സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ചോല’; ഫസ്റ്റ് ലുക്ക് കാണാം

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ചോല’; ഫസ്റ്റ് ലുക്ക് കാണാം

ജോജു ജോര്‍ജും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ചോല യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പ്രേക്ഷക ശ്രദ്ധനേടിയ ‘ഒഴിവു ദിവസത്തെ കളി’ക്കും, നിരവധി രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ ‘എസ് ദുര്‍ഗ്ഗ’യ്ക്കും ശേഷം സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചോല. നിവ് ആര്‍ട്ട് മൂവീസിന്റെ ബാനറില്‍ അരുണ മാത്യുവും ഷാജി മാത്യുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയുടെ ചിത്രീകരണം ജൂലൈയില്‍ ആരംഭിക്കും. ചിത്രം ഡിസംബറോടെ തിയേറ്ററിലെത്തും. ഛായാഗ്രഹണം അജിത് ആചാര്യയും, കലാസംവിധാനം ദിലീപ് […]

മോഹന്‍ലാല്‍ അടിപൊളി ലുക്കിലെത്തുന്ന ‘നീരാളി’ ; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

മോഹന്‍ലാല്‍ അടിപൊളി ലുക്കിലെത്തുന്ന ‘നീരാളി’ ; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

മോഹന്‍ലാലിനെ നായകനാക്കി അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘നീരാളി’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. നവാഗതനായ സാജു തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നതാണ്. പൂര്‍ണമായും കേരളത്തിന് പുറത്ത് ചിത്രീകരിച്ച നീരാളിയില്‍ നദിയാ മൊയ്ദുവും, പാര്‍വതി നായരുമാണ് നായികമാരായി എത്തുന്നത്. ശരീരഭാരം കുറച്ച് അടിപൊളി ലുക്കിലാണ് മോഹന്‍ലാല്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, സായ് കുമാര്‍, എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി […]

കുഞ്ചാക്കോ ബോബന്‍ ചിത്രം ‘കുട്ടനാടന്‍ മാര്‍പ്പാപ്പയുടെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കുഞ്ചാക്കോ ബോബന്‍ ചിത്രം ‘കുട്ടനാടന്‍ മാര്‍പ്പാപ്പയുടെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കുഞ്ചാക്കോ ബോബനെ നായകനാക്കി ശ്രീജിത്ത് വിജയന്‍ രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്ന കുട്ടനാടന്‍ മാര്‍പ്പാപ്പയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മൂവി മേക്കേഴ്‌സ്, ഗ്രാന്‍ഡെ ഫിലിം കോര്‍പറേഷന്‍ എന്നിവയുടെ ബാനറില്‍ ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂര്‍, അജി മേടയില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശാന്തി കൃഷ്ണ, അദിതി രവി, ഇന്നസെന്റ് , സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, രമേശ് പിഷാരടി എന്നിവരും അഭിനയിക്കുന്ന ചിത്രത്തില്‍ ഒരു ക്യാമറാമാന്‍ ആയാണ് കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്നത് […]

ടൊവിനോ തോമസ് ചിത്രം ‘മറഡോണ’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ടൊവിനോ തോമസ് ചിത്രം ‘മറഡോണ’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ടൊവിനോ തോമസിനെ നായകനാക്കി നവാഗത സംവിധായകന്‍ വിഷ്ണു നാരായണന്‍ ഒരുക്കുന്ന പുതിയ ചിത്രം മറഡോണയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ടൊവിനോ ഫെയ്‌സ്ബുക്കിലൂടെയാണ് ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്. ശരണ്യ ആര്‍ നായര്‍. ചെമ്ബന്‍ വിനോദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. എസ് വിനോദ് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ദീപക് ഡി മേനോന്‍. രചന നിവഹിച്ചിരിക്കുന്നത് കൃഷ്ണമൂര്‍ത്തിയാണ്.

പ്രിഥ്വിരാജ് ചിത്രം’രണം’ ; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

പ്രിഥ്വിരാജ് ചിത്രം’രണം’ ; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

പ്രിഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം രണത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇഷ തല്‍വാറാണ് നായിക. നേരത്തേ ഡെട്രോയ്റ്റ് ക്രോസിംഗ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ചിത്രത്തിന്റെ പേര് പിന്നീട് രണം എന്ന് മാറ്റുകയായിരുന്നു. ചിത്രത്തില്‍ നെഗറ്റിവ് സ്വഭാവമുള്ള വേഷമാണ് പ്രിഥ്വി അവതരിപ്പിക്കുന്നത്. ചിത്രം വിദേശത്താണ് ചിത്രീകരിച്ചത്. അമേരിക്കയിലെ ഡെട്രോയിറ്റിലും മിഷിഗണിലുമുള്ള തമിഴ് സ്ട്രീറ്റ് ഗാംഗുകളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.

‘സവ്യസാചി’ നാഗചൈതന്യ കേന്ദ്ര കഥാപത്രമാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി

‘സവ്യസാചി’ നാഗചൈതന്യ കേന്ദ്ര കഥാപത്രമാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി

പ്രേമം റീമേക്കിനു ശേഷം തെലുങ് സംവിധായകന്‍ ചന്ദു മൊണ്ടേതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സവ്യസാചി. നാഗചൈതന്യ കേന്ദ്ര കഥാപത്രമാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. സവ്യസാചി എന്നാല്‍ മഹാഭാരതത്തിലെ അര്‍ജുനനന്റെ മറ്റൊരു നാമമാണ്. ഇരുകരങ്ങള്‍ കൊണ്ടും ഒരു പോലെ യുദ്ധം ചെയ്യാന്‍ കഴിവുള്ളവന്‍ എന്നാണ് ഈ പേരിന്റെ അര്‍ത്ഥം. നാഗചൈതന്യയുടെ നായികയായെത്തുന്നത് നിധി അഗര്‍വാളാണ്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍, രവിശങ്കര്‍, മോഹന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മുസ്ലിം ലീഗ് മലയോര സമ്മേളനം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

മുസ്ലിം ലീഗ് മലയോര സമ്മേളനം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

കാസറഗോഡ്: മാനവ മൈത്രിക്ക് മലയോര മണ്ണ് എന്ന പ്രമേയത്തില്‍ നടക്കുന്ന മുസ്ലിം ലീഗ് മലയോര സമ്മേളനത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുസ്ലിം ലീഗ് നേതാക്കള്‍ പ്രകാശനം ചെയ്തു. രണ്ടാം ലോക മഹായുദ്ധത്തില്‍ അമേരിക്ക വര്‍ഷിച്ച അണുബോംബ് മൂലം ദുരിത ജീവിതം നയിച്ച് ലോകത്തോട് വിട പറഞ്ഞ ജപ്പാനീസ് പെണ്‍കുട്ടി സഡോക്കുവിന്റെ സ്മരണയില്‍ തീര്‍ത്ത സഡോക്ക് കൊക്കിന്റെ ചിത്രമാണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയത്. സമാധാനത്തിന്റെ പ്രതീകമാണ് സഡോക്കോ കൊക്ക്. മുസ്ലിം ലീഗ് കാസറഗോഡ്, മഞ്ചേശ്വരം, ഉദുമ മണ്ഡലം നേതാക്കള്‍ ചേര്‍ന്നാണ് […]