പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്റേത് ആത്മഹത്യയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്റേത് ആത്മഹത്യയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

പുരുലിയ: പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തകനെ വൈദ്യുതിപോസ്റ്റില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന ബിജെപിയുടെ വാദം പൊളിഞ്ഞു. ആത്മഹത്യയാണന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത അഞ്ചംഗ ഡോക്ടര്‍മാരുടെ സംഘം ആത്മഹത്യയാണെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. സംഭവം കൊലപാതകമാണെന്നും കൊലപാതകികളെ പൊലീസ് സംരക്ഷിക്കുകയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ രക്ഷിക്കുന്നതിനു വേണ്ടിയാണ് പൊലീസ് ആത്മഹത്യാ വാദം ഉന്നയിക്കുന്നതെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സായന്ദന്‍ ബസു ആരോപിച്ചിരുന്നു. മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു. ദുലാല്‍ […]

വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരി ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍

വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരി ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: നഗരത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കേ കോട്ടയിലെ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ തൂത്തുക്കുടി സ്വദേശിനി രജ്ന രൂപ(27)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള പത്മവിലാസം റോഡിലെ താമസ സ്ഥലത്താണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നിശ്ചയിച്ച വിവാഹം മുടങ്ങിയതിലുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. ഫോര്‍ട്ട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

കോട്ടയത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: പാലാ വയലായില്‍ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞേറേ കൂടല്ലൂര്‍ സ്വദേശി സിനോജ് (45), ഭാര്യ നിഷ (35), മക്കളായ സൂര്യ തേജസ് (12), ശിവ തേജസ് (7) എന്നിവരാണ് മരിച്ചത്. വയലാ കൊശപ്പള്ളി ഭാഗത്ത് വീട് വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു ഇവര്‍. മക്കളെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കള്‍ ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. മൂത്തമകന്‍ സൂര്യതേജസിനെ കുളിമുറിയിലെ ജനലില്‍ തൂങ്ങിയ നിലയിലും ഇളയ മകന്‍ ശിവതേജസിനേയും ഭാര്യ നിഷയെയും കിടപ്പുമുറിയില്‍ കട്ടിലിലുമാണ് കണ്ടെത്തിയത്. നിഷയുടെ […]

പതിനാലുകാരി തൂങ്ങിമരിച്ച നിലയില്‍

പതിനാലുകാരി തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: പാറശ്ശാലയില്‍ പതിനാലുകാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാറശ്ശാല ചെറുവാരണം വാര്‍ഡില്‍ മുണ്ടപ്ലാവിളയില്‍ താമസിക്കുന്ന സുകുവിന്റെ മകള്‍ സ്വാതി (14) ആണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. അമ്മ വഴക്ക് പറഞ്ഞതിനെത്തുടര്‍ന്ന് മുറിയില്‍ കയറി കതകടച്ച പെണ്‍കുട്ടിയെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പാറശ്ശാല സര്‍ക്കാര്‍ ആശുപതി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഡല്‍ഹി ഐഐടിയിലെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഡല്‍ഹി ഐഐടിയിലെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: ഡല്‍ഹി ഐഐടിയിലെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുപ്പത്തില്‍ ലൈംഗിക അതിക്രമത്തിന് താന്‍ ഇരയായെന്നും അതിലുള്ള മനോവിഷമം മൂലമാണ് താന്‍ മരിക്കുന്നതെന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. പശ്ചിമ ബംഗാളിലെ ഹൂഗ്ലി സ്വദേശിയായ ഗോപാല്‍ മാലൂ (21) ആണ് മരിച്ചത്. ഐഐടിയില്‍ മാസ്റ്റേഴ്സ് ഓഫ് കെമിസ്ട്രിയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു ഗോപാല്‍. ഹോസ്റ്റലിലെ സീലീംഗ് ഫാനിലാണ് ഇയാള്‍ തൂങ്ങി മരിച്ചത്. കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നു. രണ്ടു ദിവസം […]

തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു

തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര വെണ്‍പകല്‍ കുറ്റിയാണി കെ.പി നിലയത്തില്‍ പ്രസന്നകുമാര്‍ (46) ആണ് തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പൂന്തുറ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറാണ് പ്രസന്നകുമാര്‍. കടബാദ്ധ്യതയെ തുടര്‍ന്ന് അത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍. ഇന്ന് രാവിലെ യാണ് വീടിനു പുറകിലെ മരത്തില്‍ തുങ്ങി നില്‍ക്കുന്ന നിലയില്‍ ബന്ധുക്കള്‍ കണ്ടത്. ഇടക്ക് സസ്‌പെന്‍ഷനിലായ ഇയാള്‍ കടുത്ത കടബാദ്ധ്യതയിലായിരുന്നു എന്നാണു റിപ്പോര്‍ട്ട്. കുറെ ദിവസങ്ങളായി ഇയാള്‍അസ്വസ്ഥനായിരുന്നു. ഇന്നലെ രാത്രി വീട്ടുകാര്‍ […]

കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

പാലക്കാട്: കോളേജ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുതുപ്പരിയാരം കിഴക്കേപ്പാട് വീട്ടില്‍ മണികണ്ഠന്റേയും സുനിതയുടേയും മകള്‍ അശ്വതിയെ ആണ് അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ആലത്തൂര്‍ എസ്.എന്‍.കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയാണ് അശ്വതി. അധ്യാപകരുടെയും സഹപാഠികളുടെയും മാനസിക പീഡനത്തില്‍ മനംനൊന്താണ് ജീവനൊടുക്കുന്നതെന്ന് കാണിച്ചു കൊണ്ടുള്ള ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. വീടിനുള്ളില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ആത്മഹത്യകുറിപ്പ് കണ്ടെത്തിയത്. കോളജിലെ രണ്ട് അധ്യാപികമാരുടെയും അഞ്ച് വിദ്യാര്‍ഥിനികളുടെയും പേര് കുറിപ്പിലുണ്ട്.

സ്‌കൂളില്‍ ഫീസ് അടച്ചില്ല ; പുറത്താക്കിയ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

സ്‌കൂളില്‍ ഫീസ് അടച്ചില്ല ; പുറത്താക്കിയ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: സ്‌കൂളില്‍ ഫീസ് അടയ്ക്കാത്തതിനാല്‍ അധികൃതര്‍ പുറത്താക്കിയ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. സ്വകാര്യ സ്‌കൂള്‍ അധികൃതര്‍ ഫീസ് നല്‍കാത്തതിന് കുട്ടിയെ പരസ്യമായി അപമാനിച്ചിരുന്നു. പരീക്ഷ എഴുതുന്നതിനിടെ സ്‌കൂള്‍ അധികൃതര്‍ ക്ലാസിലെത്തി വിദ്യാര്‍ത്ഥിനിയെ ഫീസടക്കാത്തതിനാല്‍ പരീക്ഷ എഴുതാന്‍ സാധിയ്ക്കില്ലെന്ന് അറിയിച്ചു. സ്‌കൂള്‍ അധികൃതര്‍ അപമാനിച്ചെന്ന് വീട്ടിലെത്തിയപ്പോള്‍ വിദ്യാര്‍ത്ഥിനി സഹോദരിയോട് പറഞ്ഞിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ഫാനില്‍ തുങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു. ‘അവരെന്നെ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല, അമ്മ എന്നോട് ക്ഷമിക്കൂ.’ എന്ന് […]

എസ്ഐയെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

എസ്ഐയെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: എറണാകുളത്ത് വീണ്ടും പോലീസ് ആത്മഹത്യ. നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്ഐ ഗോപകുമാറി (40) നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശിയാണ് ഗോപന്‍ കുമാര്‍. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഒരു മാസത്തിനിടെ ഇതു രണ്ടാമത്തെ ആത്മഹത്യ. ജനുവരി ആദ്യവാരം കടവന്ത്ര സ്റ്റേഷനില്‍ എ.എസ്.ഐ തൂങ്ങി മരിച്ചിരുന്നു.

അരുവിക്കരയില്‍ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ച നിലയില്‍

അരുവിക്കരയില്‍ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം: അരുവിക്കര ചെറിയ കോണിയില്‍ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ച നിലയില്‍. സീതാഭവനില്‍ രാമചന്ദ്രന്‍ നായരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുകള്‍ ആരോപിക്കുന്നു.