വാട്‌സപ്പ് ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍; സൂക്ഷിച്ചില്ലെങ്കില്‍ ‘പണികിട്ടും’

വാട്‌സപ്പ് ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍; സൂക്ഷിച്ചില്ലെങ്കില്‍ ‘പണികിട്ടും’

സോഷ്യല്‍ മീഡിയയിലൂടെ മദ്യപാനം പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപിച്ച് ഫെയ്‌സ്ബുക്ക് കൂട്ടായ്മ ജിഎന്‍പിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും)ക്കെതിരെ കര്‍ശന നടപടിയുമായി എക്‌സൈസും സൈബര്‍ സെല്ലും സംസ്ഥാന പോലീസും നീങ്ങുന്നതിനിടെ വാട്‌സപ്പ് ഗ്രൂപ്പുകളും നിരീക്ഷണത്തില്‍. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന ലക്ഷക്കണക്കിന് ഗ്രൂപ്പുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സൈബര്‍സെല്‍ കണ്ടെത്തിയിരുന്നു. ഈ ഗ്രൂപ്പുകളുടെയെല്ലാം വിശദാംശങ്ങള്‍ ശേഖരിക്കാനാണ് സൈബര്‍സെല്‍ മേധാവി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത്തരം ഗ്രൂപ്പുകളിലേക്ക് അശ്ലീലവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതടക്കമുള്ള പോസ്റ്റുകള്‍ പതിവായി എത്താറുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് നിരന്തരം ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം […]

ഒടിവിദ്യകളുമായി ‘ഒടിയന്‍’ മാണിക്യന്‍ ; ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി

ഒടിവിദ്യകളുമായി ‘ഒടിയന്‍’ മാണിക്യന്‍ ; ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ‘ഒടിയന്‍ ‘സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക് പേജിലൂടെ ആണ് ടീസര്‍ പങ്കുവെച്ചത്. മലയാളികളുടെ അഭിമാനവും അഭിനയ ലോകത്തിന്റെ നടന വിസ്മയവുമായ മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഒടിയന്‍. ഇതുവരെ മറ്റൊരു മോഹന്‍ലാല്‍ സിനിമയിലും കാണാത്ത മേക്കോവറിലാണ് മലയാളികളുടെ പ്രിയതാരം ഒടിയനില്‍ എത്തിയിരിക്കുന്നത്. ഒടിയനിലെ യുവാവായ ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിനാണ് തീര്‍ത്തും വ്യത്യസ്തവും കൂടുതല്‍ എനര്‍ജറ്റിക്കുമായ രൂപം […]

ഫേയ്സ് ബുക്കില്‍ പുതിയ മാറ്റങ്ങള്‍; യുവാക്കളെ ആകര്‍ഷിക്കാന്‍ ഡേറ്റിങ് ആപ്പുമായി സക്കര്‍ബര്‍ഗ്ഗ്

ഫേയ്സ് ബുക്കില്‍ പുതിയ മാറ്റങ്ങള്‍; യുവാക്കളെ ആകര്‍ഷിക്കാന്‍ ഡേറ്റിങ് ആപ്പുമായി സക്കര്‍ബര്‍ഗ്ഗ്

പങ്കാളികളെ തേടാനും പ്രണയിക്കാനും സഹായിക്കുന്ന ഡേറ്റിങ് ആപ്പ് അവതരിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ഫെയ്സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗ് രംഗത്ത്. യുവാക്കളുടെ ഇടയില്‍ ഫെയ്സ്ബുക്കിന്റെ പ്രചാരം വര്‍ധിപ്പിക്കാനും ചെലവഴിക്കുന്ന സമയം കൂട്ടാനും പുതിയ ആപ്പിലൂടെ സാധിക്കും എന്നാണ് കരുതുന്നത്. ഏതാണ്ട് 20 കോടി അവിവാഹിതരായ ചെറുപ്പക്കാരുണ്ട് ഫെയ്സ്ബുക്കില്‍. ഈ സാധ്യത മുന്നില്‍ കണ്ടാണ് ഇത്തരമൊരു നീക്കം നടത്തുന്നത്. സ്വകാര്യതയ്ക്ക് പ്രാധാന്യം നല്കിയാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുന്നതെന്നും മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു. പുതിയ പ്രഖ്യാപനത്തോടെ ഫെയ്സ്ബുക്ക് ഓഹരിയില്‍ 1.1. % ന്റെ […]

ബിജെപി എം പിമാര്‍ ഫേസ്ബുക്കില്‍ മൂന്നു ലക്ഷം ലൈക്കുകള്‍ നേടണമെന്ന് നരേന്ദ്ര മോദി

ബിജെപി എം പിമാര്‍ ഫേസ്ബുക്കില്‍ മൂന്നു ലക്ഷം ലൈക്കുകള്‍ നേടണമെന്ന് നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ബിജെപിയുടെ എല്ലാ എം പിമാരും അവരുടെ ഫേസ്ബുക്ക് പേജില്‍ മൂന്നു ലക്ഷം ലൈക്കുകളെങ്കിലും നേടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. ഈ ലൈക്കുകള്‍ മാര്‍ക്കറ്റിങ് കമ്ബനിയില്‍ നിന്ന് കാശ് കൊടുത്ത് വാങ്ങരുതെന്നും, യഥാര്‍ത്ഥമായിരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെയും നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന എംപിമാരുടെ യോഗത്തിലാണ് അദ്ദേഹം നിര്‍ദേശം നല്‍കിയത്. ലൈക്ക് മൂന്നുലക്ഷമായാല്‍ ഈ പേജിലൂടെ മണ്ഡലത്തിലെ ജനങ്ങളോട് ലൈവ് വീഡിയോ കോളിലൂടെ സംവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അടുത്ത […]

