പിണറായിയുടേത് വികസനവിരുദ്ധ സര്‍ക്കാര്‍ – ഹക്കീം കുന്നില്‍

പിണറായിയുടേത് വികസനവിരുദ്ധ സര്‍ക്കാര്‍ – ഹക്കീം കുന്നില്‍

എന്‍മകജെ : ജനക്ഷേമ പ്രവര്‍ത്തനങ്ങളോട് മുഖം തിരിഞ്ഞ് നില്‍ക്കുന്ന സര്‍ക്കാര്‍ സമീപനം പ്രതിഷേധാര്‍ഹമാണെന്ന് ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ പറഞ്ഞു. കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരെ എന്‍മകജെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം. എന്‍മകജെ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ബി.എസ് ഗംഭീര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ജെ.എസ് സോമശേഖരഷേണി, ഹര്‍ഷാദ് വോര്‍ക്കാടി, സഞ്ജീവ റൈ, രവി മാസ്റ്റര്‍,എ. ആമു, അബ്ദുള്‍ റഹിമാന്‍ നൂറ, വൈ. ശാരദ, ജയശ്രീ ഗുലാല്‍, […]

മറാട്ടി സംരംക്ഷണസമിതി എന്‍മകജെ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

മറാട്ടി സംരംക്ഷണസമിതി എന്‍മകജെ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

ബദിയഡുക്ക: ആനുകൂല്യങ്ങള്‍ നല്‍കുന്നില്ലെന്ന് ആരോപിച്ച് മറാട്ടി സംരംക്ഷണസമിതി എന്‍മകജെ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. എട്ടായിരത്തോളം അംഗങ്ങളുണ്ടെങ്കിലും മറ്റു പഞ്ചായത്തുകളില്‍ നല്‍കുന്ന പല ആനുകൂല്യങ്ങളും എന്‍മകജെ പഞ്ചായത്തില്‍ ലഭിക്കുന്നില്ലെന്നാണ് പരാതി. ജനസംഖ്യാനുപാതം കണക്കിലെടുത്ത് മൂന്നുകോടി രൂപ പല ആനുകൂല്യങ്ങളായി വിതരണം ചെയ്യേണ്ടിടിത്ത് ആറുലക്ഷം രൂപയോളം മാത്രമാണ് നല്‍കിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളില്‍നിന്ന് ഫണ്ട് ലഭ്യമാക്കുന്നതിലും വീഴ്ചവരുത്തി. സ്ത്രീകളും കുട്ടികളുമടക്കം ആയിരത്തോളം പേര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. മറാട്ടി സംരക്ഷണസമിതി മുന്‍ സംസ്ഥാന പ്രസിഡന്റ് ശ്യാംപ്രസാദ് മാന്യ ഉദ്ഘാടനം ചെയ്തു. മറാഠി […]