ഗ്രാമങ്ങള്‍ തോറും ഇനി കുടുംബ ഡോക്ടര്‍: മന്ത്രി

ഗ്രാമങ്ങള്‍ തോറും ഇനി കുടുംബ ഡോക്ടര്‍: മന്ത്രി

നേര്‍ക്കാഴ്ച്ചകള്‍…. പ്രതിഭാരാജന്‍ വൈദ്യരംഗം മുഖം മിനുക്കുന്നു. ഗ്രാമങ്ങള്‍ തോറും ഇനി മുതല്‍ കുടുംബ ഡോക്ടര്‍മാരുണ്ടാകുമെന്ന് മന്ത്രി. സംസ്ഥാനത്തെ പ്രാഥമികാരോഗ്യ രംഗം അടിമുടി പരിക്ഷക്കരിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് ആര്‍ദ്ദം പദ്ധതി. അത് സംസ്ഥാന വ്യാപകമായി ഗ്രാമങ്ങളെ കേന്ദ്രീകരിച്ച് വ്യാപിപ്പിക്കുകയാണ്. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഇനിമുതല്‍ കുടുംബാരോഗ്യ കേന്ദ്രമായി മാറ്റും. ഒനനില്‍ കൂടുതല്‍ ഡോക്റ്റര്‍മാരുടെ സേവനവും, ലാബ് സൗകര്യവും സ്ഥിരപ്പെടുത്തും. ആവശ്യത്തിനു പുതി തസ്തികകള്‍ കൈക്കൊള്ളും. ഓരോ വാര്‍ഡുകളില്‍ നിന്നും കഴിവുള്ളവരെ കണ്ടെത്തി സന്നദ്ധ പ്രവര്‍ത്തനത്തിന് മുതല്‍ക്കൂട്ടും. നമുക്കായൊരു […]

ഹരിത കേരളം മിഷന്‍: തദ്ദേശ സ്ഥാപനങ്ങളില്‍ ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കം

ഹരിത കേരളം മിഷന്‍: തദ്ദേശ സ്ഥാപനങ്ങളില്‍ ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: കേരളത്തെ സമ്പൂര്‍ണ മാലിന്യരഹിത സംസ്ഥാനമാക്കി മാറ്റാന്‍ ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കിവരുന്ന ‘മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം’ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് മുന്നൂറോളം തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് കേരളപ്പിറവി ദിനത്തില്‍ തുടക്കമാകും. തിരഞ്ഞെടുക്കപ്പെട്ട തദ്ദേശഭരണ കേന്ദ്രങ്ങളിലെ അജൈവ മാലിന്യ ശേഖരണ കേന്ദ്രവും പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റുകളുടെ പ്രവര്‍ത്തനവും ഇന്നാരംഭിക്കും. ആഗസ്റ്റ് 15ന് ആരംഭിച്ച ‘മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം’ പരിപാടിയില്‍ നവംബര്‍ ഒന്നിന് നടത്തുമെന്ന് പ്രഖ്യാപിച്ച ശുചിത്വ മാലിന്യ സംസ്‌കരണ നിര്‍വഹണപദ്ധതികളുടെ […]

‘ശുചിത്വം’ ശീലവും ജീവിതശൈലിയുമാകണം; ഗവര്‍ണര്‍ പി. സദാശിവം

‘ശുചിത്വം’ ശീലവും ജീവിതശൈലിയുമാകണം; ഗവര്‍ണര്‍ പി. സദാശിവം

ശുചിത്വം ശീലവും ജീവിതശൈലിയുമാകണമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. ‘സ്വച്ഛതാ ഹി സേവാ’ കാമ്പയിന്റെ ഭാഗമായി രാജ്ഭവനില്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസരം വൃത്തിയായി സൂക്ഷിക്കുന്നെന്ന് ഉറപ്പാക്കാന്‍ എല്ലാ കേരളീയരും ശ്രദ്ധിക്കണം. വൃത്തിയുള്ള കേരളം ആരോഗ്യമുള്ള കേരളവുമായിരിക്കും. ഇതിലൂടെ വൃത്തിയും ആരോഗ്യവും ശക്തിയുമുള്ള രാജ്യവും ലോകവും സൃഷ്ടിക്കാനാവും. മലിനീകരണമെന്ന നിശബ്ദ കൊലയാളിക്കെതിരെയും പോരാടണം. വായു, ജല മലിനീകരണങ്ങള്‍ നിരവധിപേരുടെ ജീവനെടുക്കുന്നുവെന്ന വസ്തുത നമുക്ക് അവഗണിക്കാനാവില്ല. ശുചിത്വമുള്ള പരിസരമൊരുക്കുന്നതിലൂടെ സമൂഹത്തെ നാം മലിനീകരണമെന്ന വിപത്തില്‍ നിന്ന് […]