ആപ്ലിക്കേഷനുകള്‍ ലോക്ക് ചെയ്യാന്‍ ബോള്‍ട്ട് അപ്പ് ലോക്കുമായി ഫെയ്‌സ്ബുക്ക്

ആപ്ലിക്കേഷനുകള്‍ ലോക്ക് ചെയ്യാന്‍ ബോള്‍ട്ട് അപ്പ് ലോക്കുമായി ഫെയ്‌സ്ബുക്ക്

മറ്റ് ആപ്ലിക്കേഷനുകള്‍ ലോക്ക് ചെയ്യാനുള്ള ഒരു പുതിയ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനായ ബോള്‍ട്ട് ആപ്പ് ലോക്ക് അവതരിപ്പിച്ച് ഫെയ്‌സ്ബുക്ക്. 2013 ല്‍ ഫെയ്‌സ്ബുക്ക് സ്വന്തമാക്കിയ ഇസ്രായേലില്‍ പ്രവര്‍ത്തിക്കുന്ന ഡാറ്റാ സെക്യൂരിറ്റി ആപ്ലിക്കേഷന്‍ നിര്‍മ്മാണ കമ്ബനിയായ ഒനാവോയാണ് ഇതിന് പിന്നില്‍. പിന്‍ കോഡ്, പാറ്റേണ്‍, ഫിങ്കര്‍പ്രിന്റ് എന്നിവ ഉപയോഗിച്ച് സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍ ലോക്ക് ചെയ്യാന്‍ ഇതിലൂടെ സാധിക്കും. ഫെയ്‌സ്ബുക്കിന്റെ സമൂഹ മാധ്യമ ശൃംഖലകളില്‍ നിന്നും ഉപയോക്താക്കളുടെ ശ്രദ്ധതിരിക്കാന്‍ പുതിയ ആപ്ലിക്കേഷനുകള്‍ കണ്ടെത്താനും ഇതുവഴി പദ്ധതിയിടുന്നുണ്ട്.

ഫെയ്‌സ്ബുക്കിനും ഗൂഗിളിനും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ജോര്‍ജ്ജ് സോറോസ്

ഫെയ്‌സ്ബുക്കിനും ഗൂഗിളിനും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ജോര്‍ജ്ജ് സോറോസ്

ദാവോസ്: ഫെയ്‌സ്ബുക്കിനും, ഗൂഗിളിനുമെതിരെ പ്രമുഖ വ്യവസായിയായ ജോര്‍ജ് സോറോസ്. സോഷ്യല്‍ മീഡിയകളുടെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞു എന്ന് പ്രഖ്യാപിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം ദാവോസ് ആണെന്നും, ഉപയോക്താക്കളെ വഞ്ചിക്കുന്നതിനുള്ള ശക്തി ഫെയ്‌സ്ബുക്കിനും, ഗൂഗിളിനും ഉണ്ടെന്നും, ഏകാധിപത്യ നിയന്ത്രണത്തിന് വഴിവെക്കുമെന്നും ശതകോടി നിക്ഷേപകനും കാരുണ്യ പ്രവര്‍ത്തകനുമായ ജോര്‍ജ്ജ് സോറോസ്. എക്കണോമിക് ഫോറത്തില്‍ സംസാരിക്കവെയാണ് സോറോസ് ഇക്കാര്യം അറിയിച്ചത്. അമേരിക്കന്‍ ഐടി കുത്തകകളുടെ ആഗോള ആധിപത്യം തകര്‍ന്നടിയുന്നതിനു മുമ്പുള്ള കുറച്ചുസമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. വലിയ ഏകാധിപത്യ ശക്തിയായി ഫെയ്‌സ്ബുക്കും, ഗൂഗിളും വളര്‍ന്നിരിക്കുന്നു. […]

ഫേസ്ബുക്ക് പ്രണയം: താമരശ്ശേരിയില്‍ ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ചുപോയ യുവതിയും കാമുകനും അറസ്റ്റില്‍

ഫേസ്ബുക്ക് പ്രണയം: താമരശ്ശേരിയില്‍ ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ചുപോയ യുവതിയും കാമുകനും അറസ്റ്റില്‍

