സൗദിയില്‍ പൊതുസ്ഥലങ്ങളിലെ വീഡിയോ എടുക്കലും, സെല്‍ഫിയും വിലക്കി

സൗദിയില്‍ പൊതുസ്ഥലങ്ങളിലെ വീഡിയോ എടുക്കലും, സെല്‍ഫിയും വിലക്കി

സൗദി അറേബ്യയില്‍ പൊതുസ്ഥലങ്ങളിലും റോഡുകളിലും വീഡിയോ ചിത്രീകരിക്കുന്നതിനും, സെല്‍ഫി എടുക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. നിയമ ലംഘകര്‍ക്കെതിരേ 10,000 റിയാല്‍ വരെ പിഴചുമത്തുമെന്ന് പൊലീസ് അറിയിച്ചു. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ സൗദിയിലെ തെരുവുകളില്‍ ഫോട്ടോ എടുക്കുന്നത് പതിവാണ്. എന്നാല്‍ അനുമതിയില്ലാതെ ദൃശ്യം പകര്‍ത്തുന്നത് നിയമ ലംഘനമാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അനുമതിയില്ലാതെ അന്യരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും നിയമ ലംഘനമാണ്. ഇത്തരം ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് സൈബര്‍ ക്രൈം വിരുദ്ധ നിയമ പ്രകാരവും ശിക്ഷ ലഭിക്കുന്നതാണ്. സര്‍ക്കാര്‍ ഓഫീസുകള്‍, പൊലീസ് സ്റ്റേഷനുകള്‍, പൊലീസ് […]

യുഎഇയില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു

യുഎഇയില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു

ദുബായ്: യുഎഇയിലെ റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അതുല്‍ ഗോപന്‍, അര്‍ജുന്‍ വി. തന്പി എന്നിവരാണ് മരിച്ചത്. കുമളി സ്വദേശി ബിനുവിനാണ് പരിക്കേറ്റത്. റാഖ് ഹോട്ടലിലെ ജീവനക്കാരാണ് മരിച്ചതെന്നാണ് വിവരം.

ഏഴ് സ്ത്രീകളെ ദുബായ് വിമാനത്താവളത്തില്‍ നിന്നും തട്ടിക്കൊണ്ടുപോയി

ഏഴ് സ്ത്രീകളെ ദുബായ് വിമാനത്താവളത്തില്‍ നിന്നും തട്ടിക്കൊണ്ടുപോയി

ദുബായ് : ദുബായ് വിമാനത്താവളത്തില്‍ പിആര്‍ഒയുടെ വേഷത്തില്‍ എത്തി ‘നാടകത്തിലൂടെ’ ഏഴ് യുവതികളെ തട്ടിക്കൊണ്ടു പോയ കേസിന്റെ വാദം ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ ആരംഭിച്ചു. 29 വയസുള്ള ഈജിപ്ഷ്യന്‍ പൗരനാണ് ഏഴ് ഏഷ്യന്‍ സ്ത്രീകളെ തട്ടിക്കൊണ്ടുപോയതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ ആരോപിച്ചു. ജോലിക്കായി യുവതികള്‍ ബന്ധപ്പെട്ടിരുന്ന കമ്പനിയുടെ പിആര്‍ഒ ആണെന്നു സ്വയം പരിചയപ്പെടുത്തി വിമാനത്താവളത്തില്‍ എത്തുകയും ഇവരുടെ പാസ്‌പോര്‍ട്ടും മറ്റു രേഖകളും സ്വന്തമാക്കുകയായിരുന്നു. ഇവിടെ നിന്നും സ്ത്രീകളെ ദുബായിലെ ഒരു ഫ്‌ളാറ്റില്‍ കൊണ്ടു പോവുകയും വിവിധ മുറികളില്‍ […]

