അനുമോദന സര്‍ട്ടിഫിക്കറ്റ് നല്‍കി അഭിനന്ദിച്ചു

അനുമോദന സര്‍ട്ടിഫിക്കറ്റ് നല്‍കി അഭിനന്ദിച്ചു

കാഞ്ഞങ്ങാട്:ഗ്രീന്‍വുഡ്‌സ് സ്‌കൂളില്‍ നടത്തിയ 67-ാമത് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ സ്തുത്യര്‍ഹമായ പ്രകടനവും പങ്കാളിത്തവും കാഴ്ചവെച്ച വിദ്യാര്‍ത്ഥികളെ ഗ്രീന്‍വുഡ്‌സ് സ്‌കൂളും പി.ടി.എ.യും അവര്‍ക്കുള്ള അനുമോദന സര്‍ട്ടിഫിക്കറ്റ് നല്‍കി അഭിനന്ദിച്ചു. സ്‌കൂള്‍ അസംബ്ലിയില്‍ നടത്തിയ ഈ അനുമോദന ചടങ്ങില്‍ പി.ടി.എ. പ്രസിഡണ്ട് ശ്രീ ജംഷീദ്, വൈസ് പ്രസിഡണ്ട് ശ്രീ ജലീല്‍ കാപ്പില്‍, മദര്‍ പി.ടി.എ. പ്രസിഡണ്ട് ശ്രീമതി ഹസീന, ആഷാ ബാലന്‍, ഷീനാ രാധാകൃഷ്ണന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ ഗണേശ് കട്ടയാട്ട്, സി.ഇ.ഒ. സലീം പൊന്നമ്പത്ത് എന്നിവര്‍ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റ് […]

ഉദുമ എഡ്യുക്കേഷണല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ബി.കെ. മാസ്റ്റര്‍ അവാര്‍ഡ് വിതരണം ചെയ്തു

ഉദുമ എഡ്യുക്കേഷണല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ബി.കെ. മാസ്റ്റര്‍ അവാര്‍ഡ് വിതരണം ചെയ്തു

കാസറഗോഡ്: വിദ്യാഭ്യാസ മേഖലയിലെ ബഹുമുഖപ്രതിഭകളായ കര്‍ണ്ണാടകയിലെ ഓറഞ്ച് വില്‍പനക്കാരനും, പിന്നീട് വിദ്യാഭ്യാസ പ്രവര്‍ത്തകനുമായി മാറിയ ഹരേക്കല ഹജ്ജബ്ബ, അധ്യാപനം തന്റെ ജീവിതസപര്യയാക്കി മാറ്റിയ സരോജിനി ഭായിയേയും, ഉദുമ വിദ്യാഭ്യാസ സമിതി ഏര്‍പ്പെടുത്തിയ ബി.കെ. മാസ്റ്റര്‍ മെമ്മോറിയല്‍ അവാര്‍ഡ് ഗ്രീന്‍വുഡ്‌സ് സ്‌കൂളില്‍ വെച്ച്, മുഖ്യാതിഥിയായ കാസറഗോഡ് എം.പി. കരുണാകരന്‍ അവാര്‍ഡ് നല്‍കി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബി.കെ മാസ്റ്ററുടെയും അവാര്‍ഡ് സ്വീകര്‍ത്താക്കളുടെയും ജീവിതത്തിന്റെ ഒരേട് പവര്‍പോയിന്റ് അവതരണത്തിലൂടെ കാണികള്‍ക്കായി കാഴ്ചവെച്ചു. വിശിഷ്ടാതിഥികളെ സ്‌കൂള്‍ മാനേജുമെന്റും, പി.ടി.എ. അംഗങ്ങളും, മറ്റു […]

ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ് പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് സ്‌കൂളില്‍ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തില്‍ ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി നിരവധി വിദ്യാര്‍ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ എന്നീ വിഭാഗങ്ങളിലായി ലോക സമാധാനം എന്ന വിഷയത്തില്‍ നടന്ന മത്സരത്തില്‍ കൊച്ചു കലാകാരന്മാര്‍ വര്‍ണ്ണങ്ങളില്‍ വിസ്മയം തീര്‍ക്കുകയായിരുന്നു. കാഞ്ഞങ്ങാട് പ്രസ് ഫോറം പ്രസിഡണ്ട് ഇ.വി. ജയകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ് പ്രസിഡണ്ട് എം. ബി ഹനീഫ് അധ്യക്ഷത വഹിച്ചു. […]