ഹോട്ടലുടമകള്‍ക്ക് ശക്തമായ താക്കീതുമായി ധനമന്ത്രി

ഹോട്ടലുടമകള്‍ക്ക് ശക്തമായ താക്കീതുമായി ധനമന്ത്രി

കോഴിക്കോട്: ഹോട്ടലുടമകള്‍ക്ക് ശക്തമായ താക്കീതുമായി ധനമന്ത്രി തോമസ് ഐസക്. ജിഎസ്ടി വ്യവസ്ഥകള്‍ ലംഘിക്കുന്ന ഹോട്ടലുടമകളുടെ രജിസ്‌ട്രേഷന്‍ റദ്ദുചെയ്യുമെന്ന് മന്ത്രി കോഴിക്കോട് പറഞ്ഞു. ജിഎസ്ടിയുടെ പേരില്‍ ഭക്ഷണത്തിന് ഹോട്ടലുടമകള്‍ അധികതുക ഈടാക്കുന്നുവെന്ന പരാതി വ്യാപകമാണ്. പരാതികള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ ഹോട്ടല്‍ ബില്ലുകള്‍ ധനവകുപ്പ് ശേഖരിച്ചു കഴിഞ്ഞു. ജിഎസ്ടി അഞ്ച്ശതമാനമായി കുറച്ചിട്ടും കൊള്ളലാഭമെടുക്കല്‍ തുടരുകയാണോയെന്ന് പരിശോധിക്കും. സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ പിന്നാലെ കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രിയുടെ താക്കീത്. ജിഎസ്ടി കൊള്ളയെ കുറിച്ച് പരാതി നേരത്തെ ഉയര്‍ന്ന സാഹചര്യത്തില്‍ ഹോട്ടലുടമകളെ […]

ഹോട്ടല്‍ ഭക്ഷണത്തിന്റെ ജിഎസ്ടി കുറയ്ക്കണം: ധനമന്ത്രി

ഹോട്ടല്‍ ഭക്ഷണത്തിന്റെ ജിഎസ്ടി കുറയ്ക്കണം: ധനമന്ത്രി

തിരുവനന്തപുരം: ഹോട്ടല്‍ ഭക്ഷണത്തിന്റെ ജിഎസ്ടി കുറയ്ക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്. അഞ്ചു ശതമാനമായി കുറയ്ക്കണമെന്നാണ് മന്ത്രി ആവശ്യപ്പെടുന്നത്. ഇതു ചൂണ്ടികാട്ടി താന്‍ ജിഎസ്ടി കൗണ്‍സിലിന് കത്തയച്ചിട്ടുണ്ട് എന്നു മന്ത്രി വ്യക്തമാക്കി. പല കമ്ബനികളും ജിഎസ്ടിയുടെ മറവില്‍ കൊള്ളലാഭം നേടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതു കൊണ്ട് ഇവര്‍ക്കു എതിരെ കര്‍ശന നടപടിയെടുക്കാനും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം 150 കമ്ബനികളെയും 535 ഉല്‍പ്പന്നങ്ങളും ചൂണ്ടികാട്ടിയിട്ടുണ്ട്. രാജ്യത്ത് വലിയ കമ്ബനികളെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല. ഇതു കൊണ്ടാണ് നികുതി നിരക്ക് കുറച്ചിട്ടും അതിന്റെ […]

നെഹ്‌റു ട്രോഫി വള്ളം കളി ഫെനല്‍ മത്സരം വൈകിപ്പോയി: ധനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

നെഹ്‌റു ട്രോഫി വള്ളം കളി ഫെനല്‍ മത്സരം വൈകിപ്പോയി: ധനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

  തിരുവനന്തപുരം: നെഹ്‌റു ട്രോഫി വള്ളം കളി സമ്മാനിച്ചത് നിരാശയായിരുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കനത്ത മത്സരം നടന്ന വള്ളംകളിയുടെ ഫൈനല്‍ നീണ്ടുപോയതിനെയാണ് തോമസ് ഐസക്ക് വിമര്‍ശിച്ചത്. ഫേസ്ബുക്ക് പേജിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. ഫൈനല്‍ ആരംഭിക്കാന്‍ നേരം ഇരുട്ടിയതിനെ തുടര്‍ന്ന് ഗാലറിയില്‍ നിന്നും മൊബൈല്‍ ഫ്‌ലാഷുകള്‍ തെളിച്ചതിലൂടെ കാണികള്‍ തങ്ങളുടെ നിശബ്ദ പ്രതിഷേധം രേഖപ്പെടുത്തിയെന്നും തോമസ് ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചു. തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം നെഹ്‌റു ട്രോഫി മൊത്തത്തില്‍ നിരാശയാണ് സമ്മാനിച്ചത് . പക്ഷെ […]

