എന്‍ഡോസള്‍ഫാന്‍ കുടുംബങ്ങള്‍ക്ക് സൗജന്യനിരക്കില്‍ വൈദ്യുതി എത്തി

എന്‍ഡോസള്‍ഫാന്‍ കുടുംബങ്ങള്‍ക്ക് സൗജന്യനിരക്കില്‍ വൈദ്യുതി എത്തി

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് 300 യൂണിറ്റ് വൈദ്യുതി സൗജന്യ നിരക്കില്‍ വിതരണം തുടങ്ങി. ഫലത്തില്‍ എന്‍ഡോസള്‍ഫാന്‍ മേഖലക്കാകെ ആശ്വാസമാകുന്ന തീരുമാനമാണിത്. ലിസ്റ്റില്‍ ഉള്‍പ്പെട്ട ബഹുഭൂരിപക്ഷം കുടുംബങ്ങളും 300 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്നവരാണ്. വൈദ്യുതി അസിസ്റ്റന്റ് എന്‍ജിനിയറുടെ ഓഫീസില്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതമാണ് അപേക്ഷിക്കേണ്ടത്. എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടതിന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം. വൈദ്യുതി വകുപ്പിന്റെ ബോണ്ടും നല്‍കണം. ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ജീവനക്കാര്‍ നേരിട്ടെത്തി വിവരം നല്‍കും. നിലവില്‍ ലിസ്റ്റിലുള്‍പ്പെട്ട് സര്‍ക്കാര്‍ സഹായവും […]

ഗര്‍ഭനിരോധ ഉറ സൗജന്യമാക്കി; 69 ദിവസംകൊണ്ട് ഓര്‍ഡര്‍ ലഭിച്ചത് 10 ലക്ഷത്തിന്

ഗര്‍ഭനിരോധ ഉറ സൗജന്യമാക്കി; 69 ദിവസംകൊണ്ട് ഓര്‍ഡര്‍ ലഭിച്ചത് 10 ലക്ഷത്തിന്

ബംഗളുരു: ഫ്രീ കോണ്ടം സ്റ്റോറിലൂടെ 69 ദിവസത്തിനിടെ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തത് പത്തു ലക്ഷത്തിലധികം ഗര്‍ഭനിരോധ ഉറകളെന്നു റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏപ്രില്‍ 28നാണ് ഓണ്‍ലൈനിലൂടെ ഗര്‍ഭനിരോധ ഉറകള്‍ വില്‍ക്കുന്നതിനായി ഫ്രീ കോണ്ടം സ്റ്റോര്‍ ആരംഭിച്ചത്. എയിഡ്‌സ് ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ മുന്‍കൈയെടുത്ത് ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡുമായി സഹകരിച്ചാണ് ഈ സംരംഭം നടത്തുന്നത്. ജൂലൈ പകുതി വരെയുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പത്തു ലക്ഷത്തില്‍ 5.14 ലക്ഷം ഗര്‍ഭനിരോധ […]

യൂണിഫോം മാത്രം പോര വിദ്യാര്‍ത്ഥികള്‍ക്ക് ഷൂസും കൊടുക്കണം; ബാലാവകാശ സമിതി

യൂണിഫോം മാത്രം പോര വിദ്യാര്‍ത്ഥികള്‍ക്ക് ഷൂസും കൊടുക്കണം; ബാലാവകാശ സമിതി

ഭോപ്പാല്‍: വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ യൂണിഫോമിനൊപ്പം ഷൂസും സര്‍ക്കാര്‍ സൗജന്യമായി നല്‍കണമെന്ന് രാജസ്ഥാന്‍ ബാലാവകാശ സമിതി. അടുത്ത അക്കാദമിക വര്‍ഷം മുതല്‍ ഷൂസും നല്‍കണമെന്നാണ് നിര്‍ദേശം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളില്‍ ഭൂരിഭാഗവും പാദരക്ഷയില്ലാതെയാണ് സ്‌കൂളുകളിലേയ്ക്ക് വരുന്നത്. യൂണിഫോം ലഭിക്കുന്നുണ്ടെങ്കിലും ഷൂസുകള്‍ അതിനൊപ്പം ലഭിക്കാത്തത് ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ പരാതിയായി കമ്മീഷനെ അറിയിച്ചിട്ടുമുണ്ട്. ‘യൂണിഫോമിന്റെ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഘടകമാണ് ഷൂസുകളെന്നും, ചെരുപ്പ് പോലുമില്ലാതെ നഗ്‌നപാദരായാണ് പല കുട്ടികളും സ്‌കൂളില്‍ നടന്നെത്തുന്നതെന്നും, അന്തസ്സുള്ള വസ്ത്രം കുട്ടികള്‍ക്ക് ലഭ്യമാക്കുന്നതില്‍ രാജസ്ഥാന്‍ […]

