പിണറായിയുടേത് വികസനവിരുദ്ധ സര്‍ക്കാര്‍ – ഹക്കീം കുന്നില്‍

പിണറായിയുടേത് വികസനവിരുദ്ധ സര്‍ക്കാര്‍ – ഹക്കീം കുന്നില്‍

എന്‍മകജെ : ജനക്ഷേമ പ്രവര്‍ത്തനങ്ങളോട് മുഖം തിരിഞ്ഞ് നില്‍ക്കുന്ന സര്‍ക്കാര്‍ സമീപനം പ്രതിഷേധാര്‍ഹമാണെന്ന് ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ പറഞ്ഞു. കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരെ എന്‍മകജെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം. എന്‍മകജെ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ബി.എസ് ഗംഭീര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ജെ.എസ് സോമശേഖരഷേണി, ഹര്‍ഷാദ് വോര്‍ക്കാടി, സഞ്ജീവ റൈ, രവി മാസ്റ്റര്‍,എ. ആമു, അബ്ദുള്‍ റഹിമാന്‍ നൂറ, വൈ. ശാരദ, ജയശ്രീ ഗുലാല്‍, […]

മറാട്ടി സംരംക്ഷണസമിതി എന്‍മകജെ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

മറാട്ടി സംരംക്ഷണസമിതി എന്‍മകജെ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

ബദിയഡുക്ക: ആനുകൂല്യങ്ങള്‍ നല്‍കുന്നില്ലെന്ന് ആരോപിച്ച് മറാട്ടി സംരംക്ഷണസമിതി എന്‍മകജെ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. എട്ടായിരത്തോളം അംഗങ്ങളുണ്ടെങ്കിലും മറ്റു പഞ്ചായത്തുകളില്‍ നല്‍കുന്ന പല ആനുകൂല്യങ്ങളും എന്‍മകജെ പഞ്ചായത്തില്‍ ലഭിക്കുന്നില്ലെന്നാണ് പരാതി. ജനസംഖ്യാനുപാതം കണക്കിലെടുത്ത് മൂന്നുകോടി രൂപ പല ആനുകൂല്യങ്ങളായി വിതരണം ചെയ്യേണ്ടിടിത്ത് ആറുലക്ഷം രൂപയോളം മാത്രമാണ് നല്‍കിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളില്‍നിന്ന് ഫണ്ട് ലഭ്യമാക്കുന്നതിലും വീഴ്ചവരുത്തി. സ്ത്രീകളും കുട്ടികളുമടക്കം ആയിരത്തോളം പേര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. മറാട്ടി സംരക്ഷണസമിതി മുന്‍ സംസ്ഥാന പ്രസിഡന്റ് ശ്യാംപ്രസാദ് മാന്യ ഉദ്ഘാടനം ചെയ്തു. മറാഠി […]

ബി. ജെ. പി നേതാവ് കെ. സുരേന്ദ്രന് കോടതിയുടെ അപ്രതീക്ഷിത തിരിച്ചടി

ബി. ജെ. പി നേതാവ് കെ. സുരേന്ദ്രന് കോടതിയുടെ അപ്രതീക്ഷിത തിരിച്ചടി

കൊച്ചി: മഞ്ചേശ്വരത്തു കള്ളവോട്ട് നടന്നെന്നാരോപിച്ചു കോടതിയിലെത്തിയ ബി. ജെ. പി നേതാവ് കെ. സുരേന്ദ്രന് അപ്രതീക്ഷിത തിരിച്ചടി. മരണപ്പെട്ടവര്‍ വോട്ട് ചെയ്തു എന്ന് ആരോപിച്ചാണ് സുരേന്ദ്രന്‍ കോടതിയെ സമീപിച്ചിരുന്നത്. നേരത്തേ, സുരേന്ദ്രന്‍ മരിച്ചവരെന്നു പറഞ്ഞവരില്‍ നാട്ടിലുള്ളവര്‍ കോടതിയില്‍ നേരിട്ട് ഹാജരായി മൊഴി നല്‍കിയിരുന്നു. ഇനി മൊഴി നല്‍കാനുള്ള 45 പേരില്‍ 42 പേര്‍ ഗള്‍ഫിലാണ്. ഇവരെ തിരികെയെത്തിക്കാന്‍ സുരേന്ദ്രന്‍ തന്നെ ചെലവു വഹിക്കണമെന്നാണു കോടതി ആവശ്യപ്പെട്ടത്. ഇവരെ നാട്ടിലെത്തിച്ചാലും കള്ളവോട്ടു നടന്നെന്നു തെളിയിക്കുക എളുപ്പമല്ല. ഈ സാഹചര്യത്തില്‍ […]

