കിടിലന്‍ ഫീച്ചറുമായി വാട്സാപ്പ്; ഗ്രൂപ്പില്‍ അഡ്മിന്മാര്‍ക്ക് മാത്രം പോസ്റ്റ് ചെയ്യാനുള്ള ഫീച്ചര്‍ നിലവില്‍ വന്നു, മെമ്പര്‍മാര്‍ പോസ്റ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ അഡ്മിന്മാരുടെ ഇന്‍ബോക്സില്‍ എത്തും; വേണമെങ്കില്‍ അത് അഡ്മിന് പോസ്റ്റ് ചെയ്യാം

കാലിഫോര്‍ണിയ: വാട്സാപ്പ് ഗ്രൂപ്പില്‍ അഡ്മിന്മാര്‍ക്ക് മാത്രം പോസ്റ്റ് ചെയ്യാനുള്ള ഫീച്ചര്‍ നിലവില്‍ വന്നു. മെമ്പര്‍മാര്‍ പോസ്റ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ അഡ്മിന്മാരുടെ ഇന്‍ബോക്സില്‍ എത്തും. ഇത് വേണമെങ്കില്‍ ഗ്രൂപ്പിന്റെ സ്വഭാവം അനുസരിച്ച് അഡ്മിന് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യാം. പുതിയ ഫീച്ചര്‍ നിലവില്‍ വന്നതോടെ അഡ്മിന് കൂടുതല്‍ അധികാരം കിട്ടും. നേരത്തെ അംഗങ്ങളെ ആഡ് ചെയ്യാനും റിമൂവ് ചെയ്യാനും മാത്രം അധികാരമുണ്ടായിരുന്ന അഡ്മിന്മാര്‍ക്ക് കുറച്ച് കാലം മുമ്പ് മറ്റൊരു ഫീച്ചര്‍ ലഭ്യമായിരുന്നു. ഗ്രൂപ്പ് ഐക്കണും പേരും മാറ്റാനുള്ള അധികാരം പരിമിതപ്പെടുത്താവുന്ന […]

നീന്തല്‍ കുളത്തില്‍ നിന്നും സ്വര്‍ണം വാരിയെടുത്ത് ലിയാന ഫാത്വിമ

നീന്തല്‍ കുളത്തില്‍ നിന്നും സ്വര്‍ണം വാരിയെടുത്ത് ലിയാന ഫാത്വിമ

തിരുവനന്തപുരം: നീന്തല്‍ കുളത്തില്‍ നിന്നും സ്വര്‍ണം വാരിയെടുത്ത് ലിയാന ഫാത്വിമ വീണ്ടും തിളങ്ങുന്നു. തിരുവനന്തപുരം പിരപ്പന്‍കോട് അന്താരാഷ്ട്ര നീന്തല്‍ കുളത്തില്‍ നടന്ന സംസ്ഥാന ജൂനിയര്‍ അക്വാറ്റിക് ചാമ്പ്യന്‍ഷിപ്പിലാണ് കാസര്‍കോട് മേല്‍പറമ്പ് സ്വദേശിനിയായ ലിയാന ഫാത്വിമ സ്വര്‍ണ കൊയ്ത്ത് നടത്തിയത്. നേടിയ എട്ട് മെഡലില്‍ ഏഴിലും മീറ്റ് റെക്കോര്‍ഡുകള്‍ തകര്‍ത്തായിരുന്നു ലിയാനയുടെ കുതിപ്പ്. 50 മീറ്റര്‍ ബട്ടര്‍ഫ്ളൈ, 50 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍, 100 മീറ്റര്‍ ബട്ടര്‍ ഫ്ളൈ, 100 മീറ്റര്‍ ഫ്രീ സ്‌റ്റൈല്‍, 200 മീറ്റര്‍ ബട്ടര്‍ ഫ്ളൈ, […]

