കൊല്ലത്ത് യുവാവിന് നേരെ ഗണേഷ് കുമാര്‍ എംഎല്‍എയുടേയും ഡ്രൈവറുടേയും മര്‍ദ്ദനം

കൊല്ലത്ത് യുവാവിന് നേരെ ഗണേഷ് കുമാര്‍ എംഎല്‍എയുടേയും ഡ്രൈവറുടേയും മര്‍ദ്ദനം

കൊല്ലം : കാറിന് സൈഡ് കെടുത്തില്ലെന്ന കാരണം പറഞ്ഞ് കെ.ബി. ഗണേഷ്‌കുമാര്‍ എംഎല്‍എയും ഡ്രൈവറും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചു. അഞ്ചല്‍ സ്വദേശിയായ അനന്തകൃഷ്ണ(22)നാണ് അമ്മയുടെ മുന്നില്‍ വച്ച് മര്‍ദ്ദനമേറ്റത്. അഞ്ചല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷം അനന്തകൃഷ്ണന്‍ സ്വകാര്യ ആശുപത്രിയില്‍ വിദഗ്ദ ചികിത്സ തേടി. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. അഞ്ചല്‍ ശബരിഗിരി സമീപത്തെ മരണ വീട്ടിലേക്കു വന്നതായിരുന്നു എംഎല്‍എ. ഇതേ വീട്ടില്‍നിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. ഇവര്‍ സഞ്ചരിച്ച കാര്‍ എംഎല്‍എയുടെ കാറിനു സൈഡ് […]

ചാനലുമായി സഹകരണം വേണമെന്ന് അമ്മ; ഫിലിം ചേമ്പറിന്റെ യോഗത്തില്‍ തീരുമാനമായില്ല

ചാനലുമായി സഹകരണം വേണമെന്ന് അമ്മ; ഫിലിം ചേമ്പറിന്റെ യോഗത്തില്‍ തീരുമാനമായില്ല

കൊച്ചി: അവാര്‍ഡ് നിശകളില്‍ താരങ്ങള്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഫിലിം ചേമ്പര്‍ വിളിച്ചു ചേര്‍ത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു. നിര്‍ദേശം അംഗീകരിക്കാനാകില്ലെന്ന് താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ പ്രതിനിധികള്‍ നിലപാടെടുത്തതോടെയാണ് ചര്‍ച്ച അലസിയത്. ഒടുവില്‍ വിശദമായ ചര്‍ച്ചയ്ക്ക് ശേഷം തീരുമാനമെടുക്കാമെന്ന ധാരണയില്‍ യോഗം പിരിഞ്ഞു. രാവിലെ പത്തോടെ ആരംഭിച്ച ചര്‍ച്ച തുടക്കം മുതല്‍ കലുഷിതമായിരുന്നു. അടുത്ത മൂന്ന് വര്‍ഷത്തേക്ക് ചാനലുകള്‍ നടത്തുന്ന താരനിശകളില്‍ അമ്മ അംഗങ്ങള്‍ പങ്കെടുക്കരുതെന്നായിരുന്നു ഫിലിം ചേംബര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഈ ആവശ്യത്തെ അമ്മ പ്രതിനിധികളായെത്തിയ ഇന്നസെന്റ്, […]

സരിതയുടെ കത്തിലെ ലൈംഗിക ആരോപണങ്ങള്‍ ; കൂട്ടിച്ചേര്‍ക്കലിന് പിന്നില്‍ ഗണേഷെന്ന് ഫെനി

സരിതയുടെ കത്തിലെ ലൈംഗിക ആരോപണങ്ങള്‍ ; കൂട്ടിച്ചേര്‍ക്കലിന് പിന്നില്‍ ഗണേഷെന്ന് ഫെനി

കൊല്ലം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനിബാലകൃഷ്ണന്‍ രംഗത്ത്. സരിതയുടെ 21 പേജുള്ള കത്ത് 25 പേജാക്കി മാറ്റുകയായിരുന്നു. ഗണേഷ് കുമാറിന്റെ വീട്ടില്‍ വെച്ചാണ് നാലു പേജ് കൂട്ടിച്ചേര്‍ത്തതെന്നും ഫെനി പറഞ്ഞു. ബാലകൃഷ്ണപിള്ളിയുടെ ബന്ധു ശരണ്യ മനോജാണ് ഈ നാല് പേജ് എഴുതി തയ്യാറാക്കിയത്. 2015 മാര്‍ച്ച് 13 നായിരുന്നു ഇത്. പത്തനംതിട്ട ജയിലില്‍ നിന്ന് ഞാന്‍ കൊണ്ടു വന്ന കത്ത് തന്റെ കൈയിയില്‍ നിന്ന് വാങ്ങിയത് ഗണേഷ് കുമാറിന്റെ […]

