ആവേശം അതിരുകടന്നു; ‘വില്ലന്‍’ സിനിമയിലെ സ്റ്റണ്ട് രംഗങ്ങള്‍ പകര്‍ത്തുന്നതിനിടെ ആരാധകനെ പോലീസ് പൊക്കി

ആവേശം അതിരുകടന്നു; ‘വില്ലന്‍’ സിനിമയിലെ സ്റ്റണ്ട് രംഗങ്ങള്‍ പകര്‍ത്തുന്നതിനിടെ ആരാധകനെ പോലീസ് പൊക്കി

കണ്ണൂര്‍: മോഹന്‍ലാലും മഞ്ജു വാര്യരും പ്രധാന കഥാപാത്രത്തില്‍ എത്തുന്ന ‘വില്ലന്‍’ സിനിമയും മൊബൈലില്‍ പകര്‍ത്താന്‍ ശ്രമം. ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത ‘വില്ലന്‍’ ഇന്നാണ് റിലീസ് ചെയ്തത്. രാവിലെ എട്ടു മണിക്ക് കണ്ണൂര്‍ സവിത തിയറ്ററില്‍ ഫാന്‍സ് ഷോ ഏര്‍പ്പാടാക്കിയിരുന്നു. അതിനിടെ ‘വില്ലന്‍’ സിനിമയുടെ ആദ്യഷോ കാണാന്‍ തിയറ്ററിലെത്തിയ യുവാവ് ആവേശം കൂടി മൊബൈല്‍ ക്യാമറ ഓണ്‍ ചെയ്തു സിനിമയുടെ സീനുകള്‍ പകര്‍ത്തി തുടങ്ങി. എന്നാല്‍ പുതിയ സിനിമയിലെ സ്റ്റണ്ട് രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നതു കണ്ടു വിതരണക്കാരുടെ പ്രതിനിധി […]

ലവകുശ വ്യാഴാഴ്ച തിയറ്ററുകളിലേക്ക്

ലവകുശ വ്യാഴാഴ്ച തിയറ്ററുകളിലേക്ക്

ലവകുശ വ്യാഴാഴ്ച തിയറ്ററുകളിലേക്ക് എത്തുകയാണ്. പ്രേക്ഷകരുടെ പ്രീയതാരം ബിജുമേനോന്റെ കരിയറിലെ ഏറ്റവും വലിയ റിലീസാണ് ലവകുശ.നര്‍മ്മത്തിന്റെ പുത്തന്‍ നമ്പരുകളുമായി ലവകുശ വ്യാഴാഴ്ച തീയേറ്ററുകളിലെത്തും. ദൃശ്യം, 1983, സപ്തമശ്രീ തസ്‌ക്കര, വടക്കന്‍ സെല്‍ഫി, കുഞ്ഞിരാമായണം, അടി കപ്യാരേ കൂട്ടമണി, ഊഴം തുടങ്ങി നിരവധി സിനിമകളില്‍ നീരജ് തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നായകനോടൊപ്പം തന്നെ പ്രാധാന്യമുള്ള, പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന, ചിത്രത്തിന്റെ കഥാഗതിയെത്തന്നെ നിയന്ത്രിക്കുന്ന റോളില്‍ വരെ നീരജ് തിളങ്ങിയിട്ടുണ്ട്. അഭിനയത്തിനു പുറമേ നല്ലൊരു നര്‍ത്തകന്‍ കൂടിയാണ് നീരജ് മാധവ്. ചിത്രത്തിന്റെ […]

