‘ഹേയ് ജൂഡിന്റെ’ ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി

‘ഹേയ് ജൂഡിന്റെ’ ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി

നിവിന്‍ പോളിയും തൃഷയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ഹേയ് ജൂഡ്. ശ്യാമ പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. തൃഷ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് ഇത്. നിവിന്‍ ഒരു വ്യത്യസ്ത ഗെറ്റപ്പില്‍ ആണ് ചിത്രത്തില്‍ എത്തുന്നത്. അനില്‍ അമ്പലക്കാരായാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം ഡിസംബറില്‍ തീയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മലയാളത്തില്‍ ചുവടുറപ്പിക്കാനൊരുങ്ങി തെന്നിന്ത്യന്‍ താരസുന്ദരി ത്രിഷ

മലയാളത്തില്‍ ചുവടുറപ്പിക്കാനൊരുങ്ങി തെന്നിന്ത്യന്‍ താരസുന്ദരി ത്രിഷ

തെന്നിന്ത്യന്‍ താരസുന്ദരി ത്രിഷ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമായ ഹേയ് ജൂഡിന്റെ ഷൂട്ടിങ്ങ് ഗോവയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ താരത്തിന് ലഭിച്ച സര്‍പ്രൈസുകളെക്കുറിച്ചാണ് അണിയറപ്രവര്‍ത്തകര്‍ വാചാലരാവുന്നത്. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായാണ് താരം വേഷമിടുന്നത്. സിദ്ദിഖ്, പ്രതാപ് പോത്തന്‍, നീനാ കുറുപ്പ്, തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ത്രിഷ താമസിക്കുന്ന ഹോട്ടലില്‍ വെച്ചാണ് താരം ആകെ വണ്ടറടിച്ചു പോയ സംഭവം നടന്നത്. സിനിമയുടെ റീലില്‍ ത്രിഷയുടെ ചിത്രമുള്ള കേക്കായിരുന്നു താരത്തെ കാത്തിരുന്നത്. […]