പതഞ്ജലി ഉല്‍പന്നങ്ങള്‍ ഇ-വിപണിയിലേയ്ക്കും എത്തുന്നു

പതഞ്ജലി ഉല്‍പന്നങ്ങള്‍ ഇ-വിപണിയിലേയ്ക്കും എത്തുന്നു

ന്യൂഡല്‍ഹി: പതഞ്ജലി ഉല്‍പന്നങ്ങള്‍ ഇനി മുതല്‍ ഇ-വിപണിയിലേയ്ക്കും എത്തുന്നു. ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട്, പേടിഎം മാള്‍, ബിഗ് ബാസ്‌ക്കറ്റ്, ഗ്രോഫേഴ്‌സ്, നെറ്റ്‌മെഡ്‌സ്, വണ്‍എംജി, ഷോപ്‌ക്ലോസ് എന്നിങ്ങനെയുള്ള വെബ്‌സൈറ്റുകളില്‍ നിന്നെല്ലാം ഉല്‍പന്നങ്ങള്‍ ലഭ്യമാകും. ഇത്തരത്തില്‍ പ്രതിദിനം 10 ലക്ഷം ഓര്‍ഡറുകളാണ് പതഞ്ജലി ഉല്‍പന്നങ്ങള്‍ക്ക് പ്രതീക്ഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സ്മാര്‍ട് ഫോണ്‍ വിപണിയില്‍ ഗ്യാലക്‌സി എസ്8 ഫോണുമായി സാംസങ്

സ്മാര്‍ട് ഫോണ്‍ വിപണിയില്‍ ഗ്യാലക്‌സി എസ്8 ഫോണുമായി സാംസങ്

വെര്‍ച്വല്‍ സാങ്കേതിക സഹായമുള്ള ‘ബിക്‌സ് ബൈ’യോടുകൂടിയ ഗ്യാലക്‌സി എസ്8, എസ്8 പ്ലസ് ഫോണുകളാണ് പുറത്തിറക്കിയത്. ഗ്യാലക്‌സി എസ്8ന്റെ വില 57,900 രൂപ മുതല്‍. എസ്8 പ്ലസിന്റെ വില 64,900 രൂപ. യഥാക്രമം 5.8, 6.2 ഇഞ്ച് സ്‌ക്രീനുകളില്‍ ഇവ ലഭിക്കും. മേയ് അഞ്ച് മുതല്‍ ഫ്‌ലിപ്കാര്‍ട് വഴി ലഭ്യമാകും. തിരഞ്ഞെടുത്ത സാംസങ് ഔട്ട്ലെറ്റുകളില്‍ ഈ ഫോണുകള്‍ വില്‍പനയ്‌ക്കെത്തും. ബുക്കിങ് തുടങ്ങി. രാജ്യാന്തര വിപണിയില്‍ 21 മുതല്‍ ഇവ ലഭ്യമാകും.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൂടുതല്‍ ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി ആപ്പിള്‍ ഐഫോണിലെ […]

സാമ്പത്തിക പ്രതിസന്ധി: ഫ്‌ലിപ്കാര്‍ട്ടും സ്‌നാപ്ഡീലും ലയിക്കുന്നു

സാമ്പത്തിക പ്രതിസന്ധി: ഫ്‌ലിപ്കാര്‍ട്ടും സ്‌നാപ്ഡീലും ലയിക്കുന്നു

മുംബൈ: ഇന്ത്യയിലെ ഓണ്‍ലൈന്‍ റീടെയില്‍ മേഖലയിലെ പ്രമുഖ കമ്പനികളായ ഫ്‌ലിപ്കാര്‍ട്ടും സ്‌നാപ്ഡീലും ലയിക്കുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സ്‌നാപ്ഡീല്‍ വിപണിയില്‍ പിടിച്ച് നില്‍ക്കുന്നതിനായാണ് ഇത്തരമൊരു നീക്കം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌നാപ്ഡീലില്‍ ഓഹരികളുള്ള ജാപ്പനീസ് ഭീമനായ സോഫ്റ്റ് ബാങ്കാണ് ലയനത്തിന് മുന്‍കൈ എടുക്കുന്നതെന്നാണ് സൂചന. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. ഇരു കമ്പനികളും ലയിച്ച് പുതുതായി രൂപീകരിക്കുന്ന കമ്പനിയില്‍ ജപ്പാനിലെ ടെലികോം രംഗത്തെ പ്രമുഖ കമ്പനി 1.5 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനുള്ള സന്നദ്ധത […]