കനത്ത മഴ ; ചെല്ലാനത്ത് കടല്‍ക്ഷോഭം, നിരവധി വീടുകളില്‍ വെള്ളം കയറി

കനത്ത മഴ ; ചെല്ലാനത്ത് കടല്‍ക്ഷോഭം, നിരവധി വീടുകളില്‍ വെള്ളം കയറി

കൊച്ചി: കേരളത്തില്‍ തുടരുന്ന കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളില്‍ വന്‍ തോതില്‍ നാശനഷ്ടം. നാശനഷ്ടങ്ങള്‍ക്കൊപ്പം വൈദ്യുതി മുടങ്ങുന്നതും ജനങ്ങള്‍ക്ക് ദുരിതമായി.പല പ്രദേശങ്ങളിലും മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി പോസ്റ്റുകളും ലൈനുകളും ട്രാന്‍സ്ഫോര്‍മറുകളും തകര്‍ന്നിരിക്കുകയാണ്. എറണാകുളം ചെല്ലാനത്ത് രൂക്ഷമായ കടല്‍ക്ഷോഭം നാശം വിതയ്ക്കുകയാണ്. 50 ഓളം വീടുകളില്‍ വെള്ളം കയറി. ഞായറാഴ്ച ഉച്ചയോടെയാണ് കടല്‍ക്ഷോഭമുണ്ടായത്. ചെല്ലാനം ബസാര്‍ മേഖലയിലെ വീടുകളിലാണ് വെള്ളം കയറിയത്. കടല്‍ഭിത്തി നിര്‍മ്മിക്കാത്തതിന്റെ പേരില്‍ ഇവിടുത്തെ ജനങ്ങള്‍ പലപ്പോഴായി പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ അതിശക്തമായ കാറ്റിന് സാധ്യത

കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ അതിശക്തമായ കാറ്റിന് സാധ്യത

തിരുവനന്തപുരം: കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ അതിശക്തമായ കാറ്റിന് സാധ്യത. മണിക്കൂറില്‍ 35 മുതല്‍ 45 കി.മീ വേഗതയില്‍ തുടങ്ങി 60 കി.മീ. വേഗതയില്‍ വരെ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ കേരള ലക്ഷദ്വീപ് തീരങ്ങളിലും അറബിക്കടലിന്റെ മധ്യ ഭാഗത്തും മത്സ്യബന്ധത്തിന് പോകരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറത്തേക്കാണ് മുന്നറിയിപ്പെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കനത്ത മഴ; കോഴിക്കോട് കുറ്റ്യാടി ചുരത്തില്‍ മണ്ണിടിച്ചില്‍

കനത്ത മഴ; കോഴിക്കോട് കുറ്റ്യാടി ചുരത്തില്‍ മണ്ണിടിച്ചില്‍

കോഴിക്കോട്: ശക്തമായ മഴയെ തുടര്‍ന്നു കുറ്റ്യാടി ചുരത്തിലെ പത്താം വളവില്‍ മണ്ണിടിച്ചില്‍. സംഭവത്തെ തുടര്‍ന്നു ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി കോഴിക്കോട് കനത്ത മഴയാണ് അനുഭപ്പെടുന്നത്. മുന്‍പും ഇതേഭാഗത്ത് മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു.

കാറ്റിലും മഴയിലും ജയപുരം കോളനിയിൽ രണ്ട് വീടുകൾ തകർന്നു

കാറ്റിലും മഴയിലും ജയപുരം കോളനിയിൽ രണ്ട് വീടുകൾ തകർന്നു

മുന്നാട്: തിങ്കളാഴ്ച രാത്രി ഉണ്ടായ കാറ്റിലും മഴയിലും ജയപുരം കോളനിയിൽ രണ്ട് വീട് തകർന്നു. പള്ളിയമ്മ, രാമു എന്നിവരുടെ വീടുകളാണ് തകർന്നത്. പള്ളിയമ്മയുടെ വീടിന് മുകളിൽ പ്ലാവ്  പൊട്ടിവീഴുകയായിരുന്നു. നിരവധി പേരുടെ വീടുകൾക്ക് ശക്തമായി വീശിയ കാറ്റിനെ തുടർന്ന് കേടുപാടുകൾ സംഭവിച്ചു. ജയപുരത്ത് തെങ്ങ്, കവുങ്ങ്, റബ്ബർ എന്നിവ നാശം നേരിട്ടു. നാശനഷ്ടം നേരിട്ട വീടുകൾ വാർഡ് മെമ്പർ കൃഷ്ണവേണി സന്ദർശിച്ചു

ശക്തമായ മഴ; മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ശക്തമായ മഴ; മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മലപ്പുറം: കനത്ത മഴയെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്, ഏറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലും ആലപ്പുഴയിലെ മൂന്ന് താലൂക്കുകളിലും സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴയില്‍ ഇതിന് പകരമായി 21-ാം തീയതി പ്രവൃത്തി ദിനമായിരിക്കും.

