ഹിന്ദുവിരുദ്ധയെന്ന് മുദ്ര കുത്തി; താനും പീഡിപ്പിക്കപ്പെടാം, കത്തുവ ഇരയുടെ അഭിഭാഷക

ഹിന്ദുവിരുദ്ധയെന്ന് മുദ്ര കുത്തി; താനും പീഡിപ്പിക്കപ്പെടാം, കത്തുവ ഇരയുടെ അഭിഭാഷക

ന്യൂഡല്‍ഹി: കത്തുവ പെണ്‍കുട്ടിയുടെ അഭിഭാഷക ദീപിക സിങ് രജാവത്ത് തനിക്കും കുടുംബത്തിനും സുരക്ഷ ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. കത്തുവ കേസില്‍ നീതി നടപ്പാക്കണമെന്നും ആ എട്ടു വയസുകാരിക്ക് നീതി കിട്ടുന്നതുവരെ ഉറച്ചു നില്‍ക്കുമെന്നും അവര്‍ പറഞ്ഞു. ഹിന്ദുവിരുദ്ധ എന്ന് മുദ്രകുത്തി തന്നെ സാമൂഹികമായി ഒറ്റപ്പെടുത്തിയെന്നും താനും പീഡനത്തിന് ഇരയായേക്കാം, അല്ലെങ്കില്‍ കൊലചെയ്യപ്പെട്ടേക്കാമെന്നാണ് അഭിഭാഷക പറയുന്നത്. ‘എനിക്കറിയില്ല ഞാനും ബലാത്സംഗം ചെയ്യപ്പെട്ടേക്കാം, അല്ലെങ്കില്‍ കൊല്ലപ്പെട്ടേക്കാം, കോടതിയില്‍ പ്രാക്ടീസ് ചെയ്യാന്‍ അവര്‍ അനുവദിച്ചേക്കില്ല, അവര്‍ എന്നെ ഒറ്റപ്പെടുത്തി, എനിക്കറിയില്ല […]

സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് ; കര്‍ദ്ദിനാള്‍ സുപ്രീംകോടതിയിലേക്ക്

സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് ; കര്‍ദ്ദിനാള്‍ സുപ്രീംകോടതിയിലേക്ക്

കൊച്ചി: സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സുപ്രീംകോടതിയില്‍ തടസ്സ ഹര്‍ജി നല്‍കി. കേസില്‍ തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്ന ആവശ്യമുന്നയിച്ചാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്. അതേസമയം, കര്‍ദ്ദിനാളിനെതിരെ അന്വേഷണം തടഞ്ഞ ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സഭാവിശ്വാസിയായ അങ്കമാലി സ്വദേശി മാര്‍ട്ടിന്‍ പയ്യപ്പള്ളില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ക്രൈസ്തവരായ ജഡ്ജിമാര്‍ ഹര്‍ജി പരിഗണിക്കരുതെന്നുമാണ് ആവശ്യം. ഭൂമി ഇടപാടു വിഷയത്തില്‍ കേസ് എടുത്ത് അന്വേഷിക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ […]