ഭരണ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സര്‍ക്കാര്‍; 25 അംഗ പ്രത്യേക സംഘത്തെ നിയമിക്കും

ഭരണ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സര്‍ക്കാര്‍; 25 അംഗ പ്രത്യേക സംഘത്തെ നിയമിക്കും

തിരുവനന്തപുരം: സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ പ്രത്യേക സംഘത്തെ നിയമിക്കാന്‍ തീരുമാനം. കരാറടിസ്ഥാനത്തില്‍ നിയമിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. പബ്ലിക് റിലേഷന്‍സ് വകുപ്പിന് കീഴില്‍ 25 അംഗ സംഘത്തെയാണ് നിയമിക്കുന്നത്. സംഘത്തലവന് മാസം ഒന്നേകാല്‍ ലക്ഷം രൂപ വേതനം നിശ്ചയിച്ച് ഉത്തരവിന് അനുമതിയായി. പ്രത്യേക സംഘത്തിന് പ്രതിമാസം 41 ലക്ഷം രൂപ ചിലവ് വരുമെന്നാണ് കണക്ക്. ടീം ലീഡര്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ നാലു കണ്ടന്റ് മാനേജര്‍മാരുണ്ടാകും. ഇവര്‍ക്ക് 75,000 രൂപ വീതം പ്രതിമാസം ലഭിക്കും. ആറ് കണ്ടന്റ് […]

കോട്ടപ്പുറത്തെ ജലവിമാന പദ്ധതി ഉപേക്ഷിച്ചു

കോട്ടപ്പുറത്തെ ജലവിമാന പദ്ധതി ഉപേക്ഷിച്ചു

നീലേശ്വരം: കോട്ടപ്പുറത്ത് പ്രഖ്യാപിച്ച ജലവിമാന പദ്ധതി ഒടുവില്‍ ഉപേക്ഷിച്ചു. പദ്ധതിക്കായി കോട്ടപ്പുറത്തെത്തിച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന എക്‌സ്‌റേ സ്‌കാനിങ് യൂണിറ്റ് ഇവിടെനിന്ന് കൊണ്ടുപോയി. സ്ഥലത്തെ ബി.ആര്‍.ഡി.സി. ബോട്ട് ടെര്‍മിനല്‍ വളപ്പില്‍ പ്രത്യേക ഷെഡ് പണിത് അതിനകത്താണ് ഇത് സൂക്ഷിച്ചിരുന്നത്. കാവലിന് പോലീസിനെയും നിയോഗിച്ചിരുന്നു. ജലവിമാനമിറങ്ങി സ്പീഡ് ബോട്ടില്‍ കരയ്‌ക്കെത്തുന്ന സഞ്ചാരികളുടെ ബാഗേജ് പരിശോധനയ്ക്കുള്ള ഉപകരണമായിരുന്നു ഇത്. പുഴയിലെ ജലനിരപ്പ് പ്രശ്‌നമാകാതെ കയറാനും ഇറങ്ങാനുമുള്ള ഫ്‌ലോട്ടിങ് ജെട്ടി, ജലവിമാനങ്ങള്‍ക്ക് പുഴയുടെ ഉപരിതലത്തില്‍ ഇറങ്ങാനുള്ള സ്ഥലം അടയാളപ്പെടുത്തിയ ചാനല്‍ മാര്‍ക്കിങ് ബോയെ […]

ലബനനിലുള്ള പൗരന്മാര്‍ ഉടന്‍ രാജ്യം വിടണമെന്ന് സൗദിയുടെ നിര്‍ദേശം

ലബനനിലുള്ള പൗരന്മാര്‍ ഉടന്‍ രാജ്യം വിടണമെന്ന് സൗദിയുടെ നിര്‍ദേശം

റിയാദ്: ലബനനിലുള്ള എല്ലാ സൗദി പൗരന്മാരും ഉടന്‍ രാജ്യംവിടണമെന്ന് സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം.സൗദി പിന്തുണയുള്ള ലബനീസ് പ്രധാനമന്ത്രി സാദ് അല്‍ ഹരീരി രാജിവയ്ക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ഉലയുകയും ചെയ്ത സാഹചര്യത്തിലാണ് സൗദി നിര്‍ദേശം. സൗദി പൗരന്മാര്‍ ലബനന്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. സൗദി അറേബ്യന്‍ പര്യടനത്തിനു പോയ സാദ് ഹരീരി റിയാദില്‍ നിന്നുള്ള ടിവി സംപ്രേഷണത്തിലായിരുന്നു രാജി പ്രഖ്യാപിച്ചത്. ലബനനിലെ തീവ്ര വിഭാഗക്കാരായ ഹിസ്ബുള്ള തന്റെ മരണം ആഗ്രഹിക്കുന്നു. 2005-ല്‍ തന്റെ […]

ഗെയ്ല്‍ സമരം തുടരാനുറച്ച് സമര സമിതി; മുക്കത്ത് പ്രതിരോധ തന്ത്രങ്ങളുമായി സിപിഎം

ഗെയ്ല്‍ സമരം തുടരാനുറച്ച് സമര സമിതി; മുക്കത്ത് പ്രതിരോധ തന്ത്രങ്ങളുമായി സിപിഎം

കോഴിക്കോട്: ഗെയില്‍ പദ്ധതിക്കെതിരായ പ്രതിഷേധത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് സമരസമിതി. മുക്കത്ത് ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് എതിരെ മുന്നോട്ടുള്ള ദിവസങ്ങളിലും ശക്തമായ പ്രതിഷേധം തുടരാന്‍ തന്നെയാണ് സമരസമിതിയുടെ തീരുമാനം. സമരം തുടരണമോ എന്ന കാര്യത്തില്‍ ഉണ്ടായിരുന്ന ആശങ്ക സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷിയോഗം പരാജയപ്പെട്ടതോടെ തീര്‍ന്നു. സമരസമിതി മുന്നോട്ട് വെച്ച ആവശ്യങ്ങളൊന്നും പരിഗണിക്കാന്‍ തയ്യാറല്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സര്‍വ്വ കക്ഷിയോഗത്തില്‍ കൈക്കൊണ്ടത്. അതുകൊണ്ട് തന്നെ സമരം അവസാനിപ്പിക്കേണ്ടതില്ല എന്നാണ് സമരസമിതിയുടെ തീരുമാനം. അതേസമയം ഗെയില്‍ സമരം തുടരുന്ന […]

സര്‍ക്കാര്‍ നിശ്ചയിക്കുന്ന നഷ്ടപരിഹാര തുക നല്‍കാന്‍ തയ്യാര്‍;ഗെയില്‍

സര്‍ക്കാര്‍ നിശ്ചയിക്കുന്ന നഷ്ടപരിഹാര തുക നല്‍കാന്‍ തയ്യാര്‍;ഗെയില്‍

കോഴിക്കോട്: സര്‍ക്കാര്‍ നിശ്ചയിക്കുന്ന നഷ്ടപരിഹാര തുക എത്രയായാലും നല്‍കാന്‍ തയാറാണെന്ന് ഗെയില്‍ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ എം.വിജു. ഇപ്പോഴത്തെ നഷ്ടപരിഹാരം കുറവാണെന്നും, ഭൂമിയുടെ ന്യായവിലയുടെ 50 ശതമാനത്തിന് മുകളില്‍ വില നല്‍കാന്‍ തയാറാണെന്നും എം.വിജു പറഞ്ഞു.ആറാം തീയതി നടക്കാനിരിക്കുന്ന സര്‍വ്വകക്ഷിയോഗത്തില്‍ ഇക്കാര്യം അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജിഷ്ണു പ്രണോയ് കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ജിഷ്ണു പ്രണോയ് കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയ് കേസ് ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക്. കേരളത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ ഹര്‍ജിയും കോടതിയുടെ പരിഗണനയില്‍ വരും. അതേസമയം കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് സിബിഐ ഇന്ന് കോടതിയില്‍ നിലപാട് വ്യക്തമാക്കും. ജിഷ്ണു കേസിലും ഷഹീര്‍ ഷൗക്കത്തലി കേസിലും സംസ്ഥാന സര്‍ക്കാരിനോട് തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതില്‍ ജിഷ്ണു കേസിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് മാത്രമാണ് സര്‍ക്കാര്‍ സമര്‍പ്പിച്ചത്.  ഈ കാര്യവും കോടതിയുടെ പരിഗണനയില്‍ വരും.

വൈക്കത്തഷ്ടമി മഹോത്സവവുമായി ബന്ധപ്പെട്ടു നടക്കുന്ന ജാതി താലപ്പൊലി നിര്‍ത്തലാക്കുക : യുവസമിതി സംസ്ഥാന സമ്മേളനം

വൈക്കത്തഷ്ടമി മഹോത്സവവുമായി ബന്ധപ്പെട്ടു നടക്കുന്ന ജാതി താലപ്പൊലി നിര്‍ത്തലാക്കുക : യുവസമിതി സംസ്ഥാന സമ്മേളനം

വൈക്കത്തഷ്ടമി മഹോത്സവവുമായി ബന്ധപ്പെട്ടു നടക്കുന്ന ജാതി തിരിച്ചുള്ള താലപ്പൊലി അവസാനിപ്പിക്കുക. നവോത്ഥാന മൂന്നേറ്റങ്ങളില്‍ വൈക്കത്തിന്റെ ചരിത്ര പശ്ചാത്തലത്തെ നിഷേധിക്കുന്ന ഇത്തരം ജാതീയ വിവേചനങ്ങള്‍ തിരികെ എത്തുന്നത് ആശങ്കാജനകമാണ്. പൊതുസമൂഹവും സര്‍ക്കാരും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതി പ്രഥമ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ‘പ്രതിവിപ്ലവത്തിന്റെ കാലത്ത് നവോഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക.’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് സംഘടിപ്പിച്ച സംസ്ഥാന സമ്മേളനം ആനന്ദ് സോമന്‍ , രാഖി കെ ആര്‍ (ഉത്തരമേഖല), അമൃത , ജിതിന്‍ വിഷ്ണു […]

173 കോടി ചെലവില്‍ ഒബ്സര്‍വേറ്ററി ഗവ. ക്വാര്‍ട്ടേഴ്സ് പുതുക്കി പണിയും :മന്ത്രി ജി. സുധാകരന്‍

173 കോടി ചെലവില്‍ ഒബ്സര്‍വേറ്ററി ഗവ. ക്വാര്‍ട്ടേഴ്സ്  പുതുക്കി പണിയും :മന്ത്രി ജി. സുധാകരന്‍

173 കോടി രൂപ ചെലവില്‍ ഒബ്സര്‍വേറ്ററി ഗവ. ക്വാര്‍ട്ടേഴ്സ് പുതുക്കി പണിയുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. ഒബ്സര്‍വേറ്ററി ഗവ. ക്വാര്‍ട്ടേഴ്സിലെ വൈജ്ഞാനിക കായികകേന്ദ്രം ഉദ്ഘാടനവും ഓണം-ഈദ് സുഹൃദ്സംഗമവും ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ പഴക്കമുള്ളതാണ് ഇപ്പോഴുള്ള ക്വാര്‍ട്ടേഴ്സുകളില്‍ പലതും. കാലോചിതമായി സംരക്ഷിക്കാനും പുതുക്കിപ്പണിയാനും കഴിയാത്തതിനാല്‍ പലയിടത്തും താമസയോഗ്യമല്ല. പുതിയ ക്വാര്‍ട്ടേഴ്സിന്റെ രൂപരേഖ തയാറാക്കി കിഫ്ബിക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. 11 നിലകളിലായി മൂന്നു ബെഡ്റൂമുകളുള്ള 80 ഫ്ളാറ്റുകളും രണ്ടു ബെഡ്റൂമുകളുള്ള 80 ഫ്ളാറ്റുകളുമടക്കം 160 ഫ്ളാറ്റുകള്‍ […]

