സെന്‍സെക്സ് 262 പോയിന്റ് താഴ്ന്ന് ഓഹരി വിപണി നഷ്ടത്തോടെ അവസാനിച്ചു

സെന്‍സെക്സ് 262 പോയിന്റ് താഴ്ന്ന് ഓഹരി വിപണി നഷ്ടത്തോടെ അവസാനിച്ചു

മുംബൈ: യുഎസ് ചൈന വ്യാപാര യുദ്ധവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്കകള്‍ ഓഹരി വിപണിയെ ബാധിച്ചു. സെന്‍സെക്സ് 262.52 പോയിന്റ് നഷ്ടത്തില്‍ 35,286.74ലിലും നിഫ്റ്റി 89.40 പോയിന്റ് താഴ്ന്ന് 10,710.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മിഡ് ക്യാപ് സൂചിക 220 പോയന്റിലേറെ നഷ്ടത്തിലായി. ബിഎസ്ഇയിലെ 712 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1916 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഗെയില്‍, ബജാജ് ഫിനാന്‍സ്, ഐടിസി, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഒഎന്‍ജിസി, ഭാരതി എയര്‍ടെല്‍ ,പവര്‍ ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികള്‍ […]

ഗെയില്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വ്യവസായി മന്ത്രി

ഗെയില്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വ്യവസായി മന്ത്രി

തിരുവനന്തപുരം: ഗെയില്‍ വിഷയത്തില്‍ ഇനിയും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വ്യവസായി മന്ത്രി എ.സി മൊയ്തീന്‍. ബാലിശമായ വാദങ്ങള്‍ സമരസമിതി ഉന്നയിക്കരുത്, നഷ്ടപരിഹാരം നാലിരട്ടിയാക്കുന്നത് തീരുമാനിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതിക്കായി സ്ഥലം വിട്ടുകൊടുക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നഷ്ടപരിഹാരം ഇരട്ടിയാക്കാന്‍ തീരുമാനിച്ചത്. ഭൂമിയുടെ ന്യായ വിലയുടെ പകുതി നല്‍കാനും പത്ത് സെന്റിന് താഴെയുള്ളവര്‍ക്ക് അഞ്ച് ലക്ഷം അധികം നല്‍കാനുമാണ് തീരുമാനം.

ഗെയില്‍: നഷ്ടപരിഹാരം ഇരട്ടിയാക്കി

ഗെയില്‍: നഷ്ടപരിഹാരം ഇരട്ടിയാക്കി

തിരുവനന്തപുരം: ഗെയില്‍ പ്രകൃതിവാതക പൈപ്പ്ലൈന്‍ ഇടാനുള്ള അവകാശം കമ്പനിക്ക് നല്‍കുന്ന ഭൂവുടമകള്‍ക്കുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കുവാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. പുതുക്കിയ ന്യായവിലയുടെ 10 മടങ്ങായി വിപണി വില നിജപ്പെടുത്തിയായിരിക്കും നഷ്ടപരിഹാരം നിശ്ചയിക്കുക. വ്യവസായവകുപ്പുമന്ത്രി എ.സി. മൊയ്തീനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഗെയില്‍ ജനറല്‍ മാനേജര്‍ ടോണി മാത്യുവും യോഗത്തില്‍ പങ്കെടുത്തു. നിലവില്‍ വിപണി വില പുതുക്കിയ ന്യായവിലയുടെ 5 മടങ്ങായിരുന്നു. ഇതാണ് 10 മടങ്ങായി വര്‍ദ്ധിപ്പിച്ചത്. മൊത്തം 116 കോടിയുടെ വര്‍ദ്ധനവാണ് ഭൂമിയുടെ […]

ഗെയ്ല്‍ സമരം തുടരാനുറച്ച് സമര സമിതി; മുക്കത്ത് പ്രതിരോധ തന്ത്രങ്ങളുമായി സിപിഎം

ഗെയ്ല്‍ സമരം തുടരാനുറച്ച് സമര സമിതി; മുക്കത്ത് പ്രതിരോധ തന്ത്രങ്ങളുമായി സിപിഎം

കോഴിക്കോട്: ഗെയില്‍ പദ്ധതിക്കെതിരായ പ്രതിഷേധത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് സമരസമിതി. മുക്കത്ത് ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് എതിരെ മുന്നോട്ടുള്ള ദിവസങ്ങളിലും ശക്തമായ പ്രതിഷേധം തുടരാന്‍ തന്നെയാണ് സമരസമിതിയുടെ തീരുമാനം. സമരം തുടരണമോ എന്ന കാര്യത്തില്‍ ഉണ്ടായിരുന്ന ആശങ്ക സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷിയോഗം പരാജയപ്പെട്ടതോടെ തീര്‍ന്നു. സമരസമിതി മുന്നോട്ട് വെച്ച ആവശ്യങ്ങളൊന്നും പരിഗണിക്കാന്‍ തയ്യാറല്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സര്‍വ്വ കക്ഷിയോഗത്തില്‍ കൈക്കൊണ്ടത്. അതുകൊണ്ട് തന്നെ സമരം അവസാനിപ്പിക്കേണ്ടതില്ല എന്നാണ് സമരസമിതിയുടെ തീരുമാനം. അതേസമയം ഗെയില്‍ സമരം തുടരുന്ന […]