വന മഹോത്സവം സംഘടിപ്പിച്ചു

വന മഹോത്സവം സംഘടിപ്പിച്ചു

കാസര്‍കോട്: സോഷ്യല്‍ ഫോറസ്റ്ററി ഡിവിഷന്റെയും എന്‍മകജെ ഗ്രാമപഞ്ചായത്തിന്റെയും ബജകുട്‌ലു മഹാലിംഗേശ്വര ക്ഷേത്രത്തിന്റെയും പെര്‍ല എസ്.എന്‍ ഹൈസ്‌ക്കൂള്‍ നാച്വര്‍ ക്ലബിന്റെയും ആഭിമുഖ്യത്തില്‍ വനമഹോത്സവം സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ ജീവന്‍ ബാബു കെ ഉദ്ഘാടനം ചെയ്തു. ബജകുട്‌ലു മഹാലിംഗേശ്വര ക്ഷേത്രത്തിന് സമീപം നടന്ന ചടങ്ങില്‍ എണ്‍മകജെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൂപവാണി ആര്‍ ഭട്ട് അദ്ധ്യക്ഷത വഹിച്ചു. അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.ബിജു, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.ജോഷി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പുഷ്പ അമേക്കള എന്നിവര്‍ മുഖ്യാഥിതികളായിരുന്നു. ട്രസ്റ്റി […]

പി എച്ച് സിയില്‍ ലാബ് അടച്ചിട്ട് മൂന്ന് മാസം; നടപടി എടുക്കാതെ ഭരണ സമിതി

പി എച്ച് സിയില്‍ ലാബ് അടച്ചിട്ട് മൂന്ന് മാസം; നടപടി എടുക്കാതെ ഭരണ സമിതി

ബദിയടുക്ക: എന്‍മകജെ പഞ്ചായത്തിലെ പെര്‍ളയിലുള്ള പി എച്ച് സിയില്‍ ലാബ് അടച്ചിട്ട് മൂന്ന് മാസം പിന്നിട്ടു. പഞ്ചായത്ത് ഭരണ സമിതിയുടെയും പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായുള്ള എച്ച് എം സി കമ്മിറ്റിയുടെയും കാര്യക്ഷമമായ ഇടപെടല്‍ ഇല്ലാത്തതാണ് ഇതിന് കാരണമെന്ന് ആക്ഷേപം. നേരത്തെ കരാര്‍ അടിസ്ഥാനത്തില്‍ ഉണ്ടായിരുന്ന ലാബ് ടെക്നീഷ്യന്‍ 2017 ജനുവരി 31ന് പ്രസവത്തെ തുടര്‍ന്ന് ലീവ് ആവശ്യപ്പെട്ട് നല്‍കാത്തതിനാല്‍ ജോലി ഒഴിവാക്കി പോയതോടെ ലാബ് അടച്ചിടേണ്ട സ്ഥിതി വന്നു. എന്നാല്‍ പകരം നിയമിക്കാന്‍ ഭരണ സമിതിയോ എച്ച് […]

സായിപ്രസാദം ഭവനപദ്ധതി: രണ്ടാംഘട്ടം എന്മകജെയില്‍ റവന്യൂമന്ത്രി ഉദ്ഘാടനം ചെയ്തു

സായിപ്രസാദം ഭവനപദ്ധതി: രണ്ടാംഘട്ടം എന്മകജെയില്‍ റവന്യൂമന്ത്രി ഉദ്ഘാടനം ചെയ്തു

എന്‍മകജെ: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് തണലേകി സായിപ്രസാദം ഭവനപദ്ധതിയുടെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനം തുടങ്ങി. ശിലാസ്ഥാപനം റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നേതൃത്വത്തിലാണ് എന്‍മകജെ പഞ്ചായത്തില്‍ കാനയിലെ പദ്ധതിപ്രവര്‍ത്തനം തുടങ്ങിയത്. പഞ്ചായത്ത് പ്രസിഡന്റ് രൂപവാണി ആര്‍.ഭട്ട് അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് കെ.പുട്ടപ്പ, സ്ഥിരംസമിതി അധ്യക്ഷ എ.എ.ആയിഷ, ജില്ലാ പഞ്ചായത്ത് അംഗം സഫ്റിന, പഞ്ചായത്ത് അംഗങ്ങളായ ഹനീഫ നടുബയല്‍, ഉദയ ചെട്ടിയാര്‍, ജയശ്രീ കുലാല്‍, ചന്ദ്രാവതി, ദാമോദരന്‍ ആര്‍ക്കിടെക്, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് […]