രാജസ്ഥാനില്‍ വിദ്യാര്‍ഥിനിയെ ഫെയ്സ്ബുക്ക് സുഹൃത്ത് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു

രാജസ്ഥാനില്‍ വിദ്യാര്‍ഥിനിയെ ഫെയ്സ്ബുക്ക് സുഹൃത്ത് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു

കോട്ട: രാജസ്ഥാനിലെ കോട്ടയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ ഫെയ്സ്ബുക്ക് സുഹൃത്തും കൂട്ടാളിയും ചേര്‍ന്ന് നാലുദിവസത്തോളം തടവിലാക്കി പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റു ചെയ്തു ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സ്വകാര്യ സ്‌കൂളില്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണു പീഡനത്തിനിരയായത്. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്ത് പങ്കജ് ദോബിയെന്ന ബിരുദ വിദ്യാര്‍ഥിയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഏപ്രില്‍ ആദ്യ വാരമാണ് ഇവര്‍ ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ടതെന്ന് പൊലീസ് പറുന്നു. ചാറ്റിങ്ങിലൂടേയും ഫോണ്‍ വിളികളിലൂടേയും അടുത്ത ഇവര്‍ ഏപ്രില്‍ 24-നാണ് […]

സ്വകാര്യത വിവാദം: ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ഫര്‍ഹാന്‍ അക്തര്‍

സ്വകാര്യത വിവാദം: ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ഫര്‍ഹാന്‍ അക്തര്‍

മുംബൈ: ഫെയ്സ്ബുക്കിന്റെ സ്വകാര്യത വിവാദത്തെ തുടര്‍ന്ന് ബോളിവുഡ് നടനും സംവിധായകനുമായ ഫര്‍ഹാന്‍ അക്തര്‍ തന്റെ ഫേയ്സ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തു. ‘ഗുഡ് മോര്‍ണിംഗ്, എന്റെ വ്യക്തിഗത ഫേയ്സ്ബുക്ക് അക്കൗണ്ട് പേജ് ഇന്നുമുതല്‍ ഉപേക്ഷിക്കുകയാണ്’ ഇപ്രകാരമായിരുന്നു താരത്തിന്റെ പോസ്റ്റ്. എന്നാല്‍’ഫര്‍ഹാന്‍ അക്തര്‍ ലൈവ്’ എന്ന മറ്റൊരു പേജ് ഡിലീറ്റ് ചെയ്തിട്ടില്ല. ഫര്‍ഹാന്റെ പ്രതിഷേധത്തിന് പിന്തുണ നല്‍കി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ഫെയ്സ്ബുക്ക് വഴി ബ്രിട്ടീഷ് കമ്പനിയായ കേംബ്രിഡ്ജ് അനലിറ്റിക്ക അഞ്ച് കോടി ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തെ തുടര്‍ന്നാണ് […]

ടൊവിനോ തോമസ് ചിത്രം ‘മറഡോണ’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ടൊവിനോ തോമസ് ചിത്രം ‘മറഡോണ’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ടൊവിനോ തോമസിനെ നായകനാക്കി നവാഗത സംവിധായകന്‍ വിഷ്ണു നാരായണന്‍ ഒരുക്കുന്ന പുതിയ ചിത്രം മറഡോണയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ടൊവിനോ ഫെയ്‌സ്ബുക്കിലൂടെയാണ് ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്. ശരണ്യ ആര്‍ നായര്‍. ചെമ്ബന്‍ വിനോദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. എസ് വിനോദ് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ദീപക് ഡി മേനോന്‍. രചന നിവഹിച്ചിരിക്കുന്നത് കൃഷ്ണമൂര്‍ത്തിയാണ്.

ഒടിയന്‍ ലുക്കില്‍ സൂപ്പര്‍ സ്റ്റാര്‍, ഒപ്പം പ്രണവ് മോഹന്‍ലാലും; വൈറലായി ചിത്രം

ഒടിയന്‍ ലുക്കില്‍ സൂപ്പര്‍ സ്റ്റാര്‍, ഒപ്പം പ്രണവ് മോഹന്‍ലാലും; വൈറലായി ചിത്രം

ഒടിയനു വേണ്ടി മോഹന്‍ലാല്‍ നടത്തിയ രൂപമാറ്റത്തിന്റെ എല്ലാ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പുതിയ മറ്റൊരു ചിത്രം കൂടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. മോഹന്‍ലാലും മകന്‍ പ്രണവും ഒന്നിച്ച് വ്യായാമം ചെയ്യുന്ന ചിത്രമാണ് താരം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രമാണ് സോഷ്യല്‍ മീഡിയയിലെ പുതിയ താരം. പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ തന്നെ ചിത്രം വൈറലായി മാറിയിരിക്കുകയാണ്. ഇതിന് മുന്‍പും മോഹന്‍ലാലും പ്രണവും ഒരുമിച്ച് വ്യായാമം ചെയ്യുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മോഹന്‍ലാലിന്റെ […]

