അരുണാചല്‍പ്രദേശില്‍ വന്‍ തീപിടുത്തം ; 30 വീടുകളും നിരവധി കടകളും കത്തിനശിച്ചു

അരുണാചല്‍പ്രദേശില്‍ വന്‍ തീപിടുത്തം ; 30 വീടുകളും നിരവധി കടകളും കത്തിനശിച്ചു

ഡയാംഗ്: അരുണാചല്‍പ്രദേശില്‍ ഉണ്ടായ വന്‍ തീപിടുത്തില്‍ 30 വീടുകളും നിരവധി കടകളും കത്തിനശിച്ചു. നുറുകണക്കിന് ആളുകളെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിച്ചു. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും (ഐടിബിപി) അഗ്‌നിശമനസേനയും ചേര്‍ന്ന് രക്ഷപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. തീ അണച്ചതായും സംഭവത്തില്‍ ആളപായമില്ലെന്നും അധികൃതര്‍ അറിയിച്ചു.

തിരുവനന്തപുരത്ത് തീയറ്ററില്‍ തീപിടിത്തം

തിരുവനന്തപുരത്ത് തീയറ്ററില്‍ തീപിടിത്തം

തിരുവനന്തപുരം: ശ്രീപത്മനാഭ തിയേറ്ററില്‍ പീടിത്തം. പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ തിയേറ്ററിന്റെ സീറ്റുകള്‍ കത്തി നശിച്ചു. തിയേറ്ററിന് വ്യാപക നാശനഷ്ടമുണ്ടായി. സൈക്യൂരിറ്റി ജീവനക്കാരടക്കം മൂന്നു പേര്‍ തിയേറ്ററിനകത്തുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല. അഗ്‌നിശമന സേന സ്ഥലത്തെത്തി തീയണച്ചു. ഷോര്‍ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിനിടയാക്കിയതെന്നാണ് പ്രഥമിക നിഗമനം.

റാംപ് വാക്കിനിടെ മോഡലിന്റെ തലയ്ക്ക് തീപടര്‍ന്നു

റാംപ് വാക്കിനിടെ മോഡലിന്റെ തലയ്ക്ക് തീപടര്‍ന്നു

ഫാഷന്‍ ഷോയില്‍ റാംപ് വാക്കിനിടെ മോഡലിന്റെ തലയ്ക്ക് തീപിടിച്ചു. ഈജിപ്റ്റിലാണ് സംഭവം. പരമ്പരാഗത വേഷവിധാനവുമായെത്തിയ മോഡലിന്റെ തലയില്‍ വച്ചിരുന്ന കിരീടത്തിനാണ് തീപിടിച്ചത്. തൂവലുകള്‍ കൊണ്ട് നിര്‍മ്മിച്ച ഇതിലേക്ക് റാംപില്‍ തന്നെ നിന്നിരുന്ന ഒരു പുരുഷ മോഡലുമാര്‍ ഭടന്മാരുടെ വേഷത്തില്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഇതില്‍ നിന്നുമാണ് നടന്നുവരുന്നതിനിടയ്ക്ക് തൂവലിന്റെ ഒരു ഭാഗത്ത് തീപിടിച്ചത്. പിന്നീട് ആളിക്കത്തുകയായിരുന്നു. കാണികളില്‍ ഒരാള്‍ ഓടിവന്ന് തീയണയ്ക്കാന്‍ നോക്കി. അണിയറ പ്രവര്‍ത്തകരും ഓടിയെത്തി മോഡലിന്റെ തലയില്‍ നിന്നും അത് എടുത്തുമാറ്റുകയും ചെയ്തു. സംഭവത്തില്‍ മോഡലിന് പൊള്ളലേറ്റിട്ടില്ല.

