സ്ത്രീ പീഡനക്കേസിലെ പ്രതി നെടുമ്പാശേരി വിമാനത്താവളത്തില്‍ അറസ്റ്റില്‍

സ്ത്രീ പീഡനക്കേസിലെ പ്രതി നെടുമ്പാശേരി വിമാനത്താവളത്തില്‍ അറസ്റ്റില്‍

നെടുമ്പാശേരി: ഹരിയാനയില്‍ സ്ത്രീ പീഡനക്കേസിലെ പ്രതിയായ ഇരുപത്തെട്ടുകാരന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ അറസ്റ്റിലായി. ഹരിയാന സ്വദേശിയായ അങ്കിത് ആണ് എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായത്. ദോഹയില്‍ നിന്നും ഖത്തര്‍ എയര്‍വെയ്സ് വിമാനത്തില്‍ വന്നിറങ്ങിയ ഇയാളെ അധികൃതര്‍ പിടികൂടുകയായിരുന്നു. സ്ത്രീ പീഡനക്കേസില്‍ പ്രതിയായ ഇയാള്‍ രണ്ടു വര്‍ഷം മുമ്പാണ് ഗള്‍ഫിലേക്കു കടന്നത്. പിന്നീട് ഇയാള്‍ക്കെതിരെ ഹരിയാന പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതിയെ നെടുമ്പാശേരി പൊലീസിനു കൈമാറി. നെടുമ്പാശേരി പൊലീസ് ഹരിയാന പൊലീസിനെ വിവരം അറിയിച്ചിട്ടുണ്ട്.

യാത്രക്കാരിയെ കാറിനുള്ളില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു; ഡല്‍ഹിയില്‍ യൂബര്‍ ഡ്രൈവര്‍ അറസ്റ്റില്‍

യാത്രക്കാരിയെ കാറിനുള്ളില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു; ഡല്‍ഹിയില്‍ യൂബര്‍ ഡ്രൈവര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: യാത്രക്കാരിയെ കാറിനുള്ളില്‍ പൂട്ടിയിട്ട് യൂബര്‍ കാര്‍ ഡ്രൈവര്‍ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ ഹരിയാന സ്വദേശിയായ 22 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് ഒമ്പതിന് ഡല്‍ഹിയിലാണ് സംഭവം. ഒരു സ്വകാര്യ കമ്പനി ഉപദേശകയായ 29-കാരിയാണ് പീഡനത്തിനിരയായത്. ഹരിയാനയിലെ വീട്ടിലേക്ക് പോകാനാണ് യുവതി യൂബര്‍ ടാക്‌സി ബുക്ക് ചെയ്തത്. കുറച്ചുദൂരം പിന്നിട്ടപ്പോള്‍ ഡ്രൈവര്‍ റൂട്ട് മാറി ഓടിക്കുകയായിരുന്നു. ബഹളം വെച്ചെങ്കിലും സെന്‍ട്രല്‍ ലോക്ക് ആയിരുന്നതിനാല്‍ യുവതിക്ക് രക്ഷപെടാന്‍ കഴിഞ്ഞില്ല. തുടര്‍ന്നായിരുന്നു പീഡനം. കാര്‍ വേഗം കുറഞ്ഞ സമയത്ത് […]

പത്മാവദ് പ്രദര്‍ശനം; ഹരിയാനയില്‍ സംഘം ചേര്‍ന്ന് മാള്‍ അടിച്ച് തകര്‍ത്തു

പത്മാവദ് പ്രദര്‍ശനം; ഹരിയാനയില്‍ സംഘം ചേര്‍ന്ന് മാള്‍ അടിച്ച് തകര്‍ത്തു

കുരുക്ഷേത്ര: സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ ചിത്രം ‘പത്മാവദ്’ പ്രദര്‍ശിപ്പിക്കാനിരുന്ന മാള്‍ ഒരു കൂട്ടം സാമൂഹ്യ വിരുദ്ധര്‍ അടിച്ച് തകര്‍ത്തു. ഈ മാസം 25ന് പുറത്തിറക്കുന്ന ചിത്രം മാളിലെ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത് മുന്‍കൂട്ടി കണ്ടാണ് ഹരിയാനയിലെ മാള്‍ അക്രമിസംഘം തകര്‍ത്തത്. സംഘം ചേര്‍ന്ന് എത്തിയ ആളുകള്‍ ചുറ്റികയും വാളും ഉപയോഗിച്ച് മാളിന്റെ ചില്ലും മറ്റ് സാധനങ്ങളും അടിച്ച് തകര്‍ത്തെന്ന് ദൃക്‌സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം ആറ് മണിക്ക് ശേഷം ഇരുപതോളം പേര്‍ അടങ്ങുന്ന സംഘം മാള്‍ […]

ഹരിയാനയില്‍ കാണാതായ പാട്ടുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ഹരിയാനയില്‍ കാണാതായ പാട്ടുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

റോത്തക്: ഹരിയാനയില്‍ കാണാതായ പാട്ടുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. റോത്തക്കിലെ ബനിയാനിയില്‍ പാടത്ത് കഴുത്തറുത്ത നിലയിലാണ് കാണാതായ മംമ്ത ശര്‍മ്മയുടെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച കാണാതായ മംമ്തയെ കണ്ടെത്തുന്നതിനായി പരാതി നല്‍കിയിരുന്നെങ്കിലും പൊലീസ് അന്വേഷണം നടത്തിയില്ലെന്ന് കുടുംബം ആരോപിച്ചു. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ ഗ്രാമത്തില്‍ നടന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാണ്. സോനിപത്തിലെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി സുഹൃത്ത് മോഹിത് കുമാറിനൊപ്പം മംമ്ത ശര്‍മ്മ പോയിരുന്നു. എന്നാല്‍ പരിപാടിക്ക് എത്തുന്നതിന് മുമ്പ് മംമ്ത മറ്റൊരു കാറില്‍ കയറി പോയിരുന്നുവെന്നാണ് […]

വിലക്ക് പാടില്ല; ‘പത്മാവദ്’ പ്രദര്‍ശിപ്പിക്കാന്‍ സുപ്രീംകോടതി അനുമതി

വിലക്ക് പാടില്ല; ‘പത്മാവദ്’ പ്രദര്‍ശിപ്പിക്കാന്‍ സുപ്രീംകോടതി അനുമതി

ഡല്‍ഹി: പത്മാവദ് പ്രദര്‍ശിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്ന സംസ്ഥാനങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സുപ്രീംകോടതി അനുമതി. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. വിവാദമായി മാറിയ ചിത്രം ‘പത്മാവദ്’ പ്രദര്‍ശിപ്പിക്കുന്നതിന് ചില സംസ്ഥാനങ്ങള്‍ വീണ്ടും നിരോധനമേര്‍പ്പെടുത്തിയതിനെതിരെ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ജനുവരി 25ന് ചിത്രം തിയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങവെയാണ് വീണ്ടും പ്രതിഷേധം ഉയര്‍ന്നത്. രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളാണ് ചിത്രത്തിന് വീണ്ടും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഇതിനെതിരെയാണ് ബെന്‍സാരി സുപ്രീം കോടതിയെ സമീപിച്ചത്.

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് വിറകിന് അടിച്ചുകൊലപ്പെടുത്തി

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് വിറകിന് അടിച്ചുകൊലപ്പെടുത്തി

ചണ്ഡിഗഡ്: അമ്മയ്‌ക്കൊപ്പം കിടുന്നുറങ്ങുകയായിരുന്ന അഞ്ചുവയസുകാരിയെ എടുത്തുകൊണ്ട് പോയി പീഡിപ്പിച്ചശേഷം വിറകിന് അടിച്ചുകൊലപ്പെടുത്തി. ഹരിയാനയിലെ ഹിസാറിലാണ് കൊടുക്രൂരത അരങ്ങേറിയത്. വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെ അമ്മയ്ക്കും രണ്ട് സഹോദരങ്ങള്‍ക്കുമൊപ്പം ചേരിയിലെ വീട്ടില്‍ കിടന്നുറങ്ങിയതായിരുന്നു കുട്ടി. ഇന്നലെ രാവിലെ കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാവ് അയല്‍വാസികള്‍ക്കൊപ്പം നടത്തിയ അന്വേഷണത്തില്‍ കുറച്ചകലെ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കെട്ടിടത്തോട് ചേര്‍ന്ന് കുട്ടിയുടെ മൃതേദഹം കണ്ടെത്തുകയായിരുന്നു. വിറക് ഉപയോഗിച്ച് തല്ലിച്ചതയ്ക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം. കുട്ടിയുടെ സ്വകാര്യഭാഗങ്ങളിലും ക്രൂരമായി മുറിവേല്‍പ്പിച്ചിരുന്നു. സ്വകാര്യഭാഗത്ത് 16 സെന്റിമീറ്റര്‍ നീളമുള്ള വിറക് കമ്പ് […]

