ഭക്ഷണം ഒഴിവാക്കരുത് ! പകരം അഞ്ച് ദിവസം നാരങ്ങാ നീര് കുടിച്ചോളൂ

ഭക്ഷണം ഒഴിവാക്കരുത് ! പകരം അഞ്ച് ദിവസം നാരങ്ങാ നീര് കുടിച്ചോളൂ

ജീവിത ശൈലീ രോഗങ്ങളാണ് ഇന്ന് മനുഷ്യനെ നിയന്ത്രിക്കുന്നത്. പ്രമേഹം, ഹൃദ്രോഗം മുതല്‍ രക്താതിമ്മര്‍ദം വരെയുള്ള ഏതാണ്ട് എല്ലാ ജീവിതശൈലീരോഗങ്ങള്‍ക്കും കാരണമാകുന്നതോ അമിത വണ്ണം. വണ്ണം കുറയ്ക്കുകയെന്നു പറയുമ്പോള്‍ തന്നെ ഭക്ഷണം ഒഴിവാക്കുകയെന്ന ചിന്തയാണ് ആദ്യം മനസ്സില്‍ വരുക. എന്നാല്‍ ഭക്ഷണത്തില്‍ ആരോഗ്യകരമായ ക്രമീകരണം നടത്തിയാല്‍ കഴിക്കുന്ന ഭക്ഷണം തന്നെ വണ്ണം കുറയാന്‍ സഹായിക്കും. വണ്ണം കുറയ്ക്കാനായി എന്ത് മാര്‍ഗവും പരീക്ഷിക്കാന്‍ തയാറാവുന്നവരാണ് പലരും. എന്നാല്‍ വണ്ണം കുറയ്ക്കുക മാത്രമല്ല ആരോഗ്യം നഷ്ടപ്പെടാതെ ശരീര ഭാരം കുറയ്ക്കുകയാണ് ലക്ഷ്യമിടേണ്ടത്. […]

യു എ ഇയില്‍ കൈകൊണ്ടെഴുതുന്ന മരുന്ന് കുറിപ്പടികള്‍ക്ക് നിരോധനമേര്‍പ്പെടുത്തുന്നു

യു എ ഇയില്‍ കൈകൊണ്ടെഴുതുന്ന മരുന്ന് കുറിപ്പടികള്‍ക്ക് നിരോധനമേര്‍പ്പെടുത്തുന്നു

ദോഹ: യു.എ. ഇയില്‍ കൈകൊണ്ട് എഴുതുന്ന മരുന്ന് കുറിപ്പടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നു. ആറുമാസത്തിനുള്ളില്‍ രാജ്യത്ത് മുഴുവന്‍ ആശുപത്രികളും ക്ലിനിക്കുകളും ഇലക്ട്രോണിക് സംവിധാനത്തിലേയ്ക്ക് മാറാനാണ് ആരോഗ്യമന്ത്രാലയം ഉത്തരവിടുന്നത്. ചികിത്സാപിഴവുകള്‍ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടു കൊണ്ടാണ് യുഎഇ കൈയെഴുത്ത് മരുന്ന് ശീട്ടുകള്‍ നിരോധിക്കാന്‍ ഒരുങ്ങുന്നത്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ കൈകൊണ്ട് എഴുതിയ മരുന്ന് കുറിപ്പുമായി വരുന്നവര്‍ക്ക് മരുന്ന് നല്‍കാന്‍ ഫാര്‍മസികള്‍ക്കും വിലക്കുണ്ടാകും. അബൂദബിയിലെ ഫാര്‍മസികളില്‍ നേരത്തെ അച്ചടിച്ച ഔഷധകുറിപ്പുകള്‍ക്ക് മാത്രം മരുന്ന് നല്‍കിയാല്‍ മതി എന്ന നിര്‍ദേശവും നിലവിലുണ്ട്. കൈയഴുത്ത് മരുന്ന് […]

വയറുവേദനയെ തുടര്‍ന്ന് മനോഹര്‍ പരീക്കറെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വയറുവേദനയെ തുടര്‍ന്ന് മനോഹര്‍ പരീക്കറെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പനാജി : ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ വയറുവേദനയെ തുടര്‍ന്ന് ഗോവ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിര്‍ജലീകരണമാണെന്നും ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും ഗോവ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ വ്യക്തമാക്കിയിട്ടുണ്ട്. പരീക്കറുടെ ആരോഗ്യനില തുടര്‍ച്ചയായി നിരീക്ഷിക്കുന്നതിന് വിദഗ്ധ ഡോക്ടര്‍മാരെ നിയോഗിച്ചുവെന്നും റാണെ അറിയിച്ചു.

