യുആര്‍എല്‍ ഷോര്‍ട്ടനിംഗ് സര്‍വ്വീസ് അവസാനിപ്പിക്കാന്‍ ഒരുങ്ങി ഗൂഗിള്‍

യുആര്‍എല്‍ ഷോര്‍ട്ടനിംഗ് സര്‍വ്വീസ് അവസാനിപ്പിക്കാന്‍ ഒരുങ്ങി ഗൂഗിള്‍

ഗൂഗിള്‍ യുആര്‍എല്‍ ഷോര്‍ട്ടനിംഗ് സര്‍വ്വീസ് അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. സര്‍വീസ് ഏപ്രില്‍ 13ഓടെ പൂര്‍ണ്ണമായും അവസാനിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ യുആര്‍എല്‍ ഷോര്‍ട്ടനിംഗ് സേവനത്തിനുള്ള എല്ലാ ടെക്നിക്കല്‍ പിന്തുണയും മാര്‍ച്ച് 30ന് അവസാനിപ്പിച്ചതായും ഗൂഗിള്‍ വ്യക്തമാക്കിയിരുന്നു. 2009ലാണ് ഗൂഗിള്‍ ലിങ്കുകള്‍ ചുരുക്കാനുള്ള സംവിധാനം ആരംഭിച്ചത്. എന്നാല്‍ ഗൂഗിള്‍ തങ്ങളുടെ ലിങ്കുകള്‍ ഫയര്‍ബേസ് ഡയനാമിക്ക് ലിങ്ക്സ് അധിഷ്ഠിതമായി കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് യുആര്‍എല്‍ ഷോര്‍ട്ടനിംഗ് ഗൂഗിള്‍ മതിയാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ ഇത് ഉപയോഗിച്ചവര്‍ക്ക് അതിലെ ഡാറ്റയും അനലിറ്റിക്സും ഒരു വര്‍ഷത്തിനുള്ളില്‍ […]

കുന്ദന്‍ലാല്‍ സെയ്ഗാളിന്റെ 114-ാം ജന്മവാര്‍ഷികം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡിള്‍

കുന്ദന്‍ലാല്‍ സെയ്ഗാളിന്റെ 114-ാം ജന്മവാര്‍ഷികം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡിള്‍

അഭിനേതാവ്, ഗായകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ കുന്ദന്‍ലാല്‍ സെയ്ഗാളിന്റെ 114-ാം ജന്മവാര്‍ഷികം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡിള്‍. ബോളിവുഡിലെ ആദ്യകാല സൂപ്പര്‍സ്റ്റാറുകളില്‍ ഒരാളായിരുന്ന സൈഗാള്‍ 3 ഭാഷകളിലായി 36 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. കൂടാതെ 185 ഓളം ഗാനങ്ങളും അദ്ദേഹം ആലപിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഡൂഡില്‍ സൃഷ്ടിച്ചത് പ്രശസ്ത ചിത്രകാരനായ വിദ്യാ നാഗരാജനാണ്.

കമലാദേവി ചതോപാധ്യായയുടെ 115-ാം ജന്മദിന വാര്‍ഷികം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍

കമലാദേവി ചതോപാധ്യായയുടെ 115-ാം ജന്മദിന വാര്‍ഷികം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍

ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനിയും, ഫെമിനിസ്റ്റ് സാമൂഹിക പരിഷ്‌കര്‍ത്താവുമായിരുന്ന കമലാദേവി ചതോപാധ്യായയുടെ 115-ാം ജന്മദിന വാര്‍ഷികം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍. വര്‍ണ ശമ്പളമായ രീതിയില്‍ ഇന്ത്യയുടെ സാമൂഹിക-സാംസ്‌കാരിക ഘടനയെ ഉള്‍കൊള്ളിച്ച് കമലാദേവിയുടെ ബഹുമുഖ നേട്ടങ്ങളെ സ്മരിച്ചു കൊണ്ടാണ് ഇന്ന് ഗൂഗിള്‍ ഡൂഡില്‍ കമലാദേവിയുടെ ജന്‍മദിനം ആഘോഷമാക്കിയത്.

സമുദ്രത്തെ പ്രണയിച്ച ‘കട്‌സുകോ സരുഹാഷിയുടെ പിറന്നാള്‍ ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍

സമുദ്രത്തെ പ്രണയിച്ച ‘കട്‌സുകോ സരുഹാഷിയുടെ പിറന്നാള്‍ ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍

അന്തരിച്ച പ്രശസ്ത ജിയോ കെമിസ്റ്റും, ഗവേഷകയുമായ കട്‌സുകോ സരുഹാഷിയുടെ 98ാം പിറന്നാളാഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍. ഭൂമിയെ നശിപ്പിക്കുന്ന ആസിഡ് മഴ, റേഡിയോ ആക്ടീവിറ്റി സമുദ്രങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു, സമുദ്രത്തിലെ കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവ് തുടങ്ങിയവയിലാണ് പ്രധാനമായും സാരുഹഷി പഠനം നടത്തിയത്. 1950-60 കളിലാണ് സരുഹാഷി ജോലി ചെയ്തിരുന്നത്. ജപ്പാനിലെ ടോക്കിയോ സര്‍വകലാശാലയില്‍ നിന്നും കെമിസ്ട്രിയില്‍ ആദ്യത്തെ പിഎച്ച്ഡി കരസ്ഥമാക്കിയ വനിത കൂടിയാണ് സരുഹാഷി. 1980 -ല്‍ ജപ്പാനിലെ സയന്‍സ് കൗണ്‍സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതയും ഇവരായിരുന്നു. അതേ […]

ഷെഹ്നായി മാന്ത്രികന്‍ ഉസ്താദ് ബിസ്മില്ലാ ഖാന്റെ ജന്മദിനം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍

ഷെഹ്നായി മാന്ത്രികന്‍ ഉസ്താദ് ബിസ്മില്ലാ ഖാന്റെ ജന്മദിനം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍

അന്തരിച്ച ഷെഹ്നായി മാന്ത്രികന്‍ ഉസ്താദ് ബിസ്മില്ലാ ഖാന്റെ 102 ആം ജന്മദിനം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍. 1916 മാര്‍ച്ച് 21 നാണ് ഖാന്‍ ജനിച്ചത്. ഷെഹ്നായി മാന്തിക സംഗീതത്തിലൂടെ ഓരോരുത്തരുടെയും മനസില്‍ ഇടം നേടുവാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇന്നും മാഞ്ഞു പോകാതെ തന്നെ ആ സംഗീതം നില നില്‍ക്കുന്നു. അദ്ദേഹത്തന് ഭാരത് രത്‌ന, പത്മഭൂഷണ്‍, പത്മ വിഭൂഷണ്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു. 2006 ആഗസ്റ്റ് 21 വാരണാസിയില്‍ വെച്ചാണ് അദ്ദേഹം മരിക്കുന്നത്.

