ജനശ്രീ സുസ്ഥിര വികസന മിഷന്‍

ജനശ്രീ സുസ്ഥിര വികസന മിഷന്‍

കാഞ്ഞങ്ങാട്: ജനശ്രീ സുസ്ഥിര വികസന മിഷന്‍ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ കുടുംബ സംഗമം നടത്തി. ഡി.സി.സി.പ്രസിഡണ്ട് ഹക്കിം കുന്നില്‍ ഉദ്ഘാടനം ചെയ്തു. എം.കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായി. കെ.നീലകണ്ഠന്‍. മുഖ്യ പ്രഭാഷണം നടത്തി. കെ.സുരേശന്‍, വി.വി.സുധാകരന്‍, എം.അസിനാര്‍, സൈമണ്‍ പളളത്തംകുഴി, ജോണി, ഡി.വി.ബാലകൃഷ്ണന്‍, ഡോ.വി.ഗംഗാധരന്‍, പ്രവീണ്‍ തോയമ്മല്‍, സുജിത്ത് പുതുക്കൈ, ശാന്ത പുതുക്കൈ, തങ്കമണി കല്ലംചിറ, ഷിബിന്‍ ഭൂതാനം, എസ്.എ.ബീവി എന്നിവര്‍ സംസാരിച്ചു. ജനശ്രീ വര്‍ത്തമാന കാലത്തിലൂടെ, ചന്ദ്രന്‍ തില്ലങ്കേരി വിഷയം അവതരിപ്പിച്ചു.

വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

ഉദുമ: വെടിത്തറക്കാല്‍ വിശ്വകര്‍മ്മ സമുദായ സംഘത്തിന്റെ മൂന്നാം വാര്‍ഷികാഘോഷം വിവിത പരിപാടികളോടെ ആഘോഷിച്ചു. വാര്‍ഷികാഘോഷ ഭാഗമായി കരിപ്പോടി മുച്ചിലോട്ട് ശക്തി ഓഡിറ്റോറിയത്തില്‍ നടന്ന കുടുംബസംഗമം പെരിയ നവോദയ വിദ്യാലയം മലയാള വിഭാഗം അദ്ധ്യാപകന്‍ ശൈലേന്ദ്രന്‍ ഉദ്ഘടനം ചെയ്തു. സംഘം പ്രസിഡന്റ് ചന്ദ്രന്‍ കരിപ്പോടി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ശില്പിരത്നം താമരകുഴിയിലെ രാജേഷ് ആചാര്യയെ സംഘം രക്ഷധികാരി ഗോപാലന്‍ മാസ്റ്റര്‍ ആദരിച്ചു. ദിവാകരന്‍ ആചാരി, കുമാരന്‍ ആചാരി എന്നിവര്‍ സംസാരിച്ചു. സംഘം സെക്രട്ടറി രവീന്ദ്രന്‍ വെടിത്തറക്കാല്‍ സ്വാഗതവും ജോയിന്റ് […]