മണല്‍,കഞ്ചാവ്, മാഫിയാ പ്രവര്‍ത്തനം; കാസര്‍ഗോഡ് മുന്നില്‍ തന്നെ

മണല്‍,കഞ്ചാവ്, മാഫിയാ പ്രവര്‍ത്തനം; കാസര്‍ഗോഡ് മുന്നില്‍ തന്നെ

കാസര്‍ഗോഡ്: അനധികൃത മണല്‍ കടത്തും, മറ്റു മാഫിയാ പ്രവര്‍ത്തനങ്ങളും തടയുന്നതിനു വേണ്ടി പോലീസ് നടപടി ശക്തമാക്കിയതായി ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ പറഞ്ഞു. 2017 ല്‍ ഇതുവരെ മണല്‍ കടത്തുമായി ബന്ധപ്പെട്ട് 335 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 342 വാഹനങ്ങള്‍ കണ്ടുകെട്ടി. 285 പ്രതികളെ അറസ്റ്റ് ചെയ്തു. 2015 ല്‍ മണല്‍ കടത്തുമായി ബന്ധപ്പെട്ട് 457 കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 431 വാഹനങ്ങള്‍ കണ്ടുകെട്ടുകയുമുണ്ടായി. 454 പ്രതികളെ അറസ്റ്റു ചെയ്തു. 2016 ല്‍ മണല്‍ […]

വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണം നിര്‍ത്തിവെച്ചു; ജനറല്‍ ആശുപത്രിയില്‍ വെള്ളം ശേഖരിക്കുന്നത് പുറത്തുള്ള ടാങ്കില്‍ നിന്ന്

വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണം നിര്‍ത്തിവെച്ചു; ജനറല്‍ ആശുപത്രിയില്‍ വെള്ളം ശേഖരിക്കുന്നത് പുറത്തുള്ള ടാങ്കില്‍ നിന്ന്

കാസര്‍കോട്: വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണം നിര്‍ത്തിവെച്ചത് കാസര്‍കോട് ജനറല്‍ ആശുപത്രി പ്രവര്‍ത്തനത്തെ അവതാളത്തിലാക്കി. ആശുപത്രിയില്‍ നവജാത ശിശുക്കളെ കുളിപ്പിക്കാന്‍ പോലും വെള്ളം കിട്ടാത്ത സ്ഥിതിയാണുള്ളത്. ഈ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പുതുതായി എത്തുന്ന രോഗികളെയും ഗര്‍ഭിണികളെയും അഡ്മിറ്റ് ചെയ്യാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുമെന്നാണ് ആശങ്ക. വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണമാണ് ആശുപത്രിയുടെ പ്രവര്‍ത്തനം ഇതുവരെ മുന്നോട്ടുകൊണ്ടുപോയത്. ഉപ്പുവെള്ളം കയറിയതോടെ ആശുപത്രിയിലെ ഡയാലിസിസ് യന്ത്രങ്ങള്‍ തകരാറിലായി. വാട്ടര്‍ അതോറിറ്റി ജലവിതരണം നിര്‍ത്തിവെക്കുകയും ചെയ്തു. ഇതോടെയാണ് ആശുപത്രിയില്‍ പ്രശ്നം രൂക്ഷമായത്. ഇപ്പോള്‍ പുറമെ നിന്നും […]

10 മീറ്റര്‍ ദൂരമുള്ള വൈദ്യുതി പോസ്റ്റില്‍ നിന്ന് ഒരു വൈദ്യുതി കണക്ഷന്‍ കിട്ടാന്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് 10 വര്‍ഷം

10 മീറ്റര്‍ ദൂരമുള്ള വൈദ്യുതി പോസ്റ്റില്‍ നിന്ന് ഒരു വൈദ്യുതി കണക്ഷന്‍ കിട്ടാന്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് 10 വര്‍ഷം

മൊഗ്രാല്‍: വെള്ളവും വെളിച്ചവും ശുചിത്വ സൗകര്യങ്ങളുമില്ലാതെ അംഗന്‍വാടിയിലെ 30 ഓളം കുരുന്നുകള്‍ ദുരിതത്തില്‍. വര്‍ഷങ്ങളായി അനുഭവിക്കുന്ന ഈ ദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ മൊഗ്രാല്‍ യൂണിറ്റ് കമ്മിറ്റി ഭാരവാഹികള്‍ കുമ്പള ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കി. വേനല്‍ച്ചൂടില്‍ മൊഗ്രാല്‍ അംഗനവാടിയിലെ കുരുന്നുകള്‍ വെന്തുരുകുകയാണ്. വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ഡി വൈ എഫ് ഐ ആരോപിച്ചു. 10 മീറ്റര്‍ ദൂരമുള്ള വൈദ്യുതി പോസ്റ്റില്‍ നിന്ന് ഒരു വൈദ്യുതി […]