ഇന്‍ഡിഗോ വിമാനത്തില്‍ ഇന്ധനം ചോര്‍ന്നു; ഒഴിവായത് വന്‍ ദുരന്തം

ഇന്‍ഡിഗോ വിമാനത്തില്‍ ഇന്ധനം ചോര്‍ന്നു; ഒഴിവായത് വന്‍ ദുരന്തം

ന്യൂഡല്‍ഹി: ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനത്തില്‍ ഇന്ധനം ചോര്‍ന്നു. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. ഈ സമയം വിമാനത്തില്‍ 173 യാത്രക്കാര്‍ ഉണ്ടായിരുന്നു. സംഭവം ഉടന്‍ തന്നെ ശ്രദ്ധയില്‍പെട്ടതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു.

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ‘ഡോര്‍ണിയര്‍ 228’ പൊതുജനങ്ങള്‍ക്കായി ഒരുങ്ങുന്നു

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ‘ഡോര്‍ണിയര്‍ 228’ പൊതുജനങ്ങള്‍ക്കായി ഒരുങ്ങുന്നു

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച സൈനികേതര വിമാനം പൊതുജനങ്ങള്‍ക്കായി ഒരുങ്ങുന്നു. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് നിര്‍മ്മിത ‘ഡോര്‍ണിയര്‍ 228’ വിമാനമാണ് സിവിലിയന്‍ വിമാനമാകാന്‍ ഒരുങ്ങുന്നത്. ഡയറക്ടറേറ്റ് ജനറല്‍ ഒഫ് സിവില്‍ ഏവിയഷന്‍ (ഡിജിസിഎ) എച്ച്എഎല്ലിന് ഇതു സംബന്ധിച്ച് അനുമതി നല്‍കി. നിലവില്‍ സൈനിക ആവശ്യങ്ങള്‍ക്കായാണ് ഡോര്‍ണിയര്‍ 228 ഉപയോഗിക്കുന്നത്. ഡിജിസിഎയുടെ അനുമതി ലഭിച്ചതോടു കൂടി എച്ച്എഎല്ലിന് ഡോര്‍ണിയര്‍ വിമാനങ്ങളുടെ വില്‍പ്പനയും ഇനി മുതല്‍ സാദ്ധ്യമാകും. മലിനീകരണ നിയന്ത്രണ സംവിധാനവും മികച്ച യാത്ര സൗകര്യവുമുള്ള വിമാനമാണ് ഡോര്‍ണിയര്‍ 228. […]

ഹാദിയയുടെ ഡല്‍ഹി യാത്ര വിമാനത്തിലാക്കണം സാമൂഹിക പ്രവര്‍ത്തകര്‍

ഹാദിയയുടെ ഡല്‍ഹി യാത്ര വിമാനത്തിലാക്കണം സാമൂഹിക പ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി: ഇഷ്ടപ്പെട്ട മതം സ്വീകരിച്ചതിന്റെ പേരില്‍ കേരള ഹൈക്കോടതി വീട്ടുതടങ്കലിലടച്ച ഡോ. ഹാദിയയെ സുപ്രിംകോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോവുന്നത് വിമാനത്തിലാക്കണമെന്ന ആവശ്യവുമായി സാമൂഹിക പ്രവര്‍ത്തകരും എഴുത്തുകാരും. ട്രെയിന്‍ യാത്രയിലെ സുരക്ഷാപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പുറത്തിറക്കിയ സംയുക്ത വാര്‍ത്താക്കുറിപ്പിലാണ് സാമൂഹിക പ്രവര്‍ത്തകര്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേ ആവശ്യവുമായി നേരത്തേ ഹാദിയയുടെ ഭര്‍ത്താവ് ഷഫിന്‍ ജഹാന്‍ സംസ്ഥാന വനിതാ കമ്മീഷനെ സമീപിച്ചിരുന്നു. ഈ മാസം 27നാണ് ഹാദിയയെ സുപ്രിംകോടതിയില്‍ ഹാജരാക്കേണ്ടത്. രണ്ടു പോലിസുകാരുടെ സുരക്ഷയിലാണ് ഹാദിയയെ സുപ്രിംകോടതിയില്‍ ഹാജരാക്കുന്നതിനു വേണ്ടി ഡല്‍ഹിയിലേക്കു കൊണ്ടുപോവുന്നത്. […]

വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി; നെടുമ്പാശേരിയില്‍ ജെറ്റ് എയര്‍വേഴ്‌സില്‍ പരിശോധന

വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി; നെടുമ്പാശേരിയില്‍ ജെറ്റ് എയര്‍വേഴ്‌സില്‍ പരിശോധന

കൊച്ചി: വിമാനം തട്ടിക്കൊണ്ടുപോകുന്നതായി യാത്രക്കാരന് ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില് വിമാനം നിലത്തിറക്കി പരിശോധന നടത്തുന്നു. ഭീഷണി മുഴക്കിയ തൃശൂര്‍ സ്വദേശി ക്ലിന്‌സ് വര്‍ഗീസിനെ നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ജെറ്റ് എയര്‍വേയ്‌സിന്റെ 11.45ന് പുറപ്പെടേണ്ടിയിരുന്ന കൊച്ചി-മുംബൈ വിമാനത്തിലാണ് പരിശോധന നടത്തിയത്. സഹയാത്രക്കാരനോട് വിമാനം തട്ടിക്കൊണ്ടുപോകുയാണെന്ന് ക്ലിന്‌സ് പറഞ്ഞതായി എയര്‍ഹോസ്റ്റസാണ് വിമാനത്താവള അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയത്. തുടര്‍ന്ന് യാത്രക്കാരെ പുറത്തിറക്കി പരിശോധന നടത്തുകയായിരുന്നു.

യാത്രക്കാരന്റെ തമാശ: വിമാനം വൈകി

യാത്രക്കാരന്റെ തമാശ: വിമാനം വൈകി

മാഡ്രിഡ്: മദ്യലഹരിയില്‍ താന്‍ ഇസ്‌ലാമിക് ഭീകരനാണെന്ന് യാത്രക്കാരന്‍ തമാശ പറഞ്ഞതിനെ തുടര്‍ന്ന് വിമാനം വൈകി. പ്രദേശിക സമയം ശനിയാഴ്ച രാവിലെ ബ്രസല്‍സില്‍ നിന്ന് മാഡ്രിഡിലേക്ക് പറക്കാനൊരുങ്ങിയ വിമാനത്തിലാണ് സംഭവം. പ്രശ്‌നങ്ങളെ തുടര്‍ന്ന് വിമാനം രണ്ടു മണിക്കൂര്‍ വൈകിയാണ് യാത്ര പുറപ്പെട്ടത്. മദ്യപിച്ചെത്തിയ ഒന്‍പതംഗ സംഘത്തില്‍പ്പെട്ട അന്‍പത് വയസുകാരനാണ് പരിഭ്രാന്തി പരത്തിയത്. മദ്യപിച്ചതിനാല്‍ യാത്ര അനുവദിക്കാനാവില്ലന്ന് ഒന്‍പതംഗ സംഘത്തെ വിമാന കമാന്‍ഡര്‍ അറിയിച്ചപ്പോഴായിരുന്നു ഭീതി പരത്തിയ തമാശ. ഇതേത്തുടര്‍ന്നു യാത്രക്കാരെ ഒഴിപ്പിച്ച ശേഷം വിമാനത്തില്‍ പോലീസ് പരിശോധന നടത്തി. […]

ഗള്‍ഫ് വിമാന നിരക്ക്: മുഖ്യമന്ത്രിയുടെ ആവശ്യം പരിഗണിച്ച് മന്ത്രാലയം

ഗള്‍ഫ് വിമാന നിരക്ക്: മുഖ്യമന്ത്രിയുടെ ആവശ്യം പരിഗണിച്ച് മന്ത്രാലയം

തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഉത്സവ സീസണില്‍ വിമാന നിരക്ക് കുത്തനെ വര്‍ധിപ്പിക്കുന്ന പ്രവണത തിരുത്തണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യത്തിന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ അനുകൂല പ്രതികരണം. പുതുതായി തുടങ്ങുന്ന കണ്ണൂര്‍ ഉള്‍പ്പെടെ കേരളത്തിലെ നാലു വിമാനത്താവളങ്ങളിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍, കേരളത്തിലെ നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് കൂടതല്‍ ആഭ്യന്തര സര്‍വീസുകള്‍ എന്നീ ആവശ്യങ്ങള്‍ സംബന്ധിച്ച് വിളിച്ചു ചേര്‍ത്ത എയര്‍ലൈന്‍ കമ്പനികളുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഈ ആവശ്യം ശക്തിയായി ഉന്നയിച്ചത്. അമിതമായ നിരക്ക് വര്‍ധന ഒഴിവാക്കുന്നതിന് ഓണം […]