കേരളഹൗസ് ജീവനക്കാര്‍ക്കായി ഫ്ളാറ്റുകള്‍; പിന്നില്‍ വന്‍ അഴിമതിയെന്ന് ആരോപണം

കേരളഹൗസ് ജീവനക്കാര്‍ക്കായി ഫ്ളാറ്റുകള്‍; പിന്നില്‍ വന്‍ അഴിമതിയെന്ന് ആരോപണം

ന്യൂഡല്‍ഹി: കേരളാഹൗസ് കേന്ദ്രീകരിച്ച് സര്‍ക്കാര്‍ നടപ്പിലാക്കാനൊരുങ്ങുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ വന്‍ അഴിമതിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്സ് രംഗത്ത്. കപൂര്‍ത്തലയിലും ട്രാവന്‍കൂറിലും സര്‍ക്കാരിന് സ്വന്തമായി സ്ഥലമുണ്ടെന്നിരിക്കെ ജീവനക്കാര്‍ക്കായി 35-കോടി മുതല്‍ മുടക്കില്‍ ഫ്ളാറ്റുകള്‍ വാങ്ങികൂട്ടുന്ന നടപടിക്കെതിരെയാണ് കോണ്‍ഗ്രസ്സ് രംഗത്തെത്തിയത്. ഡല്‍ഹിയില്‍ സര്‍ക്കാരിന്റെ ഉടമസ്ഥയിലുള്ള സ്ഥലങ്ങളില്‍ വന്‍ വികസന പദ്ധതികള്‍ കൊണ്ടുവരുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഗ്ദാനം. ആര്‍ട്ട് ഗ്യാലറി, മ്യൂസിയം, എക്സിബിഷന്‍ ഹാള്‍, ആയുര്‍വേദ ആശുപത്രി, തുടങ്ങിയുള്ള നിര്‍മാണ പദ്ധതികളുടെ ഉല്‍ഘാടനം കപൂര്‍ത്തല പ്ലോട്ടില്‍ കേരളപ്പിറവി ദിനത്തില്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി […]

എല്ലാ പഞ്ചായത്തുകളിലും ആധുനിക പൊതുശൗചാലയങ്ങള്‍ ആവശ്യം: ജില്ലാ കളക്ടര്‍

എല്ലാ പഞ്ചായത്തുകളിലും ആധുനിക പൊതുശൗചാലയങ്ങള്‍ ആവശ്യം: ജില്ലാ കളക്ടര്‍

‘മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം’ പ്രഖ്യാപനം പദ്ധതിയുടെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗം കാസര്‍കോട് ഡി.പി.സി കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ആധുനിക രീതിയിലുള്ള പൊതുശൗചാലയങ്ങള്‍ ആവശ്യമാണെന്ന് ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ പഞ്ചായത്ത് പ്രസിഡന്‍റുമാരോട് നിര്‍ദേശിച്ചു. അംഗപരിമിതര്‍ക്കുകൂടി ഉപകരിക്കുന്ന രീതിയിലാകണം ഇത്തരം പൊതുശൗചാലയങ്ങളെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ 38 പഞ്ചായത്തുകളിലും ആധുനിക രീതിയിലുള്ള ഒരു പൊതുശൗചാലയമെങ്കിലും നിര്‍മ്മിക്കേണ്ടത് അത്യാവശ്യമാണ്. ചിലയിടത്ത് പൊതു ശൗചാലയങ്ങള്‍ ഉണ്ടെങ്കിലും ഉപയോഗിക്കാന്‍ കഴിയാത്ത വിധത്തില്‍ വൃത്തിഹീനമാണ്. ഇത് ഏറ്റവും […]

പാങ്ങപ്പാറ ഫ്ളാറ്റ് ദുരന്തം; സഹകരണ, മണ്ണ്, ഫ്ളാറ്റ് മാഫിയയുടെ പങ്ക് അന്വേഷിക്കണമെന്ന് വി. മുരളീധരന്‍

പാങ്ങപ്പാറ ഫ്ളാറ്റ് ദുരന്തം; സഹകരണ, മണ്ണ്, ഫ്ളാറ്റ് മാഫിയയുടെ പങ്ക് അന്വേഷിക്കണമെന്ന് വി. മുരളീധരന്‍

തിരുവനന്തപുരം: പാങ്ങപ്പാറ ഫ്ളാറ്റ് ദുരന്തത്തിന് കാരണമായ സഹകരണ, മണ്ണ്, ഫ്ളാറ്റ് മാഫിയയുടെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം വി. മുരളീധരന്‍. പാങ്ങപ്പാറയില്‍ പുനരാരംഭിച്ച ഫ്ളാറ്റ് നിര്‍മാണം അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ നഗരസഭയും സര്‍ക്കാരും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാങ്ങപ്പാറയില്‍ മണ്ണിടിഞ്ഞു വീണ് നാലുതൊഴിലാളികള്‍ മരിച്ച സംഭവത്തിനു പിന്നിലെ അഴിമതി അന്വേഷിക്കുക, ലാഡര്‍ കണ്‍സ്ട്രക്ഷന് നല്കിയ നിര്‍മാണാനുമതി റദ്ദാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യുവമോര്‍ച്ച തിരുവനന്തപുരം നഗരസഭയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോട് കേന്ദ്രമാക്കി […]

ഖത്തര്‍: ഇന്ത്യന്‍ വിമാന സര്‍വീസ് ദുരിതത്തിലാകും

ഖത്തര്‍: ഇന്ത്യന്‍ വിമാന സര്‍വീസ് ദുരിതത്തിലാകും

ന്യൂഡല്‍ഹി: അതിര്‍ത്തികളെല്ലാം അടച്ച് സൗദി, ബഹ്റൈന്‍, യു എ ഇ തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറിനെ ഒറ്റപ്പെടുത്തിയതോടെ ലോക വ്യാപകമായി ഉപരോധം പ്രതിഫലിച്ചു തുടങ്ങി. നയതന്ത്രത്തിനു പുറമേ വ്യോമയാന മാര്‍ഗം അടക്കമുള്ള എല്ലാ ഗതാഗത മാര്‍ഗങ്ങളും അടച്ചതോടെ ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകളും ഏറെ ദുരിതത്തിലാകുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസ്, ജെറ്റ് എയര്‍വേസ്, ഇന്‍ഡിഗോ തുടങ്ങിയ വിമാന സര്‍വ്വീസുകള്‍ ഖത്തര്‍ തലസ്ഥാനമായ ദോഹയിലേക്ക് പാകിസ്ഥാന്റെയും ഇറാന്റെയും വ്യോമാതിര്‍ത്തി വഴി സഞ്ചരിക്കേണ്ടി വരും. ഇത് യാത്രക്കാര്‍ക്ക് കൂടുതല്‍ സമയം യാത്ര […]