ഫ്‌ളാഷ് മോബ് അവതരിപ്പിച്ച വിദ്യാര്‍ഥിനികളെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചവര്‍ക്കെതിരെ പൊലീസ് കേസ്

ഫ്‌ളാഷ് മോബ് അവതരിപ്പിച്ച വിദ്യാര്‍ഥിനികളെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചവര്‍ക്കെതിരെ പൊലീസ് കേസ്

തിരുവനന്തപുരം: എയിഡ്‌സ് ബോധവത്ക്കരണത്തിനായി മലപ്പുറത്ത് ഫ്‌ളാഷ് മോബ് അവതരിപ്പിച്ച വിദ്യാര്‍ഥിനികളെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഫ്‌ളാഷ് മോബില്‍ പങ്കെടുത്ത മുസ്ലീം പെണ്‍കുട്ടികളെ കേന്ദ്രീകരിച്ചായിരുന്നു അപവാദപ്രചാരണം. കലാപമുണ്ടാക്കാനുള്ള ശ്രമം, സ്ത്രീകള്‍ക്കെതിരെയുള്ള അപവാദ പ്രചാരണം, അസ്ലീല പദപ്രയോഗം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇവര്‍ക്കെതിരെ ഐ.ടി ആക്ടിലെ വിവിധ വകുപ്പുകള്‍ കൂടി ചേര്‍ക്കുമെന്നും പൊലീസ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി അനസ് പി എ, ബിച്ചാന്‍ ബഷീര്‍, ഹനീഫ ഞാങ്ങാട്ടിരി, സുബൈര്‍ അബൂബക്കര്‍, സിറോഷ് അല്‍ അറഫ, അഷ്‌കര്‍ […]

പൂമരം പാട്ടിന്റെ ഒന്നാംവാര്‍ഷികം ആഘോഷിച്ച് കാളിദാസ്: ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

പൂമരം പാട്ടിന്റെ ഒന്നാംവാര്‍ഷികം ആഘോഷിച്ച് കാളിദാസ്: ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

ബാലതാരമായി വന്ന് പ്രേക്ഷകമനസ്സ് കീഴടക്കിയ കാളിദാസ് ജയറാം മലയാള സിനിമയില്‍ നായകനായി അരങ്ങേറുന്നുവെന്ന വാര്‍ത്ത ആഹ്ലാദത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. കാളിദാസിനെ നായകനാക്കി എബ്രിഡ് ഷൈന്‍ അണിയിച്ചൊരുക്കുന്ന പൂമരത്തിലെ ആദ്യ ഗാനം ‘ഞാനും ഞാനുമെന്റാളും’ വൈറലായി മാറിയിരുന്നു. കൊച്ചു കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ‘ഞാനും ഞാനുമെന്റാളും’ മൂളികൊണ്ട് നടന്നു. കടലും കടന്ന് ഹിറ്റായ പാട്ടിന്റെ പല വേര്‍ഷനുകളും പുറത്തിറങ്ങിയിരുന്നു. എന്തിനേറെ ക്രിസ്തുമസ് കരോളുകളില്‍ പോലും ഗാനം ഇടം പിടിച്ചു. എന്നാല്‍ ചിത്രം ഇറങ്ങുന്നതിലെ അനിശ്ചിതത്വം പിന്നീട് ട്രോളുകളിലേയ്ക്ക് […]

ദിലീപിനെതിരായ മാധ്യമ വിചാരണ: അന്വേഷിക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്

ദിലീപിനെതിരായ മാധ്യമ വിചാരണ: അന്വേഷിക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്

കൊച്ചി: ദിലീപിനും അദ്ദേഹത്തിന്റെ കുടുംബത്തിനും നേരിടേണ്ടിവന്ന വ്യാജവാര്‍ത്തകള്‍ക്കും മാധ്യമ വിചാരണകള്‍ക്കുമെതിരെ അന്വേഷണം നടത്താന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. അഭിഭാഷകനായ ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയിലാണ് ഉത്തരവ്. അഡ്വ ശ്രീജിത്ത് പെരുമന ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ദിവിടെ, പിന്നെ ദിവിടെ, പിന്നെ ദിതിന്റെദിപ്പുറത്ത് ഇതുവരെ ദിലീപിനെതിരായി അന്വേഷണം നടത്തിയ ആലുവ റൂറല്‍ എസ് പി ക്ക് ഇനി ദിലീപിന് വേണ്ടി അന്വേഷണം നടത്തേണ്ടിവരും. ദിലീപിനെതിരെ നടന്ന ഊത്തെഴുത്തുക്കളും, മാധ്യമ വിചാരണയും അന്വേഷിച്ചു […]

