സ്വര്‍ണവിലയില്‍ വര്‍ധനവോടെ വിപണി മുന്നേറുന്നു ; പവന് 22,280 രൂപ

സ്വര്‍ണവിലയില്‍ വര്‍ധനവോടെ വിപണി മുന്നേറുന്നു ; പവന് 22,280 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവോടെ വിപണി മുന്നേറുന്നു.പവന് 80 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിലയില്‍ മാറ്റമുണ്ടായിരിക്കുന്നത്. പവന് 22,280 രൂപയിലും ഗ്രാമിന് 2,785 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും വര്‍ദ്ധനവ്

സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും വര്‍ദ്ധനവ്

സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും വര്‍ദ്ധനവ്. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. ഇന്നലെയും 80 രൂപ കൂടിയിരുന്നു. പവന് 21,520 രൂപയിലും, ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,690 രൂപയിലുമാണ് നിലവിലെ വില. രണ്ടാഴ്ച്ച മുന്‍പ് സ്വര്‍ണ വില കുത്തനെ ഇടിഞ്ഞിരുന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് അന്ന് വ്യാപാരം നടന്നത്. 20,800 രൂപയും ഗ്രാമിന് 2,600 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. ഡിസംബര്‍ 12, 13 തീയതികളിലാണ് ഈ […]

സ്വര്‍ണ വില കുറഞ്ഞു

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ചൊവ്വാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു. പവന് 21,680 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,710 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഡിസംബറിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

മൂന്നു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കില്‍ സ്വര്‍ണ വില

മൂന്നു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കില്‍ സ്വര്‍ണ വില

കൊച്ചി: കേരളത്തില്‍ വെള്ളിയാഴ്ച സ്വര്‍ണ വില 120 രൂപ താഴ്ന്ന് പവന് 21,840 രൂപയിലെത്തി. ഓഗസ്റ്റ് അവസാനമാണ് വില ഈ നിലവാരത്തിലുണ്ടായിരുന്നത്. പിന്നീടുള്ള മാസങ്ങളില്‍ 22,720 രൂപയ്ക്കും 21,920 രൂപയ്ക്കുമിടയിലേക്ക് സ്വര്‍ണ വില എത്തി. അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞതും ഡോളറിന്റെ മൂല്യം താഴ്ന്നതുമാണ് കേരളത്തിലും സ്വര്‍ണ വില കുറയാന്‍ കാരണം.

സ്വര്‍ണ വില കുറഞ്ഞു

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. മൂന്ന് ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടാകുന്നത്. പവന് 22,040 രൂപയിലും ഗ്രാമിന് 2,755 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ എട്ടുവര്‍ഷത്തെ ഇടിവ്

സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ എട്ടുവര്‍ഷത്തെ ഇടിവ്

മുംബൈ: ആഗോള വ്യാപകമായി സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ ഒമ്പത് ശതമാനം ഇടിവ്. മുന്‍വര്‍ഷത്തെ സമാനകാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍, 2017ന്റെ മൂന്നാം പാദത്തില്‍ 915 ടണ്‍ ആയാണ് ഡിമാന്‍ഡ് കുറഞ്ഞത്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇത്രയും ഡിമാന്‍ഡ് കുറയുന്നത് എട്ടുവര്‍ഷത്തിനുശേഷം ഇതാദ്യമായാണ്. സ്വര്‍ണാഭരണ വില്‍പനയിലെ മാന്ദ്യമാണ് പ്രധാന കാരണം. എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലെ നിക്ഷേപം കുറഞ്ഞതും കാരണമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ നിന്നുള്ള ആവശ്യം കുറഞ്ഞതാണ് ആഗോള തലത്തില്‍ സ്വര്‍ണ ഉപഭോഗത്തില്‍ വലിയ വ്യതിയാനമുണ്ടാക്കിയത്. ചരക്ക് സേവന […]

സ്വര്‍ണ്ണ വില കൂടി

സ്വര്‍ണ്ണ വില കൂടി

മുംബൈ: ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് സ്വര്‍ണം. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. എന്നാല്‍ രാജ്യത്തെ സ്വര്‍ണ്ണവിലയില്‍ ഇന്ന് പവന് 60 രൂപയോളം കൂടിയിട്ടുണ്ട്. ആഗോള വിപണിയിലെ വിലവര്‍ധനയാണ് രാജ്യത്തെ സ്വര്‍ണവിപണിയിലും പ്രതിഫലിക്കുന്നത്. സ്വര്‍ണ്ണത്തിന്റെ കാര്യമെടുത്താല്‍ ആവശ്യത്തിന്റെ ഭൂരിഭാഗവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഇറക്കുമതി ചുങ്കത്തിന് പുറമെ ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തിലെ ചാഞ്ചാട്ടവും ആഭ്യന്തര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കാറുണ്ട്

സ്വര്‍ണ വില കൂടി

സ്വര്‍ണ വില കൂടി

കൊച്ചി: സ്വര്‍ണ വില കൂടി. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. വെള്ളിയാഴ്ച പവന് 160 രൂപ കുറഞ്ഞ ശേഷമാണ് വില കൂടിയത്. 22,000 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ കൂടി 2,750 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

സ്വര്‍ണ വിലയില്‍ മാറ്റമില്ല

സ്വര്‍ണ വിലയില്‍ മാറ്റമില്ല

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ചൊവ്വാഴ്ച പവന്റെ വില 200 രൂപ വരെ കുതിച്ചു കയറിയിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. പവന് 22,520 രൂപയിലും ഗ്രാമിന് 2,815 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

സ്വര്‍ണ്ണ വില വീണ്ടും ഇടിഞ്ഞു

സ്വര്‍ണ്ണ വില വീണ്ടും ഇടിഞ്ഞു

കൊച്ചി: സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞ് 22,200 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,775 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 22,280 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയില്‍ സ്വര്‍ണ വില കുറയുന്നതാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണ വില കുറയാന്‍ കാരണം. ഇന്നലെ 120 രൂപ കുറഞ്ഞിരുന്നു. തുടര്‍ച്ചയായി ഇത് രണ്ടാം ദിവസമാണ് സ്വര്‍ണ്ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.