പാല്‍ കസ്റ്റഡിയില്‍ എന്ന മില്‍മയുടെ പരസ്യ ചിത്രം പ്രതിക്കൂട്ടില്‍

പാല്‍ കസ്റ്റഡിയില്‍ എന്ന മില്‍മയുടെ പരസ്യ ചിത്രം പ്രതിക്കൂട്ടില്‍

കോട്ടയം: പാല്‍ കസ്റ്റഡിയില്‍ എന്ന പേരില്‍ മില്‍മയ്ക്ക് വേണ്ടി തയ്യാറാക്കിയ പരസ്യം പ്രതികൂട്ടില്‍.പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ.ജോസാണ് പരസ്യത്തെ പ്രതിക്കൂട്ടിലാക്കിയത്. പോലീസ് സ്റ്റേഷന്‍ പശ്ചാത്തലമാക്കി തയ്യാറാക്കിയ പരസ്യചിത്രത്തില്‍ ഗാന്ധിജിയുടെ ചിത്രം ദുരുപയോഗിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് പരസ്യത്തിനെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. 1950ലെ ചിഹ്ന നാമ ആക്ട് പ്രകാരം പരസ്യ ആവശ്യങ്ങള്‍ക്ക് ഗാന്ധിജിയുടെ ചിത്രം ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്. പരസ്യത്തില്‍ പോലീസ് സ്റ്റേഷനിലെ ഭിത്തിയില്‍ ഗാന്ധിജിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്നത് ഈ നിയമത്തിന് എതിരാണെന്ന് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടി. […]

ഫഹദിന്റെ കാര്‍ രജിസ്‌ട്രേഷന്‍: ഡീലര്‍മാരും പ്രതികളാകും

ഫഹദിന്റെ കാര്‍ രജിസ്‌ട്രേഷന്‍: ഡീലര്‍മാരും പ്രതികളാകും

കൊച്ചി: ഫഹദ് ഫാസിലിന്റെ ആഡംബര കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് കേസില്‍ വാഹന ഡീലര്‍മാരും പ്രതികളാകും. ഫഹദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡീലര്‍മാരെയും പ്രതികളാക്കുന്നത്. ഡല്‍ഹിയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നും രണ്ട് കാറുകളാണ് ഫഹദ് ഫാസില്‍ വാങ്ങിയത്. കാറുകള്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കി ഇവിടെ എത്തിച്ച് തരുന്നതിന് ഡീലര്‍മാര്‍ പാക്കേജ് മുന്നോട്ടുവച്ചു. താന്‍ അത് അംഗീകരിക്കുകയാണ് ചെയ്തത്. അല്ലാതെ നികുതി സംബന്ധമായ കാര്യങ്ങള്‍ തനിക്കറിയില്ലായിരുന്നു. കാര്‍ വാങ്ങാനും താന്‍ പോയിട്ടില്ല. നികുതി വെട്ടിപ്പും അറിയില്ലായിരുന്നു എന്ന് ഫഹദ് ക്രൈബ്രാഞ്ചിന് […]

വ്യാജരേഖ ചമച്ചതിനും നികുതി വെട്ടിച്ചതിനും അമലയ്ക്കും ഫഹദിനുമെതിരെ കേസ്

വ്യാജരേഖ ചമച്ചതിനും നികുതി വെട്ടിച്ചതിനും അമലയ്ക്കും ഫഹദിനുമെതിരെ കേസ്

കൊച്ചി: പുതുച്ചേരിയിലെ വ്യാജ വിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ സിനിമാ താരങ്ങളായ അമല പോളിനും ഫഹദിനുമെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു. നികുതി വകുപ്പ് നോട്ടീസ് നല്‍കിയിട്ടും മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് അമലയ്‌ക്കെതിരെ കേസ്. അമല ഉപയോഗിക്കുന്ന പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത ബെന്‍സ് വ്യാജ വിലാസമാണെന്ന് കണ്ടെത്തിയിരുന്നു പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ 20 ലക്ഷം രൂപയാണ് നികുതി വെട്ടിപ്പ് നടത്തിയത്. ഇതര സംസ്ഥാനത്തില്‍ നിന്നുള്ള കാര്‍ കേരളത്തിലോടിച്ചാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഉടമയുടെ പേരിലേക്ക് മാറ്റി […]

ഫഹദ് ഫാസിലും മിയ ജോര്‍ജും നാളെ കാഞ്ഞങ്ങാട്ടെത്തും

ഫഹദ് ഫാസിലും മിയ ജോര്‍ജും നാളെ കാഞ്ഞങ്ങാട്ടെത്തും

കാഞ്ഞങ്ങാട്: സിനിമാ താരങ്ങളായ ഫഹദ് ഫാസിലും മിയ ജോര്‍ജും 24ന് നാളെ കാഞ്ഞങ്ങാട്ടെത്തും. നോര്‍ത്ത് കോട്ടച്ചേരിയിലെ 3ജി വേള്‍ഡ് മൊബൈല്‍ ഷോറൂം ഉദ്ഘാടനം ചെയ്യുന്നതിനായാണ് ഇരുവരും എത്തുന്നത്. 24ന് രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരി അക്ബര്‍ ബില്‍ഡിങ്ങിലുളള ഷോറൂം ഇവര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 12 ന് പയ്യന്നൂരില്‍ റയില്‍വേസ്റ്റേഷന്‍ റോഡിലുള്ള സിറ്റിസെന്റര്‍ കോംപ്ലക്സിലും, വൈകിട്ട് നാല് മണിക്ക് തളിപ്പറമ്പ് മൂത്തേടത്ത് സ്‌കൂളിന് സമീപത്തും തുടങ്ങുന്ന 3ജി വേള്‍ഡ് ഷോറൂമും ഇവര്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് […]

നഴ്സുമാരുടെ ജീവിതം പശ്ചാത്തലമാക്കിയ ടേക്ക് ഓഫ് 24ന് തിയറ്ററുകളില്‍

നഴ്സുമാരുടെ ജീവിതം പശ്ചാത്തലമാക്കിയ ടേക്ക് ഓഫ് 24ന് തിയറ്ററുകളില്‍

എഡിറ്റര്‍ എന്നനിലയില്‍ പേരെടുത്ത മഹേഷ് നാരായണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ടേക്ക് ഓഫി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ മാസം 24ന് ചിത്രം തീയേറ്ററുകളിലെത്തും. ഇറാഖിലെ തിക്രിത്തില്‍ വിമതരുടെ പിടിയിലായി ആശുപത്രികളില്‍ ബന്ദികളാക്കപ്പെട്ട നഴ്സുമാരുടെ ജീവിതം പശ്ചാത്തലമാക്കിയാണ് ചിത്രമെന്നാണ് സൂചന. പാര്‍വതിയും കുഞ്ചാക്കോ ബോബനും നഴ്സുമാരുടെ റോളിലെത്തുന്ന ചിത്രത്തില്‍ ഇന്ത്യന്‍ അംബാസിഡറായി ഫഹദ് ഫാസിലും എത്തുന്നു. കൊച്ചി, കാസര്‍ഗോഡ്, ദുബായ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. മഹേഷ് നാരായണനും യുവകഥാകൃത്ത് പി.വി.ഷാജികുമാറും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. അന്തരിച്ച സംവിധായകന്‍ രാജേഷ് […]