ഓണത്തിനൊരുമുറം പച്ചക്കറി ദൃശ്യാവിഷ്‌കാരമൊരുക്കി എഫ്.ഐ.ബി

ഓണത്തിനൊരുമുറം പച്ചക്കറി ദൃശ്യാവിഷ്‌കാരമൊരുക്കി എഫ്.ഐ.ബി

സംസ്ഥാന കൃഷിവകുപ്പിന്റെ ഈ വര്‍ഷത്തെ ശ്രദ്ധയാകര്‍ഷിച്ച പദ്ധതിയായ ഓണത്തിനൊരു മുറം പച്ചക്കറിയുടെ ദൃശ്യാവിഷ്‌കാരമാണ് ഓണം വാരാഘോഷത്തില്‍ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അവതരിപ്പിച്ചത്. സംസ്ഥാനത്തെ 63 ലക്ഷം കുടുംബാംഗങ്ങളെ കേന്ദ്രികരിച്ചു കൊണ്ടായിരുന്നു കൃഷിവകുപ്പ് പ്രസ്തുത പദ്ധതി ആവിഷ്‌കരിച്ചത്. ഹരിത കേരള മിഷന്റെ ഭാഗമായി എല്ലാവരും കര്‍ഷകരാകുക, എല്ലായിടവും കൃഷിയിടമാക്കുക, എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്. ഓണം-ബക്രീദ് ഉത്സവ സീസണ്‍ കേന്ദ്രീകരിച്ച് നടപ്പിലാക്കിയ പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം എല്ലാ കുടുംബവും ആവശ്യമായ പച്ചക്കറികള്‍ ലഭ്യമായ സ്ഥലത്ത് […]

മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രചാരകനായി മുഖ്യമന്ത്രി വീടുകളിലെത്തി

മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രചാരകനായി മുഖ്യമന്ത്രി വീടുകളിലെത്തി

സ്വാതന്ത്ര്യദിനത്തില്‍ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ‘മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം’ എന്ന സന്ദേശത്തിന്റെ പ്രചാരകനായി മുഖ്യമന്ത്രി പിണറായി വിജയന്‍ നഗരത്തിലെ വീടുകളിലെത്തി. നന്ദന്‍കോട്ടെ ബൈനസ് കോമ്പൗണ്ടിലെ വീടുകളിലെത്തി മാലിന്യ നിര്‍മ്മാര്‍ജന സന്ദേശം ഉള്‍ക്കൊള്ളുന്ന ലഘുരേഖകള്‍ അദ്ദേഹം വിതരണം ചെയ്തു. ഡോ. ഡാലസിന്റെയും ഡോ. ജീന ഡാലസിന്റെയും വീട്ടിലാണ് മുഖ്യമന്ത്രി ആദ്യം എത്തിയത്. വീട്ടുടമസ്ഥന് ലഘുരേഖ നല്‍കി മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചു. തുടര്‍ന്ന് അതേ ലൈനില്‍ തന്നെ താമസിക്കുന്ന ബര്‍ണബാസിന്റെ വീട്ടിലും മുഖ്യമന്ത്രി എത്തി. ബര്‍ണബാസും […]

ഹരിത കേരളം മിഷന്‍: തദ്ദേശ പ്രതിനിധികള്‍ക്കുള്ള കില പരിശീലനം നല്‍കുന്നു

ഹരിത കേരളം മിഷന്‍: തദ്ദേശ പ്രതിനിധികള്‍ക്കുള്ള കില പരിശീലനം നല്‍കുന്നു

ഹരിതകേരളം മിഷന്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഈ മാസം 22, 23, 24 തീയതികളില്‍ തദ്ദേശ സ്ഥാനങ്ങളിലെ പ്രതി നിധികള്‍ക്ക് കിലയുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കും. ഹരിത കേരളം മിഷനുവേണ്ടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നീക്കിവച്ച ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ടാണ് പരിശീലനം. 22 ന് ചെങ്കള പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ കാസര്‍കോട്, പരപ്പ ബ്ലോക്ക് പരിധിയില്‍ വരുന്ന മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാനങ്ങളിലേയും ഏഴുവീതം അംഗങ്ങള്‍ ഉള്‍പ്പെട്ട പ്രതിനിധികള്‍ക്ക് പരിശീലനം നല്‍കുമെന്ന് ഹരിത കേരള മിഷന്‍ ജില്ലാ […]

മാലിന്യസംസ്‌കരണത്തിന് അമിത യൂസര്‍ ഫീ നിരക്കുകള്‍ ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നു എന്ന പ്രചരണം വ്യാജം

മാലിന്യസംസ്‌കരണത്തിന് അമിത യൂസര്‍ ഫീ നിരക്കുകള്‍ ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നു എന്ന പ്രചരണം വ്യാജം

ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സമഗ്ര-ശുചിത്വ മാലിന്യ സംസ്‌കരണ യജ്ഞത്തിന്റെ ‘ഭാഗമായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ മാലിന്യസംസ്‌കരണത്തിന് അമിത യൂസര്‍ ഫീ നിരക്കുകള്‍ ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നു എന്ന പ്രചരണം ശരിയല്ലെന്ന് ഉപാധ്യക്ഷ ഡോ. ടി.എന്‍. സീമ അറിയിച്ചു. സ്വന്തമായി ജൈവമാലിന്യ സംസ്‌കരണം നടത്തുന്ന വീടുകളില്‍ ഹരിത കര്‍മ്മസേനാംഗം മാസത്തില്‍ രണ്ടുതവണ പരിശോധന നടത്തുന്നതിനും അജൈവ മാലിന്യം ശേഖരിക്കുന്നതിനുമായി 60 രൂപയാണ് യൂസര്‍ഫീ ആയി മാസംതോറും നല്‍കേണ്ടത്. കിച്ചണ്‍ബിന്‍ മുതലായ ഉപാധികള്‍ മുഖേന മാലിന്യ സംസ്‌കരണം നടത്തുന്ന വീടുകള്‍ക്ക് ആവശ്യമായ പത്തുകിലോ […]