ജല സ്രോതസ്സുകള്‍ മലിനപ്പെടുത്തിയാല്‍ തടവും പിഴയും: മന്ത്രി മാത്യു ടി. തോമസ്

ജല സ്രോതസ്സുകള്‍ മലിനപ്പെടുത്തിയാല്‍ തടവും പിഴയും: മന്ത്രി മാത്യു ടി. തോമസ്

ജല സ്രോതസ്സുകള്‍ മലിനപ്പെടുത്തുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കുന്ന നിയമ നിര്‍മ്മാണത്തിനും ജലസംഭരണികളില്‍ പരമാവധി ജലം ശേഖരിക്കുന്നതിന് തടസ്സമായ അടിഞ്ഞുകിടക്കുന്ന ചെളിയും എക്കലും മണലും മാറ്റുന്നതിനുമുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിംഗ് പ്രോസീഡ്വറിനും മന്ത്രിസഭ അംഗീകാരം നല്‍കിയതായി ജല വിഭവ വകുപ്പുമന്ത്രി മാത്യു ടി. തോമസ് അറിയിച്ചു. ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന ഹരിതകേരളം പദ്ധതിയില്‍ നിലവിലെ ജലസ്രോതസ്സുകള്‍ മാലിന്യ മുക്തമാക്കുന്നതിനും സംരക്ഷിച്ച് വര്‍ഷം മുഴുവന്‍ ജല ലഭ്യത ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടിരുന്നു. ഇതിന് നിയമപരമായ പിന്തുണയും സംരക്ഷണവും ഉറപ്പുനല്‍കുന്നതാണ് പുതിയ നിയമനിര്‍മ്മാണം. ജലസ്രോതസ്സുകളേയോ ജലാശയങ്ങളേയോ […]

ചികിത്സയ്ക്കിടെ എച്ച്ഐവി ബാധിച്ച സംഭവത്തില്‍ ആര്‍സിസിക്ക് വീഴ്ച പറ്റിയിട്ടില്ല: സര്‍ക്കാര്‍ സമിതിയുടെ റിപ്പോര്‍ട്ട്

ചികിത്സയ്ക്കിടെ എച്ച്ഐവി ബാധിച്ച സംഭവത്തില്‍ ആര്‍സിസിക്ക് വീഴ്ച പറ്റിയിട്ടില്ല: സര്‍ക്കാര്‍ സമിതിയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലിരുന്ന കുട്ടിക്ക് എച്ച്ഐ വി ബാധിച്ച സംഭവത്തില്‍ ആര്‍ സി സിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ സമിതിയുടെ റിപ്പോര്‍ട്ട്. അതേസമയം രക്തസാമ്ബിളുകളുടെ ആധുനിക പരിശോധനയ്ക്കുള്ള സംംവിധാനം ആശുപത്രിയില്ലാത്തത് വീഴ്ചയാണെന്നും സമിതി വിലയിരുത്തി. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് കുട്ടിക്ക് രക്തം നല്‍കിയതെന്നും സാങ്കേതിക പിഴവ് ഉണ്ടായിട്ടില്ലെന്നും സമിതി വിലയിരുത്തി. രക്താര്‍ബുധത്തെ തുടര്‍ന്ന് ചികിത്സതേടിയെത്തിയ കുട്ടിക്ക് ഇവിടെ നിന്ന് 49 തവണ രക്തം കുത്തിവെച്ചിരുന്നു. ഇതില്‍ 39 തവണയും ആശുപത്രിയില്‍ കിടത്തി ചികിത്സയ്ക്കിടെയാണ് നല്‍കിയത്. […]

1 2 3 5