ബിനു അനീഷിന് വെറുമൊരു സുഹൃത്തല്ല ‘ജീവന്‍’ തന്നെയാണ്

ബിനു അനീഷിന് വെറുമൊരു സുഹൃത്തല്ല ‘ജീവന്‍’ തന്നെയാണ്

ബന്തടുക്ക: കൂലിപ്പണിക്കാരന്‍ ബിനു തൊഴിലന്വേഷിച്ചു നടക്കുന്ന വേളയിലാണ് ഒരു യാത്രയില്‍ അനീഷിനെ പരിചയപ്പെടുന്നത്. ആ കണ്ടുമുട്ടല്‍ രണ്ടുപേരുടെയും ജീവിതത്തെ തമ്മില്‍ ബന്ധിപ്പിക്കുമെന്നു ഒരിക്കലും അവര്‍ കരുതിയിരുന്നില്ല. പടുപ്പ് സ്വദേശി ബിനു തറപ്പില്‍ എങ്ങനെ കൊല്ലം സ്വദേശി അനീഷിന്റെ ജീവിതത്തെ മാറ്റിമറിച്ചു എന്നു അറിയാം.. നാട്ടില്‍ കൂലിപ്പണിയുമായി നടക്കുമ്പോഴും ബിനുവിന്റെ മനസില്‍ രോഗങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്നവരെ കുറിച്ചുള്ള കഴചകള്‍ മുറിവേല്പിച്ച ഏതോ നിമിഷത്തില്‍ എടുത്ത തീരുമാനമാണിത് ആരോഗ്യവനായ സുഹൃത്തു അനീഷ് ഇടക്കാലത്ത് പ്രവാസിയായി മറിയപ്പോഴും ഇവരുടെ സൗഹൃദം നിലനിന്നിരുന്നു. […]

ഗുഹയില്‍ നിന്നും രണ്ടു കുട്ടികളെ കൂടി പുറത്തെത്തിച്ചു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ഗുഹയില്‍ നിന്നും രണ്ടു കുട്ടികളെ കൂടി പുറത്തെത്തിച്ചു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ബാങ്കോക്ക്: തായ്ലാന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ രണ്ടു കുട്ടികളെ കൂടി രക്ഷപ്പെടുത്തി. ഇനി പുറത്തെത്തിക്കാനുള്ളത് 2 കുട്ടികളെയും കോച്ചിനേയുമാണ്. 10 കുട്ടികളെയാണ് രക്ഷാപ്രവര്‍ത്തകര്‍ ഇത് വരെ പുറത്തെത്തിച്ചത്. മൂന്നാം ഘട്ട രക്ഷാപ്രവര്‍ത്തനമാണ് ഇന്ന് നടന്നത്. രണ്ടാംദിവസമായിരുന്ന തിങ്കളാഴ്ച നാല് കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു. മൂന്നാം ദിവസത്തെ അനുകൂല കാലാവസ്ഥ പരാമാവധി മുതലാക്കുവാനാണ് രക്ഷാപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. ബാക്കിയുള്ളവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കാനും ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ ഗുഹയ്ക്കുള്ളിലെ ശക്തമായ അടിയൊഴുക്ക് ഇതിനു വെല്ലുവിളിയാകുന്നുണ്ട്. എന്നാല്‍ ഗുഹയ്ക്കുള്ളില്‍ നിന്ന് പുറത്തെത്തിച്ച എട്ടു കുട്ടികളുടെയും […]

കാഞ്ഞങ്ങാട് നഗരസഭയുടെ നേതൃത്വത്തില്‍ യോഗപരിശീലന പരിപാടി

കാഞ്ഞങ്ങാട് നഗരസഭയുടെ നേതൃത്വത്തില്‍ യോഗപരിശീലന പരിപാടി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സ്ത്രീകള്‍ക്കുള്ള യോഗപരിശീലന പരിപാടിയുടെ ഭാഗമായി ആവിക്കര 41,42 വാര്‍ഡുകള്‍ സംയുക്തമായി നടത്തുന്ന യോഗപരിശീലന ക്ലാസ്സിന്റെ ഉദ്ഘാടനം കൊവ്വല്‍ എ കെ ജി ഹാളില്‍ വെച്ച് നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍ എല്‍ സുലൈഖ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ കെ ലത അധ്യക്ഷത വഹിച്ചു. പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന യോഗ പരിശീലനത്തില്‍ എഴുപതോളം പേര്‍ പങ്കെടുക്കുന്നുണ്ട്. കൗണ്‍സിലര്‍മാരായ കെ.വി ഉഷ, എ.ഡി ലത എന്നിവര്‍ പ്രസംഗിച്ചു. പരിശീലകന്‍ അശോക് രാജ് വെള്ളിക്കോത്ത് […]

തനിക്ക് ന്യൂറോ എന്റോക്രൈന്‍ ട്യൂമറാണെന്ന വെളിപ്പെടുത്തലുമായി ഇര്‍ഫാന്‍ ഖാന്‍

തനിക്ക് ന്യൂറോ എന്റോക്രൈന്‍ ട്യൂമറാണെന്ന വെളിപ്പെടുത്തലുമായി ഇര്‍ഫാന്‍ ഖാന്‍

മുംബൈ: ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ തന്റെ രോഗാവസ്ഥ ആരാധകരോട് വെളിപ്പെടുത്തി. തനിക്ക് ന്യൂറോ എന്റോക്രൈന്‍ ട്യൂമറാണെന്നാണ് ഇര്‍ഫാന്‍ ഖാന്‍ ആരാധകരോട് വെളിപ്പെടുത്തിയത്. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ തനിക്ക് അപൂര്‍വ രേഗമുണ്ടെന്ന് വെളിപ്പെടുത്തിയത് താരത്തിന്റെ ആരാധകരെ വളരെയധികം ദു:ഖത്തിലാഴ്ത്തിയിരുന്നു. അതിനിടെയാണ് രോഗാവസ്ഥ സ്ഥിരികരിച്ച് അദ്ദേഹം വീണ്ടും രംഗത്തെത്തിയത്. സുഖമില്ലത്തതിനാല്‍ കുറച്ചുനാളുകളായി സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ് ഇര്‍ഫാന്‍ ഖാന്‍. ഈ സാഹചര്യത്തിലാണ് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം തന്റെ ആരോഗ്യസ്ഥിതി വ്യക്തമാക്കി താരം ട്വീറ്റ് ചെയ്തത്. […]