വധ ശിക്ഷ നിരോധിക്കണമെന്ന് ലോ കമ്മീഷന്‍; നിലനിര്‍ത്തണമെന്ന് സംസ്ഥാനങ്ങള്‍

വധ ശിക്ഷ നിരോധിക്കണമെന്ന് ലോ കമ്മീഷന്‍; നിലനിര്‍ത്തണമെന്ന് സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: വധശിക്ഷ ഇല്ലാതാക്കാനുള്ള ലോ കമ്മീഷന്റെ ശുപാര്‍ശക്കെതിരെ സംസ്ഥാനങ്ങള്‍ രംഗത്ത്. ഭീകരവാദമൊഴിച്ചുള്ള കുറ്റങ്ങള്‍ക്ക് വധശിക്ഷ ഒഴിവാക്കണമെന്ന് 2015ല്‍ ജസ്റ്റിസ് എ. പി. ഷാ അധ്യക്ഷനായ ലോ കമ്മീഷന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനോട് ശുപാര്‍ശ ചെയ്തിരുന്നു. ലോ കമ്മീഷന്‍ സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ടില്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര സര്‍ക്കാര്‍ അഭിപ്രായം തേടിയിരുന്നു. ഇതുവരെ 14 സംസ്ഥാനങ്ങളാണ് കേന്ദ്രത്തിന് മറുപടി നല്‍കിയിട്ടുള്ളത്. ഇതില്‍ 12 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും വധശിക്ഷ നിലനിര്‍ത്തണമെന്ന അഭിപ്രായത്തില്‍ ഉറച്ചുനിന്നു. ഗുജറാത്ത്, മധ്യപ്രദേശ്, […]

വിലക്ക് പാടില്ല; ‘പത്മാവദ്’ പ്രദര്‍ശിപ്പിക്കാന്‍ സുപ്രീംകോടതി അനുമതി

വിലക്ക് പാടില്ല; ‘പത്മാവദ്’ പ്രദര്‍ശിപ്പിക്കാന്‍ സുപ്രീംകോടതി അനുമതി

ഡല്‍ഹി: പത്മാവദ് പ്രദര്‍ശിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്ന സംസ്ഥാനങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സുപ്രീംകോടതി അനുമതി. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. വിവാദമായി മാറിയ ചിത്രം ‘പത്മാവദ്’ പ്രദര്‍ശിപ്പിക്കുന്നതിന് ചില സംസ്ഥാനങ്ങള്‍ വീണ്ടും നിരോധനമേര്‍പ്പെടുത്തിയതിനെതിരെ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ജനുവരി 25ന് ചിത്രം തിയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങവെയാണ് വീണ്ടും പ്രതിഷേധം ഉയര്‍ന്നത്. രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളാണ് ചിത്രത്തിന് വീണ്ടും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഇതിനെതിരെയാണ് ബെന്‍സാരി സുപ്രീം കോടതിയെ സമീപിച്ചത്.

ഗുജറാത്തില്‍ വോട്ടിങ് യന്ത്രങ്ങള്‍ കയറ്റിയ ട്രക്ക് മറിഞ്ഞു; സംഭവത്തില്‍ അസ്വഭാവികതയുണ്ടെന്ന് ഹാര്‍ദിക് പട്ടേല്‍

ഗുജറാത്തില്‍ വോട്ടിങ് യന്ത്രങ്ങള്‍ കയറ്റിയ ട്രക്ക് മറിഞ്ഞു; സംഭവത്തില്‍ അസ്വഭാവികതയുണ്ടെന്ന് ഹാര്‍ദിക് പട്ടേല്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ തിരഞ്ഞെടുപ്പിന് ശേഷം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുമായി പോകുകയായിരുന്ന ട്രക്ക് മറിഞ്ഞു. ബറൂച്ചിനു സമീപമാണ് കഴിഞ്ഞ ദിവസം ട്രക്ക് മറിഞ്ഞുവീണത്. റീകൗണ്ടിങ് ആവശ്യപ്പെട്ടു പരാതി നല്‍കിയതിനു പിന്നാലെ ട്രക്ക് അപടകത്തില്‍പ്പെട്ടതില്‍ അസ്വഭാവികതയുണ്ടെന്ന് പട്ടേല്‍ പ്രക്ഷോഭക സമിതി തലവന്‍ ഹാര്‍ദിക് പട്ടേല്‍. അതേസമയം തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാതിരുന്ന വോട്ടിങ് യന്ത്രങ്ങളാണ് അപകടത്തില്‍പ്പെട്ടതെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കി. വോട്ടിങ് യന്ത്രങ്ങള്‍ക്കൊപ്പം 103 വോട്ടുരസീത് (വിവിപാറ്റ്) യന്ത്രങ്ങളും 92 ബാലറ്റ് യൂണിറ്റുകളും 93 കണ്‍ട്രോള്‍ യൂണിറ്റുകളുമുണ്ടായിരുന്നു. വാഹനത്തിലുണ്ടായിരുന്ന മൂന്നു പേര്‍ക്ക് പരുക്കേറ്റു. എന്നാല്‍ […]

