കാലവര്‍ഷക്കെടുതിയില്‍പ്പെട്ടവര്‍ക്കുള്ള ധനസഹായം അടിയന്തരമായി വിതരണം ചെയ്യും: മുഖ്യമന്ത്രി

കാലവര്‍ഷക്കെടുതിയില്‍പ്പെട്ടവര്‍ക്കുള്ള ധനസഹായം അടിയന്തരമായി വിതരണം ചെയ്യും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതികളില്‍പ്പെട്ടവര്‍ക്കുള്ള ധനസഹായം അടിയന്തരമായി വിതരണം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാരോട് നിര്‍ദേശിച്ചു. വിവിധ ജില്ലകളിലെ നാശനഷ്ടങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും വീഡിയോ കോണ്‍ഫറന്‍സിലൂടെ വിലയിരുത്തി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് നല്കിവരുന്ന ധനസഹായത്തിന് പുറമേ വീടുകള്‍ പൂര്‍ണ്ണമായി നഷ്ടപ്പെട്ടവര്‍ക്കും കൃഷിനാശം സംഭവിച്ചവര്‍ക്കും ഇപ്പോള്‍ നല്‍കുന്നതിനേക്കാള്‍ ഭേദപ്പെട്ട നഷ്ടപരിഹാരം നല്‍കും. ഇപ്പോള്‍ നല്‍കിവരുന്ന തുക അടിയന്തരമായി വീടുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ പര്യാപ്തമല്ല. ധനസഹായം എത്രത്തോളം വര്‍ദ്ധിപ്പിച്ചു നല്‍കാമെന്നതിനെക്കുറിച്ച് മന്ത്രിസഭായോഗം തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ക്യാമ്പുകളില്‍ […]

യോഗ ചെയ്യുന്നവര്‍ ആഹാരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

യോഗ ചെയ്യുന്നവര്‍ ആഹാരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മനുഷ്യന്റെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്കും സന്തോഷത്തിനും ഉത്തമ പ്രതിവിധിയാണ് യോഗ. നിത്യവും യോഗ അഭ്യസിക്കുന്നവര്‍ക്ക് ശാരീരികമായ ബുദ്ധുമുട്ടുകളോ മാനസിക പിരിമുറുക്കമോ ഉണ്ടാകുന്നില്ല. എല്ലാവരുടെയും ഒരു പ്രധാന സംശയമാണ് യോഗ അഭ്യസിക്കുന്നവര്‍ പ്രത്യേക ഭക്ഷണ രീതികള്‍ ക്രമീകരിക്കണമോ എന്ന്? യോഗ ചെയ്യുന്നവര്‍ ആഹാരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം. മിതഭക്ഷണമാണ് ഉചിതം. അധികം കൊഴുപ്പുള്ളതും മധുരമുള്ളതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കണം. വറുത്തവയും പൊരിച്ചവയും കുറയ്ക്കണം. ഇടയ്ക്കിടെ എന്തെങ്കിലും കൊറിക്കുന്ന ശീലമുണ്ടെങ്കില്‍ അതും പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതാണ്. വിശപ്പുള്ളപ്പോള്‍ മാത്രം കഴിക്കുക. പതിവായി യോഗ […]