വെള്ളത്തില്‍ മുങ്ങി തലശ്ശേരി നഗരം: ഗതാഗതക്കുരുക്കില്‍ വലഞ്ഞ് ജനം

വെള്ളത്തില്‍ മുങ്ങി തലശ്ശേരി നഗരം: ഗതാഗതക്കുരുക്കില്‍ വലഞ്ഞ് ജനം

തലശ്ശേരി: വെള്ളത്തില്‍ മുങ്ങിയ ഇടറോഡിലൂടെ സാഹസപ്പെട്ട് നീന്തുന്നതിനിടയില്‍ പ്രവേശനമില്ലാത്ത റോഡിലൂടെ വഴി മാറി വരുന്ന സ്വകാര്യ ബസ്സുകളും യാത്രാദുരിതം വിതക്കുന്നു. ദേശീയ പാതയില്‍ മട്ടാബ്രം പള്ളിക്കടുത്ത് നിന്ന് ഇന്നലെ രാവിലെ അനധികൃതമായി വഴിതിരിഞ്ഞ് ഇടുങ്ങിയ മുകുന്ദ് മല്ലര്‍ റോഡിലൂടെ വന്ന ചില സ്വകാര്യ ബസ്സുകള്‍ വാടിക്കലിലെത്തിയതോടെ എതിരെ എത്തിയ മറ്റ് വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഇടയില്‍ പെട്ടത് ഏറെ നേരം ഗതാഗതക്കുരുക്കിനിടയാക്കി. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇടവിട്ട് ചെയ്യുന്ന കനത്ത മഴ ചൊവ്വാഴ്ച രാത്രി മുതല്‍ തുടര്‍ച്ചയായി പെയ്തതോടെ […]

കനത്ത മഴയും വെള്ളപ്പൊക്കവും : മരണസംഖ്യ ഉയരുന്നു

കനത്ത മഴയും വെള്ളപ്പൊക്കവും : മരണസംഖ്യ ഉയരുന്നു

ടോക്കിയോ: ജപ്പാനിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 27 ആയി ഉയര്‍ന്നു. ശനിയാഴ്ച മാത്രമായി എട്ടു പേരാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. 50 പേരെ കാണാതായി. ഹിരോഷിമയിലെ വിവിധ പ്രദേശങ്ങള്‍ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടു. കനത്ത മഴ തുടരുന്ന ഒസാക്ക, കോബ എന്നിവിടങ്ങളില്‍ നിന്നായി ഒരു ലക്ഷത്തിലേറെപ്പേരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. പോലീസ്, അഗ്‌നിശമന സേന, ദുരന്തനിവാരണ സേന എന്നിവയില്‍ നിന്നെല്ലാമായി 50,000ലേറെപ്പേരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും വന്‍തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടാകാനിടയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ജപ്പാന്‍ […]

ബന്തടുക്ക ഏണിയാടിയില്‍ സി.പി.ഐ.എം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഓവുചാല്‍ വൃത്തിയാക്കി

ബന്തടുക്ക ഏണിയാടിയില്‍ സി.പി.ഐ.എം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഓവുചാല്‍ വൃത്തിയാക്കി

ബന്തടുക്ക: ബന്തടുക്ക ഏണിയാടിയില്‍ സി.പി.ഐ.എം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഓവുചാല്‍ വൃത്തിയാക്കി. കാടു പിടിച്ച നിലയിലായിരുന്നു ഓവുചാല്‍. കനത്ത മഴ കാരണം വെള്ളം റോഡില്‍ക്കൂടി കുത്തിയൊലിച്ചു പോകുന്നത് ഗതാഗത തടസ്സം സൃഷ്ടിച്ചിരുന്നു.

അഡൂര്‍-പാണ്ടിയില്‍ ചുഴലിക്കാറ്റ്: വന്‍ നാശ നഷ്ടം

അഡൂര്‍-പാണ്ടിയില്‍ ചുഴലിക്കാറ്റ്: വന്‍ നാശ നഷ്ടം

പാണ്ടി : മഴയ്ക്കൊപ്പം ആഞ്ഞുവീശിയ ചുഴലിക്കാറ്റ് പാണ്ടി പ്രദേശത്ത് നാശം വിതച്ചു. പാണ്ടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ കോംപൗണ്ടിനകത്തും സമീപത്തുമുള്ള മരങ്ങള്‍ കടപുഴകി വീണു. സ്‌കൂള്‍ കെട്ടിടത്തിലേക്ക് മരങ്ങള്‍ പതിക്കാത്തതു കാരണം വന്‍ദുരന്തമൊഴിവായി. ഉച്ച കഴിഞ്ഞ് ക്ലാസ് നടക്കുമ്പോഴായിരുന്നു ചുഴലിക്കാറ്റ്. കുട്ടികളും അദ്ധ്യാപകരും പരിഭ്രാന്തരായി. സ്‌കൂളിനു സമീപത്തുള്ള കടകളുടെ ഓടുകള്‍ നിലംപതിച്ചു. കടകള്‍ക്കകത്തും ചെറിയ തോതില്‍ നാശനഷ്ടം സംഭവിച്ചു. മുഹമ്മദ് കുഞ്ഞി ചൂരലടി, കൃഷ്ണ നായ്ക് നീളംപാറ, നാരായണി എന്നിവരുടെ വീടുകളുടെ മേല്‍ക്കൂരയും ബസ് സ്റ്റാന്‍ഡിന്റെ […]

കനത്ത മഴയില്‍ വീട് തകര്‍ന്നു

കനത്ത മഴയില്‍ വീട് തകര്‍ന്നു

കാഞ്ഞങ്ങാട്: കനത്ത മഴയില്‍ അജാനൂര്‍ പടിഞ്ഞാറെക്കരയിലെ പരേതനായ എന്‍.വി.കുഞ്ഞമ്പു നായരുടെ വീട് തകര്‍ന്നു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. മാളിക വീടിന്റെ മേല്‍ക്കൂര പൂര്‍ണമായി അമര്‍ന്നു. വീട്ടിനകത്ത് ആരും ഉണ്ടാകാതിരുന്നതിനാല്‍ അത്യാഹിതം ഒഴിവായി. മൂന്നു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പഞ്ചായത്ത് മെമ്പര്‍ ഹമീദ് ചേരക്കാടത്ത് ഉള്‍പ്പെടെ സ്ഥലം സന്ദര്‍ശിച്ചു.

1 2 3