ഗുജറാത്തില്‍ നിന്ന് 50 കോടിയുടെ അസാധു നോട്ട് റവന്യൂ ഇന്റലിജന്‍സ് സംഘം പിടികൂടി

ഗുജറാത്തില്‍ നിന്ന് 50 കോടിയുടെ അസാധു നോട്ട് റവന്യൂ ഇന്റലിജന്‍സ് സംഘം പിടികൂടി

ഗാന്ധിനഗര്‍: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്ന ഗുജറാത്തില്‍ നിന്ന് അസാധുവാക്കിയ നോട്ടുകള്‍ റവന്യൂ ഇന്റലിജന്‍സ് സംഘം പിടികൂടി. ശനിയാഴ്ച്ചയാണ് നിരോധിച്ച 500ന്റെയും 1000ത്തിന്റെയും 49 കോടിയോളം മൂല്യമുള്ള നോട്ടുകള്‍ റവന്യൂ ഇന്റലിജന്‍സ് പിടികൂടിയത്. ഗുജറാത്തിലെ ഭറൂച്ച് ജില്ലയിലാണ് സംഭവം. പിടിച്ചെടുത്ത തുകയുടെ അഞ്ചിരട്ടിയോളം പിഴയടക്കണമെന്നാണ് നിയമം. നിയമത്തിന്റെ അടിസ്ഥാനത്തില്‍ അസാധു നോട്ടുകള്‍ സൂക്ഷിച്ചതിന് ഉടമസ്ഥന്‍ 245 കോടി പിഴയൊടുക്കേണ്ടി വരും. മൂന്ന് പേര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്.

ഗുജറാത്ത് തെരഞ്ഞെടുപ്പ്: ഉച്ചവരെ 37 ശതമാനം പോളിംഗ്

ഗുജറാത്ത് തെരഞ്ഞെടുപ്പ്: ഉച്ചവരെ 37 ശതമാനം പോളിംഗ്

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചവരെ 37 ശതമാനം പോളിംഗ് നടന്നതായി റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പു കമ്മീഷനില്‍ നിന്നു ലഭിച്ചിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോളിംഗ് ശതമാനം കണക്കാക്കിയിരിക്കുന്നത്. വൈകിട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. അതേസമയം നിരവധി ബൂത്തുകളില്‍ വോട്ടിംഗ് മെഷീനുകള്‍ പ്രവര്‍ത്തനരഹിതമായതു വോട്ടിംഗിനെ ബാധിച്ചു. സൂററ്റില്‍ 70ലേറെ വോട്ടിംഗ് മെഷീനുകള്‍ പ്രവര്‍ത്തനരഹിതമായത്. മെഷീനുകള്‍ക്ക് തകരാര്‍ സംഭവിച്ച ബൂത്തുകളില്‍ അരമണിക്കൂറിലേറെയാണ് വോട്ടെടുപ്പ് തടസപ്പെട്ടത്. സൗരാഷ്ട്രയിലെയും തെക്കന്‍ ഗുജറാത്തിലെയും 89 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 977 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.

ഓഖി വരുന്നു: മഹാരാഷ്ട്രയും ഗുജറാത്തും അതീവ ജാഗ്രതയില്‍

ഓഖി വരുന്നു: മഹാരാഷ്ട്രയും ഗുജറാത്തും അതീവ ജാഗ്രതയില്‍

അഹമ്മദാബാദ്: ഓഖി ചുഴലിക്കാറ്റി ലക്ഷദ്വീപ് തീരം വിട്ടതോടെ മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കര്‍ണാടക എന്നിവിടങ്ങളില്‍ അതീവ ജാഗ്രത. ഉത്തര മേഖലയിലേക്ക് കടന്ന ഓഖിയുടെ ആഘാതത്തില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇവിടങ്ങളില്‍ മണ്ണിടിച്ചലും ഉണ്ടാകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം തിങ്കളാഴ്ച പുറത്തുവിട്ട മുന്നറിയിപ്പില്‍ പറയുന്നു. അറബിക്കടലിന് തെക്കുപടിഞ്ഞാറ് വഴി വരുനന് ഓഖി അമിനി ദിവിക്ക് 420 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറ് ആണ് നിലവില്‍. മുംബൈയ്ക്ക് 880 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറും സൂറത്തിന് 1090 കിലോമീറ്റര്‍ […]

ബിജെപി സര്‍ക്കാര്‍ വിദ്യാഭ്യാസത്തിന് തുക ചെലവഴിക്കാത്തതെന്ത് ? മോദിയോട് രാഹുല്‍ ഗാന്ധി

