ജനശ്രീ സുസ്ഥിര വികസന മിഷന്‍

ജനശ്രീ സുസ്ഥിര വികസന മിഷന്‍

കാഞ്ഞങ്ങാട്: ജനശ്രീ സുസ്ഥിര വികസന മിഷന്‍ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ കുടുംബ സംഗമം നടത്തി. ഡി.സി.സി.പ്രസിഡണ്ട് ഹക്കിം കുന്നില്‍ ഉദ്ഘാടനം ചെയ്തു. എം.കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായി. കെ.നീലകണ്ഠന്‍. മുഖ്യ പ്രഭാഷണം നടത്തി. കെ.സുരേശന്‍, വി.വി.സുധാകരന്‍, എം.അസിനാര്‍, സൈമണ്‍ പളളത്തംകുഴി, ജോണി, ഡി.വി.ബാലകൃഷ്ണന്‍, ഡോ.വി.ഗംഗാധരന്‍, പ്രവീണ്‍ തോയമ്മല്‍, സുജിത്ത് പുതുക്കൈ, ശാന്ത പുതുക്കൈ, തങ്കമണി കല്ലംചിറ, ഷിബിന്‍ ഭൂതാനം, എസ്.എ.ബീവി എന്നിവര്‍ സംസാരിച്ചു. ജനശ്രീ വര്‍ത്തമാന കാലത്തിലൂടെ, ചന്ദ്രന്‍ തില്ലങ്കേരി വിഷയം അവതരിപ്പിച്ചു.

പിണറായിയുടേത് വികസനവിരുദ്ധ സര്‍ക്കാര്‍ – ഹക്കീം കുന്നില്‍

പിണറായിയുടേത് വികസനവിരുദ്ധ സര്‍ക്കാര്‍ – ഹക്കീം കുന്നില്‍

എന്‍മകജെ : ജനക്ഷേമ പ്രവര്‍ത്തനങ്ങളോട് മുഖം തിരിഞ്ഞ് നില്‍ക്കുന്ന സര്‍ക്കാര്‍ സമീപനം പ്രതിഷേധാര്‍ഹമാണെന്ന് ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ പറഞ്ഞു. കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരെ എന്‍മകജെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം. എന്‍മകജെ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ബി.എസ് ഗംഭീര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ജെ.എസ് സോമശേഖരഷേണി, ഹര്‍ഷാദ് വോര്‍ക്കാടി, സഞ്ജീവ റൈ, രവി മാസ്റ്റര്‍,എ. ആമു, അബ്ദുള്‍ റഹിമാന്‍ നൂറ, വൈ. ശാരദ, ജയശ്രീ ഗുലാല്‍, […]

കാഞ്ഞങ്ങാട് നഗരസഭ ഓഫീസ് മാര്‍ച്ച്

കാഞ്ഞങ്ങാട് നഗരസഭ ഓഫീസ് മാര്‍ച്ച്

കാഞ്ഞങ്ങാട്: പഞ്ചായത്ത് നഗരപാലിക ബില്ലിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ അധികാരങ്ങള്‍ ഓര്‍ഡിനസിലുടെ കവര്‍ന്നെടുത്ത കപട ഇടത് പക്ഷ സര്‍ക്കാറിന്റെ തെറ്റായ നടപടിക്കെതിരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച ഫണ്ടുകള്‍ ട്രഷറി നിയന്ത്രണം മൂലം പദ്ധതി വര്‍ഷം കഴിയാറായ സാഹചര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതികളെ അട്ടിമറിച്ച് ഇടതുപക്ഷ സര്‍ക്കാര്‍ ജനദ്രോഹ നടപടികള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന ധര്‍ണ്ണ സമരത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് മണ്ഡലം കോണ്‍സ്സ് കമ്മിറ്റിയുടെ നേതൃത്യത്തില്‍ നഗരസഭ ഓഫിസിന് മുന്നില്‍ നടന്ന ധര്‍ണ്ണ സമരം നടത്തി. ഡി.സി.സി പ്രസിഡണ്ട് […]

അനാരോഗ്യം പിടിപ്പെട്ട ആരോഗ്യ വകുപ്പ്: ഹക്കീം കുന്നില്‍

അനാരോഗ്യം പിടിപ്പെട്ട ആരോഗ്യ വകുപ്പ്: ഹക്കീം കുന്നില്‍

കാഞ്ഞങ്ങാട്‌: അനാരോഗ്യം പിടിപ്പെട്ട ആരോഗ്യ വകുപ്പ് ഹക്കീം കുന്നില്‍ – എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന ഇടത് സര്‍ക്കാര്‍ ആരോഗ്യമേഖലയാകെ അനാരോഗ്യത്തിന്‍ ആക്കി എന്നും, യു.ഡി.എഫ് ഗവ. കാലത്ത് കൊണ്ട് വന്ന കാരുണ്യാ, സുകൃതം, താലോലം’ ആരോഗ്യകിരണം തുടങ്ങിയ സൗജന്യ ചികിത്സാ പദ്ധതികള്‍ ഇല്ലാതാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും, ജീവനക്കാരെ രാഷ്ട്രിയ പകപോക്കലിന്റ ഭാഗമായി തലങ്ങും, വിലങ്ങും സ്ഥലം മാറ്റി ദ്രോഹിക്കുന്ന ഒരേ ഒരു ജോലിയാണ് ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍മാരും ഭരണകര്‍ത്താക്കളും നടത്തി വരുന്നത്. സാധാരണക്കാരുടെ സൗജന്യ […]

ശതാബ്ദി എക്സ്പ്രസ് മംഗളൂരുവിലേക്ക് നീട്ടണം: ജനശ്രീ കുടുംബസംഗമം

ശതാബ്ദി എക്സ്പ്രസ് മംഗളൂരുവിലേക്ക് നീട്ടണം: ജനശ്രീ കുടുംബസംഗമം

കാഞ്ഞങ്ങാട്: നിര്‍ദ്ദിഷ്ട ശതാബ്ദി എക്സ്പ്രസ് കണ്ണൂരില്‍ നിന്ന് മംഗളൂരുവിലേക്ക് നീട്ടണമെന്നും വടക്കന്‍ ജില്ലകളോട് റെയില്‍വേ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും ജനശ്രീ സുസ്ഥിരമിഷന്‍ പടിഞ്ഞാറേക്കര യൂണിറ്റ് കുടുംബ സംഗമം ആവശ്യപ്പെട്ടു. ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിണ്ട് കുഞ്ഞമ്പു വാഴവളപ്പില്‍ അധ്യക്ഷത വഹിച്ചു. ജോണി തോലമ്പുഴ, എന്‍ വി ബാലചന്ദ്രന്‍, എന്‍ വി അരവിന്ദാക്ഷന്‍, എസ് കെ ബാലകൃഷ്ണന്‍, സുനിത, പി അംബുജാക്ഷി സംസാരിച്ചു.

ഓഖി ചുഴലിക്കാറ്റില്‍ മരണപെട്ടവര്‍ക്ക് ആദരാജ്ഞലികളുമായി കാസര്‍ഗോഡ് കസബ തീരദേശ വാസികള്‍

ഓഖി ചുഴലിക്കാറ്റില്‍ മരണപെട്ടവര്‍ക്ക് ആദരാജ്ഞലികളുമായി കാസര്‍ഗോഡ് കസബ തീരദേശ വാസികള്‍

കാസര്‍ഗോഡ്: ഓഖി ചുഴലിക്കാറ്റില്‍ മരണപെട്ടവര്‍ക്ക് ആദരാജ്ഞലികളുമായി കാസര്‍ഗോഡ് കസബ തീരദേശ വാസികള്‍. ചിരാതുകള്‍ കത്തിച്ചു കടലില്‍ ഒഴുക്കിയാണ് ഇവര്‍ മരിച്ചവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചത്. സ്ത്രികളും കുട്ടികളുമടങ്ങുന്ന കസബയിലെ നൂറു കണക്കിന് തീരദേശ വാസികളാണ് കടല്‍ തീരത്ത് ഒത്തുകൂടി തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കാന്‍ മണ്‍വിളക്കുകള്‍ കത്തിച്ച് കടലില്‍ ഒഴുക്കിയത് . കാസര്‍കോട് കോണ്ഗ്രസ് ജില്ലാ കമ്മറ്റിയുടെയും കസബ തീരദേശ വാസികളുടെയും നേതൃത്വത്തിലായിരുന്നു ചടങ്ങ്. ഓഖി ചുഴലിക്കാറ്റില്‍ മരണപ്പെട്ട മത്സ്യ തൊഴിലാളികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രാര്‍ഥനയും നടത്തി.

പിണറായി തോമസ്സ് ചാണ്ടിയുടെ കാര്യസ്ഥ റോളില്‍ : ഹക്കീം കുന്നില്‍

പിണറായി തോമസ്സ് ചാണ്ടിയുടെ കാര്യസ്ഥ റോളില്‍ : ഹക്കീം കുന്നില്‍

മുന്നാട് : രാഷ്ട്രീയ പ്രവര്‍ത്തകരെയാകെ നാണം കെടുത്തുന്ന രീതിയില്‍ അഴിമതിയില്‍ മുങ്ങി കുളിച്ച് ധിക്കാരം വിളിച്ചു പറയുന്ന തോമസ്സ് ചാണ്ടിയുടെ വെറും കാര്യസ്ഥനായ നിലയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അധ:പതിച്ചിരിക്കുന്ന ദയനീയ കാഴ്ചയാണ് കേരള ജനത കണ്ടു കൊണ്ടിരിക്കുന്നതെന്ന് ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍. ഇനിയും നികത്തുമെന്നും ആര്‍ക്കുമൊരു ചെറുവിരല്‍ പോലും അനക്കാനാകില്ലെന്നും പൊതുവേദിയില്‍ വെല്ലുവിളിച്ച തോമസ്സ് ചാണ്ടിക്കു മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്ന മുഖ്യമന്ത്രിയോടും കൂട്ടത്തോടും ജനങ്ങള്‍ക്ക് വെറുപ്പായി തുടങ്ങിയെന്നും ഹക്കീം അഭിപ്രായപ്പെട്ടു. ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷത്തിന്റെ […]