ശ്രദ്ധയോടെ ഉപയോഗിക്കാം ഉപ്പ്

ശ്രദ്ധയോടെ ഉപയോഗിക്കാം ഉപ്പ്

നിത്യ ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഉപ്പ്. അത് ശ്രദ്ധയോടെ ഉപ്പ് കൈകാര്യം ചെയ്തില്ലെങ്കില്‍ ഒരുപാട് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവും. ഉപ്പ് തുറന്നുവയ്ക്കുന്നത് നല്ലതല്ല. അയഡിന്‍ ചേര്‍ത്ത ഉപ്പ് വായു കടക്കാത്ത വിധം സൂക്ഷിച്ചില്ലെങ്കില്‍ അയഡിന്‍ ബാഷ്പീകരിച്ചു നഷ്ടപ്പെടും. ഉപ്പ് കുപ്പിയിലോ മറ്റോ പകര്‍ന്നശേഷം നന്നായി അടച്ചു സൂക്ഷിക്കുക. ഉപ്പ് അടുപ്പിനടുത്തു വയ്ക്കുന്നതും നല്ലതല്ല. ചൂടു തട്ടിയാലും അയഡിന്‍ നഷ്ടപ്പെടും. അയഡൈസ്ഡ് ഉപ്പിലെ അയഡിന്‍ നഷ്ടപ്പെടാതിരിക്കാനാണ് ഉപ്പില്‍ വെള്ളം ചേര്‍ത്തു സൂക്ഷിക്കരുത് എന്നു പറയാറുള്ളത്. ഉപ്പ് അളന്നു മാത്രം […]

ദളിതര്‍ക്കൊപ്പം ഉച്ചഭക്ഷണം; ദളിതരെ ഒപ്പം കൂട്ടാന്‍ പരിശ്രമിച്ച് ബിജെപി

ദളിതര്‍ക്കൊപ്പം ഉച്ചഭക്ഷണം; ദളിതരെ ഒപ്പം കൂട്ടാന്‍ പരിശ്രമിച്ച് ബിജെപി

പട്ന: ദളിത് വിഭാഗക്കാരെ ഒപ്പം നിര്‍ത്താന്‍ പുതിയ പദ്ധതിയുമായി ബിജെപി. ഉച്ചഭക്ഷണപദ്ധതിയുടെ ഭാഗമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പട്നയില്‍ ദളിതര്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചു. പട്നയിലെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിലായിരുന്നു പരിപാടി. നഗരത്തില്‍ ദളിത് വിഭാഗക്കാര്‍ കൂടുതലുള്ള ചീമ കോത്തി മേഖലയില്‍ തടിപ്പാലത്തിനുള്ള ശിലാസ്ഥാപനവും രവിശങ്കര്‍ പ്രസാദ് നിര്‍വഹിച്ചു. ബിഹാര്‍ മന്ത്രിയും ബിജെപി നേതാവുമായ നന്ദ്കിഷോര്‍ യാദവും രണ്ട് എംഎല്‍എമാരും കേന്ദ്രമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ദളിത് കേന്ദ്രത്തിലെത്തിയ രവിശങ്കര്‍ പ്രസാദ് ഡോ. ബി.ആര്‍. അംബേദ്കറുടെ ചിത്രത്തില്‍ ഹാരാര്‍പ്പണം നടത്തി. ദളിതര്‍ക്ക് […]

വയനാടന്‍ രുചിക്കൂട്ടുമായി അബ്ദുള്‍ റഹ്മാന്‍ പൂപ്പൊലിയില്‍

വയനാടന്‍ രുചിക്കൂട്ടുമായി അബ്ദുള്‍ റഹ്മാന്‍ പൂപ്പൊലിയില്‍

അമ്പലവയല്‍: വയനാടന്‍ രുചിക്കൂട്ടുമായി ഇത്തവണയും പതിവുതെറ്റിക്കാതെ അബ്ദുള്‍റഹ്മാന്‍ പൂപ്പൊലിയിലെത്തി. വിവിധതരം അച്ചാറുകളുടെയും ഉപ്പിലിട്ട വയുടേയും വന്‍ ശേഖരവുമാണ് ബത്തേരി വാകേരി സ്വദേശിയായ ഇദ്ദേഹം ഒരുക്കിയിരിക്കുന്നത്. ഹോട്ടല്‍ തൊഴിലാളിയായിരുന്ന അബ്ദുള്‍ റഹ്മാന്‍ പതിനഞ്ചുവര്‍ഷം മുന്‍പാണ് ഈ രംഗത്തേയ്ക്ക് വന്നത്. വയനാടന്‍ രൂചി എന്ന പേരില്‍ വീട്ടില്‍ സംരഭം ആരംഭിക്കുകയായിരുന്നു. യാതൊരുവിധ മായങ്ങളോ, ക്രിത്രിമ കളറുകളോ ചേര്‍ക്കാതെ തനിനാടന്‍ രീതിയല്‍ തയ്യാറാക്കപ്പെട്ട ‘ കണ്ണി മാങ്ങ, ഇഞ്ചിമാങ്ങ, തുറമാങ്ങ ചെമ്മീന്‍, പാവക്ക, മുളക് കൊണ്ടാട്ടങ്ങള്‍, കാന്താരിമുളക്, മാങ്ങ, നെല്ലിക്ക എന്നിവ […]