ചിത്രം’പാതി’യുടെ ട്രെയിലര്‍ പുറത്തെത്തി

ചിത്രം’പാതി’യുടെ ട്രെയിലര്‍ പുറത്തെത്തി

ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ചന്ദ്രന്‍ നരിക്കോട് സംവിധാനം ചെയ്യുന്ന ചിത്രം’പാതി’യുടെ ട്രെയിലര്‍ പുറത്തെത്തി. സംവിധായകന്‍ വി.കെ പ്രകാശ് തന്നെയാണ് തന്റെ ഫേസ്ബുക് പേജിലൂടെ ട്രെയിലര്‍ പുറത്തു വിട്ടത്. ജോയ് മാത്യു, ശശി കലിംഗ, സന്തോഷ് കീഴാറ്റൂര്‍, ടി പാര്‍വതി, വത്സല മേനോന്‍, സീമ ജി നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നവാഗതനായ വിജേഷ് വിശ്വമാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗ് ദേശിയ അവാര്‍ഡ് ജേതാവ് ബി അജിത് കുമാര്‍ നിര്‍വഹിക്കുന്നു. വക്ഷ്മണ്‍ […]

ബ്രാഹ്മണനായി ജനിക്കാന്‍ കൊതിക്കുന്ന സുരേഷ്‌ഗോപിയെ മലയാളി കാണുന്ന നോക്കിക്കാണുന്നത് ഇങ്ങനെ: വി.കെ ശ്രീരാമന്‍

ബ്രാഹ്മണനായി ജനിക്കാന്‍ കൊതിക്കുന്ന സുരേഷ്‌ഗോപിയെ മലയാളി കാണുന്ന നോക്കിക്കാണുന്നത് ഇങ്ങനെ: വി.കെ ശ്രീരാമന്‍

കൊച്ചി: ബാഹ്മണനായി ജനിക്കാന്‍ കൊതിക്കുന്ന സുരേഷ്ഗോപിയെ കാണുമ്പോള്‍ ഉറക്കത്തില്‍നിന്ന് ഞെട്ടിയെണീറ്റ് തുറിച്ചുനോക്കുന്ന നിലയിലാണ് ഭൂരിഭാഗം മലയാളികളുമിന്നെന്ന് സിനിമാ താരവും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍. ഉറക്കം ഞെട്ടി, പിടഞ്ഞുണരുന്നവരുടെ പുറത്തേക്കു തള്ളിയ കണ്ണുകളില്‍ ഇയാളിതേതാ എന്ന അന്ധാളിപ്പാണ്. സുരേഷ്ഗോപിക്കൊപ്പം ഒരുഷൂട്ടിങ് കഴിഞ്ഞ് തിരിച്ചുപോരുമ്പോള്‍ ഉണ്ടായ അനുഭവം പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ നല്‍കിയ കുറിപ്പിലാണ് ഇക്കാര്യം പരാമര്‍ശിച്ചത്. വി.കെ ശ്രീരാമന്റെ പോസ്റ്റ്: പണ്ടുപണ്ട്, പറവക്കും വെളിപാടിന്റെ പുസ്തകത്തിനും മുമ്പ്, പുന്നത്തൂര്‍ കോട്ടയില്‍ ‘ഒരു വടക്കന്‍ വീരഗാഥ’യുടെ ഷൂട്ടിങ്ങ് നടക്കുന്ന […]

ഫെയ്സ് ബുക്ക് പോലുള്ള നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി പോലീസ്

ഫെയ്സ് ബുക്ക് പോലുള്ള നവമാധ്യമങ്ങള്‍  ഉപയോഗിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി പോലീസ്

ജില്ലയില്‍ പലസ്ഥലങ്ങളിലും ഫെയ്സ്ബുക്ക് ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളില്‍കൂടി പലവിധത്തിലുള്ള തട്ടിപ്പ് നടക്കുന്നതായി പോലീസ് അറിയിച്ചു. സ്ത്രീകളും യുവാക്കളുമാണ് തട്ടിപ്പുകള്‍ക്ക് കൂടുതലും ഇരയാകുന്നത്. ഇതിനു പിന്നില്‍ ക്രിമിനല്‍ സ്വഭാവമുള്ളതും മാനസിക വൈകല്യമുള്ളവരുമാണ്. ഇങ്ങനെ തട്ടിപ്പിനിരയാകുന്നവര്‍ പരാതികൊടുക്കുവാനും വൈമനസ്യം കാണിക്കുന്നതായി പോലീസ് പറയുന്നു. തീരെ നിവൃത്തിയില്ലാത്ത പരാതിയുമായി ജില്ലാ പോലിസ് മേധാവിയെ സമീപിക്കുന്നവര്‍ വിവരം പുറത്തുവിടരുതെന്ന അഭ്യര്‍ഥനുമായുമാണ് വരുന്നത്. ഫെയ്സ്ബുക്കില്‍ സാധാരണപോലെ സംസാരിച്ച് ഇടപ്പെട്ട് സ്വകാര്യ ദു:ഖങ്ങളും മറ്റു വിവരങ്ങളും അറിഞ്ഞ് അത് പരിഹരിക്കപ്പെടുന്നരീതിയിലുള്ള തീരുമാനങ്ങള്‍ അവരെ അറിയിച്ച് അവരുടെ രക്ഷകനായി […]

1 2 3 4