ജി.എസ്.ടി പരിഷ്‌ക്കരണം പാവങ്ങള്‍ക്കായുള്ള ദീപാവലി സമ്മാനമെന്ന് പ്രധാനമന്ത്രി

ജി.എസ്.ടി പരിഷ്‌ക്കരണം പാവങ്ങള്‍ക്കായുള്ള ദീപാവലി സമ്മാനമെന്ന് പ്രധാനമന്ത്രി

അഹമ്മദാബാദ്: സാധാരണക്കാര്‍ക്കുള്ള ദീപാവലി സമ്മാനമാണ് ചരക്ക് സേവന നികുതിനിരക്കിനേര്‍പ്പെടുത്തിയ പരിഷ്‌കരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഗുജറാത്തില്‍ അയ്യായിരം കോടിയുടെ ഹൈവേ വികസനപദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മോദി. പ്രധാനമന്ത്രിയായ ശേഷം ആദ്യമായി ജന്‍മസ്ഥലമായ വാഡ്‌നഗറിലെത്തുന്ന അദ്ദേഹം രാജ്‌കോട്ടിലെ വിമാനത്താവളം ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ക്കും തുടക്കമിടും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് നരേന്ദ്രമോദി ഗുജറാത്തില്‍ എത്തിയിരിക്കുന്നത്.

മോട്ടോര്‍ വാഹന പണിമുടക്ക്, പൊതു ഗതാഗതത്തെ ബാധിക്കില്ല

മോട്ടോര്‍ വാഹന പണിമുടക്ക്, പൊതു ഗതാഗതത്തെ ബാധിക്കില്ല

കണ്ണൂര്‍: ഈ മാസം 9, 10 തീയതികളില്‍ ഓള്‍ ഇന്ത്യാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് രാജ്യവ്യാപകമായി വാഹനപണിമുടക്കു നടത്തുന്നു. എന്നാല്‍ ഈ പണിമുടക്ക് കേരളത്തിലെ പൊതുഗതാഗതത്തെ ബാധിക്കില്ലെന്നു ട്രേഡ് യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കി. സമരം പ്രഖ്യാപിച്ചിരിക്കുന്നത് വന്‍കിട ചരക്കു വാഹനങ്ങളുടെ ഉടമകളാണ്. ട്രേഡ് യൂണിയനുകള്‍ അവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളോടു യോജിക്കുന്നുണ്ടെങ്കിലും സമരം നടത്തുന്നതു സംബന്ധിച്ചു യൂണിയനുകളുമായി ആലോചിക്കുകയോ പിന്തുണ അഭ്യര്‍ഥിക്കുകയോ ചെയ്തിട്ടില്ലെന്നു ബസ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന ട്രഷറര്‍ കെ.ജയരാജന്‍ പറഞ്ഞു. സമരത്തില്‍ കേരളത്തിലെ […]

ജിഎസ്ടി റിട്ടേണ്‍: വര്‍ഷത്തില്‍ നാലുതവണയാക്കി

ജിഎസ്ടി റിട്ടേണ്‍: വര്‍ഷത്തില്‍ നാലുതവണയാക്കി

ഒന്നരക്കോടി വരെ വരുമാനമുള്ള ചെറുകിട വ്യാപാരികളുടെ ജിഎസ്ടി റിട്ടേണ്‍ ഇനി വര്‍ഷത്തില്‍ നാലുതവണയായി സമര്‍പ്പിക്കാം. ഇന്നലെ ജിഎസ്ടി  കൗണ്‍സിലിന്റെ 22-മത് യോഗത്തിനു ശേഷം സംസ്ഥാന ധനകാര്യ മന്ത്രി ഡോ. ടി. എം. തോമസ് ഐസക് ആണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ മാസം തോറും റിട്ടേണ്‍ സമര്‍പ്പിക്കുന്നത് വ്യാപാരികള്‍ക്ക് വളരെ വിഷമം സൃഷ്ടിക്കുന്നുണ്ട്. യോഗത്തില്‍ കേരളം ഉന്നയിച്ച പ്രധാന വിഷയങ്ങളിലൊന്നായിരുന്നു ഇത്. ചെറുകിട, ഇടത്തരം സംരംഭകരുടെ പ്രശ്നങ്ങള്‍ ഉള്‍പ്പെടെയുളള നിര്‍ണായക വിഷയങ്ങളില്‍ അന്തിമ തീരുമാനമെടുക്കുന്നതിന് മന്ത്രിതല സമിതിയെ ചുമതലപ്പെടുത്താനും […]

പെട്രോളിയം ഉല്പന്നങ്ങളുടെ വിപണനം ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണം കെ.എം. മാണി.

പെട്രോളിയം ഉല്പന്നങ്ങളുടെ വിപണനം ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണം കെ.എം. മാണി.