റിലയന്‍സ് ജിയോ പുതിയ ലക്ഷ്യവുമായി വീണ്ടും മത്സര രംഗത്തേക്ക്

റിലയന്‍സ് ജിയോ പുതിയ ലക്ഷ്യവുമായി വീണ്ടും മത്സര രംഗത്തേക്ക്

മത്സര രംഗത്തു നിറസാന്നിധ്യമായ ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ പുതിയ ലക്ഷ്യവുമായി വരുന്നു.30 നഗരങ്ങളില്‍ അതിവേഗ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് സര്‍വീസ് കൊണ്ടുവരാന്‍ പദ്ധതിയിടുകയാണ് ജിയോ. ഇതോടൊപ്പം ടിവി സര്‍വീസ് തുടങ്ങാനും പദ്ധതുയുണ്ട്.വീടുകളിലെല്ലാം ജിയോയുടെ ടിവി സര്‍വീസും എഫ്ടിടിഎച്ച് ബ്രോഡ്ബാന്‍ഡും ആരംഭിക്കും. ഇന്റര്‍നെറ്റ് വഴിയായിരിക്കും ടെലിവിഷന്‍ സര്‍വീസ് ആരംഭിക്കുക.ആദ്യഘട്ടത്തില്‍ തന്നെ അഞ്ചു കോടി വീടുകളില്‍ സര്‍വീസ് എത്തിക്കാനാകുമെന്നാണ് കരുതുന്നത്. നിലവില്‍ മൂന്നു ലക്ഷം കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വ്യാപിപ്പിച്ചിട്ടുണ്ട്. അനില്‍ അംബാനിയുടെ ആര്‍കോമിന്റേതാണ് ഇതില്‍ ഒന്നരലക്ഷം കിലോമീറ്റര്‍ […]

എന്‍ഡോസള്‍ഫാന്‍: സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിന്റെ രണ്ടാം ഘട്ടം എന്‍മകജെയില്‍

എന്‍ഡോസള്‍ഫാന്‍: സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിന്റെ രണ്ടാം ഘട്ടം എന്‍മകജെയില്‍

കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ സഹകരണത്തോടെ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിന്റെ രണ്ടാം ഘട്ടം എന്‍മകജെയില്‍ വരുന്നു. കാനയിലാണ് ജോയി ആലൂക്കാസ് ഫൗണ്ടേഷന്‍ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുന്നത്. അഞ്ച് ഏക്കര്‍ സ്ഥലത്താണ് 36 വീടുകളുമായി ടൗണ്‍ഷിപ്പ നിര്‍മ്മിക്കുന്നത്. നവംബര്‍ ഒന്നിന് വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങും. മൂന്നാംഘട്ടമായി കോടോം ബേളൂരിലാണ് ടൗണ്‍ഷിപ്പ് വരുന്നത്. അഞ്ചു കോടി രൂപയാണ് ചെലവ്. വീടുകള്‍ക്കു മാത്രമായി രണ്ട് കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അനുബന്ധമായി ഹോളിസ്റ്റിക്ക് സെന്റര്‍, ആംഫി തിയേറ്റര്‍, പാര്‍ക്ക്, […]

സൗജന്യ ചികില്‍സ പദ്ധതിയില്‍ ചികില്‍സ തേടുന്നവര്‍ക്ക് മരുന്നില്ല

സൗജന്യ ചികില്‍സ പദ്ധതിയില്‍ ചികില്‍സ തേടുന്നവര്‍ക്ക് മരുന്നില്ല

തിരുവനന്തപുരം: അര്‍ബുദരോഗികള്‍ക്കുള്ള മരുന്ന് വിതരണം മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ നിര്‍ത്തി. സുകൃതം പദ്ധതി വഴി ചികില്‍സ തേടുന്ന രോഗികളോടാണ് ക്രൂരത. മരുന്ന് നല്‍കിയ വകയില്‍ കോടികള്‍ കുടിശിക വന്നതോടെയാണ് കോര്‍പറേഷന്റെ നടപടി. കുടിശിക നല്‍കിയില്ലെങ്കില്‍ കാരുണ്യയും ചിസ് പ്ലസുമടക്കം മറ്റ് ചികില്‍സ പദ്ധതികളിലേക്കുള്ള മരുന്ന് വിതരണവും നിര്‍ത്താനാണ് നീക്കം. കുടിശിക ഉടനടി നല്‍കണമെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രിയുടെ ഓഫീസ് ആശുപത്രികള്‍ക്ക് കത്തയച്ചു. സര്‍ക്കാരിന്റെ സൗജന്യ ക്യാന്‍സര്‍ ചികില്‍സ പദ്ധതിയില്‍ ചികില്‍സ തേടുന്നവരുടെ ഇന്നത്തെ അവസ്ഥയാണിത്. സൗജന്യവുമില്ല മരുന്നും മുടങ്ങി. […]