മെലിഞ്ഞ ശരീരം സ്വന്തമാക്കുവാനായി 16 വര്‍ഷം ഡയറ്റിംഗ്; യുവതി ഇപ്പോള്‍ അപൂര്‍വ രോഗത്തിന്റെ പിടിയില്‍

മെലിഞ്ഞ ശരീരം സ്വന്തമാക്കുവാനായി 16 വര്‍ഷം ഡയറ്റിംഗ്; യുവതി ഇപ്പോള്‍ അപൂര്‍വ രോഗത്തിന്റെ പിടിയില്‍

അമിത വണ്ണം കുറയ്ക്കുവാനായി ഒരു പെണ്‍കുട്ടി നടത്തിയ പ്രയത്‌നങ്ങള്‍ ഒടുവില്‍ അവളെ എത്തിച്ചത് തീരാ ദുരിതങ്ങളിലേക്ക്. അമേരിക്കന്‍ സ്വദേശിനിയായ സ്റ്റെഫാനി റോഡ്സിന്റെ ജീവിത കഥയാണ് ഇപ്പോള്‍ കാഴ്ചക്കാരില്‍ നൊമ്പരം ഉളവാക്കുന്നത്. 13-ാം വയസ്സിലാണ് തന്റെ അമിത വണ്ണത്തെക്കുറിച്ച് സ്റ്റെഫാനി ആശങ്കപ്പെടാന്‍ തുടങ്ങിയത്. ബന്ധുക്കളും സുഹൃത്തുക്കളും തന്റെ അമിത വണ്ണത്തെ ചൊല്ലി സ്റ്റെഫാനിയെ കളിയാക്കാന്‍ തുടങ്ങിയതോടെ എങ്ങനെയെങ്കിലും തടി കുറയ്ക്കണമെന്ന് പെണ്‍കുട്ടി ഉറച്ച തീരുമാനമെടുത്തു. ഇതിനായി ഭക്ഷണം പതിയെ പതിയെ സ്റ്റെഫാനി ഉപേക്ഷിക്കാന്‍ തുടങ്ങി. 17-ാമത്തെ വയസ്സില്‍ മകളുടെ തൂക്കം […]

ആഹാരവില്‍പ്പനയ്ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി

ആഹാരവില്‍പ്പനയ്ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി

ആഹാരസാധനങ്ങളുടെ വില്‍പനയ്ക്ക് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ തീരുമാനം. ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണിത്. ലൈസന്‍സ് ഉള്ളവര്‍ക്കു മാത്രമേ ആഹാരസാധനങ്ങള്‍ വില്‍ക്കാനാവൂ എന്നാണ് നിയമമെങ്കിലും ഇത് പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ അതോറിറ്റി തീരുമാനിച്ചത്. ഹോട്ടലുകള്‍ ഭേദം സംസ്ഥാനത്ത് മിക്കവാറും ഹോട്ടലുകളും റെസ്റ്റോറന്റുകളും ബേക്കറികളും ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്നവയാണ്. എന്നാല്‍, ഇവിടങ്ങളില്‍ പാകംചെയ്യാനുള്ള സാധനങ്ങള്‍ വിതരണം ചെയ്യുന്ന പലര്‍ക്കും ലൈസന്‍സ് ഇല്ല. ഇറച്ചിയും മീനും പച്ചക്കറിയുമൊക്കെ ചന്തകളില്‍ നിന്നാണ് വാങ്ങുന്നത്. മിക്ക ചന്തകളിലും ലൈസന്‍സ് ഉള്ളവര്‍ […]

