രാമലീലയ്ക്ക് വേണ്ടി മഞ്ചുവും രംഗത്ത്

രാമലീലയ്ക്ക് വേണ്ടി മഞ്ചുവും രംഗത്ത്

നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത് ജനപ്രിയനടന്‍ ദിലീപ് നായകനാകുന്ന രാമലീല എന്ന ചിത്രം എല്ലാവരും തീയേറ്ററില്‍ പോയി കാണണമെന്നും ഇല്ലെങ്കില്‍ നാളെ കാലം നമുക്ക് മാപ്പു തരില്ലെന്നും നടി മഞ്ജു വാര്യര്‍. രാമലീലയെ തകര്‍ക്കണമെന്നും ചിത്രം ബഹിഷ്‌കരിക്കണമെന്നും സോഷ്യല്‍ മീഡിയകളില്‍ ആഹ്വാനം ഉയര്‍ന്നിരുന്നു. ഇതിനു പ്രതികരണവുമായിട്ടാണ് മഞ്ജു തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീ അറസ്റ്റിലായതോടെ ചിത്രം ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സ്ത്രീപീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന താരത്തിന്റെ സിനിമ […]

ഓസ്‌കാര്‍ പുരസ്‌കാരത്തിന് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി ‘ന്യൂട്ടണ്‍’

ഓസ്‌കാര്‍ പുരസ്‌കാരത്തിന് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി ‘ന്യൂട്ടണ്‍’

2018ലെ ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ‘ന്യൂട്ടണ്‍’ തെരഞ്ഞെടുക്കപ്പെട്ടു. അതേസമയം റിലീസ് ദിനത്തില്‍ ശുഭ വാര്‍ത്തയറിഞ്ഞ ത്രില്ലിലാണ് അണിയറ പ്രവര്‍ത്തകര്‍. അമിത് വി മസുര്‍കര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസ് ഇന്നായിരുന്നു. ഭരണകൂടവും മാവോയിസ്റ്റുകളും തമ്മിലുള്ള സംഘട്ടനം ആസ്പദമാക്കി ഒരുക്കിയ ആക്ഷേപഹാസ്യ സ്വഭാവമുള്ള സിനിമയാണ് ‘ന്യൂട്ടണ്‍’ റിലീസ്ദിനത്തില്‍ തന്നെ അക്കാദമി അവാര്‍ഡിനുള്ള ഇന്ത്യയുടെ തെരഞ്ഞെടുപ്പ് വാര്‍ത്ത എത്തിയതിന്റെ സന്തോഷത്തിലാണ് അണിയറപ്രവര്‍ത്തകര്‍. ഛത്തിസ്ഗഡിലെ നക്‌സല്‍ സ്വാധീനമുള്ള വനപ്രദേശങ്ങളില്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരന് ഉണ്ടാകുന്ന അനുഭവങ്ങളാണ് സിനിമയുടെ പ്രമേയം. […]

ഭൂത പ്രേതങ്ങളെയല്ല, മനുഷ്യരെയാണ് ഭയക്കേണ്ടത്

ഭൂത പ്രേതങ്ങളെയല്ല, മനുഷ്യരെയാണ് ഭയക്കേണ്ടത്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പ്ലാന്‍ ചെയ്ത് കുടുക്കാന്‍ ശ്രമിച്ചതാണെന്ന് നടി പ്രവീണ. ‘ഒരിക്കലും ഇതുപോലൊരു പ്രവര്‍ത്തി ദിലീപേട്ടന്‍ ചെയ്യില്ല, മാന്യമായി സ്ത്രീകളോട് പെരുമാറുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. ഷോകളില്‍ അടക്കം ഒരുപാട് അദ്ദേഹവുമായി ഒരുമിച്ച് വര്‍ക്ക് ചെയ്ത അനുഭവമുണ്ട്. അദ്ദേഹം താനുള്‍പ്പെടെയുള്ള സ്ത്രീകള്‍ക്ക് നല്‍കിയ പരിഗണനയും പ്രൊട്ടക്ഷനും വളരെ വലുതാണ്. ഈ കേസില്‍ എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്നും പ്രവീണ പറഞ്ഞു. ആക്രമിക്കപ്പെട്ട പെണ്‍കുട്ടി എന്റെ അനിയത്തികുട്ടിയാണ്. ധൈര്യവതിയാണവള്‍. ഒറ്റക്ക് ട്രാവല്‍ ചെയ്യുന്നത് എനിക്കു പോലും […]