വിവാഹാഘോഷങ്ങളില്‍ സ്ത്രീകളുടെ നൃത്തത്തിന് വിലക്ക്

വിവാഹാഘോഷങ്ങളില്‍ സ്ത്രീകളുടെ നൃത്തത്തിന് വിലക്ക്

ഹരിയാന: വിവാഹാഘോഷങ്ങളില്‍ സ്ത്രീകളുടെ നൃത്തത്തിന് വിലക്ക്. ഹരിയാന ജിന്‍ഡിലെ അഖില ഭാരതീയ അഗര്‍വാള്‍ സമാജ് ആണ് അഗര്‍വാള്‍ സമുദായത്തിലെ വിവാഹാഘോഷത്തില്‍ സ്ത്രീകളുടെ നൃത്തം നിരോധിച്ചത്. വിവാഹ ആഘോഷത്തില്‍ സ്ത്രീകളുടെ നൃത്തം അപമര്യാദയാണെന്ന് പറഞ്ഞ സമുദായ സംഘടന, ഇത് മറക്കുള്ളില്‍ ആകട്ടെയെന്നും നിര്‍ദേശിച്ചു. ഇത്തരം തീരുമാനങ്ങള്‍ പണത്തിന്റെ അമിത ഉപയോഗം തടയുമെന്നാണ് ജിന്‍ഡ് ബി.ജെ.പി വനിതാ വിഭാഗം പ്രസിഡന്റ് പുഷ്പ തയാല്‍ പ്രതികരിച്ചത്. ആഘോഷം മറക്കുള്ളില്‍ അനുവദിച്ചിട്ടുണ്ടെന്നും തയാല്‍ പറഞ്ഞു. ഇത്തരം ആഘോഷങ്ങള്‍ക്കായുള്ള പണം പാവപ്പെട്ടവരുടെ വിവാഹത്തിനായി വിനിയോഗിക്കാനും […]

ശൗചാലയം പോലും ‘ബുള്ളറ്റ്പ്രൂഫ്’; ഗുര്‍മീത് രാം റഹീമിന്റെ കൊട്ടാരം വിസ്മയിപ്പിക്കുന്ന വസ്തുക്കളുടെ ശേഖരം

ശൗചാലയം പോലും ‘ബുള്ളറ്റ്പ്രൂഫ്’; ഗുര്‍മീത് രാം റഹീമിന്റെ കൊട്ടാരം വിസ്മയിപ്പിക്കുന്ന വസ്തുക്കളുടെ ശേഖരം

ഛണ്ഡിഗഡ്: ഗുര്‍മീത് രാം റഹീമിന്റെ വസതിയിലെ പോലീസ് റെയ്ഡ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.’തേരാവാസ്’ എന്ന് പേരിട്ടിരിക്കുന്ന സിര്‍സയിലെ മൂന്ന് നില ആഡംബര കെട്ടിടത്തിലെ വാതിലുകളും ജനാലകളും ശൗചാലയം പോലും ബുള്ളറ്റ് പ്രൂഫായിരുന്നു. ഡ്രസ്സിംഗ് റൂമില്‍ 14 അടി ഉയരത്തില്‍ 29 പടുകൂറ്റന്‍ തടിറാക്കുകളിലായിരുന്നു വസ്ത്രങ്ങള്‍ സൂക്ഷിച്ചിരുന്നത്. പഞ്ചാബ്, ഹരിയാന ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പട്ടികയിലാണ് ഇക്കാര്യം പറയുന്നത്. ഇറക്കുമതി ചെയ്ത വെള്ളം, മസാജ് ഓയിലുകള്‍, സുഗന്ധ്യദ്രവ്യങ്ങള്‍, കോസ്‌മെറ്റിക് ഉല്‍പ്പന്നങ്ങള്‍, നൂറുകണക്കിന് ഷൂസുകള്‍, തൊപ്പികള്‍, വന്‍തോതില്‍ ഡിസൈനര്‍ വസ്ത്രങ്ങള്‍ എന്നിവ […]