ഒന്നരമാസത്തിനുശേഷം ദിലീപിനെ നാളെ പുറത്തിറക്കും

ഒന്നരമാസത്തിനുശേഷം ദിലീപിനെ നാളെ പുറത്തിറക്കും

നടിയെ ആക്രമിച്ച കേസില്‍ പ്രതിയും നടനുമായ ദിലീപിന് അച്ഛന്റെ ശ്രാദ്ധചടങ്ങിനു പങ്കെടുക്കാന്‍ ആലുവയിലെ വീട്ടില്‍ പോലീസ് നാളെ എത്തിക്കും. രാവിലെ 7 മണി മുതല്‍ 11 മണിലരെയാണ് ചടങ്ങുകള്‍ക്കായി അനുവദിച്ചിരിക്കുന്ന സമയം. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ദിലീപിനെ പുറത്തെത്തിക്കുക. ആലുവാ മണപ്പുറത്തും ദിലീപിന്റെ വീട്ടിലുമായാണ് ചടങ്ങുകള്‍ നടക്കുക. ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല, സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക എന്നീ നിബന്ധനകളോടെയാണ് ദിലീപിനെ പുറത്തുവിടുന്നത്. ചതയ ദിനമായ നാളെ ദിലീപിനെ പോലെ പ്രശസ്തരായ വ്യക്തികളെ വീട്ടിലും അതിനുപറമേ ആലുവയിലും […]

കോടതി കുറ്റവാളിയാണെന്ന് പറയും വരെ ദിലീപ് നിരപരാധി ഗണേഷ് കുമാര്‍

കോടതി കുറ്റവാളിയാണെന്ന് പറയും വരെ ദിലീപ് നിരപരാധി ഗണേഷ് കുമാര്‍

കൊച്ചി : കോടതി കുറ്റവാളിയാണെന്ന് പറയും വരെ ദിലീപ് നിരപരാധിയെന്ന് ഗണേഷ്‌ കുമാര്‍. അന്വേഷണത്തില്‍ തെറ്റ് പറ്റിയെങ്കില്‍ തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും ദിലീപിന്റെ സഹായം സ്വീകരിച്ചവര്‍ ആപത്ത് കാലത്ത് കൈവിടരുതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ദിലീപിനെ ജയിലില്‍ പോയി കണ്ടെത്തിയതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദിലീപിനെ കണ്ടെത് സുഹൃത്തെന്ന നിലയില്‍.

‘അമ്മ’ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഇന്നസെന്റിന് ഗണേഷ് അയച്ച കത്ത് പുറത്ത്

‘അമ്മ’ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഇന്നസെന്റിന് ഗണേഷ് അയച്ച കത്ത് പുറത്ത്

കൊല്ലം: സിനിമാതാരങ്ങളുടെ സംഘടനയായ ‘അമ്മ’ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കെ.ബി. ഗണേഷ് കുമാര്‍, പ്രസിഡന്റ് ഇന്നസെന്റിന് അയച്ച കത്ത് പുറത്ത്. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഗണേഷ് കുമാറിന്റെ രൂക്ഷവിമര്‍ശനം. നടിക്ക് ക്രൂരമായ അനുഭവമുണ്ടായപ്പോള്‍ ‘അമ്മ’ ഇടപെട്ടില്ല. അമ്മയുടെ കപടമാതൃത്വം പിരിച്ചുവിട്ട് എല്ലാവരും സ്വന്തം കാര്യം നോക്കണമെന്നും ഗണേഷ് കുമാര്‍ കത്തില്‍ പറയുന്നു. നടി ആക്രമിക്കപ്പെട്ടപ്പോള്‍ ‘അമ്മ’യുടെ നേതൃത്വം തിരശീലയ്ക്ക് പിന്നിലൊളിച്ചു. പിച്ചിച്ചീന്തപ്പെട്ടത് സഹപ്രവര്‍ത്തകയുടെ അത്മാഭിമാനമാണെന്ന് ഓര്‍ക്കണം. സംഘടന നടീനടന്‍മാര്‍ക്ക് നാണക്കേടാണെന്നും ഗണേഷ് കത്തില്‍ പറയുന്നു. നടി […]