വീട്ടമ്മയായി വിദ്യാ ബാലന്‍

വീട്ടമ്മയായി വിദ്യാ ബാലന്‍

വിദ്യാ ബാലന്‍ നായികയായി എത്തുന്ന പുതിയ ചിത്രമാണ് തുമാരി സുലു. ചിത്രം തിയേറ്ററുകളില്‍ എത്താന്‍ തയാറെടുക്കുകയാണ്. സുരേഷ് ത്രിവേണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തെത്തി. നേഹ ധുഫിയ, മാനവ് കൗല്‍, വിജയ് മൗര്യ, മലിഷ്‌ക, അഭിഷേക് ശര്‍മ്മ, സിന്ദു ശേഖരന്‍, സീമ തനേജ, തൃപ്തി ഖംകര്‍, ശാന്തനു തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രത്തില്‍ ഒരും മുംബൈ വീട്ടമ്മയുടെ വേഷത്തിലാണ് വിദ്യാ ബാലന്‍ എത്തുന്നത്. ടി സീരീസിന്റെ ബാനറില്‍ ഭൂഷന്‍ കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിസംബര്‍ ഒന്നിന് റിലീസ് […]

അതിനുള്ള അനുവാദം മമ്മൂക്ക തരണം : മഞ്ജു വാര്യര്‍

അതിനുള്ള അനുവാദം മമ്മൂക്ക തരണം : മഞ്ജു വാര്യര്‍

നിരവധി നായകന്മാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും മഞ്ജു മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായിട്ടില്ല. എന്തിനധികം പറയുന്നു, മമ്മൂട്ടിയോടൊപ്പം ഒരു ഫ്രയിമില്‍ പോലും മഞ്ജു എത്തിയിട്ടില്ല. മമ്മൂക്കയോടൊപ്പം അഭിനയിക്കുന്ന എന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണെന്ന് നടി പറയുന്നു. പണ്ടും മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ വലിയ ഇഷ്ടമായിരുന്നു. എന്നാല്‍, അന്നത് നടന്നില്ല. തിരിച്ചു വന്നിട്ട് ഇത്രയായിട്ടും ഒരിക്കല്‍ പോലും അതിനു കഴിഞ്ഞിട്ടില്ല. ഇപ്പോഴും ഏറെ ആഗ്രഹത്തോടെ ഞാന്‍ കാത്തിരിക്കുകയാണ് മമ്മൂക്കയെന്ന മഹാനടന്റെ ഒപ്പം ഒരു ഫ്രയിമില്‍ നില്‍ക്കാനെന്ന് മഞ്ജു പറയുന്നു. […]

ഈ ചുരുണ്ട മുടിയാണ് എന്റെ ഭാഗ്യം: മെറീന മൈക്കിള്‍

ഈ ചുരുണ്ട മുടിയാണ് എന്റെ ഭാഗ്യം: മെറീന മൈക്കിള്‍

ഹാപ്പി വെഡ്ഡിങ്, എബി, ചങ്ക്‌സ് എന്നീ ചിത്രങ്ങളിലൂടെ പ്രിയങ്കരിയായി മാറിയ മെറീന മൈക്കിളിന്റെ സിനിമ വിശേഷങ്ങള്‍… ബേസിക്കലീ ഞാനൊരു മോഡലാണ്. എയര്‍ ഹോസ്റ്റസാവാന്‍ ആഗ്രഹിച്ചു, തികച്ചും യാദൃച്ഛികമായാണ് മിസ് മലബാര്‍ കോമ്പറ്റീഷനിലൂടെ റാംപിലെത്തിയത്. കോറിയോഗ്രാഫര്‍ ഡാലു കൃഷ്ണദാസാണ് എന്നെ റാംപിലും മോഡലിംഗിലും ഗൈഡ് ചെയ്തത്. പിന്നെ പരസ്യങ്ങള്‍ ചെയ്തു തുടങ്ങി. അവസാനം സിനിമയിലുമെത്തി. കോഴിക്കോട് പ്രോവിഡന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് പഠിച്ചത്. ഒരു ആംഗ്ലോ ഇന്ത്യന്‍ ടീച്ചര്‍ ലിപ്സ്റ്റിക് ഇട്ടുവരുന്നതു കണ്ടിട്ട് ഞാന്‍ സിന്ദൂരമൊക്കെ വാരി തേച്ചു […]

ഇതൊക്കെയെന്ത്..? പലതും തെളിയിക്കാനിരിക്കുന്നതേയുള്ളൂ നിവിന്‍ പോളി

ഇതൊക്കെയെന്ത്..? പലതും തെളിയിക്കാനിരിക്കുന്നതേയുള്ളൂ നിവിന്‍ പോളി

തുടക്കത്തില്‍ തന്നെ ഒത്തിരി വിമര്‍ശനങ്ങള്‍ നേരിട്ട നടനാണ് നിവിന്‍ പോളി. പ്രേമം ഹിറ്റായ സമയത്ത് നിവിനെ മോഹന്‍ലാലുമായി താരതമ്യം ചെയ്തതും വിവാദമായിരുന്നു. എന്നാല്‍ താന്‍ അത്രവലിയ സംഭവമോ ഭീകരനോ അല്ല എന്ന് നിവിന്‍ പോളി പറയുന്നു. വെറുമൊരു സാധാരണ നടനാണ് എന്നും സൂപ്പര്‍സ്റ്റാര്‍ താരപദവിയൊന്നും തനിക്ക് ചേരില്ല എന്നും നിവിന്‍ പോളി പറയുന്നു. സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുമ്പോള്‍ തന്ന പെലരും ബിസിനസ് രംഗത്തേക്കും ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ട്. എന്നാല്‍ അത്തരമൊരു നീക്കം തന്നില്‍ നിന്നും ഉണ്ടാവില്ല എന്ന് നിവിന്‍ പറഞ്ഞു. […]

