തൃശൂരില്‍ നാലുവയസുകാരനെ പുലി കടിച്ചുകൊന്നു; മൃതദേഹം തല വേര്‍പ്പെട്ട നിലയില്‍ കാട്ടിനുള്ളില്‍നിന്നു കണ്ടെത്തി

തൃശൂരില്‍ നാലുവയസുകാരനെ പുലി കടിച്ചുകൊന്നു; മൃതദേഹം തല വേര്‍പ്പെട്ട നിലയില്‍ കാട്ടിനുള്ളില്‍നിന്നു കണ്ടെത്തി

തൃശൂര്‍: തൃശൂരില്‍ നാലു വയസുകാരനെ പുലി കടിച്ചു കൊന്നു. തൃശൂര്‍ വാല്‍പ്പാറ നടുമല എസ്റ്റേറ്റില്‍ വ്യാഴാഴ്ച വൈകിട്ടേടെയാണ് സംഭവം. തോട്ടം തൊഴിലാളിയായ അഷ്‌റഫ് അലിയുടെയും സെബിയുടെയും മകന്‍ സെയ്ദുള്ളയാണ് പുലിയുടെ ആക്രമണത്തില്‍ ദാരുണമായി മരിച്ചത്. വൈകിട്ട് അഞ്ചരമണിയോടെ മാതാവിനൊപ്പം മുറ്റത്തേക്കിറങ്ങിയപ്പോഴാണു കുട്ടിയെ പുലി പിടികൂടി കാട്ടിലേക്കു മറഞ്ഞത്. മാതാവിന്റെ നിലവിളികേട്ട് ഓടിയെത്തിയ പരിസരവാസികളും വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ഉടന്‍ തന്നെ തിരച്ചില്‍ തുടങ്ങിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. രണ്ടര മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവില്‍ കുട്ടിയെ കാട്ടിനുള്ളില്‍ നിന്നു […]

തിരൂരില്‍ പുലി ഇറങ്ങി; സ്ഥലത്ത് ജാഗ്രത

തിരൂരില്‍ പുലി ഇറങ്ങി; സ്ഥലത്ത് ജാഗ്രത

കണ്ണൂര്‍: ഇരിക്കൂറിനടുത്ത് തിരൂരില്‍ പുലിയിറങ്ങി. ഇന്ന് രാവിലെ ആറു മണിയോടെയാണ് നാട്ടുകാര്‍ പുലിയെ കണ്ടത്.  ഇവിടെയുള്ള പൊട്ടക്കിണറ്റില്‍ പുലി വീണെന്നറിഞ്ഞ് വനം വകുപ്പും പൊലീസും കൂട്, വല അടക്കമുള്ള സന്നാഹങ്ങളുമായെത്തി പരിശോധന നടത്തിയെങ്കിലും കിണറ്റില്‍ പുലിയെ കണ്ടെത്താനായില്ല. അധികം ആഴമില്ലാത്ത പൊട്ടക്കിണറില്‍ നിന്നു പുലി രക്ഷപ്പെട്ടിരിക്കാമെന്നു നിഗമനം. കിണറ്റില്‍ പുലി വീണതിന്റെ അടയാളങ്ങള്‍ ഉണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്.