിച്ചാല്‍ മതി; മക്കളുടെ പഠന നിലവാരം അറിയാം

മൊബൈലില്‍ വിരലോടിച്ചാല്‍ മതി; മക്കളുടെ പഠന നിലവാരം അറിയാം

കാസര്‍കോട്: കാസര്‍കോട് ടൗണ്‍ യു.പി സ്‌കൂളിലെ കുട്ടികളുടെ ക്ലാസ്മുറിയിലെ പഠനപ്രവര്‍ത്തനങ്ങളും നിലവാരവും നേരിട്ടറിയാന്‍ അച്ഛനും അമ്മയും ഇനി മൊബൈല്‍ ഫോണില്‍ വിരലോടിച്ചാല്‍ മതി. സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ദൈനംദിന പഠന നിലവാര വിവരങ്ങള്‍ അതത് ദിവസം രക്ഷിതാക്കള്‍ക്ക് എത്തിച്ചുകൊടുക്കുന്നതിനായി തയാറാക്കിയ നിങ്ങളുടെ കുട്ടിയെ മനസ്സിലാക്കൂ എന്നര്‍ഥമുള്ള ‘നോ യുവര്‍ ചൈല്‍ഡ് ‘ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍  പ്രകാശനം ചെയ്തു. ഓരോ ക്ലാസിലും നടക്കുന്ന പഠന പ്രവര്‍ത്തനങ്ങളും അവയുടെ മൂല്യനിര്‍ണയ വിവരങ്ങളും രക്ഷിതാക്കള്‍ക്ക് എവിടെയായാലും അപ്പപ്പോള്‍ തന്നെ അറിയാനാകുമെന്നതാണ് ഇതിന്റെ […]

തണല്‍:കുട്ടികളുടെ അഭയ കേന്ദ്രം

തണല്‍:കുട്ടികളുടെ അഭയ കേന്ദ്രം

കാഞ്ഞങ്ങാട്:  ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ശിശുദിനം കുട്ടികളുടെ സംഗമവും തണല്‍ പദ്ധതി ജില്ലാതല പ്രഖ്യാപനവും ടൗണ്‍ ഹാളില്‍ ജില്ലാ കളക്ടര്‍ കെ.ജീവന്‍ ബാബു ഉദ്ഘാടനം ചെയ്തു. റാലിയ്ക്ക് കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ആനന്ദ്.വി.ചന്ദ്രന്‍ (കുട്ടികളുടെ പ്രധാന മന്ത്രി) സ്വാഗതവും ആര്യ നാരായണന്‍(കുട്ടികളുടെ പ്രസിഡണ്ട്) അധ്യക്ഷനായി, ചൈതന്യ ബാബു (സ്പിക്കര്‍) ശിശുദിന സന്ദേശം നല്‍കി. കെ.പി.പ്രകാശ് (ഡി.ഇ.ഒ,) ഒ.എം.ബാലകൃഷ്ണന്‍, മധു മുതിയക്കാല്‍, എം.ലക്ഷ്മി, എം.പി.വി.ജാനകി, കൂത്തൂര്‍ കണ്ണന്‍, അജയന്‍ പനയാല്‍, […]

ഫിഷറീസ് സര്‍വ്വകലാശാല; വലിയപറമ്പിനെ പരിഗണിക്കുന്നു

ഫിഷറീസ് സര്‍വ്വകലാശാല; വലിയപറമ്പിനെ പരിഗണിക്കുന്നു

കാസര്‍കോട്: ഫിഷറീസ് സര്‍വകലാശാലയുടെ ഗവേഷണ കേന്ദ്രത്തിനായി വലിയപറമ്പിനെ പരിഗണിക്കുന്നു. പ്രകൃതി രമണീയമായ വലിയപറമ്പിന്റെ തെക്കന്‍ മേഖലയാണ് കൊല്ലം ആസ്ഥാനമായുള്ള സര്‍വകലാശാല അധികൃതര്‍ നോക്കുന്നത്. ഉത്തരമലബാറിലെ കടലോരവുംകായലോരവും പരിശോധിച്ചു വരുന്ന വിദഗ്ദര്‍ കണ്ണൂര്‍ കാസര്‍ഗോഡ് ജില്ല അതിരിടുന്ന വലിയപറമ്പിന്റെ തെക്കന്‍ ഭാഗത്ത് മറ്റു ചില സൗകര്യങ്ങള്‍ കൂടി കാണുന്നു. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ തൊട്ടടുത്താണ് എന്നതും കാലിക്കടവ,തൃക്കരിപ്പൂര്‍ ഒളവറ പാത മെക്കാഡം ടാറിംഗ് നടത്തുന്നതും യാത്രക്ക് ഏറെ ഗുണകരമാണ്. കായലിലൂടെ സ്പീഡ് ബോട്ടില്‍ മറുകരയില്‍ ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് എത്താനും […]

സ്ത്രീകള്‍ക്ക് ഒട്ടും പേടിയില്ലാതെ വഴിനടക്കാന്‍ കഴിയുന്നത് ഗോവയില്‍ മാത്രം! കേരളത്തിന് രണ്ടാം റാങ്ക്

സ്ത്രീകള്‍ക്ക് ഒട്ടും പേടിയില്ലാതെ വഴിനടക്കാന്‍ കഴിയുന്നത് ഗോവയില്‍ മാത്രം! കേരളത്തിന് രണ്ടാം റാങ്ക്

ന്യൂഡല്‍ഹി: സ്ത്രീ സുരക്ഷ പട്ടികയില്‍ കേരളത്തിന് അഭിമാന നേട്ടം. ഗോവ ഒന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ രണ്ടാം സ്ഥാനം കേരളം നേടി. വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്രം, ആക്രമണങ്ങളില്‍ നിന്ന് സംരക്ഷണം എന്നീ ഘടകങ്ങള്‍ പരിശോധിച്ച് തയ്യാറാക്കിയ ലിംഗാനുഭദ്രത പട്ടികയിലാണ് കേരളം തലയുയര്‍ത്തി നില്‍ക്കുന്നത്. ദേശീയ തലത്തില്‍ അരക്ഷിത സംസ്ഥാനമാണ് കേരളം എന്ന പ്രചരണങ്ങള്‍ പലരും നടത്തുന്നതിനിടെയാണ് ഈ നേട്ടം എന്നതും ശ്രദ്ദേയം. ആദ്യമായാണ് ഇങ്ങനെയൊരു പട്ടിക രാജ്യത്ത് തയ്യാറാക്കുന്നത്. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് 2011 മുതലുള്ള കണക്കുകളും, സെന്‍സസും അടക്കം […]

അഡ്വ.എ.വി. വാമന്‍കുമാറിന് നാടിന്റെ ആദരം

അഡ്വ.എ.വി. വാമന്‍കുമാറിന് നാടിന്റെ ആദരം

കാഞ്ഞങ്ങാട്: വ്യക്തിത്വ വികാസ പരിശീലന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക-നിയമരംഗത്തെ പ്രമുഖനായ അഡ്വ. എ.വി വാമന്‍കുമാറിന് നാടിന്റെ ആദരം. ഇരുപതിലേറെ രാജ്യങ്ങളില്‍ വ്യക്തിത്വവികാസ ക്ലാസ് നയിച്ച് ശ്രദ്ധേയനായ അദ്ദേഹത്തെ കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് ആദരിച്ചത്. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ് തു. ജേസീസ്, ലയണ്‍സ് ക്ലബ്ബ്, റോട്ടറി ക്ലബ്ബ്, വൈ.എം.സി.എ, ബാര്‍ അസോസിയേഷന്‍ എന്നിവയുടെ കൂട്ടായ്മയാണ് ആദരിച്ചത്. അഡ്വ. സി.കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ജേസീസ് മുന്‍ […]

സ്വാശ്രയ കോളേജുകളില്‍ നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി ഒറ്റത്തവണ കരുതല്‍ നിക്ഷേപം സ്വീകരിക്കണം: ജസ്റ്റിസ് കെ.കെ. ദിനേശന്‍ കമ്മിഷന്‍

സ്വാശ്രയ കോളേജുകളില്‍ നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി ഒറ്റത്തവണ കരുതല്‍ നിക്ഷേപം സ്വീകരിക്കണം: ജസ്റ്റിസ് കെ.കെ. ദിനേശന്‍ കമ്മിഷന്‍

തിരുവനന്തപുരം: സ്വാശ്രയ കോളേജുകളില്‍ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞഫീസില്‍ പഠിക്കാന്‍ മാനേജ്‌മെന്റുകളില്‍നിന്ന് ഒറ്റത്തവണ കരുതല്‍ നിക്ഷേപം സ്വീകരിച്ച് ഫണ്ട് രൂപവത്കരിക്കാന്‍ ജസ്റ്റിസ് കെ.കെ. ദിനേശന്‍ കമ്മിഷന്റെ ശുപാര്‍ശ. വിദ്യാര്‍ഥികളില്‍നിന്ന് കോളേജുകള്‍ കോഷന്‍ ഡെപ്പോസിറ്റ് സ്വീകരിക്കുന്ന മാതൃകയില്‍ കോളേജുകളില്‍നിന്ന് അഫിലിയേഷന്‍ സമയത്ത് നിശ്ചിതതുക നിക്ഷേപം സ്വീകരിക്കാനാണ് നിര്‍ദേശം. സംസ്ഥാനത്ത് 989 സ്വാശ്രയ കോളേജുകളുണ്ട്. ഓരോന്നില്‍നിന്നും നിശ്ചിതതുക നിശ്ചയിച്ച് കരുതല്‍ നിക്ഷേപമുണ്ടാക്കണം. ഈ തുക കൈകാര്യം ചെയ്യുന്നതിന് ബന്ധപ്പെട്ട സര്‍വകലാശാലകളുടെ വൈസ്ചാന്‍സലര്‍മാരുടെ കണ്‍സോര്‍ഷ്യം രൂപവത്കരിക്കണം. ഈ തുക ഉപയോഗിച്ച് അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് […]

എസ്.എസ്.എല്‍.സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

എസ്.എസ്.എല്‍.സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2017-18 അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. 2018 മാര്‍ച്ച് ഏഴു മുതല്‍ 26 വരെയാണ് പരീക്ഷ. രാവിലെ പരീക്ഷ നടത്തണമോ ഉച്ചയ്ക്കു ശേഷം നടത്തണോ എന്ന കാര്യത്തില്‍ അന്തിമ തരുമാനമായിട്ടില്ല. ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 13 മുതല്‍ 22 വരെ നടക്കും.

1 2 3 4