നയന്‍സിനൊപ്പം ഇനി താനില്ലെന്ന് വിജയ് സേതുപതി

നയന്‍സിനൊപ്പം ഇനി താനില്ലെന്ന് വിജയ് സേതുപതി

തന്റെ സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ തമിഴ് സിനിമയില്‍ തുടരെ സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ചു കൊണ്ടിരിക്കുന്ന താരമാണ് വിജയ് സേതുപതി. മാധവനോടൊപ്പം തകര്‍ത്തഭിനയിച്ച വിക്രംവേദ കൂടി ഹിറ്റായതോടെ വിജയ് സേതുപതിയുടെ താരമൂല്യം കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍ അദ്ദേഹമിപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത് മറ്റൊരു കാര്യത്തിന്റെ പേരിലാണ്. തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ കൂടെ ഇനി അഭിനയിക്കാനില്ലെന്ന വിവാദ പ്രസ്താവനയുമായാണ് സേതുപതി രംഗത്തെത്തിയിരിക്കുന്നത്. നയന്‍താര നായികയാകുന്ന ചിരഞ്ജീവി ചിത്രത്തില്‍ നിന്നാണ് താരം പിന്‍മാറിയത്. ചിരഞ്ജീവിയെ നായകനാക്കി രാം ചരണ്‍ തേജ […]

ഇരുപത്തൊന്നുകാരന്റേയും, ഇരുപത്തെട്ട് കാരിയുടേയും വിവാഹ ജീവിത കഥ പറഞ്ഞ് ബോബി

ഇരുപത്തൊന്നുകാരന്റേയും, ഇരുപത്തെട്ട് കാരിയുടേയും വിവാഹ ജീവിത കഥ പറഞ്ഞ് ബോബി

ഇരുപത്തൊന്ന് വയസുകാരന്‍ 28 കാരിയെ പ്രണയിച്ച് വിവാഹം കഴിച്ചാലുള്ള ജീവിതം എങ്ങനെയിരിക്കും. അതാണ് ബോബി എന്ന ചിത്രത്തിന്റെ ഇതിവൃത്തം. മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജ് നായകനായെത്തുന്ന ചിത്രമാണ് ബോബി. മിയയാണ് ചിത്രത്തിലെ നായിക. വളരെ രസകരമായാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്. അജു വര്‍ഗീസ്, ധര്‍മജന്‍, സുധീര്‍ കരമന തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഷെബിയാണ് ചിത്രത്തിന്റെ സംവിധായകന്‍. 21കാരന്റെ പക്വതയില്ലായ്മ ജീവിത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിലുള്ളത്.

തമന്ന ഇനി ഡോക്ടര്‍ തമന്ന

തമന്ന ഇനി ഡോക്ടര്‍ തമന്ന

തെന്നിന്ത്യന്‍ താര സുന്ദരി തമന്ന ഇനി വെറും തമന്നയല്ല. ഡോക്ടര്‍ തമന്നയാണ്. തെന്നിന്ത്യന്‍ സിനിമാലോകത്തിന് താരം നല്‍കിയ സമഗ്രമായ സംഭാവനകളെ മുന്‍നിര്‍ത്തികൊണ്ട് CIAC(ദ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ അക്രീഡിയേഷന്‍ കമ്മീഷന്‍) എന്ന ഇന്റനാഷണല്‍ എന്‍ജിഒ ആണ് അംഗീകാരം നല്‍കിയിരിക്കുന്നത്. തനിക്ക് ഡോക്ടറേറ്റ് ലഭിച്ച വിവരം സാമൂഹ്യമാധ്യമങ്ങളില്‍ കൂടി താരം തന്നെയാണ് പങ്കുവെച്ചത്. തന്റെ സന്തോഷം ആരാധകര്‍ക്കൊപ്പം പങ്കിടുകയാണ് മലയാളികള്‍ക്കും പ്രിയപ്പെട്ട ഈ താര സുന്ദരി. ഈ ബഹുമതിക്ക് പൂര്‍ണ്ണമായും ബഹുമാനം നല്‍കുന്ന രീതിയിലേ പെരുമാറുകയുള്ളൂ എന്നും കൂട്ടിച്ചേര്‍ത്തു. […]

1 2 3