കാമുകനോടൊപ്പം കണ്ടതിന് അമ്മ ആറുവയസ്സുകാരിയെ കഴുത്തറുത്ത് കൊന്നു

കാമുകനോടൊപ്പം കണ്ടതിന് അമ്മ ആറുവയസ്സുകാരിയെ കഴുത്തറുത്ത് കൊന്നു

ഗാസിയപുര്‍: കാമുകനോടൊപ്പം തന്നെ കണ്ടത് ഭര്‍ത്താവിനോട് പറയുമെന്ന ഭീതി മൂലം അമ്മ മകളെ കഴുത്തറുത്ത് കൊന്നു. സംഭവത്തില്‍ 29കാരിയായ അമ്മയേയും കാമുകനേയും പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് ആണ്‍മക്കളും പെണ്‍കുട്ടിയും ഭര്‍ത്താവുമടങ്ങുന്ന കുടുംബത്തോടൊപ്പം കിഴക്കന്‍ ഡല്‍ഹിയിലെ ഗാസിയാപുരിലായിരുന്നു യുവതി താമസിച്ചിരുന്നത്. അയല്‍ക്കാരനായ സുധീറെന്ന യുവാവുമായി ഇവര്‍ പ്രണയത്തിലായിരുന്നു. അസാധാരണമായ സാഹചര്യത്തില്‍ യുവാവിനേയും അമ്മയേയും കണ്ട മകള്‍ ഇതേക്കുറിച്ച് പിതാവിനോട് പറയുമെന്ന് പറഞ്ഞതാണ് അമ്മയെ പ്രകോപിതയാക്കിയത്. അയല്‍വീടിന്റെ ടെറസ്സിന്റെ മുകളില്‍ വെച്ച് രണ്ടുപേരും ചേര്‍ന്ന് കുട്ടിയെ വകവരുത്തുകയായിരുന്നു. പിന്നീട് […]

ഗുജറാത്തില്‍ നിന്ന് 50 കോടിയുടെ അസാധു നോട്ട് റവന്യൂ ഇന്റലിജന്‍സ് സംഘം പിടികൂടി

ഗുജറാത്തില്‍ നിന്ന് 50 കോടിയുടെ അസാധു നോട്ട് റവന്യൂ ഇന്റലിജന്‍സ് സംഘം പിടികൂടി

ഗാന്ധിനഗര്‍: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്ന ഗുജറാത്തില്‍ നിന്ന് അസാധുവാക്കിയ നോട്ടുകള്‍ റവന്യൂ ഇന്റലിജന്‍സ് സംഘം പിടികൂടി. ശനിയാഴ്ച്ചയാണ് നിരോധിച്ച 500ന്റെയും 1000ത്തിന്റെയും 49 കോടിയോളം മൂല്യമുള്ള നോട്ടുകള്‍ റവന്യൂ ഇന്റലിജന്‍സ് പിടികൂടിയത്. ഗുജറാത്തിലെ ഭറൂച്ച് ജില്ലയിലാണ് സംഭവം. പിടിച്ചെടുത്ത തുകയുടെ അഞ്ചിരട്ടിയോളം പിഴയടക്കണമെന്നാണ് നിയമം. നിയമത്തിന്റെ അടിസ്ഥാനത്തില്‍ അസാധു നോട്ടുകള്‍ സൂക്ഷിച്ചതിന് ഉടമസ്ഥന്‍ 245 കോടി പിഴയൊടുക്കേണ്ടി വരും. മൂന്ന് പേര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്.