അവസാനവട്ട നികുതിരഹിത ഷോപ്പിങ്ങിനായുള്ള തിരക്കില്‍ യു.എ.ഇ. നിവാസികള്‍

അവസാനവട്ട നികുതിരഹിത ഷോപ്പിങ്ങിനായുള്ള തിരക്കില്‍ യു.എ.ഇ. നിവാസികള്‍

ദുബായ്: ജനുവരി ഒന്നു മുതല്‍ രാജ്യത്ത് വാറ്റ് നിലവില്‍ വരുന്ന സാഹചര്യത്തില്‍ അവസാനവട്ട നികുതിരഹിത ഷോപ്പിങ്ങിനായുള്ള തിരക്കില്‍ യു.എ.ഇ. നിവാസികള്‍. സൂപ്പര്‍മാര്‍ക്കറ്റുകളിലും കടകളിലും സാധനങ്ങള്‍ വാങ്ങാനെത്തുന്നവരുടെ തിരക്ക് വര്‍ധിക്കുകയാണ്. കഴിയുന്നത്ര അവശ്യ സാധനങ്ങള്‍ വാങ്ങി സൂക്ഷിക്കാമെന്ന ഉദ്ദേശവുമായി നിരവധി കുടുംബങ്ങളാണ് കടകളിലെത്തുന്നത്. ഒട്ടു മിക്ക സ്ഥാപനങ്ങളും ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ വിലക്കുറവും നല്‍കുന്നുണ്ട്. 25 മുതല്‍ 75 ശതമാനം വരെ വിലക്കിഴിവാണു പ്രമുഖ സ്ഥാപനങ്ങള്‍ നല്‍കുന്നത്. കൂടാതെ പല വില്‍പ്പന മേളകളും വിവിധ എമിറേറ്റുകളില്‍ നടക്കുന്നുണ്ട്. പ്രമുഖ ബ്രാന്‍ഡുകളുടെ […]

വിസ്മയ ലോകം തീര്‍ത്ത് ദുബായ് ഫ്രെയിം; ജനുവരി ഒന്നു മുതല്‍ സന്ദര്‍ശകര്‍ക്കായി തുറക്കുന്നു

വിസ്മയ ലോകം തീര്‍ത്ത് ദുബായ് ഫ്രെയിം; ജനുവരി ഒന്നു മുതല്‍ സന്ദര്‍ശകര്‍ക്കായി തുറക്കുന്നു

ദുബായ്: വിസ്മയ ലോകം സമ്മാനിക്കുന്ന ദുബായ് ഫ്രെയിം സന്ദര്‍ശകര്‍ക്കായി ജനുവരി ഒന്നിന് തുറക്കും. രാവിലെ പത്തു മുതല്‍ വൈകിട്ട് ഏഴു വരെയാണ് സന്ദര്‍ശന സമയം അനുവദിക്കുക. സഫാരിക്കു പിന്നാലെ ഫ്രെയിം ഒരുക്കിയുമാണ് ദുബായ് നഗരം ഇവിടേയ്ക്ക് സന്ദര്‍ശകരെ വരവേല്‍ക്കുന്നത്. 150 മീറ്റര്‍ ഉയരത്തിലും 93 മീറ്റര്‍ വീതിയിലുമായിട്ട് ചില്ലുകളുടെ രണ്ട് വന്‍ സ്തൂപങ്ങള്‍ ഇവിടെ നിര്‍മ്മിച്ചിട്ടുണ്ട്. 93 മീറ്റര്‍ നീളമുള്ള കണ്ണാടിപ്പാലമാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. ഇവിടെ നിന്നു നോക്കിയാല്‍ ദുബായിയുടെ രണ്ട് ഭാവങ്ങള്‍ 360 ഡിഗ്രിയില്‍ […]

