ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടി

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടി

ചെന്നൈ : ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടി. നെടുന്തീവിനു സമീപം മത്സ്യബന്ധനം നടത്തിയവരെയാണ് ഇന്ന് നാവികസേന പിടികൂടിയത്. തമിഴ്‌നാട് നാഗപട്ടണം സ്വദേശികളായ പത്ത് മത്സ്യത്തൊഴിലാളികളെയാണ് സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് നാവികസേന പിടികൂടിയത്. മത്സ്യത്തൊഴിലാളികളെ കോടതിയില്‍ ഹാജരാക്കുമെന്ന് പിന്നീട് ശ്രീലങ്കന്‍ അധികൃതര്‍ അറിയിച്ചു. തമിഴ്‌നാട്ടിലെ അക്കരപെത്തൈ സ്വദേശികളാണ് പിടിയിലായത്. നെടുന്തീവിനു സമീപത്തുനിന്നാണ് ഇവരെയും പിടികൂടിയത്. വ്യാഴാഴ്ചയും ശ്രീലങ്കന്‍ നാവികസേന പത്ത് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പിടികൂടിയിരുന്നു.

വീട് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് ക്രിസ്തുമസ് സമ്മാനമായി 192 വീടുകള്‍ നല്‍കും: മന്ത്രി ജെ. മെഴ്സിക്കുട്ടി അമ്മ

വീട് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് ക്രിസ്തുമസ് സമ്മാനമായി  192 വീടുകള്‍ നല്‍കും: മന്ത്രി ജെ. മെഴ്സിക്കുട്ടി അമ്മ

കടല്‍ ക്ഷോഭത്തില്‍ ഭവനരഹിതരായി ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ ഫിഷറീസ് വകുപ്പ് മുട്ടത്തറയില്‍ നിര്‍മിക്കുന്ന വീടുകള്‍ ക്രിസ്തുമസിനു മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മെഴ്സിക്കുട്ടി അമ്മ പറഞ്ഞു. മുട്ടത്തുറയില്‍ നിര്‍മിക്കുന്ന വീടുകളുടെ നിര്‍മാണ പുരോഗതി വിലയിരുത്തിയശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് വീടില്ലാത്ത എല്ലാവര്‍ക്കും വീട് നല്‍കുക എന്ന ലൈഫ് പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം ആദ്യമായി പൂര്‍ത്തിയാക്കുന്നത് ഫിഷറീസ് വകുപ്പിന്റെ ഈ പദ്ധതിയിലൂടെയായിരിക്കും. മൂന്നേക്കര്‍ സ്ഥലത്ത് പതിനേഴേമുക്കാല്‍ കോടി ചെലവില്‍ രണ്ടു നിലകളിലായി എട്ടു വീടുകള്‍ […]

മത്സ്യബന്ധന തുറമുഖങ്ങളുടെ പരിമിതികളും പരാധീനതകളും നിയമസഭാസമിതിക്കു മുന്നില്‍

മത്സ്യബന്ധന തുറമുഖങ്ങളുടെ പരിമിതികളും പരാധീനതകളും നിയമസഭാസമിതിക്കു മുന്നില്‍

മത്സ്യത്തൊഴിലാളികളുടെയും അനുബന്ധത്തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി നിയമസഭാസമിതി കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗില്‍ ജില്ലയിലെ മത്സ്യബന്ധന തുറമുഖങ്ങളുടെ പരാധീനതകള്‍ തൊഴിലാളി പ്രതിനിധികള്‍ ഉന്നയിച്ചു. കാസര്‍കോട് തുറമുഖം ഉപയോഗ യോഗ്യമാക്കണമെന്നും ചെറുവത്തൂര്‍ തുറമുഖത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും ആവശ്യമുയര്‍ന്നു. സമിതി ചെയര്‍മാന്‍ സി കൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്ന നിയമസഭാസമിതിയുടെ സിറ്റിംഗില്‍ എം നൗഷാദ്, സി കെ നാണു, എന്‍ എ നെല്ലിക്കുന്ന് എന്നീ അംഗങ്ങളും കെ കുഞ്ഞിരാമന്‍ എം എല്‍ എ യും പങ്കെടുത്തു. ഇരുപത് […]