താമരശ്ശേരി: ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം പോയ യുവതിയും കാമുകനും അറസ്റ്റില്‍. താമരശ്ശേരി ഈങ്ങാപ്പുഴ സ്വദേശികളായ ഊന്നുകല്ലില്‍ ദിവ്യ (31) കാമുകന്‍ നാദാപുരം വളയം ചാത്തോത്ത് രാഹുല്‍ (23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്യ്തത്. ഫേസ്ബുക്കിലൂടെ ആറുമാസം മുമ്പായിരുന്നു ദിവ്യ രാഹുലിനെ പരിചയപ്പെട്ടത്. പിന്നീട് ഇവര്‍ പ്രണയത്തിലാകുകയും ദിവ്യ ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോകുകയുമായിരുന്നു. ദിവ്യയെ കാണാനില്ലെന്നു കാണിച്ച് ഭര്‍ത്താവ് താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇവര്‍ കണ്ണൂര്‍ പേരാവൂരില്‍ ലോഡ്ജില്‍ […]

ഹിന്ദി ഗാനത്തിന് ചുവട് വെച്ച വൃദ്ധയുടെ വീഡിയോ കണ്ടത് എഴുപത് ലക്ഷത്തിലധികം പേര്‍

ഹിന്ദി ഗാനത്തിന് ചുവട് വെച്ച വൃദ്ധയുടെ വീഡിയോ കണ്ടത് എഴുപത് ലക്ഷത്തിലധികം പേര്‍

മുംബൈ: നൃത്തം ചെയ്യുന്നതിന് പ്രായം ഒരു തടസമേയല്ലെന്ന് തെളിയിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. 1956ല്‍ പുറത്തിറങ്ങിയ പരിവാര്‍ എന്ന ഹിന്ദി ചിത്രത്തില്‍ ലതാ മങ്കേഷ്‌കര്‍ പാടിയ ഗാനത്തിന് ചുവടു വെച്ച വൃദ്ധയുടെ വീഡിയോയാണ് പ്രചരിക്കുന്നത്. നൃത്തം ചെയ്യാന്‍ അതിയായി ആഗ്രഹിക്കുന്നവര്‍ക്കും പ്രായം ഒരു പ്രശ്നമാണെന്ന് തെറ്റിദ്ധരിച്ച് മാറി നില്‍ക്കുന്നവര്‍ക്കും ഈ വയോധിക ഒരു പ്രചോദനമാണ്. ചുവടുകള്‍ക്കൊപ്പം മനോഹരമായ ഭാവങ്ങളും ഇവരുടെ മുഖത്ത് പ്രതിഫലിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ വയോധിക ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഗൃഹാതുരത്വം […]

ഫ്‌ലക്‌സ് ബോര്‍ഡുകളില്‍ തന്റെ ചിത്രം വേണ്ടെന്ന് പി. ജയരാജന്‍

ഫ്‌ലക്‌സ് ബോര്‍ഡുകളില്‍ തന്റെ ചിത്രം വേണ്ടെന്ന് പി. ജയരാജന്‍

കണ്ണൂര്‍: പാര്‍ട്ടി സമ്മേളനങ്ങളുടെ ഭാഗമായി സ്ഥാപിക്കുന്ന ഫ്‌ലക്‌സ് ബോര്‍ഡുകളില്‍ തന്റെ ചിത്രം വേണ്ടെന്ന് കണ്ണൂര്‍ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍. ഫ്‌ലക്‌സുകളില്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ സന്ദേശമാണ് പ്രചരിപ്പിക്കേണ്ടതെന്നും അതിനാല്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ പിന്‍മാറണമെന്നും ജയരാജന്‍ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. ഫോട്ടോ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രചരണങ്ങള്‍ ചൂണ്ടിക്കാട്ടി ശത്രു മാധ്യമങ്ങള്‍ ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. നേരത്തേ, ജയരാജന്റെ പേരിലുള്ള വീഡിയോ ആല്‍ബവും ഡോക്യുമന്റെറിയും പുറത്തിറക്കിയത് വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഫേസ്ബുക്കിലൂടെ […]

ഹണിയുടെ പുതിയ ചിത്രം സോഷ്യല്‍ മീഡിയകളില്‍ വൈറല്‍

ഹണിയുടെ പുതിയ ചിത്രം സോഷ്യല്‍ മീഡിയകളില്‍ വൈറല്‍

കലാഭവന്‍ മണിയുടെ ജീവിതകഥയുമായി സാമ്യമുള്ള സിനിമയാണ് വിനയന്‍ ഒരുക്കുന്ന ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’. ചിത്രത്തിലെ നായികമാരില്‍ ഒരാള്‍ ഹണി റോസാണ്. ചിത്രത്തിലെ ഹണിയുടെ പുതിയ ചിത്രം സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. പരമ്പരാഗത കേരളീയ വേഷവും ആഭരണങ്ങളും അണിഞ്ഞ് നില്‍ക്കുന്ന പുതിയ ഫോട്ടോ ഹണി തന്നെയാണ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. ചിത്രത്തിന്റെ കഥയും സംവിധാനവും വിനയന്‍ തന്നെയാണ്. മണിയുടെ ജീവിതകഥയല്ല ഇതെന്നും എന്നാല്‍, മണിയുടെ ജീവിതത്തിലെ ചിലതെല്ലാം ചിത്രത്തില്‍ ഉണ്ടാകുമെന്നും സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു.