രോഗം പരത്തുന്ന മല്‍സ്യ-മാംസ വില്‍പ്പന കേന്ദ്രങ്ങള്‍: നോക്കുകുത്തിയായി അധികൃതര്‍

രോഗം പരത്തുന്ന മല്‍സ്യ-മാംസ വില്‍പ്പന കേന്ദ്രങ്ങള്‍: നോക്കുകുത്തിയായി അധികൃതര്‍

നേര്‍ക്കാഴ്ച്ചകള്‍… പ്രതിഭാരാജന്‍ മഴ കനത്തതോടെ മല്‍സ്യ-മാംസ മാര്‍ക്കറ്റുകള്‍ കൂടുതല്‍ മലിനമാവുകയാണ്. ഉപഭോക്താക്കളുടെ ആരോഗ്യം കണക്കിലെടുത്ത് ആവശ്യമായ മുന്‍കരുതലുകളെടുക്കാന്‍ ആരോഗ്യ കേന്ദ്രങ്ങള്‍ മുതിരുന്നില്ല. പരിസരം ശുചിയായി സൂക്ഷിക്കാന്‍ പഞ്ചായത്ത് മുനിസിപ്പല്‍ അധികൃതരോ, മല്‍സ്യവും മാംസവും രോഗാണു ബാധയേല്‍ക്കാതെ സൂക്ഷിക്കാന്‍ വില്‍പ്പനക്കാരോ ശ്രദ്ധിക്കുന്നില്ല. പകര്‍ച്ചവ്യാധി പകര്‍ന്നു കയറുന്ന പഞ്ഞമാസത്തില്‍ ഇറച്ചിയിലുടേയും മീനിലൂടേയും കടന്നെത്തുന്ന ബാക്റ്റീരിയകളെ നിയന്ത്രിക്കുന്ന കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കുന്നില്ല. ഗത്യന്തരമില്ലാതെ ജനം വിധിയെ പഴിക്കുകയാണ്. സുരക്ഷാ ക്രമീകരണങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് മല്‍സ്യ- മാംസക്കച്ചവടം പൊടിപടിക്കുന്നത്. ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ […]

ഹോട്ടലുകളില്‍ മുനിസിപ്പാല്‍ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന

ഹോട്ടലുകളില്‍ മുനിസിപ്പാല്‍ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന

കാസര്‍കോട്: നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ മുനിസിപ്പാല്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു. ആരോഗ്യ വിഭാഗം നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വി ടി അബ്ദുല്‍ റഹിമാന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ വി മധുസൂദനന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ടി സുധീര്‍, സുര്‍ജിത്ത് കെ സോമന്‍, എ ആര്‍ അജീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇന്ന് രാവിലെ നടത്തിയ പരിശോധനയില്‍ 7 ഓളം ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുക്കുകയായിരുന്നു.   […]

മത്സ്യങ്ങളില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത് വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി കെ.കെ.ശൈലജ ടീച്ചര്‍

മത്സ്യങ്ങളില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത് വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി കെ.കെ.ശൈലജ ടീച്ചര്‍

സംസ്ഥാനത്തെ മാര്‍ക്കറ്റുകളില്‍ ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ ചേര്‍ത്ത് മത്സ്യ വില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു.രാസവസ്തുക്കള്‍ ചേര്‍ത്ത് മത്സ്യ വില്‍പ്പന നടത്തുന്നത് തടയുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് ആരംഭിച്ച ഓപ്പറേഷന്‍ സാഗര്‍ റാണി പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കിയിട്ടുണ്ട്. ഈ പദ്ധതി ഇപ്പോള്‍ മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പിലാക്കിവരുന്നത്. ഒന്നാം ഘട്ടത്തില്‍ മത്സ്യബന്ധന വിപണന കേന്ദ്രങ്ങളില്‍ നിന്നും മത്സ്യത്തിന്റെയും വെള്ളത്തിന്റെയും ഐസിന്റെയും സാമ്പിളുകള്‍ ശേഖരിച്ച് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ കീഴിലുള്ള ലാബുകളിലും കൊച്ചിയിലെ സെന്‍ട്രല്‍ […]