മള്‍ട്ടിപ്ലക്സ് ചെയിന്‍ എസ്പിഐ സിനിമാസുമായി സഹകരിച്ച് ബുക്ക് മൈ ഷോ

മള്‍ട്ടിപ്ലക്സ് ചെയിന്‍ എസ്പിഐ സിനിമാസുമായി സഹകരിച്ച് ബുക്ക് മൈ ഷോ

തിരുവനന്തപുരം: ഓണ്‍ലൈന്‍ എന്റര്‍ടെയിന്‍മെന്റ് ടിക്കറ്റിങ് ബ്രാന്‍ഡായ ബുക്ക് മൈ ഷോ, ദക്ഷിണേന്ത്യയിലെ മള്‍ട്ടിപ്ലെക്സ് ശൃംഖലയായ എസ് പി ഐ സിനിമാസിനെ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമില്‍ ഉള്‍പ്പെടുത്തി. ഈ നീക്കത്തിലൂടെ എല്ലാ പ്രമുഖ സിനിമാ ശൃംഖലകളും തങ്ങളുടെ പ്ലാറ്റ്ഫോമില്‍ ബുക്ക് മെഷോ എത്തിച്ചിരിക്കുകയാണ്. തിരുവനന്തപുരം, ചെന്നൈ, കോയമ്പത്തൂര്‍, ബംഗളുരു, മുംബൈ, വാറങ്കല്‍ എന്നിവിടങ്ങളില്‍ 10 സിനിമാശാലകളില്‍ ആയി 47 സ്‌ക്രീനുകളില്‍ എസ് പി ഐ സിനിമാസ് പ്രവര്‍ത്തിക്കുന്നുണ്ട്. സത്യം, എസ്‌കേപ്, പലാസോ, ലീ റീവ്, ദി സിനിമ, എസ് […]

സിനിമയില്‍ സ്ത്രീകള്‍ക്കായി പുതിയ സംഘടന: ‘വിമണ്‍ കലക്ടീവ് ഇന്‍ സിനിമ’

സിനിമയില്‍ സ്ത്രീകള്‍ക്കായി പുതിയ സംഘടന: ‘വിമണ്‍ കലക്ടീവ് ഇന്‍ സിനിമ’

കൊച്ചി: മലയാള സിനിമയില്‍ സ്ത്രീകള്‍ക്കായി പുതിയ സംഘടന രൂപീകരിച്ചു. ‘വിമണ്‍ കലക്ടീവ് ഇന്‍ സിനിമ’ എന്ന പേരില്‍ രൂപീകരിച്ച സംഘടനയ്ക്ക് മഞ്ജു വാരിയര്‍, ബീന പോള്‍, അഞ്ജലി മേനോന്‍, റിമ കല്ലിങ്കല്‍, വിധു വിന്‍സന്റ് തുടങ്ങിയവരാണു നേതൃത്വം നല്‍കുന്നത്. സിനിമയില്‍ ആദ്യമായാണു വനിതകള്‍ക്കായി സംഘടന രൂപീകരിക്കുന്നത്. സംഘടനാ നേതൃത്വം വൈകിട്ട് മുഖ്യമന്ത്രിയെ കാണും. നിലവില്‍ ചലച്ചിത്ര മേഖലയിലുള്ള വിവിധ സംഘടനകളിലെ വനിതകള്‍ക്ക് ഈ സംഘടനയുടെയും ഭാഗമാകാം. സിനിമയില്‍ സ്ത്രീകള്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ അടുത്തറിഞ്ഞു പരിഹരിക്കുകയാണ് സംഘടനയുടെ ഉദ്ദേശ്യം. […]

1000 കോടി ബജറ്റില്‍ രണ്ടാമൂഴം വരുന്നു

1000 കോടി ബജറ്റില്‍ രണ്ടാമൂഴം വരുന്നു

മലയാള സിനിമ പ്രേക്ഷകര്‍ ഏറ്റവുമധികം ഈ അടുത്തിടെ ചര്‍ച്ച ചെയ്ത ഒന്നാണ് രണ്ടാമൂഴം എന്ന ചിത്രത്തെപ്പറ്റി. എം ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന രചന മോഹന്‍ലാലിനെ നായകനാക്കി പ്രശസ്ത പരസ്യ ചിത്രകാരന്‍ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയുന്നു എന്നാണ് ഇതുവരെ കേട്ടത്. പ്രതീക്ഷകളെ ശെരി വച്ച് കൊണ്ട് ഇതിനെപറ്റി മോഹന്‍ലാലും പ്രതികരിച്ചിരുന്നു .ഇപ്പോളിതാ ഇതിനൊരു പുതിയ മാനം കൈവന്നിരിക്കുകയാണ്. രണ്ടാമൂഴം മഹാഭാരതം എന്ന പേരില്‍ ആയിരിക്കും ചിത്രീകരിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ […]