ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് സാങ്കേതിക വിദ്യയിലൂടെ പരിഹാരം: ഗ്ലോബല്‍ ഇംപാക്റ്റ് ചാലഞ്ചിന് ടെക്‌നോപാര്‍ക്കില്‍ തുടക്കമായി

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് സാങ്കേതിക വിദ്യയിലൂടെ പരിഹാരം: ഗ്ലോബല്‍ ഇംപാക്റ്റ് ചാലഞ്ചിന് ടെക്‌നോപാര്‍ക്കില്‍ തുടക്കമായി

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനും (കെ.എസ്.യു.എം) അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിംഗുലാരിറ്റി യൂണിവേഴ്‌സിറ്റിയും (എസ്.യു) സ്റ്റാര്‍ട്ടപ്പുകളിലൂടെ സാമുഹിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടാന്‍ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ ഇംപാക്റ്റ് ചലഞ്ചിന് തിങ്കളാഴ്ച ടെക്‌നോപാര്‍ക്കില്‍ തുടക്കമായി. വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, പരിസ്ഥിതി എന്നീ മേഖലകളില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ തങ്ങളുടെ ആശയങ്ങള്‍ ഇന്ത്യ ഗ്ലോബല്‍ ഇംബാക്റ്റ് ചലഞ്ചില്‍ അവതരിപ്പിക്കുന്നുണ്ട്. ബൂട്ട് ക്യാമ്പോടെ തുടക്കമിട്ട ജിഐസിയില്‍ ജൂലൈ ആറിനാണ് ആശയാവതരണം നടക്കുന്നത്. വിവിധ മേഖലകളിലെ വിദഗ്ധരുടെ പ്രഭാഷണങ്ങളും അവരുമായുള്ള സമ്പര്‍ക്കപരിപാടികളും […]