പയ്യന്നൂരില്‍ വര്‍ക്ക് ഷോപ്പ് കത്തി നശിച്ചു

പയ്യന്നൂരില്‍ വര്‍ക്ക് ഷോപ്പ് കത്തി നശിച്ചു

പയ്യന്നൂര്‍: പയ്യന്നൂരില്‍ കാസര്‍കോട് സ്വദേശിയുടെ വര്‍ക്ക് ഷോപ്പ് കത്തി നശിച്ചു. കാസര്‍കോട് എടച്ചാക്കൈ സ്വദേശി യു.പി.വി. പ്രമോദിന്റെ ഉടമസ്ഥതയില്‍ കൊറ്റി മേല്‍പ്പാലത്തിനുസമീപത്തെ പെരുമാള്‍ ഓട്ടോ മൊബൈല്‍ വര്‍ക്ക് ഷോപ്പിലാണ് തീപിടുത്തമുണ്ടായത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. കംപ്രസര്‍ മെഷീന്‍, സ്‌പെയര്‍ പാര്‍ട്‌സുകള്‍, രണ്ട് വീപ്പ ഓയില്‍ തുടങ്ങിയവ കത്തിനശിച്ചു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്.

മുംബൈയില്‍ കെട്ടിടത്തിന് തീപിടിച്ച് 15 മരണം; മരിച്ചവരില്‍ 12 പേര്‍ സ്ത്രീകള്‍

മുംബൈയില്‍ കെട്ടിടത്തിന് തീപിടിച്ച് 15 മരണം; മരിച്ചവരില്‍ 12 പേര്‍ സ്ത്രീകള്‍

മുംബൈ: മുംബൈയില്‍ കെട്ടിടത്തിന് തീപിടിച്ച് 15 പേര്‍ വെന്തുമരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു .മരിച്ചവരില്‍ 12 പേര്‍ സ്ത്രീകളാണ്. ലോവര്‍ പരേലിലെ സേനാപതി മാര്‍ഗിലെ കമലാമില്‍ കോംപൌണ്ടിലാണ് അപകടം നടന്നത്. 37 എക്കല്‍ വിസ്തൃതിയിലുള്ള ഇവിടെ നിരവധി ഓഫീസുകളും കെട്ടിടങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു ഹോട്ടലിലുണ്ടായ ഷോട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അരമണിക്കൂറിനുള്ളില്‍ തീ ആളിപടര്‍ന്നു. തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. എട്ട് ഫയര്‍എഞ്ചിനുകള്‍ തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. തീപിടുത്തമുണ്ടായത് അര്‍ധരാത്രിയ്ക്ക് ശേഷമാണെന്നാണ് അറിയുന്നത്. നിരവധി വാര്‍ത്താചാനലുകളുടെ ഓഫീസുകളും ഈ കെട്ടിടത്തിലുണ്ട്. […]

ബാങ്ക് ഓഫ് ബറോഡയുടെ കൊച്ചി ഓഫീസില്‍ തീപിടിത്തം

ബാങ്ക് ഓഫ് ബറോഡയുടെ കൊച്ചി ഓഫീസില്‍ തീപിടിത്തം

എറണാകുളം:  എറണാകുളം എംജി റോഡില്‍ ബാങ്ക് ഓഫ് ബറോഡയുടെ ഓഫീസ് കെട്ടിടത്തിന് തീപിടിച്ചു. ഓഫീസിലുണ്ടായിരുന്ന ഫയലുകളും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും പൂര്‍ണമായും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയര്‍ഫോഴ്‌സ് കൃത്യസമയത്ത് എത്തിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. നാലുനില കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ നിന്നും രാവിലെ ഏഴു മണിയോടെ പുക ഉയരുന്നത് കണ്ട് നാട്ടുകാരാണ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചത്.

തളിപ്പറമ്പിലെ സഹകരണ ആശുപത്രിയില്‍ തീപ്പിടുത്തം

തളിപ്പറമ്പിലെ സഹകരണ ആശുപത്രിയില്‍ തീപ്പിടുത്തം

കണ്ണൂര്‍: തളിപ്പറമ്പിലെ സഹകരണ ആശുപത്രിയില്‍ തീപ്പിടുത്തമുണ്ടായി. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടൊയിരുന്നു അപകടം. ഫാര്‍മസിയിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തതിനു കാരണമെന്നാണ് സൂചന. തീപ്പിടുത്തമുണ്ടായ ഉടന്‍ തന്നെ 60ല്‍ അധികം രോഗികളെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതിനാല്‍ വന്‍ അപകടം ഒഴിവായി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിയാരത്തെ മെഡിക്കല്‍ കോളേജിലേക്കും തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രിയിലേക്കുമാണ് രോഗികളെ മാറ്റിയത്.