ഗെയില്‍: യു.ഡി.എഫ് നേതാക്കള്‍ക്കിടയില്‍ ഭിന്നത

ഗെയില്‍: യു.ഡി.എഫ് നേതാക്കള്‍ക്കിടയില്‍ ഭിന്നത

കോഴിക്കോട്: ഗെയില്‍ സമരത്തില്‍ കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയില്‍ യു.ഡി.എഫ്. തങ്ങള്‍ സമരക്കാര്‍ക്കൊപ്പമാണെന്ന്പറയുമ്പോള്‍ തന്നെ സമരം ഏറ്റെടുക്കാനില്ലെന്ന നിലപാടിലാണ് നേതാക്കള്‍. പ്രാദേശികമായി അണികള്‍ സമരരംഗത്തുള്ളപ്പോള്‍ പ്രക്ഷോഭത്തില്‍നിന്ന് മാറിനില്‍ക്കാനാകാത്ത സാഹചര്യത്തില്‍, പുറത്തുനിന്ന് പിന്തുണച്ചാല്‍ മതിയെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ അഭിപ്രായം. അതേസമയം, പ്രശ്നം ഏറ്റെടുത്ത് സമരക്കാര്‍ക്കൊപ്പം നില്‍ക്കണമെന്നാണ് വി.എം. സുധീരനും എം.െഎ. ഷാനവാസുമുള്‍െപ്പടെയുള്ളവരുടെ നിലപാട്. പൊലീസിെന്‍റ നരനായാട്ട് ഉള്‍പ്പെടെ ഗൗരവപ്രശ്നങ്ങളുണ്ടായിട്ടും കെ.പി.സി.സി അധ്യക്ഷന്‍ എം.എം. ഹസനും മറ്റും പ്രദേശത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. തെന്‍റ പിന്തുണയോടെ നടപ്പാക്കിയ […]

ഗെയില്‍ വിരുദ്ധ സമരം: സര്‍വ്വകക്ഷി യോഗം ഇന്ന്

ഗെയില്‍ വിരുദ്ധ സമരം: സര്‍വ്വകക്ഷി യോഗം ഇന്ന്

കോഴിക്കോട്: ഗെയില്‍ വിരുദ്ധ സമരത്തില്‍ ഒത്തുതീര്‍പ്പിനൊരുങ്ങി സര്‍ക്കാര്‍. വ്യവസായ വകുപ്പു മന്ത്രി എസി മൊയ്തീന്‍ ഇന്ന് സര്‍വ്വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് കളക്ടറേറ്റിലാണ് യോഗം ചേരുന്നത്. പെപ്പ് ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളിലെ എംപിമാര്‍, എംഎല്‍എമാര്‍, നഗരസഭാ ചെയര്‍മാന്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. വ്യവസായി മന്ത്രി പങ്കെടുക്കുന്ന യോഗത്തില്‍ സമര സമിതിയുടെ രണ്ട് പ്രതിനിധികളും പങ്കെടുക്കും. മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജില്ലാ കളക്ടറാണ് സമരസമിതി പ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. സമരസമിതിയെ യോഗത്തില്‍ […]

സര്‍ക്കാര്‍ നിശ്ചയിക്കുന്ന നഷ്ടപരിഹാര തുക നല്‍കാന്‍ തയ്യാര്‍;ഗെയില്‍

സര്‍ക്കാര്‍ നിശ്ചയിക്കുന്ന നഷ്ടപരിഹാര തുക നല്‍കാന്‍ തയ്യാര്‍;ഗെയില്‍

കോഴിക്കോട്: സര്‍ക്കാര്‍ നിശ്ചയിക്കുന്ന നഷ്ടപരിഹാര തുക എത്രയായാലും നല്‍കാന്‍ തയാറാണെന്ന് ഗെയില്‍ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ എം.വിജു. ഇപ്പോഴത്തെ നഷ്ടപരിഹാരം കുറവാണെന്നും, ഭൂമിയുടെ ന്യായവിലയുടെ 50 ശതമാനത്തിന് മുകളില്‍ വില നല്‍കാന്‍ തയാറാണെന്നും എം.വിജു പറഞ്ഞു.ആറാം തീയതി നടക്കാനിരിക്കുന്ന സര്‍വ്വകക്ഷിയോഗത്തില്‍ ഇക്കാര്യം അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗെയില്‍; സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ചക്ക്