കയര്‍ കാര്‍ണിവല്‍ 2017 ഷോപ്പിംഗ് മാമാങ്കത്തിന് കൊടികയറി

കയര്‍ കാര്‍ണിവല്‍ 2017 ഷോപ്പിംഗ് മാമാങ്കത്തിന് കൊടികയറി

തിരുവനന്തപുരം: പരമ്പരാഗതമായി കയര്‍ പിരിക്കുന്നവര്‍ എത്ര ഉല്‍പന്നങ്ങള്‍ ഉണ്ടാക്കിയാലും സര്‍ക്കാര്‍ വാങ്ങി വിപണനം ചെയ്യുമെന്നും നഷ്ടമുണ്ടായാല്‍ സഹിക്കുമെന്നും ധന-കയര്‍വികസനമന്ത്രി ഡോ. തോമസ് ഐസക്. ഇതോടൊപ്പം യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കും. ഏതാനും വര്‍ഷം കൊണ്ട് സാങ്കേതികാടിത്തറയില്‍ കയര്‍മേഖലയെ പുന:സംഘടിപ്പിച്ച് ആധുനിക വ്യവസായമായി മാറ്റുകയാണ് ലക്ഷ്യെമന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കയര്‍ വികസനവകുപ്പ് സംഘടിപ്പിക്കുന്ന ‘കയര്‍ കാര്‍ണിവല്‍ 2017’ന്റെ ഉദ്ഘാടനം പാളയത്തെ വിപണനകേന്ദ്രത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ചകിരിയുണ്ടാക്കുന്നതിലും കയര്‍ പിരിക്കുന്നതിലും നെയ്യുന്നതിലും യന്ത്രവത്കരണത്തെ പ്രോത്സാഹിപ്പിക്കും. സാധാരണ യന്ത്രങ്ങള്‍ക്ക് പുതിയ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്ന […]

ജി.എസ്.ടി: ലോട്ടറി നികുതിയിനത്തിലെ ധാരണ, കേരളത്തിന് നേട്ടമെന്ന് ധനമന്ത്രി

ജി.എസ്.ടി: ലോട്ടറി നികുതിയിനത്തിലെ ധാരണ, കേരളത്തിന് നേട്ടമെന്ന് ധനമന്ത്രി

ന്യൂഡല്‍ഹി: കേരളം നിരന്തരമായി നടത്തിയ പോരാട്ടങ്ങള്‍ക്കൊടുവില്‍ സംസ്ഥാനസര്‍ക്കാരിന്റേതല്ലാത്ത് ലോട്ടറികള്‍ക്കുള്ള നികുതി 28 ശതമാനമാക്കി വര്‍ധിപ്പിച്ചു. ചരക്കുസേവന നികുതി സമിതി യോഗത്തില്‍ ഒന്നര മണിക്കൂര്‍ നേരം കേരളം നടത്തിയ വാഗ്വാദത്തിനും ഇറങ്ങിപ്പോക്ക് ഭീഷണിക്കുമൊടുവിലാണ് നിരവധി ആഴ്ചകളായി മാറ്റിവെച്ച ലോട്ടറിക്കാര്യത്തില്‍ ഞായറാഴ്ച തീരുമാനമായത്. സംസ്ഥാന സര്‍ക്കാറുകള്‍ നേരിട്ടു നടത്തുന്ന ലോട്ടറിക്ക് 12 ശതമാനവും ഇടനിലക്കാരെ വെച്ചുള്ള ലോട്ടറികള്‍ക്ക് 28 ശതമാനവും നികുതിയായിരിക്കും ഈടാക്കുകയെന്ന് ധനമന്ത്രി തോമസ് ഐസക് കേരള ഹൗസില്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഇതര സംസ്ഥാന ലോട്ടറി മാഫിയയുടെ നീക്കങ്ങള്‍ക്കു […]

കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കും: ഡോ. തോമസ് ഐസക്

കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കും: ഡോ. തോമസ് ഐസക്

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കാനുള്ള സമഗ്ര പരിപാടി തയാറാക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയതായി ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. നിലവിലുള്ള ഹ്രസ്വകാല വായ്പകള്‍ ദീര്‍ഘകാല വായ്പകളാക്കി സാമ്പത്തിക പരിഷ്‌കരണം നടപ്പാക്കുക, കോര്‍പ്പറേഷന്റെ ശേഷി കൂട്ടുക, പുതിയ ബസുകള്‍ നിരത്തിലിറക്കുക എന്നിങ്ങനെയുള്ള പരിപാടികളാണു കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലക്കു നയിക്കാന്‍ നടപ്പാക്കേണ്ടത്. വായ്പ ലഭ്യമാക്കാന്‍ ഗതാഗത മന്ത്രി നടത്തുന്ന ശ്രമങ്ങള്‍ ഇതിനു മുന്നോടിയാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. വായ്പകളുടെ തിരിച്ചടവ് കാലാവധി ദീര്‍ഘിപ്പിക്കുന്നതുവഴി പ്രതിമാസ തിരിച്ചടവില്‍ വന്‍ തുക മിച്ചം വെയ്ക്കാമെന്നു ഡോ. […]

ജിഎസ്ടി കേന്ദ്ര – സംസ്ഥാന വരുമാനത്തില്‍ കുറവുണ്ടാക്കും : ധനമന്ത്രി

ജിഎസ്ടി കേന്ദ്ര – സംസ്ഥാന വരുമാനത്തില്‍ കുറവുണ്ടാക്കും : ധനമന്ത്രി

ന്യൂഡല്‍ഹി: ചരക്കു സേവന നികുതി ഇപ്പോഴത്തെ നിലയ്ക്കു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നികുതി വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാക്കുമെന്നു ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. ഓരോ ചരക്ക് ഇനങ്ങളുടേയും മേല്‍ ഇപ്പോഴുള്ള നികുതികളും അവയുടെ പരമാവധി വില്‍പ്പന വിലയും പട്ടികയാക്കി പ്രസിദ്ധപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശ്രീനഗറില്‍ നടന്ന ചരക്കു സേവന നികുതി കൗണ്‍സില്‍ യോഗത്തിനു ശേഷം ന്യൂഡല്‍ഹി കേരള ഹൗസില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ധനമന്ത്രി. ജിഎസ്ടി നടപ്പാക്കുന്നതിന്റെ ഭാഗമായി ഇതുവരെ നാലിനം […]

കൊച്ചിടപ്പാടിയിലെ വഴിയോര ഉദ്യാനപാലകര്‍ക്ക് ധനമന്ത്രിയുടെ പ്രശംസ

കൊച്ചിടപ്പാടിയിലെ വഴിയോര ഉദ്യാനപാലകര്‍ക്ക് ധനമന്ത്രിയുടെ പ്രശംസ

കോട്ടയം: പാലാ നഗരസഭാപരിധിയില്‍ ഉള്‍പ്പെട്ട കൊച്ചിടപ്പാടിയിലെ വഴിയോര ഉദ്യാന പരിപാലന കൂട്ടായ്മയ്ക്ക് ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെ പ്രശംസ.മന്ത്രി തന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് കൂട്ടായ്മയെ അഭിനന്ദിച്ചത്. കൂട്ടായ്മയുടെ നേതൃത്വത്തില്‍ ചെടികളും മരങ്ങളും നട്ടുപരിപാലിക്കുന്ന പൂഞ്ഞാര്‍ – ഏറ്റുമാനൂര്‍ ഹൈവേയിലെ കൊച്ചിടപ്പാടി ഭാഗം സന്ദര്‍ശിക്കാന്‍ എത്തുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. പാലായില്‍ മുത്തോലി ഭാഗത്ത് പാലാ മാര്‍ക്കറ്റിംഗ് സൊസൈറ്റി നട്ടു പരിപാലിക്കുന്ന വഴിയോര ഉദ്യാനത്തെക്കുറിച്ച് മന്ത്രി തോമസ് ഐസക്ക് പ്രശംസിച്ചു കൊണ്ട് ഫെയിസ് ബുക്കില്‍ എഴുതിയിരുന്നു. ഇതു […]

സഹകരണബാങ്കുകളുടെ മൂലധന പര്യാപ്തതാ മാനദണ്ഡത്തില്‍ ഇളവ് അനുവദിക്കുക- കടകംപള്ളി

സഹകരണബാങ്കുകളുടെ മൂലധന പര്യാപ്തതാ മാനദണ്ഡത്തില്‍ ഇളവ് അനുവദിക്കുക- കടകംപള്ളി

തിരുവനന്തപുരം: മൂലധന പര്യാപ്തതയുടെ കാര്യത്തില്‍ സഹകരണ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിശ്ചയിച്ച ഉയര്‍ന്ന മാനദണ്ഡം നടപ്പാക്കുന്നതില്‍ നടപ്പു സാമ്പത്തികവര്‍ഷം ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സഹകരണ വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കേന്ദ്ര ധനമന്ത്രിയ്ക്കും, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കും അടിയന്തിര ഫാക്‌സ് സന്ദേശം അയച്ചു. 2017 മാര്‍ച്ച് 31 നകം സഹകരണ ബാങ്കുകള്‍ മൊത്തം റിസ്‌ക് വെയ്റ്റഡ് ആസ്തിയുടെ 9 ശതമാനം മൂലധന പര്യാപ്തത കൈവരിക്കണമെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം ഉണ്ടായിരുന്നത്. 2016 മാര്‍ച്ച് 31 ന് ഇത് 7 ശതമാനമായിരുന്നു. സംസ്ഥാനത്തെ […]