യുപിയിലെ സ്വകാര്യ ആശുപത്രിയില്‍ വന്‍ തീപിടിത്തം

യുപിയിലെ സ്വകാര്യ ആശുപത്രിയില്‍ വന്‍ തീപിടിത്തം

ലക്‌നോ: യുപിയിലെ സ്വകാര്യ ആശുപത്രിയില്‍ വന്‍ തീപിടിത്തം. ലക്‌നോവിലെ വൃന്ദാവന്‍ മേഖലയിലുള്ള സ്‌കോപ് ആശുപത്രിയലാണ് തീപിടിത്തമുണ്ടായത്. തീ പടര്‍ന്നു പിടിക്കുന്ന സമയത്ത് അന്‍പതിലേറെ രോഗികളും അവരുടെ ഒപ്പമുണ്ടായിരുന്നലരും ആശുപത്രിയിലുണ്ടായിരുന്നുവെന്നാണ് വിവരം. മൂന്ന് മണിക്കൂറിലേറെ കഴിഞ്ഞാണ് തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കിയത്. 20 ലേറെ രോഗികള്‍ ഈ സമയത്ത് ഐസിയുവില്‍ ഉണ്ടായിരുന്നു. ഒന്നിലേറെ അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി മണിക്കൂറുകളോളം പരിശ്രമിച്ചതിനു ശേഷമാണ് തീയണക്കാനായത്. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ഇവിടെ പ്രവേശിപ്പിച്ചിരുന്ന രോഗികളെ സമീപത്തുള്ള മറ്റ് ആശുപത്രികളിലേക്ക് മാറ്റി. സംഭവത്തേക്കുറിച്ച് […]

കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി താമസിക്കുന്ന വീടിന് പെട്രോളൊഴിച്ച് തീവെച്ചു: ദമ്പതികള്‍ പൊള്ളലേറ്റ് ആശുപത്രിയില്‍

കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി താമസിക്കുന്ന വീടിന് പെട്രോളൊഴിച്ച് തീവെച്ചു: ദമ്പതികള്‍ പൊള്ളലേറ്റ് ആശുപത്രിയില്‍

കാഞ്ഞങ്ങാട്: കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ദമ്പതികള്‍ താമസിക്കുന്ന വീടിന് പെട്രോളൊഴിച്ച് തീവെച്ചു. ഇതേ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ ഗൃഹനാഥനെയും ഭാര്യയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുക്കൈ വാഴുന്നോറടിയിലെ ദാമോദരന്‍(45), ഭാര്യ ഷീല(40) എന്നിവരാണ് പൊള്ളലേറ്റ നിലയില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നരഹത്യാശ്രമത്തിന് കേസെടുത്ത ഹൊസ്ദുര്‍ഗ് പോലീസ് പ്രതിയായ പുതുക്കൈയിലെ ബിജു(30)വിനെ അറസ്റ്റ് ചെയ്തു. 2015ല്‍ ഒരു യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ബിജു റിമാന്‍ഡില്‍ കഴിയുകയായിരുന്നു. ഇതിനിടെ ജില്ലയില്‍ പ്രവേശിക്കരുതെന്നതടക്കമുളള ഉപാധികളോടെ ബിജുവിന് കോടതി […]

പരവൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം

പരവൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം

കൊച്ചി: പറവൂര്‍ വടക്കേക്കരയില്‍ ബിജെപി നേതാവിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ചു. വ്യാഴാഴ്ച അര്‍ധരാത്രിയാണ് ബിജെപി വടക്കേക്കര പഞ്ചായത്ത് കമ്മറ്റി ഭാരവാഹി ടി.ജെ.ജിജേഷിന്റെ വീടിന് മുന്നില്‍ വച്ചിരുന്ന മൂന്ന് ബൈക്കുകള്‍ തീവച്ച് നശിപ്പിച്ചത്. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും ബൈക്കുകള്‍ ആളി കത്തുന്നതാണ് കണ്ടത്. എന്നാല്‍ അക്രമികള്‍ ഓടിരക്ഷപെട്ടു. പറവൂര്‍ പൊലീസ് സ്ഥലത്തത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.

1 2 3