കോണ്‍ഗ്രസ് തിരിച്ചുവരും: ഹക്കീം കുന്നില്‍

കോണ്‍ഗ്രസ് തിരിച്ചുവരും: ഹക്കീം കുന്നില്‍

ഷാര്‍ജ: വരുന്ന ലോക സഭാതിരഞ്ഞെടുപ്പോടെ വര്‍ഗീയ ഫാസിസ്റ്റു ശക്തികള്‍ക്കെതിരെ രാജ്യത്തു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തിരിച്ചുവരും എന്ന് കാസറഗോഡ് ഡി.സി.സി പ്രസിഡണ്ട് ഹക്കീംകുന്നില്‍ പറഞ്ഞു. ഇന്ന് ഇന്ത്യയില്‍ നടക്കുന്ന വ്യക്തിത്വ ഹത്യയും രാഷ്ട്രീയപക പോക്കലും ആണ്. കേന്ദ്രസര്‍ക്കാരിനെതിരെ അഴിമതിയാരോപണങ്ങള്‍ നടക്കുമ്പോള്‍ അതിനെതിരെ ശബ്ദിക്കുന്നവര്‍ക്കെതിരെ വ്യക്തിഹത്യ നടത്തുകയാണ്. നരേന്ദ്രമോഡി അധികാരത്തില്‍ വന്നതില്‍ ഏറ്റവും വികസനം നടന്നത് അമിത്ഷായുടെ കുടുംബത്തിനും അദാനി കുടുംബത്തിനാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഇനി നരേന്ദ്രമോഡിയ്ക്കാവില്ല എന്നും ഹക്കീം കുന്നില്‍ പറഞ്ഞു. കേരളത്തിലും ജനദ്രോഹ സര്‍ക്കാരാണ് ഭരിക്കുന്നത്. […]

ഗാന്ധി ജയന്തി ദിനത്തില്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ സര്‍വമത പ്രാര്‍ത്ഥന നടത്തി

ഗാന്ധി ജയന്തി ദിനത്തില്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ സര്‍വമത പ്രാര്‍ത്ഥന നടത്തി

ഗാന്ധി ജയന്തി ദിനത്തില്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ സര്‍വമത പ്രാര്‍ത്ഥന നടത്തി. ഹക്കീം കുന്നില്‍, കെ. നീലകണ്ഠന്‍, പി.എ അഷറഫലി, ബാലകൃഷ്ണ വോര്‍ക്കഡ്‌ലു, പി.കെ ഫൈസല്‍, എ.ഗോവിന്ദന്‍ നായര്‍, എം.സി പ്രഭാകരന്‍, പി.വി സുരേഷ്, എം.കുഞ്ഞമ്പു നമ്പ്യാര്‍, കടവങ്ങാനം കുഞ്ഞിക്കേളു നായര്‍, അര്‍ജുനന്‍ തായലങ്ങാടി, കെ.ഖാലിദ്, ജി.നാരായണന്‍, ആര്‍.ഗംഗാധരന്‍, ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി, നാസര്‍ മൊഗ്രാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഫാഷിസ്റ്റ്/വര്‍ഗ്ഗീയ ഭീകരതയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ വളമേകുന്നു- ഹക്കീം കുന്നില്‍

ഫാഷിസ്റ്റ്/വര്‍ഗ്ഗീയ ഭീകരതയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ വളമേകുന്നു- ഹക്കീം കുന്നില്‍

കാഞ്ഞങ്ങാട്: പുരോഗമന ആശയങ്ങളുമായി പത്രസ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ നിഷ്ഠൂര കൊലപാതകം വര്‍ഗ്ഗീയ ഫാഷിസ്റ്റ് ശക്തികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വളമേകുന്നതിന്റെ പരിണാമമാണെന്ന് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍. വര്‍ഗ്ഗീയ ഫാഷിസ്റ്റ് ഭീകരരാല്‍ കൊല ചെയ്യപ്പെട്ട മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രവാസി കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘പ്രണാമം’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാത്മജിയുടെ വധത്തിലാരംഭിച്ച് ഇന്ന് ഗൗരി ലങ്കേഷിന്റെ വധത്തിലെത്തി നില്‍ക്കുകയാണ് കാവി ഭീകരതയെന്ന് സംസാരിച്ച […]