അര്‍ബുദ ചികിത്സയ്ക്ക് വാക്‌സിന്‍; എലികളില്‍ വിജയിച്ച പരീക്ഷണം മനുഷ്യരിലേയ്ക്ക്

അര്‍ബുദ ചികിത്സയ്ക്ക് വാക്‌സിന്‍; എലികളില്‍ വിജയിച്ച പരീക്ഷണം മനുഷ്യരിലേയ്ക്ക്

ന്യൂയോര്‍ക്ക്: അര്‍ബുദ പ്രതിരോധത്തിനെതിരെ രാസവസ്തു ഉപയോഗിച്ച് ചുണ്ടെലികളില്‍ നടത്തിയ പരീക്ഷണം വിജയിച്ചതായി ഗവേഷകര്‍. വിജയം കണ്ടതിനെ തുടര്‍ന്ന് മനുഷ്യരിലും പരീക്ഷണം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. വളരെ കുറഞ്ഞ അളവില്‍ രണ്ട് ഇമ്മ്യൂണ്‍ സ്റ്റിമുലേറ്റിങ് എജന്റ്‌സ് അര്‍ബുധം ബാധിച്ച മുഴകളില്‍ കുത്തിവെച്ചാണ് പരീക്ഷണം നടത്തിയത്. ഇവ രണ്ടും ഒരേ സമയം ഉപയോഗിക്കുമ്പോള്‍ ശരീരമാസകലമുള്ള മുഴകള്‍ അപ്രത്യക്ഷമാവുകയാണ് ഉണ്ടായതെന്ന് സ്റ്റാന്‍ഫഡ് സര്‍വകലാശാല ഓങ്കോളജി പ്രൊഫസര്‍ റൊണാള്‍ഡ് ലെവി അറിയിച്ചു. രാസ സംയുക്തം കുത്തിവെച്ചപ്പോള്‍ അര്‍ബുധ ബാധിത കോശങ്ങളെ നശിപ്പിക്കുന്നതായി പരീക്ഷണത്തില്‍ നിന്ന് […]

ദീപികയുടെ തലയെടുക്കുന്നവര്‍ക്ക് 10 കോടി വാഗ്ദാനം ചെയ്ത ബിജെപി നേതാവ് ആശുപത്രിയില്‍

ദീപികയുടെ തലയെടുക്കുന്നവര്‍ക്ക് 10 കോടി വാഗ്ദാനം ചെയ്ത ബിജെപി നേതാവ് ആശുപത്രിയില്‍

ഗുഡ്ഗാവ്: പ്രദര്‍ശനത്തിന് മുമ്പെ വിവാദങ്ങള്‍ നിറഞ്ഞ പത്മാവദിലെ നായിക ദീപിക പദുക്കോണിന്റെ തലയെടുക്കുന്നവര്‍ക്ക് 10 കോടി വാഗ്ദാനം ചെയ്ത ബിജെപി നേതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൂരജ് പാല്‍ അമുവിനെയാണ് ആരോഗ്യനില ഗുരുതരമായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. പ്രകോപനപരമായ പ്രസംഗം നടത്തിയതിനെ തുടര്‍ന്ന് ജനുവരി 26 മുതല്‍ ഇദ്ദേഹം കരുതല്‍ തടങ്കലിലാണ്. തിങ്കളാഴ്ച ഹരിയാന കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പത്മാവദിനെതിരെ അമു നടത്തിയ വിമര്‍ശനാത്മകമായ പ്രസ്താവനക്കതിരായ ഹര്‍ജിയാണ് ഇന്ന് കോടതിയില്‍ പരിഗണനയില്‍ ഉണ്ടായിരുന്നത്. ചരിത്രവസ്തുതകള്‍ വളച്ചൊടിച്ചു എന്നാരോപിച്ചാണ് […]

സംസ്ഥാനത്ത് വീണ്ടും കോളറബാധ; ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് വീണ്ടും കോളറബാധ; ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോളറബാധ സ്ഥിരീകരിച്ചു. ചടയമംഗലത്ത് ഇതരസംസ്ഥാന തൊഴിലാളിക്കാണ് കോളറ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ പരിശോധന കര്‍ശനമാക്കും. സംസ്ഥാനത്ത് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

യുവാക്കള്‍ മൂല്യബോധം ഉയര്‍ത്തിപ്പിടിക്കണം -കെ. വല്ലഭ്ദാസ്

യുവാക്കള്‍ മൂല്യബോധം ഉയര്‍ത്തിപ്പിടിക്കണം -കെ. വല്ലഭ്ദാസ്

കാസര്‍കോട്: ആരോഗ്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കാന്‍ മൂല്യബോധമുള്ള യുവാക്കള്‍ കടന്നുവരണമെന്ന് ജെ.സി.ഐ മുന്‍ ദേശീയ പ്രസിഡണ്ടും ജീവകാരുണ്യ വിഭാഗമായ ജെ.സി.ഐ ഇന്ത്യ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ കെ. വല്ലഭ്ദാസ് അഭിപ്രായപ്പെട്ടു. സാമൂഹ്യ പ്രവര്‍ത്തനവും വ്യക്തി ജീവിതവും ഒരു പോലെ കൊണ്ട് പോകാന്‍ കഴിയണം. ആരോഗ്യ സംരക്ഷണം, ജീവിത പങ്കാളിയെ മനസ്സിലാക്കല്‍, സ്നേഹമുള്ള മക്കള്‍, പിന്തുണ നല്‍കുന്ന സുഹൃത്തുക്കളും കുടുംബാംഗങ്ങളും, സാമ്പത്തിക ഭദ്രത തുടങ്ങിയവ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ജെ.സി.ഐ കാസര്‍കോടിന്റെ 2018 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെ.സി.ഐ […]

