ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു: ആരോഗ്യ വകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനം

ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു: ആരോഗ്യ വകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനം

തിരുവനന്തപുരം: കെ.ജി.എം.ഒ.എ. നാല് ദിവസമായി നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. പ്രധാന തീരുമാനങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വൈകുന്നേരം വരെയുള്ള ഒ.പി.യുമായി സഹകരിക്കും ഈ കേന്ദ്രങ്ങളില്‍ കുറഞ്ഞത് 3 ഡോക്ടര്‍മാരെ ഉറപ്പ് വരുത്തും. നിലവില്‍ പ്രവര്‍ത്തന സജ്ജമായ കുടുബാരോഗ്യ കേന്ദ്രങ്ങളില്‍ ഇപ്പോള്‍ തന്നെ 3 ഡോക്ടര്‍മാരുണ്ട്. ഇനിയുള്ള കേന്ദ്രങ്ങളിലും അത് ഉറപ്പുവരുത്തും. ഇവര്‍ ലീവെടുക്കുന്ന ദിവസങ്ങളില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ജില്ലാ മെഡിക്കല്‍ […]

ഡോക്ടര്‍മാരുടെ സമരം ; ആരോഗ്യവകുപ്പുമായി ചര്‍ച്ച തുടങ്ങി

ഡോക്ടര്‍മാരുടെ സമരം ; ആരോഗ്യവകുപ്പുമായി ചര്‍ച്ച തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ഒത്തു തീര്‍പ്പ് ആക്കാനുള്ള ചര്‍ച്ച തുടങ്ങി. സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി ആരോഗ്യ വകുപ്പ് ആണ് ചര്‍ച്ച തുടങ്ങിയത്. ഐ എം എ യുടെ അനുനയ നീക്കമാണ് ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. തുടര്‍ച്ചയായ നാലാം ദിവസമാണ് രോഗികളെ വലച്ച് ഡോക്ടര്‍മാര്‍ പണിമുടക്കുന്നത്. ആശുപത്രികളുടെ ഒപി പ്രവര്‍ത്തനത്തെ സമരം സാരമായി ബാധിച്ചു. പലയിടങ്ങളിലും സ്പെഷ്യാലിറ്റി ഒപി മുടങ്ങി. ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ശക്തമായി നേരിടാന്‍ മന്ത്രിസഭായോഗത്തില്‍ ധാരണയായിരുന്നു. സമരം ചെയ്യുന്ന ഡോക്ടര്‍മാരെ ചര്‍ച്ചയ്ക്ക് […]

ഡോക്ടര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ഹസന്‍

ഡോക്ടര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ഹസന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്‍. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പ് പൂര്‍ണ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. ഒപി ബഹിഷ്‌കരിച്ചുകൊണ്ടുള്ള ഡോക്ടര്‍മാരുടെ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

സൗദിയില്‍ ആരോഗ്യമേഖലയില്‍ സ്വദേശിവത്കരണത്തിനായി പുതിയ പദ്ധതി

സൗദിയില്‍ ആരോഗ്യമേഖലയില്‍ സ്വദേശിവത്കരണത്തിനായി പുതിയ പദ്ധതി

റിയാദ്: സൗദി അറേബ്യയില്‍ ആരോഗ്യമേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നതിനായി പദ്ധതി ഒരുക്കുന്നു. തുടര്‍ന്ന് ഇതിനായി സമഗ്രപഠനം ആരംഭിച്ചതായി സൗദി കമ്മിഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസ് സെക്രട്ടറി ജനറല്‍ അറിയിച്ചു. സ്വദേശികള്‍ക്ക് നിരവധി തൊഴില്‍ സാധ്യതയാണ് ആരോഗ്യമേഖലയിലുള്ളത്. ഇത് പരമാവധി പ്രയോജനപ്പെടുത്തുന്നതിനായുള്ള പദ്ധതിയാണ് ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് സൗദി കമ്മിഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസ് സെക്രട്ടറി ജനറല്‍ ഡോ. അയ്മന്‍ അബ്ദു പറഞ്ഞു. ആരോഗ്യമേഖലയില്‍ വിദേശികളെ ആശ്രയിക്കുന്നത് കുറയ്ക്കണമെന്നും, ഇതിന് ആവശ്യമായ പുതിയ പാഠ്യപദ്ധതികളും കോഴ്‌സുകളും രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആരംഭിക്കുമെന്നും അദ്ദേഹം […]

കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന് സര്‍ക്കാരിന്റെ സത്വര ഇടപെടല്‍: ആരോഗ്യ വകുപ്പ് മന്ത്രി

കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന് സര്‍ക്കാരിന്റെ സത്വര ഇടപെടല്‍: ആരോഗ്യ വകുപ്പ് മന്ത്രി

തിരുവനന്തപുരം: കുഷ്ഠരോഗം നിര്‍മാര്‍ജനം ചെയ്യുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റേയും സത്വര ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പു മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന് സുസ്തിര വികസന ലക്ഷ്യം കൈവരിക്കുന്നതിനായുള്ള പദ്ധതിയാവിഷ്‌കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്. ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജന ദിനം സംസ്ഥാനതല ഉദ്ഘാടനം പാങ്ങപ്പാറ എം.സി.എച്ച്. യൂണിറ്റില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കുഷ്ഠരോഗ നിര്‍ണയത്തിനോടൊപ്പം ബോധവത്ക്കരണത്തിനും ചികിത്സയ്ക്കും ആരോഗ്യ വകുപ്പ് വലിയ പ്രാധാന്യമാണ് നല്‍കി വരുന്നത്. സംസ്ഥാനത്തെ എല്ലാ […]

പട്ടിക-ഗോത്ര വര്‍ഗ്ഗ നരവംശപഠന കേന്ദ്രം കേരളത്തില്‍ ആരംഭിക്കാന്‍ തീരുമാനം

പട്ടിക-ഗോത്ര വര്‍ഗ്ഗ നരവംശപഠന കേന്ദ്രം കേരളത്തില്‍ ആരംഭിക്കാന്‍ തീരുമാനം

ആന്ത്രപ്പോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ ഫീല്‍ഡ് സ്റ്റേഷന്‍ കേരളത്തില്‍ വയനാട്ടിലോ അട്ടപ്പാടിയിലോ ആരംഭിക്കുന്നതിനും ആദിവാസി മേഖലകളില്‍ കണ്ടുവരുന്ന സിക്കിള്‍സെല്‍ അനീമിയെയും മറ്റ് ജനിതക രോഗങ്ങളെയും സംബന്ധിച്ച് വിശദമായ പഠനം നടത്തുന്നതിനും ആന്ത്രപ്പോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ തീരുമാനിച്ചു. നരവംശ പഠനങ്ങള്‍ നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ പഠന ഗവേഷണ കേന്ദ്രമാണ് കൊല്‍ക്കത്തയിലെ ആന്ത്രപ്പോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ. സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലനും ആരോഗ്യ വകുപ്പ് മന്ത്രി കെ […]

അനാരോഗ്യം പിടിപ്പെട്ട ആരോഗ്യ വകുപ്പ്: ഹക്കീം കുന്നില്‍

അനാരോഗ്യം പിടിപ്പെട്ട ആരോഗ്യ വകുപ്പ്: ഹക്കീം കുന്നില്‍

കാഞ്ഞങ്ങാട്‌: അനാരോഗ്യം പിടിപ്പെട്ട ആരോഗ്യ വകുപ്പ് ഹക്കീം കുന്നില്‍ – എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന ഇടത് സര്‍ക്കാര്‍ ആരോഗ്യമേഖലയാകെ അനാരോഗ്യത്തിന്‍ ആക്കി എന്നും, യു.ഡി.എഫ് ഗവ. കാലത്ത് കൊണ്ട് വന്ന കാരുണ്യാ, സുകൃതം, താലോലം’ ആരോഗ്യകിരണം തുടങ്ങിയ സൗജന്യ ചികിത്സാ പദ്ധതികള്‍ ഇല്ലാതാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും, ജീവനക്കാരെ രാഷ്ട്രിയ പകപോക്കലിന്റ ഭാഗമായി തലങ്ങും, വിലങ്ങും സ്ഥലം മാറ്റി ദ്രോഹിക്കുന്ന ഒരേ ഒരു ജോലിയാണ് ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍മാരും ഭരണകര്‍ത്താക്കളും നടത്തി വരുന്നത്. സാധാരണക്കാരുടെ സൗജന്യ […]