അല്‍ഖൂസ് വ്യവസായ മേഖലയില്‍ ഉണ്ടായ തീ പിടിത്തതില്‍ മൂന്ന് തൊഴിലാളികള്‍ മരിച്ചു

അല്‍ഖൂസ് വ്യവസായ മേഖലയില്‍ ഉണ്ടായ തീ പിടിത്തതില്‍ മൂന്ന് തൊഴിലാളികള്‍ മരിച്ചു

ദുബായ്: അല്‍ഖൂസ് വ്യവസായ മേഖലയില്‍ ഉണ്ടായ തീ പിടിത്തതില്‍ മൂന്ന് തൊഴിലാളികള്‍ മരിച്ചു. സ്വകാര്യ ഫാക്ടറിയുടെ ഗോഡൗണില്‍ പുലര്‍ച്ചെ 4.53നായിരുന്നു തീ പടര്‍ന്നു പിടിച്ചത്. അകത്ത് ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് മരിച്ചത്. സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തിയെങ്കിലും തുണികളും മറ്റ് തീ പിടിക്കുന്ന വസ്തുക്കളും സൂക്ഷിച്ചിരുന്ന സമീപത്തെ രണ്ടു ഗോഡൗണുകളിലേക്ക് കൂടി തീ പടരുകയായിരുന്നു. റാശിദിയ, ബര്‍ഷ, ശുഹദാ സ്റ്റേഷനുകളില്‍ നിന്ന് 53 അഗ്‌നിശമന സേനാംഗങ്ങളും 14 വാഹനങ്ങളും രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. ഫാക്ടറി നടത്തിപ്പുകാര്‍ സുരക്ഷാ നിര്‍ദേശങ്ങളും ക്രമീകരണങ്ങളും […]

സി.ബി.എസ്.ഇ അറബി ഗ്രാമ്മര്‍ പ്രകാശനം ചെയ്തു

സി.ബി.എസ്.ഇ അറബി ഗ്രാമ്മര്‍ പ്രകാശനം ചെയ്തു

ദോഹ : സി.ബി.എസ്.ഇ ഒമ്പത്, പത്ത് ക്ലാസ്സുകളില്‍ അറബി രണ്ടാം ഭാഷയായി പഠിക്കുന്ന വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ച് ഗ്രന്ഥകാരനും ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ അരബി വകുപ്പ് മേധാവിയുമായ ഡോ. അമാനുള്ള വടക്കാങ്ങര തയ്യാറാക്കിയ സി.ബി.എസ്.ഇ അറബി ഗ്രാമ്മര്‍ ആന്റ് കോംപോസിഷന്റെ പ്രകാശനം ദോഹയില്‍ ഗോള്‍ഡന്‍ ഓഷ്യന്‍ ഹോട്ടലില്‍ നടന്നു. ദോഹ ഇന്ത്യന്‍ സ്‌കൂള്‍ പ്രസിഡണ്ട് ഹസന്‍ ചൊഗ്ളേ പുസ്തക പ്രകാശനം ചെയ്തു. ശാന്തി നികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജിങ്ങ് കമ്മിറ്റി പ്രസിഡണ്ട് കെ.ബി അബ്ദുല്‍ ലത്തീഫ് പുസ്തകത്തിന്റെ […]

പ്രധാനമന്ത്രിയുള്‍പ്പെടെ 16 അംഗ മന്ത്രിസഭയ്ക്ക് അംഗീകാരം നല്‍കി കുവൈറ്റ്

പ്രധാനമന്ത്രിയുള്‍പ്പെടെ 16 അംഗ മന്ത്രിസഭയ്ക്ക് അംഗീകാരം നല്‍കി കുവൈറ്റ്

കുവൈറ്റ്: പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാരക് അല്‍ ഹാമദ് അല്‍ സബ സമര്‍പ്പിച്ച പ്രധാനമന്ത്രിയുള്‍പ്പെടെ 16 അംഗ മന്ത്രിസഭയ്ക്ക് അംഗീകാരം നല്‍കി കുവൈറ്റ് അമീര്‍ ശൈഖ് സബ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബ. തിങ്കളാഴ്ച ഉച്ചയോടെ കുവൈറ്റിലെ സേഫ് കൊട്ടാരത്തിലെത്തിയായിരുന്നു നിയുക്ത പ്രധാനമന്ത്രിയായ ശൈഖ് ജാബിര്‍ അല്‍ മുബാരക് അല്‍ ഹാമദ് അല്‍ സബ, അമീര്‍ ശൈഖ് സബ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബയ്ക്ക് മന്ത്രിമാരുടെ പട്ടിക സമര്‍പ്പിച്ചത്. പുതിയതായെത്തുന്ന […]