ദേശീയ മന്ത് രോഗ നിവാരണ സമൂഹ ചികിത്സാ പരിപാടി

ദേശീയ മന്ത് രോഗ നിവാരണ സമൂഹ ചികിത്സാ പരിപാടി

കാഞ്ഞങ്ങാട്: ദേശീയ മന്ത് രോഗ നിവാരണ സമൂഹ ചികിത്സാ പരിപാടിയുടെ ഭാഗമായി ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള ഗുളിക വിതരണം ജില്ലാതല ഉദ്ഘാടനം കേരള – കേന്ദ്ര സര്‍വ്വകലാശാല പെരിയയില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ഗൗരി ഉദ്ഘാടനം ചെയ്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു. പുല്ലൂര്‍ – പെരിയ പഞ്ചായത്ത് പ്രസിഡണ്ട് ശാരദ എസ് നായര്‍ അദ്ധ്യക്ഷയായി. ഉപജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യം കാസറഗോഡ് ഡോ. ഇ.മോഹനന്‍ പരിപാടിയുടെ വിശദീകരണം നടത്തി. ജില്ലാ മെഡിക്കല്‍ […]

അവിവാഹിതരുടെ ശ്രദ്ധയ്ക്ക്; വേഗം പോയി കല്ല്യാണം കഴിച്ചോളൂ; അല്ലെങ്കില്‍ ഈ അസുഖം നിങ്ങളെ പിടികൂടും

അവിവാഹിതരുടെ ശ്രദ്ധയ്ക്ക്; വേഗം പോയി കല്ല്യാണം കഴിച്ചോളൂ; അല്ലെങ്കില്‍ ഈ അസുഖം നിങ്ങളെ പിടികൂടും

കല്ല്യാണം കഴിച്ചവരക്കെ തമാശക്കെങ്കിലും പറയാറുണ്ട് കല്ല്യാണമൊന്നും കഴിക്കല്ലേ എന്തിനാ വെറുതെ കുരുക്കില്‍ ചെന്ന് ചാടുന്നതെന്ന്. എന്നാല്‍ അതൊന്നും ഇനി ശ്രദ്ധിക്കേണ്ട. കാരണം കല്ല്യാണം കഴിക്കാത്തവരെ തേടി ഈ അസുഖം പിന്നാലെയുണ്ട്. വിവാഹത്തിന് മരണത്തെ വരെ തടഞ്ഞു നിര്‍ത്താനാവുമെന്നാണ് പുതിയ ഗവേഷണത്തില്‍ പറയുന്നത്. ഹൃദ്രോഗികളായ അവിവാഹിതര്‍ ഹൃദയസ്തംഭനം വന്ന് മരിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഗവേഷകര്‍ കണ്ടെത്തി. വിവാഹിതരായ ഹൃദ്രോഗികളെ അപേക്ഷിച്ച് അവിവാഹിതര്‍ മരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. വിവാഹത്തിലൂടെ ലഭിക്കുന്ന പിന്തുണയും പങ്കാളിയില്‍ നിന്ന് ലഭിക്കുന്ന മറ്റ് […]

‘സ്റ്റോണ്‍ തെറാപ്പി’ സൗന്ദര്യത്തിന് ഏറ്റവും ഉത്തമം

‘സ്റ്റോണ്‍ തെറാപ്പി’ സൗന്ദര്യത്തിന് ഏറ്റവും ഉത്തമം

എല്ലാവരും പ്രധാനമായും സ്ത്രീകള്‍ കൂടുതലും സമയം ചെലവഴിക്കുന്നത് അവരുടെ ശരീര സൗന്ദര്യത്തിനാണ്. അതിന് എത്ര കഷ്ടപ്പെടാനും നമുക്ക് ഒരു മടിയുമില്ല. സൗന്ദര്യ വര്‍ദ്ധനവിന് വേണ്ടി വിപണിയില്‍ ലഭിക്കുന്ന മരുന്നുകളും ക്രീമുകളും ഒരു മടിയുമില്ലാതെ നാം പരീക്ഷിച്ച് നോക്കുകയും ചെയ്യും. അത്രയൊക്കെ കഷ്ടപ്പെടുന്നവര്‍ സ്റ്റോണ്‍ തെറാപ്പി കൂടി ഒന്ന് ട്രൈ ചെയ്തു നോക്കു. മറ്റു പരീക്ഷണങ്ങളെ പോലെയല്ല ഇത് തീര്‍ച്ചയായും നിങ്ങള്‍ പ്രതീക്ഷിക്കുന്ന ഒരു റിസള്‍ട്ട് നല്‍കും. രാസ വസ്തുക്കള്‍ അടങ്ങിയ സാധനങ്ങള്‍ ശരീരത്തില്‍ അധികം ഉപയോഗിച്ചാല്‍ അതിന്റേതായ […]

1 2 3 11