സാഹിത്യ അക്കാദമിയുടെ കടലെഴുത്തുകള്‍ 15 ന്

സാഹിത്യ അക്കാദമിയുടെ കടലെഴുത്തുകള്‍ 15 ന്

കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കടല്‍-കടലോര ജീവിതം വിഷയമാക്കി സംഘടിപ്പിക്കുന്ന കടലെഴുത്തുകള്‍ ഈ മാസം 15,16,17 തീയ്യതികളില്‍ നീലേശ്വരം അഴിത്തല കടപ്പുറത്ത് നടക്കും. മീന്‍ പിടുത്തക്കാരുടെയും കടല്‍ യാത്രികരുടെയും അനുഭവ വിവരണങ്ങള്‍, പ്രഭാഷണങ്ങള്‍, സര്‍ഗ സംവാദങ്ങള്‍, കവിതാ സദസ്സ്, പാട്ടു കടല്‍ ഗാനസദസ്, മീന്‍ പെരുമ പ്രദര്‍ശനം, നാടകം, ചവിട്ടു നാടകം എന്നിവയുണ്ടാകും. മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം പ്രമുഖ എഴുത്തുകാരും കലാകാരന്മാരും പരിപാടികളില്‍ സംബന്ധിക്കും. 15 ന് മീന്‍പെരുമ പ്രദര്‍ശനം എം രാജഗോപാലന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. […]

തീക്കളി കൈവിട്ടകളിയായി

തീക്കളി കൈവിട്ടകളിയായി

എട്ടും പന്ത്രണ്ടും വയസുള്ള കുട്ടികള്‍ കളിക്കുന്നതിനിടെ തീ പടര്‍നന് പിടിച്ച് കൊപ്പളത്തില്‍ നൂറോളം വരുന്ന മത്സ്യത്തൊഴിലാളികളുടെ തോണികളും മറ്റ് മത്സ്യബന്ധനസാമഗ്രികളും കത്തി നശിച്ചു എട്ടും പന്ത്രണ്ടും വയസ് മാത്രം പ്രായമുള്ള രണ്ട് കുട്ടികളുടെ തീക്കളിയെ തുടര്‍ന്ന് കൊപ്പളത്തില്‍ കത്തിച്ചാമ്പലായത് നൂറോളം വരുന്ന മത്സ്യത്തൊഴിലാളികളുടെ തോണികളും മറ്റ് മത്സ്യബന്ധനസാമഗ്രികളും. ശനിയാഴ്ച വൈകുന്നേരം കൊപ്പളത്താണ് സംഭവം. കൊപ്പളം പുഴയോരത്തെ ഷെഡില്‍ സൂക്ഷിച്ചിരുന്ന രണ്ട് തോണികളും, വലകളും, എഞ്ചിനുകളുമാണ് കുട്ടികള്‍ ഷെഡിലിരുന്നു കയ്യില്‍ കിട്ടിയ തീപ്പെട്ടി ഉരച്ചത് കാരണം വന്‍ തീപിടുത്തമുണ്ടായി […]

റേഷന്‍ കാര്‍ഡ് നല്‍കും: മന്ത്രി മേഴ്സിക്കുട്ടിഅമ്മ

റേഷന്‍ കാര്‍ഡ് നല്‍കും: മന്ത്രി മേഴ്സിക്കുട്ടിഅമ്മ

തിരുവനന്തപുരം: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ എല്ലാവര്‍ക്കും ബി. പി. എല്‍ റേഷന്‍ കാര്‍ഡ് നല്‍കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. മത്സ്യോത്സവത്തിന്റെ ഭാഗമായി ടാഗോറില്‍ നടന്ന മത്സ്യത്തൊഴിലാളി കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കഴിഞ്ഞ ദിവസം നടന്ന മത്സ്യ അദാലത്തില്‍ ലഭിച്ച പരാതികളേറെയും കാര്‍ഡ് ബി. പി. എല്‍ ആക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു. ഇതേക്കുറിച്ച് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയുമായി സംസാരിച്ചു. ക്ഷേമനിധിയില്‍ അംഗങ്ങളായ എല്ലാ തൊഴിലാളികള്‍ക്കും ബി.പി.എല്‍ കാര്‍ഡ് നല്‍കാമെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചതായി മന്ത്രി […]