ഗെയില്‍; സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ചക്ക്

തിരുവനന്തപുരം: ഗെയില്‍ വിരുദ്ധ സമരക്കാരെ സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. നവംബര്‍ ആറിന് കളക്ട്രറേറ്റില്‍ സര്‍വ്വകക്ഷി യോഗം ചേരും. വ്യവസായ മന്ത്രി എ.സി മൊയ്തീനാണ് ചര്‍ച്ച വിളിച്ചത്. അക്രമാസക്തമായ സമരം നടത്തി ഗെയില്‍ പദ്ധതി മുടക്കാനാണ് സമരസമിതിക്കാര്‍ ശ്രമിക്കുന്നത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വ്യക്തതവരുത്താനും കര്‍ഷകരുടെ ആശങ്ക അകറ്റാനുമാണ് ചര്‍ച്ച. ഇപ്പോഴത്തെ ക്രമസമാധാന പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ കഴിവുകേട് മൂലം ഉണ്ടായതാണെന്നാണ് പരക്കെയുള്ള വിമര്‍ശനം. അതിനാല്‍ പദ്ധതിയുടെ എല്ലാ വശങ്ങളും ജനങ്ങളുമായി പങ്ക് വച്ച് അവരേക്കൂടി വിശ്വാസത്തിലെടുക്കാനാണ് സര്‍ക്കാര്‍ […]

ഗുജറാത്ത് ലയണ്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വിജയം

ഗുജറാത്ത് ലയണ്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വിജയം

രാജ്‌കോട്ട്: പുണൈക്കതിരായ ഹോം മത്സരത്തില്‍ കരക്കിരുത്തിയ ഹെഡ് കോച്ച് ഡാനിയല്‍ േെവട്ടാറിയോടുള്ള ദേഷ്യം ക്രിസ് ഗെയ്ല്‍ തീര്‍ത്തത് ഗുജറാത്ത് ലയണ്‍സിന്റെ ബൗളര്‍മാരോടായിരുന്നു. ഗെയ്‌ലിന്റെ ബാറ്റിങ്ങിന് പഴയ ശൗര്യവും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ക്ലാസ് ബാറ്റിങ്ങും തിരിച്ചുവന്നപ്പോള്‍ ഗുജറാത്ത് ലയണ്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 21 റണ്‍സ് വിജയം. ബാംഗ്ലൂര്‍ നല്‍കിയത് 214െന്റ കൂറ്റന്‍ വിജയലക്ഷ്യത്തിന് മുന്നില്‍ 192 റണ്‍സ് നേടാനേ ഗുജറാത്തിന് കഴിഞ്ഞുള്ളു. ടോസ് നേടിയ ഗുജറാത്ത് ലയണ്‍സ് ക്യാപ്റ്റന്‍ കോഹ്ലിക്കും കൂട്ടര്‍ക്കും ബാറ്റിങ് നല്‍കുകയായിരുന്നു. തിരിച്ചെത്തിയ […]

പദ്ധതി ഇഴയുന്നു; ഗെയിലിന്റെ പ്രകൃതി വാതക പാചക ഇന്ധനം വീടുകളില്‍ എത്താന്‍ താമസിക്കും

പദ്ധതി ഇഴയുന്നു; ഗെയിലിന്റെ പ്രകൃതി വാതക പാചക ഇന്ധനം വീടുകളില്‍ എത്താന്‍ താമസിക്കും

പദ്ധതി പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയതിന് ശേഷമേ കേരളത്തില്‍ പ്രകൃതി വാതക പാചക ഇന്ധനം നല്‍കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുകയുള്ളൂവെന്ന് ഗെയില്‍ അറിയിച്ചു. കൊച്ചി- കൂറ്റനാട്- മംഗലാപുരം- ബംഗളൂരു വഴിയാണ് കേരളത്തില്‍ പാചകവാതക പൈപ്പ്ലൈന്‍ കടന്നുപോകുന്നത്. പദ്ധതി കടന്നുപോകുന്ന ഏഴ് ജില്ലകളിലെ പ്രദേശങ്ങളില്‍ സിറ്റി പാചക വാതക പൈപ്പ്ലൈന്‍ പദ്ധതികളുമായി ബന്ധപ്പെട്ട് നിലവില്‍ പ്രാഥമികാലോചനകള്‍ പോലുമില്ലെന്ന് ഗെയില്‍ വ്യക്തമാക്കി. ഗ്യാസ് വിക്ടിംസ് ഫോറം നേതാവ് വി.പി. പ്രദീപ്കുമാര്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ഗെയില്‍ നയം വ്യക്തമാക്കിയത്. […]