ചിത്രങ്ങള്‍ സേവ് ചെയ്യുന്നതിനുള്ള വ്യൂ ഇമേജ് ബട്ടണ്‍ ഗൂഗിള്‍ നീക്കം ചെയ്തു

ചിത്രങ്ങള്‍ സേവ് ചെയ്യുന്നതിനുള്ള വ്യൂ ഇമേജ് ബട്ടണ്‍ ഗൂഗിള്‍ നീക്കം ചെയ്തു

ഗൂഗിള്‍ സേര്‍ച്ച് സംവിധാനത്തില്‍ ചിത്രങ്ങള്‍ സേര്‍ച്ച് ചെയ്യുമ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിച്ചിരുന്ന വ്യൂ ഇമേജ് ബട്ടണ്‍ ഗൂഗിള്‍ നീക്കം ചെയ്തു. ചിത്രങ്ങള്‍ സേവ് ചെയ്യാനാഗ്രഹിക്കുന്നവര്‍ ഇനി മുതല്‍ വിസിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്ത് ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ചിത്രം കണ്ടെത്തി സേവ് ചെയ്യണം. ഗൂഗിള്‍ ഇമേജ് സേര്‍ച്ച് സംവിധാനം പകര്‍പ്പവകാശ ലംഘനം പ്രോല്‍സാഹിപ്പിക്കുകയാണെന്ന് ആരോപിച്ച് പ്രമുഖ സ്റ്റോക്ക് ഫോട്ടോ വിതരണ കമ്ബനിയായ ഗെറ്റി ഇമേജസ് ഗൂഗിളിനെതിരെ നല്‍കിയ കേസിന്റെ അടിസ്ഥാനത്തിലാണ് ഗൂഗിള്‍ പുതിയ തീരുമാനം നടപ്പാക്കിയത്. […]

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയെ ആദരിച്ച് ഗൂഗിള്‍ ഡൂഡില്‍

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയെ ആദരിച്ച് ഗൂഗിള്‍ ഡൂഡില്‍

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയെ ആദരിച്ച് ഗൂഗിള്‍ ഡൂഡില്‍. മഞ്ജിത് താപ് എന്ന കലാകാരനാണ് ഡൂഡില്‍ തയാറാക്കിയിരിക്കുന്നത്. വനിതകളുടെ ലോകത്തേക്ക് ജാലകം തുറന്നു നല്‍കിയ വ്യക്തിത്വമെന്ന വിശേഷണത്തോടെയാണ് ഗൂഗിള്‍ മാധവിക്കുട്ടിയെ ഓര്‍മ്മപ്പെടുത്തിയിരിക്കുന്നത്. 1934 മാര്‍ച്ച് 31നു ജനിച്ച അതുല്യ എഴുത്തുകാരി മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി സാഹിത്യസൃഷ്ടികള്‍ കവിത, ചെറുകഥ, ജീവചരിത്രം എന്നിങ്ങനെ രചിച്ചിട്ടുണ്ട്. 1999ല്‍ ഇസ്ലാം മതം സ്വീകരിക്കുന്നതിനു മുന്‍പ് മലയാള രചനകളില്‍ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷ് രചനകളില്‍ കമലാദാസ് എന്ന പേരിലുമാണ് അവര്‍ രചനകള്‍ […]

ഫെയ്‌സ്ബുക്കിനും ഗൂഗിളിനും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ജോര്‍ജ്ജ് സോറോസ്

ഫെയ്‌സ്ബുക്കിനും ഗൂഗിളിനും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ജോര്‍ജ്ജ് സോറോസ്

ദാവോസ്: ഫെയ്‌സ്ബുക്കിനും, ഗൂഗിളിനുമെതിരെ പ്രമുഖ വ്യവസായിയായ ജോര്‍ജ് സോറോസ്. സോഷ്യല്‍ മീഡിയകളുടെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞു എന്ന് പ്രഖ്യാപിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം ദാവോസ് ആണെന്നും, ഉപയോക്താക്കളെ വഞ്ചിക്കുന്നതിനുള്ള ശക്തി ഫെയ്‌സ്ബുക്കിനും, ഗൂഗിളിനും ഉണ്ടെന്നും, ഏകാധിപത്യ നിയന്ത്രണത്തിന് വഴിവെക്കുമെന്നും ശതകോടി നിക്ഷേപകനും കാരുണ്യ പ്രവര്‍ത്തകനുമായ ജോര്‍ജ്ജ് സോറോസ്. എക്കണോമിക് ഫോറത്തില്‍ സംസാരിക്കവെയാണ് സോറോസ് ഇക്കാര്യം അറിയിച്ചത്. അമേരിക്കന്‍ ഐടി കുത്തകകളുടെ ആഗോള ആധിപത്യം തകര്‍ന്നടിയുന്നതിനു മുമ്പുള്ള കുറച്ചുസമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. വലിയ ഏകാധിപത്യ ശക്തിയായി ഫെയ്‌സ്ബുക്കും, ഗൂഗിളും വളര്‍ന്നിരിക്കുന്നു. […]