കാഞ്ഞങ്ങാട്: പെട്രോളിയം ഉല്പന്നങ്ങള്‍ ജി.എസ്.ടി മുഖേന വില കുറയ്ക്കുവാന്‍ കഴിയുമെന്ന് കേരള കോണ്‍ഗ്രസ്സ്(എം) ചെയര്‍മാന്‍ കെ.എം. മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ്സ്(എം) ജില്ല ജനറല്‍ ബോഡി തെരെഞ്ഞെടുപ്പു യോഗം കാഞ്ഞങ്ങാട് ബേക്കല്‍ ഇന്റര്‍നാഷണല്‍ ഓഡ്‌റ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റബ്ബറിന് 200 രൂപ താങ്ങ് വില പ്രഖ്യാപിക്കണമെന്നും റബ്ബര്‍ സബ്ബ്‌സിഡി ഊര്‍ജ്ജിതമാക്കമെന്നും കേന്ദ്ര കേരള സര്‍ക്കാരുകള്‍ അതിനാവശ്യമായ തുക അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പെട്രോളിയം ഉല്പന്നങ്ങളുടെ അനിയന്ത്രിതമായ വില വര്‍ദ്ദനവിന്റെ പ്രധാന കാരണം കേന്ദ്ര ഗവണ്‍മെന്റിന്റെ […]

‘പാചക വാതക വിലവര്‍ദ്ധന’ മോദി ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നു:ഹമീദ് വാണിയമ്പലം

‘പാചക വാതക വിലവര്‍ദ്ധന’ മോദി ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നു:ഹമീദ് വാണിയമ്പലം

തിരുവനന്തപുരം: പാചകവാതകത്തിന് കുത്തനെ വിലവര്‍ദ്ധിപ്പിച്ച് മോദി സര്‍ക്കാര്‍ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. രാജ്യത്തെ സാമ്പത്തിക മേഖലയെ കന്നുകാലി മേഞ്ഞ പുല്‍പ്പറമ്പ് പോലെയാക്കിയ മോദി രാജ്യത്ത് സാധാരണക്കാരന് ജീവിക്കാനാവാത്ത സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. നോട്ട് നിരോധവും നിയന്ത്രണമില്ലാതെ ഉയരുന്ന പെട്രോളിയം വിലവര്‍ദ്ധനവും ജി.എസ്.ടി വരുത്തിയ കെടുതികളും കര്‍ഷകരുടെയും തൊഴിലാളികളുടെയും നട്ടെല്ലൊടിച്ചു കഴിഞ്ഞു. കേന്ദ്രസര്‍ക്കാറിന്റെ ഭ്രാന്തന്‍ നയങ്ങളെ ഇനിയും ചങ്ങലക്കിട്ടില്ലെകില്‍ അത്യന്തം അപകടത്തിലെത്തും. ശക്തമായ പ്രതിഷേധം രാജ്യത്തെങ്ങും ഉയരണം. വിലവര്‍ധനവിനെതിരെ മണ്ഡലം തലങ്ങളില്‍ പ്രതിഷേധ […]

ജി.എസ്.ടി കാലത്തെ ഓണം കേറാമൂലകള്‍

ജി.എസ്.ടി കാലത്തെ ഓണം കേറാമൂലകള്‍

നിറവും മണവും കെട്ടുപോയ പൂക്കള്‍…അല്ല നിങ്ങള്‍ നിറം കെടുത്തിക്കളഞ്ഞ പൂക്കള്‍ നിറങ്ങളുടെ പൊലിമയില്‍ മതിമറക്കുന്ന ചിങ്ങവെയിലിന്റെ ചൂടുപറ്റി വസന്തം പടി കയറിവരുന്ന ആഘോഷം… ഓണം, പൂവിളികളും, പൂക്കൊട്ടകളും, സമൃദ്ധമായ ഓണസദ്യയും, ഒത്തു ചേരലും സന്തോഷവും.. പോയ്മറഞ്ഞ പഴമയുടെ ക്ലാവുമണം മാറാത്ത ഓര്‍മ്മയെ വീണ്ടും, വീണ്ടും ഓര്‍മ്മപ്പെടുത്തുന്ന മലയാളിയുടെ അത്തം പത്തോണം ഇങ്ങെത്തിക്കഴിഞ്ഞു. ഓണാഘോഷങ്ങള്‍ക്കായി കോപ്പുകൂട്ടിത്തുടങ്ങുന്ന ബഹു ഭൂരിഭാഗം ജനങ്ങളുടേയും ആര്‍പ്പുവിളിയ്ക്കും, ആഹ്ളാദത്തിമര്‍പ്പിനുമിടയില്‍ പതുക്കെ നാം മറന്നുപോകുന്ന ചില ഓണം കേറാ മൂല കളില്ലേ? ഓര്‍മ്മയിലൊരോണപ്പുടവയും, സദ്യയും കയറിവരാത്ത […]

ഇന്ധനവില ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ടുവരണം:പെട്രോളിയം മന്ത്രി

ഇന്ധനവില ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ടുവരണം:പെട്രോളിയം മന്ത്രി