മംഗളൂരുവില്‍ അഞ്ച് ഇന്ദിര കാന്റീന്‍ തുടങ്ങും

മംഗളൂരുവില്‍ അഞ്ച് ഇന്ദിര കാന്റീന്‍ തുടങ്ങും

മംഗളൂരു: സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഇന്ദിര കാന്റീന്‍ പദ്ധതി മംഗളൂരു കോര്‍പറേഷന്‍ പരിധിയില്‍ അഞ്ചിടത്ത് നടപ്പാക്കുമെന്ന് മേയര്‍ കവിത സനില്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. അത്താവര്‍, ദേരെബയില്‍, കുഞ്ചത്തുബയില്‍, ഇഡ്യ, ഉള്ളാള്‍ എന്നിവിടങ്ങളില്‍ ജനുവരി ഒന്നിന് പ്രവര്‍ത്തനമാരംഭിക്കും. പാവങ്ങള്‍ക്ക് അഞ്ചു രൂപക്ക് പ്രാതലും 10 രൂപക്ക് ഊണും ലഭ്യമാക്കുന്ന പദ്ധതിയാണിത്.

പോഷകാഹാര വിതരണത്തില്‍ ക്രമക്കേടെന്ന് ആരോപണം

പോഷകാഹാര വിതരണത്തില്‍ ക്രമക്കേടെന്ന് ആരോപണം

ബദിയഡുക്ക: അങ്കണവാടികളില്‍ വിതരണം ചെയ്യേണ്ട അരി പുഴുവരിച്ച നിലയില്‍ കണ്ടതിനു പിന്നാലെ കുട്ടികള്‍ക്കു വിതരണം ചെയ്യേണ്ട പോഷകാഹാര വിതരണത്തിലും കൃത്രിമം നടക്കുന്നതായി പരാതി. കാസര്‍ഗോഡ് സാമൂഹ്യക്ഷേമ വകുപ്പിനു കീഴില്‍ ചെങ്കള ഐസിഡിഎസിനു കീഴില്‍ ബദിയഡുക്ക പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന 58-ാം നമ്പര്‍ അങ്കണവാടിയില്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യേണ്ട പോഷകാഹാരത്തില്‍ വ്യാപകമായി കൃത്രിമം കാണിക്കുന്നതായി പരിസരവാസികളും വെല്‍ഫെയര്‍ കമ്മിറ്റിയും പരാതിയുമായി രംഗത്തുവന്നു. ആഴ്ചയില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ഒരു കുട്ടിക്ക് 100 മില്ലി പാലും ചൊവ്വ വെള്ളി […]

ഉറങ്ങാന്‍ കിടന്ന യുവാവിനെ കാണാതായി; കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഉറങ്ങാന്‍ കിടന്ന യുവാവിനെ കാണാതായി; കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബോവിക്കാനം: രാത്രി ഭക്ഷണം കഴിച്ച് വീട്ടില്‍ ഉറങ്ങാന്‍ കിടന്ന പെയ്ന്റിംഗ് തൊഴിലാളിയായ മകനെ കാണാത്തതിനാല്‍ അമ്മ നിലവിളിച്ചു. നാട്ടുകാര്‍ ഓടിയെത്തി സമീപപ്രദേശങ്ങളിലെല്ലാം അന്വേഷിക്കുന്നതിനിടയില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്മങ്കോട് ഗോളിയടുക്കയിലെ നാഗേഷാ(20)ണ് മരിച്ചത്. സദാശിവന്റെയും ഉഷയുടെയും മകനാണ്. സഹോദരങ്ങള്‍: ദിവ്യ, ധന്യ. ബോവിക്കാനത്ത് രാത്രി ഭക്ഷണം കഴിച്ച് വീട്ടില്‍ ഉറങ്ങാന്‍ കിടന്ന പെയ്ന്റിംഗ് തൊഴിലാളിയായ മകനെ കാണാത്തതിനാല്‍ അമ്മ നിലവിളിച്ചു. നാട്ടുകാര്‍ ഓടിയെത്തി സമീപപ്രദേശങ്ങളിലെല്ലാം അന്വേഷിക്കുന്നതിനിടയില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

1 2 3 4