വിര്‍ജീനിയ വൂള്‍ഫിന്റെ 136-മത് ജന്മദിനം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍

വിര്‍ജീനിയ വൂള്‍ഫിന്റെ 136-മത് ജന്മദിനം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍

ഇംഗ്ലീഷ് എഴുത്തുകാരിയും ഉപന്യാസകയും ആയിരുന്നു വിര്‍ജീനിയ വൂള്‍ഫിന്റെ 136-മത് ജന്മദിനം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍. ഇരുപതാം നൂറ്റാണ്ടിലെ മോഡേണിസത്തിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരില്‍ ഒരാളായി വിര്‍ജിനിയ വുള്‍ഫിനെ കരുതപ്പെടുന്നു. ജനുവരി 25, 1882 , ലണ്ടനിലെ കെന്‍സിങ്ടണില്‍ ഒരു സമ്പന്നകുടുംബത്തില്‍ ജനിച്ച അഡല്‍ല്‍ വിര്‍ജീനിയ സ്റ്റീഫന്റെ മാതാപിതാക്കള്‍ സ്വതന്ത്ര ചിന്താഗതിയുള്ളവരായിരുന്നു. പിതാവ് സര്‍ ലെസ്ലി സ്റ്റീഫന്‍ ചരിത്രകാരനും വിമര്‍ശകനുമായിരുന്നു. അമ്മ, ജൂലിയ ജാക്‌സണ്‍ ബ്രിട്ടീഷ് ഇന്ത്യയിലാണ് ജനിച്ചത്. രണ്ടു ലോകമഹായുദ്ധങ്ങള്‍ക്കും ഇടയ്ക്ക് ഉള്ള കാലഘട്ടത്തില്‍ ലണ്ടനിലെ സാഹിത്യ […]

നൊബേല്‍ സമ്മാന ജേതാവ് ഹാര്‍ ഗോബിന്ദ് ഖൊറാനയെ ആദരിച്ച് ഗൂഗിള്‍ ഡൂഡില്‍

നൊബേല്‍ സമ്മാന ജേതാവ് ഹാര്‍ ഗോബിന്ദ് ഖൊറാനയെ ആദരിച്ച് ഗൂഗിള്‍ ഡൂഡില്‍

മുംബൈ: ഡിഎന്‍എയെക്കുറിച്ച് നടത്തിയ ഗവേഷണത്തിലും സിന്തറ്റിക് ജീന്‍ നിര്‍മ്മിക്കുന്നതിലും പ്രരശസ്തനായിരുന്ന നൊബേല്‍ സമ്മാന ജേതാവ് ഹാര്‍ ഗോബിന്ദ് ഖൊറാനയുടെ 96-ാം ജന്മവാര്‍ഷികം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍. ജീവന്റെ ഭാഷമനസ്സിലാക്കാനുള്ള മനുഷ്യന്റെ അന്വേഷണത്തിനും പരീക്ഷണത്തിനും നിര്‍ണായകമായ സംഭാവനകള്‍ നല്‍കിയ ഇന്ത്യന്‍ ശാസ്ത്രജ്ഞനാണ് അദ്ദേഹം. 1922 ജനുവരി 9-ന് ഇപ്പോഴത്തെ പാക്കിസ്ഥാനില്‍ സ്ഥിതി ചെയ്യുന്ന പഞ്ചാബിലെ റായ്പൂരിലാണ് അദ്ദേഹം ജനിച്ചത്. പിതാവ് ബ്രിട്ടീഷ് ഇന്ത്യ ഗവണ്‍മെന്റില്‍ കാര്‍ഷികാദായ നികുതി ഗുമസ്തനായിരുന്നു. മുള്‍ട്ടാന്‍ ഡി.എ.വി സ്‌കൂളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം […]

1 2 3