ഗുരുഗ്രാം (ഹരിയാന): പെട്രോളിയം ഉത്പന്നങ്ങള്‍ ചരക്ക് സേവന നികുതി (ജി.എസ്.ടി) യുടെ പരിധിയില്‍ കൊണ്ടുവരണമെന്ന് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഇതുസംബന്ധിച്ച ധാരണയില്‍ എത്തണമെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പ്രകൃതി ക്ഷോഭംമൂലം അമേരിക്കയിലെ എണ്ണയുത്പാദനം 13 ശതമാനം കുറഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണവില കുറയാന്‍ ഇത് അടക്കമുള്ളവയാണ് കാരണം. എന്നാല്‍ സമ്ബദ് വ്യവസ്ഥ ശക്തിപ്പെടുന്നതിന് വില നിര്‍ണയാവകാശം എണ്ണക്കമ്ബനികള്‍ക്ക് നല്‍കേണ്ടത് ആവശ്യമാണ്. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് […]

ഇന്ധനവില കുറയും:കേന്ദ്ര പെട്രോളിയം മന്ത്രി

ഇന്ധനവില കുറയും:കേന്ദ്ര പെട്രോളിയം മന്ത്രി

ന്യൂഡല്‍ഹി: ഇന്ധനവില വരും ദിവസങ്ങളില്‍ കുറയുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചു. വില കുറയാന്‍ പെട്രോളിനെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇങ്ങനെ വന്നാല്‍ വിലയില്‍ വിത്യാസം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിവസേനയുള്ള ഇന്ധനവില നിര്‍ണയം സുതാര്യമാണെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. അന്തരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതാണ് ആഭ്യന്തര വിപണിയില്‍ ഇന്ധന വില ഉയരാന്‍ കാരണമായത്. എന്നാല്‍ വരും  ദിവസങ്ങളില്‍ ക്രൂഡ് ഓയില്‍ വില താഴുമെന്നാണ് നിഗമനം.ഇര്‍മ ചുഴലിക്കാറ്റും പെട്രോള്‍ വിലയില്‍ വര്‍ധനവുണ്ടാക്കിയെന്ന് […]

ജി.എസ്.ടി: വില കുറയ്ക്കാത്ത കമ്പനികള്‍ക്ക് പണികിട്ടും

ജി.എസ്.ടി: വില കുറയ്ക്കാത്ത കമ്പനികള്‍ക്ക് പണികിട്ടും

തിരുവനന്തപുരം: ജിഎസ്ടി നിലവില്‍ വന്നതിനു ശേഷം വില കുറയ്ക്കാത്ത കമ്പനികള്‍ക്ക് എതിരെ നടപടി എടുക്കുമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്. വില നിയന്ത്രിക്കാന്‍ ഉദ്യോഗസ്ഥര്‍ വേണ്ട രീതിയില്‍ ഇടപെട്ടില്ലെന്നും മന്ത്രി വിമര്‍ശിച്ചു. ജിഎസ്ടിയുമായി ബന്ധപ്പെട്ട പരാതികള്‍ അന്വേഷിക്കാനുള്ള സ്‌ക്രീനിംഗ് കമ്മറ്റി ഈ ആഴ്ച രൂപീകരിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. ജി.എസ.്ടി നിലവില്‍ വന്നതിനു ശേഷം സംസ്ഥാനത്ത് വില വര്‍ധനവ് ഉണ്ടായയെന്ന് തോമസ് ഐസക് തുറന്നു സമ്മതിച്ചു. വില നിയന്ത്രിക്കാന്‍ ഉദ്യോഗസ്ഥര്‍ വേണ്ടത്ര രീതിയില്‍ ഇടപെട്ടില്ല. ജി.എസ.്ടി നിലവില്‍ […]

ജി.എസ്.ടി കേരളത്തെ പാപ്പരാക്കുമോ?

ജി.എസ്.ടി കേരളത്തെ പാപ്പരാക്കുമോ?

തിരുവനന്തപുരം: രാജ്യത്ത് നടപ്പിലാക്കിയ നികുതി പരിഷ്‌കരണത്തിന് പിന്നാലെ സംസ്ഥാന ഖജനാവിലെ വരുമാനം കുറഞ്ഞതായി റിപ്പോര്‍ട്ട്. വാറ്റ് നികുതി വഴി 1200 കോടി ലഭിക്കേണ്ടിടത്ത് വെറും 500 കോടി മാത്രമാണ് സംസ്ഥാന ഖജനാവിലേക്ക് എത്തിയതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ജൂലൈ മാസത്തിലെ നികുതിയടക്കാനുള്ള തീയ്യതി നീട്ടിയതും കേന്ദ്ര വിഹിതം ലഭിക്കാനിരിക്കുന്നതും ചൂണ്ടിക്കാട്ടി നികുതിയില്‍ കുറവുണ്ടായില്ലെന്ന് ധനവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് രണ്ടര ലക്ഷം വ്യാപാരികളില്‍ 80000 പേരില്‍ നിന്നുള്ള നികുതി ലഭിച്ച ശേഷം പുറത്തുവന്നതാണ് ഈ കണക്ക്. അതേസമയം ഇനിയും 1.70 […]

1 2 3 4