ബിജെപി സര്‍ക്കാര്‍ വിദ്യാഭ്യാസത്തിന് തുക ചെലവഴിക്കാത്തതെന്ത് ? മോദിയോട് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : ബിജെപി സര്‍ക്കാര്‍ ഗുജറാത്തില്‍ വിദ്യാഭ്യാസ മേഖലയ്ക്ക് വളരെ ചെറിയ തുകയാണ് ചെലവഴിക്കുന്നതെന്ന് കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ചോദ്യങ്ങള്‍ എന്ന പേരില്‍ ട്വിറ്ററിലാണ് രാഹുലിന്റെ വിമര്‍ശനം. വിദ്യാഭ്യാസ മേഖലയില്‍ പണം ചെലവാക്കുന്ന കാര്യത്തില്‍ ഗുജറാത്ത് വളരെ പിന്നിലാണ്. ഇക്കാര്യത്തില്‍ രാജ്യത്ത് 26-ാം സ്ഥാനമാണ് സംസ്ഥാനത്തിനുള്ളത്. സംസ്ഥാനത്തെ കുട്ടികള്‍ എന്ത് തെറ്റാണ് ബിജെപി സര്‍ക്കാരിനോട് ചെയ്തത്? സ്‌കൂള്‍ ഫീസ് വര്‍ദ്ധിപ്പിക്കുകയും വിദ്യാഭ്യാസം വാണിജ്യവത്കരിക്കുകയുമാണ് […]

മോദിയുടെ റാലിയില്‍ താരമായി ‘കുഞ്ഞുമോദി’

മോദിയുടെ റാലിയില്‍ താരമായി ‘കുഞ്ഞുമോദി’

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് റാലിയില്‍ ഇടിച്ചുകയറി മോദിയുടെ അപരന്‍!. മോദി ധരിക്കുന്നതിനു സമാനമായി വസ്ത്രം ധരിച്ച്, താടി ഒട്ടിച്ച്, കണ്ണട വച്ച കൊച്ചുകുട്ടിയെയാണ് ബിജെപി മോദിയുടെ റാലിയില്‍ അവതരിപ്പിച്ചത്. Doesn’t my young friend look like someone? Have a look. pic.twitter.com/nkT9JJafgQ — Narendra Modi (@narendramodi) November 29, 2017 പ്രധാനമന്ത്രി കുട്ടിയെ ചിരിച്ചു കാണിച്ച് കൈകൊടുക്കുന്ന ദൃശ്യത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഇതിനുശേഷം മോദി കുട്ടിക്കു കൈകൊടുക്കുകയും കുട്ടിയോടു […]

ഗുജറാത്ത് തിരഞ്ഞെടുപ്പ്: മോദി സര്‍ക്കാരിനെ കടന്നാക്രമിച്ച് രാഹുലിന്റെ പ്രചാരണം

ഗുജറാത്ത് തിരഞ്ഞെടുപ്പ്: മോദി സര്‍ക്കാരിനെ കടന്നാക്രമിച്ച് രാഹുലിന്റെ പ്രചാരണം

പോര്‍ബന്തര്‍: ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷമായ ആക്രമണവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം. സൗരാഷ്ട്രയിലെ തീരദേശ മേഖലയായ പോര്‍ബന്തര്‍ കടപ്പുറത്തു തിങ്ങിക്കൂടിയ ആയിരങ്ങളെ രാഹുല്‍ അഭിസംബോധന ചെയ്തു. ഗുജറാത്ത് കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ അധ്യക്ഷന്‍ അര്‍ജുന്‍ മോന്ത്‌വാലിയ മത്സരിക്കുന്ന മണ്ഡലമാണ് പോര്‍ബന്തര്‍. സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങളാണ് രാഹുലിന്റെ പ്രസംഗം കേള്‍ക്കാന്‍ കടപ്പുറത്ത് തടിച്ചുകൂടിയത്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍, ഫിഷറീസിനു വേണ്ടി പ്രത്യേക മന്ത്രാലയം തുടങ്ങുമെന്നു നിറഞ്ഞ കയ്യടികള്‍ക്കിടെ […]

ഗുജറാത്ത് തെരഞ്ഞെടുപ്പ്; ബിജെപി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

ഗുജറാത്ത് തെരഞ്ഞെടുപ്പ്; ബിജെപി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

അലഹബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചു. 70 പേരാണ് ആദ്യഘട്ട പട്ടികയിലുള്ളത്. നിലവിലെ മുഖ്യമന്ത്രി വിജയ് രൂപാനി രാജ്‌കോട്ട് വെസ്റ്റ് മണ്ഡലത്തില്‍ നിന്നും ജനവിധി തേടും. ഡിസംബര്‍ 7,14 തീയതികളിലായി രണ്ട് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടത്തിനുള്ള 45 ഉം രണ്ടാം ഘട്ടത്തിനുള്ള 25 ഉം സ്ഥാനാര്‍ഥികലെയാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച 70-ല്‍ ഏറെയും സിറ്റിംഗ് എംഎല്‍എമാര്‍ തന്നെയാണ് മത്സരിക്കുക. ഇതോടൊപ്പം കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കെത്തിയവര്‍ക്കും പാര്‍ട്ടി അവസരം നല്‍കിയിട്ടുണ്ട്.

1 2 3