ദേശീയ മന്ത് രോഗ നിവാരണ സമൂഹ ചികിത്സാ പരിപാടി

ദേശീയ മന്ത് രോഗ നിവാരണ സമൂഹ ചികിത്സാ പരിപാടി

കാഞ്ഞങ്ങാട്: ദേശീയ മന്ത് രോഗ നിവാരണ സമൂഹ ചികിത്സാ പരിപാടിയുടെ ഭാഗമായി ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള ഗുളിക വിതരണം ജില്ലാതല ഉദ്ഘാടനം കേരള – കേന്ദ്ര സര്‍വ്വകലാശാല പെരിയയില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ഗൗരി ഉദ്ഘാടനം ചെയ്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു. പുല്ലൂര്‍ – പെരിയ പഞ്ചായത്ത് പ്രസിഡണ്ട് ശാരദ എസ് നായര്‍ അദ്ധ്യക്ഷയായി. ഉപജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യം കാസറഗോഡ് ഡോ. ഇ.മോഹനന്‍ പരിപാടിയുടെ വിശദീകരണം നടത്തി. ജില്ലാ മെഡിക്കല്‍ […]

ഇന്ത്യയിലെ ആദ്യ ക്ഷയരോഗമുക്ത സംസ്ഥാനമായി കേരളത്തെ മാറ്റും: ആരോഗ്യ വകുപ്പ് മന്ത്രി

ഇന്ത്യയിലെ ആദ്യ ക്ഷയരോഗമുക്ത സംസ്ഥാനമായി കേരളത്തെ മാറ്റും: ആരോഗ്യ വകുപ്പ് മന്ത്രി

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ ക്ഷയരോഗമുക്ത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സംസ്ഥാന ആരോഗ്യവകുപ്പും ദേശീയ ആരോഗ്യദൗത്യവും സംയുക്തമായി സംസ്ഥാന ടി.ബി. സെല്ലിന്റെ നേതൃത്വത്തില്‍ ഇതിനായി നിരവധി കര്‍മ്മപദ്ധതികളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ 2025-ഓടെ ഈ ലക്ഷ്യത്തിലെത്താനിരിക്കുമ്പോള്‍ കേരളം 2020-ഓടെ ഇത് കൈവരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തി വരികയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനതല ക്ഷയരോഗ നിര്‍മാര്‍ജന പരിപാടിയുടെ വിവര ശേഖരണത്തിനായുള്ള ഭവന സന്ദര്‍ശനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ […]

ശ്വാസകോശസംബന്ധ അസുഖങ്ങളുടെ പരിശോധനയും ചികിത്സയും കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആരംഭിക്കും: മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍

ശ്വാസകോശസംബന്ധ അസുഖങ്ങളുടെ പരിശോധനയും ചികിത്സയും കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആരംഭിക്കും: മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ പരിശോധിക്കുന്നതിനും ചികിത്സിക്കുന്നതിനും കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കുമെന്ന് ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. മ്യൂസിയം വളപ്പില്‍ സംഘടിപ്പിച്ച ലോക സി.ഒ.പി.ഡി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സബ്സെന്റര്‍ തലത്തില്‍ തന്നെ പരിശോധന നടത്തുന്നതിന് ആവശ്യമായ പരിശീലനം ജീവനക്കാര്‍ക്ക് നല്‍കുന്നുണ്ട്. ശ്വാസകോശം സംബന്ധിച്ച അസുഖങ്ങളുടെ പ്രാഥമിക പരിശോധനയും ചികിത്സയും നടത്തുന്നതിനായുള്ള സ്വാസ് പദ്ധതി സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലും ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയില്‍ വലിയ മാറ്റത്തിനുള്ള ശ്രമം സര്‍ക്കാര്‍ നടത്തുന്നു. […]

1 2 3 4