പൂജാ പഠന ക്ലാസുകളില്‍ അധ്യാപകര്‍ പങ്കെടുണം: ഹരിയാന സര്‍ക്കാര്‍

പൂജാ പഠന ക്ലാസുകളില്‍ അധ്യാപകര്‍ പങ്കെടുണം: ഹരിയാന സര്‍ക്കാര്‍

ചണ്ഡീഗഡ്: അധ്യാപകര്‍ പുരോഹിത പരിശീലന ക്ലാസുകളില്‍ പങ്കെടുക്കണമെന്ന് ഹരിയാന സര്‍ക്കാറിന്റെ ഉത്തരവ്. പൂജാവിധി പഠിപ്പിക്കുന്നതിനായി ഒക്ടോബര്‍ 29ന് പരിശീലന സര്‍ക്കാര്‍ ക്ലാസ് സംഘടിപ്പിച്ചിരുന്നു. എന്നാല്‍ അന്ന് നടന്ന പരിശീലന ക്ലാസില്‍ പല അധ്യാപകരും പങ്കെടുത്തില്ല. പരിശീലന പരിപാടിയില്‍ പങ്കെടുക്കാത്തതിന് സംസ്ഥാന സര്‍ക്കാര്‍ അധ്യാപകരില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. പങ്കെടുക്കാത്ത അധ്യാപകര്‍ക്കെതിരെ വകുപ്പുതല നടപടിക്കും ശുപാര്‍ശയുണ്ട്. പരിശീലന ക്ലാസുകളില്‍ പങ്കെടുത്താല്‍ ഗ്രാമോത്സവങ്ങളില്‍ പൂജ ചെയ്യാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിരുന്നത്. അടുത്തു വരുന്ന ഉത്സവത്തിന് അധ്യാപകര്‍ പൂജ ചെയ്യണമെന്ന് […]

ഹരിയാനയില്‍ യുവഗായിക വെടിയേറ്റ് മരിച്ചു

ഹരിയാനയില്‍ യുവഗായിക വെടിയേറ്റ് മരിച്ചു

ചണ്ഡീഗഡ്: ഹരിയാനയിലെ പാനിപ്പത്തില്‍ 22കാരിയായ ഗായിക വെടിയേറ്റ് മരിച്ചു. ഇന്നലെ വൈകീട്ടാണ് സംഭവം. ഡല്‍ഹിയില്‍ താമസിക്കുന്ന ഹരിയാനക്കാരിയായ ഹര്‍ഷിത ദഹിയയാണ് വെടിറ്റേ് മരിച്ചത്. പാനിപ്പത്തിലെ ഒരു ഗ്രാമത്തില്‍ പരിപാടിയില്‍ പങ്കെടുത്തശേഷം ഡല്‍ഹിയിലേക്ക് മടങ്ങുകയായിരുന്നതിനിടെയാണ് സംഭവം. ഡല്‍ഹിയിലേക്ക് മടങ്ങുന്നതിനിടെ ഹര്‍ഷിതയുടെ കാര്‍ മറ്റൊരു കാറിലെത്തിയ അജ്ഞാതരായ രണ്ടംഗ സംഘം തടയുകയും ഡ്രൈവറോടും ഹര്‍ഷിതയോടും കാറില്‍ നിങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തതായി പൊലീസ് പറയുന്നു. ഹര്‍ഷിത കാറില്‍ നിന്നിറങ്ങുന്നതിനു മുമ്പ് തന്നെ അജ്ഞാതര്‍ ഗായികയ്ക്കുനേരെ ഏഴു തവണ വെടിയുതിര്‍ത്തു. ആറ്റെണ്ണം ഗായികയുടെ […]