പുതുവര്‍ഷം ദുബായിലാണോ? ഇക്കാര്യങ്ങള്‍ ഉറപ്പായും അറിഞ്ഞിരിക്കണം

പുതുവര്‍ഷം ദുബായിലാണോ? ഇക്കാര്യങ്ങള്‍ ഉറപ്പായും അറിഞ്ഞിരിക്കണം

ദുബായില്‍ പുതുവര്‍ഷം ആഘോഷിക്കാന്‍ ഒരുക്കങ്ങള്‍ നടത്തി ദുബായ് പോലീസ്. ആഘോഷങ്ങളുടെ ഭാഗമായുള്ള സുരക്ഷാ നിര്‍ദേശങ്ങളും പോലീസ് പുറപ്പെടുവിച്ചു. പുതുവര്‍ഷം ആഘോഷിക്കാന്‍ ബുര്‍ജ് ഖലീഫ പരിസരത്തെത്തുന്നവര്‍ ബാഗുകള്‍ വഹിക്കരുതെന്നു ദുബായ് പോലീസ് മുന്നറിയിപ്പ് നല്‍കി. കനത്തസുരക്ഷ ഏര്‍പ്പെടുത്തുന്നതിനാല്‍ ബാഗുകളും മറ്റും വിശദമായ പരിശോധനയ്ക്കു വിധേയമാക്കേണ്ടി വരും. ഇത് ആളുകളുടെ ഒഴുക്കിനു തടസം നേരിടും. ഡിസംബര്‍ 31നു വൈകിട്ട് നാലോടെ തന്നെ ഈ ഭാഗത്തു ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ദുബായ് പോലീസ് സുരക്ഷാ വിഭാഗം മേധാവി ബ്രിഗേഡിയര്‍ അബ്ദുല്ല അലി […]

ഖത്തറിലേക്ക് തൊഴില്‍ വിസയിലെത്തുന്നവര്‍ക്ക് സ്വദേശത്ത് മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കുന്നു

ഖത്തറിലേക്ക് തൊഴില്‍ വിസയിലെത്തുന്നവര്‍ക്ക് സ്വദേശത്ത് മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കുന്നു

ദോഹ: ജോലിക്കായി ഖത്തറിലേക്ക് എത്തുന്നവര്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുന്‍പായി സ്വദേശത്ത് നിര്‍ബന്ധമായും മെഡിക്കല്‍ പരിശോധന നടത്തിയിരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം. ജോലിക്കായി എത്തുന്നവര്‍ക്ക് സ്വദേശത്ത് വെച്ചു തന്നെ മന്ത്രാലയം നിയോഗിക്കുന്ന പ്രത്യേക ഏജന്‍സിയുടെ കീഴില്‍ മെഡിക്കല്‍ പരിശോധന നടത്താനുള്ള സംവിധാനമാണ് നിലവില്‍ വരുന്നത്. ഇന്ത്യ ഉള്‍പ്പെടെ എട്ട് രാജ്യങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ പുതിയ നടപടി പ്രാബല്യത്തിലാക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യയില്‍ മുംബൈ, ഡല്‍ഹി, കൊച്ചി, ഹൈദരാബാദ്, കൊല്‍ക്കത്ത, ലഖ്‌നൗ എന്നിവിടങ്ങളിലാണ് പരിശോധനാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. […]

1 2 3 4