ഇന്ത്യയില്‍ മതസ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്ന സംഘടനകള്‍ക്ക് അമേരിക്കയുടെ ഗ്രാന്റ് അഞ്ചു ലക്ഷം ഡോളര്‍

ഇന്ത്യയില്‍ മതസ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്ന സംഘടനകള്‍ക്ക് അമേരിക്കയുടെ ഗ്രാന്റ് അഞ്ചു ലക്ഷം ഡോളര്‍

വാഷിംഗ്ടണ്‍: ഇന്ത്യയില്‍ മതസ്വാതന്ത്രത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍ജിഒകള്‍ക്ക് അഞ്ചു ലക്ഷത്തോളം ഡോളര്‍ ഗ്രാന്റ് ആയി നല്‍കുമെന്ന് യു.എസ് സര്‍ക്കാര്‍. ഇന്ത്യയില്‍ ന്യൂനപക്ഷ-ഭൂരിപക്ഷ വിഭാഗങ്ങള്‍ തമ്മില്‍ ‘മതപരമായ ലക്ഷ്യത്തോടെയുള്ള സംഘര്‍ഷങ്ങളും വിവേചനങ്ങളും കുറയ്ക്കുന്നതിന്’ മുന്‍കൂട്ടി മുന്നറിയിപ്പ് സംവിധാനങ്ങള്‍ രൂപീകരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്ന എന്‍ജിഒകള്‍ക്കാണ് ഇത്തരത്തില്‍ ഗ്രാന്റ് നല്‍കുന്നത്. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റേതാണ് ഗ്രാന്റ്. സമാനമായ ഗ്രാന്റ് ശ്രീലങ്കയ്ക്കും യു.എസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഫണ്ട് നല്‍കുന്നത് സംബന്ധിച്ച് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്, ബ്യുറോ ഓഫ് ഡെമോക്രസി, ഹ്യുമന്‍ റൈറ്റ് ആന്റ് ലേബര്‍ വിഭാഗങ്ങളാണ് […]

നോട്ട് നിരോധനത്തെ തുടര്‍ന്ന് സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

നോട്ട് നിരോധനത്തെ തുടര്‍ന്ന് സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

കൊച്ചി: നോട്ട് നിരോധനത്തിന്റെ ആഘാതം കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവ് നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ചവരുത്തിയതിലൂടെ ഖജനാവിന് നഷ്ടമായത് കോടികളുടെ വരുമാനം. വസ്തു രജിസ്‌ട്രേഷന്‍ ഇനത്തില്‍ ലഭിക്കേണ്ട വരുമാനമാണ് സര്‍ക്കാറിന്റെ പിടിപ്പുകേട് മൂലം നഷ്ടമായത്. 2016 നവംബര്‍ എട്ടിനാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍, പിന്‍വലിച്ച നോട്ടുകള്‍ ഉപയോഗിച്ച് നവംബര്‍ 24 വരെ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും വിവിധ ഫീസുകള്‍, നികുതികള്‍, നികുതി കുടിശ്ശിക, പിഴകള്‍, വെള്ളക്കരം, വൈദ്യുതി […]

ജിഎസ്ടി: കൊള്ളവില ഈടാക്കുന്ന വ്യാപാരികള്‍ കുടുങ്ങും

ജിഎസ്ടി: കൊള്ളവില ഈടാക്കുന്ന വ്യാപാരികള്‍ കുടുങ്ങും

തിരുവനന്തപുരം: ജിഎസ്ടി നിലവില്‍ വന്ന ശേഷം കൊള്ളവില ഈടാക്കുന്ന വ്യാപാരികളെ കുടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ജിഎസ്ടി നടപ്പായ ശേഷമുള്ള വിലക്കുറവ് ജനങ്ങളിലേക്കു എത്തിക്കാതെ കൊള്ള വില ഈടാക്കിയ 335 വ്യാപാരികള്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന ജിഎസ്ടി വകുപ്പ് കേന്ദ്രത്തിനു കത്തു നല്‍കിയിട്ടുണ്ട്. കൊള്ളവില ഈടാക്കിയതിന്റെ ബില്ലും വ്യാപാരികളുടെ പട്ടികയുമടക്കമുള്ള തെളിവുകള്‍ സഹിതമാണ് സംസ്ഥാന ജിഎസ്ടി വകുപ്പ് കേന്ദ്രത്തിനു പരാതി നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ സംസ്ഥാനത്തിനു അധികാരമില്ല. തുടര്‍ന്നാണ് കേന്ദ്ര കൊള്ളവിരുദ്ധ സമിതിക്കു പരാതി അയച്ചത്. ഇതാദ്യമായാണ് ജിഎസ്ടിയുടെ […]

അംഗന്‍വാടി ഓണറേറിയം 64.85 കോടി രൂപ അനുവദിച്ചു

അംഗന്‍വാടി ഓണറേറിയം 64.85 കോടി രൂപ അനുവദിച്ചു

അംഗന്‍വാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും വര്‍ദ്ധിപ്പിച്ച ഓണറേറിയം നല്‍കുന്നതിനായി 64.85 കോടി രൂപ കൂടി ധനവകുപ്പ് അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പു മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. അംഗന്‍വാടി വര്‍ക്കര്‍മാരുടെ ഓണറേറിയം 10,000 രൂപയും ഹെല്‍പ്പര്‍മാരുടെ ഓണറേറിയം 7000 രൂപയുമായി വര്‍ദ്ധിപ്പിച്ചപ്പോള്‍ വര്‍ദ്ധിപ്പിച്ച തുകയുടെ 50 % സാമൂഹ്യനീതി വകുപ്പും 50 % തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തി നല്‍കണമെന്നുമാണ് തീരുമാനിച്ചിരുന്നത്. അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്ക് 4400 രൂപയുടേയും അംഗന്‍വാടി ഹെല്‍പ്പര്‍മാര്‍ക്ക് 2900 രൂപയുടേയും വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്.ഈ […]

റബര്‍ ഉത്പാദന പ്രോത്സാഹന പദ്ധതി : 451.46 കോടി ചെലവഴിച്ചു

റബര്‍ ഉത്പാദന പ്രോത്സാഹന പദ്ധതി : 451.46 കോടി ചെലവഴിച്ചു

തിരുവനന്തപുരം: റബ്ബറിന്റെ വിലത്തകര്‍ച്ചയില്‍ ദുരിതമനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കുന്നതിനായി 150രൂപ താങ്ങുവില നിശ്ചയിച്ച് കര്‍ഷകര്‍ക്ക് നേരിട്ട് സാമ്പത്തിക സഹായം ലഭ്യമാക്കുന്ന റബ്ബര്‍ ഉല്‍പാദന പ്രോത്സാഹന പദ്ധതി നടപ്പാക്കുന്നതിന് 2016-17 സാമ്പത്തിക വര്‍ഷം അനുവദിച്ച 500 കോടി രൂപയില്‍ ഇതുവരെ 451.46 കോടി ചിലവഴിച്ചു. ഇതില്‍ നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ 21 വരെ 56 കോടി രൂപ കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയിട്ടുണ്ട്. ഇതിനു ശേഷമുള്ള 11 കോടി രൂപ കര്‍ഷകരുടെ അക്കൗണ്ടില്‍ ഇപ്പോള്‍ ലഭ്യമാക്കിയിട്ടുണ്ട്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ […]