പതിനെട്ടുകാരനും പത്തൊമ്പതുകാരിക്കും ഒരുമിച്ച് ജീവിക്കാന്‍ ഹൈക്കോടതിയുടെ അനുമതി

പതിനെട്ടുകാരനും പത്തൊമ്പതുകാരിക്കും ഒരുമിച്ച് ജീവിക്കാന്‍ ഹൈക്കോടതിയുടെ അനുമതി

കൊച്ചി: പതിനെട്ടുകാരനും പത്തൊമ്പതുകാരിക്കും ഒരുമിച്ച് ജീവിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. മകളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. വിവാഹിതരാകാതെ പ്രായപൂര്‍ത്തിയായവര്‍ക്ക് ഒരുമിച്ച് കഴിയാമെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. നിയമപരിരക്ഷ ഉള്ളപ്പോള്‍ കോടതി സൂപ്പര്‍ രക്ഷകര്‍ത്താവാകില്ലെന്നും കോടതി പറഞ്ഞു.

കെവിന്റെ കൊലപാതകം; മുഖ്യ പ്രതികളെ കണ്ണൂരില്‍ നിന്നും പിടികൂടി

കെവിന്റെ കൊലപാതകം; മുഖ്യ പ്രതികളെ കണ്ണൂരില്‍ നിന്നും പിടികൂടി

കോട്ടയം: കെവിന്റെ കൊലപാതകത്തില്‍ ഭാര്യ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ ഒന്നാം പ്രതിയും, പിതാവ് ചാക്കോ ജോണ്‍ അഞ്ചാം പ്രതിയും. ഇവരെ കണ്ണൂരില്‍ വെച്ച് പൊലീസ് പിടികൂടി. പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ചാക്കോയും, ഷാനു ചാക്കോയുമാണ് ഹൈക്കോടതിയെ സമീപിച്ചത്. നീനുവിന്റെ ഭര്‍ത്താവായ കെവിന്‍ ജോസഫിനെ കൊലപ്പെടുത്തുന്നതിന് ക്വട്ടേഷന്‍ നല്‍കിയത് മാതാപിതാക്കളുടെ അറിവോടെയെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇവരിപ്പോള്‍ ഒളിവിലാണ്. കെവിന്റെ മരണം തന്റെ മാതാപിതാക്കള്‍ അറിയാതെ നടക്കില്ലെന്ന് കെവിന്റെ ഭാര്യ നീനുവും പറഞ്ഞിരുന്നു. കെവിന്റെ സാമ്ബത്തിക […]

കെവിന്റെ കൊലപാതകം; പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു

കെവിന്റെ കൊലപാതകം; പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു

കോട്ടയം: കെവിന്റെ കൊലപാതകത്തില്‍ പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. നീനുവിന്റെ പിതാവ് ചാക്കോയും, സഹോദരന്‍ ഷാനു ചാക്കോയുമാണ് ഹൈക്കോടതിയെ സമീപിച്ചത്.

മധുവിന്റെ കൊലപാതകം: ഹൈക്കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

മധുവിന്റെ കൊലപാതകം: ഹൈക്കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. പന്ത്രണ്ടു പേരെയാണ് കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. മുക്കാലി സ്വദേശികളായ കിളയില്‍ മരയ്ക്കാര്‍ (33), പൊതുവച്ചോല ഷംസുദ്ദീന്‍ (34), താഴുശ്ശേരി രാധാകൃഷ്ണന്‍ (34), ആനമൂളി പൊതുവച്ചോല അബൂബക്കര്‍ (ബക്കര്‍ 31), പടിഞ്ഞാറെ പള്ള കുരിക്കള്‍ സിദ്ധീഖ് (38), തൊട്ടിയില്‍ ഉബൈദ് (25), വിരുത്തിയില്‍ നജീബ് (33), മണ്ണമ്പറ്റ ജെയ്ജുമോന്‍ (44), പുത്തന്‍പുരയ്ക്കല്‍ സജീവ് (30), മുരിക്കട സതീഷ് (39), ചെരിവില്‍ ഹരീഷ് (34), […]

കണ്ണൂരിലെ കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കണം; ആവശ്യം തള്ളി ഹൈക്കോടതി

കണ്ണൂരിലെ കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കണം; ആവശ്യം തള്ളി ഹൈക്കോടതി

കണ്ണൂര്‍: എല്‍ഡിഎഫ് വന്ന ശേഷമുള്ള കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. കണ്ണൂരിലെ കൊലപാതങ്ങള്‍ അന്വേഷിക്കണമെന്ന ഹര്‍ജിയാണ് തള്ളിയത്. ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍ അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. തലശ്ശേരി ഇടിയോട് സ്മാരക ട്രസ്റ്റിന്റെ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

വരാപ്പുഴ കസ്റ്റഡി മരണം; പൊലീസിനെ പ്രതിയാക്കി ഹൈക്കോടതി രജിസ്ട്രാറുടെ റിപ്പോര്‍ട്ട്

വരാപ്പുഴ കസ്റ്റഡി മരണം; പൊലീസിനെ പ്രതിയാക്കി ഹൈക്കോടതി രജിസ്ട്രാറുടെ റിപ്പോര്‍ട്ട്

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതി രജിസ്ട്രാറുടെ റിപ്പോര്‍ട്ട് പുറത്ത്. ശ്രീജിത്തിനെ ഹാജരാക്കിയപ്പോള്‍ മജിസ്ട്രേറ്റ് കാണാന്‍ വിസമ്മതിച്ചുവെന്ന പൊലീസിന്റെ പരാതിയിലാണ് ഹൈക്കോടതി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. സംഭവത്തില്‍ പറവൂര്‍ മജിസ്ട്രേറ്റിനു വീഴ്ച പറ്റിയിട്ടില്ലെന്നും ശ്രീജിത്തിനെ കാണാന്‍ മജിസ്ട്രേറ്റ് വിസമ്മതിച്ചു എന്ന കാര്യം തെറ്റാണെന്നും മജിസ്ട്രേറ്റിനെ ഫോണില്‍ വിളിക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വീഴ്ച പൊലീസിന്റേതാണെന്നും ഹൈക്കോടതി രജിസ്ട്രാറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ജസ്റ്റിസ് ആന്റണി ഡൊമിനിക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനായേക്കും

ജസ്റ്റിസ് ആന്റണി ഡൊമിനിക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനായേക്കും

തിരുവനന്തപുരം: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായേക്കും. മെയ് 30ന് ഹൈക്കോടതിയില്‍ നിന്ന് വിരമിക്കുന്ന അദ്ദേഹം ജൂണ്‍ ആദ്യം തന്നെ കമ്മീഷന്‍ അധ്യക്ഷ പദത്തില്‍ നിയമിതനാകുമെന്നാണ് അറിയുന്നത്. നിലവില്‍ ജസ്റ്റിസ് പി.മോഹനദാസ് ആക്ടിങ് ചെയര്‍മാനായി പ്രവര്‍ത്തിക്കുകയാണ്. അദ്ദേഹത്തിന്റെ പല പരാമര്‍ശങ്ങളും തീരുമാനങ്ങളും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. 2016 ഓഗസ്റ്റില്‍ ജസ്റ്റിസ് ജെ.ബി കോശി വിരമിച്ച ശേഷം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സ്ഥിരം അധ്യക്ഷനില്ല. ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ പ്രവര്‍ത്തിച്ചവരാകണം സംസ്ഥാന […]

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കൾ കണ്ടുകെട്ടണമെന്ന് സുപ്രീം കോടതി

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കൾ കണ്ടുകെട്ടണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ സുപ്രീംകോടതി ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട് ദാവൂദിന്റെ അമ്മയും സഹോദരിയും സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി തള്ളി. ദാവൂദിന്റെ മുംബൈയിലുള്ള കോടികൾ വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടാൻ കേന്ദ്രസർക്കാരിന് നിർദേശവും നൽകി. മുംബൈയിലുള്ള ദാവൂദിന്റെ സ്വത്തുക്കൾ അമ്മയുടെയും സഹോദരിയുടെയും കൈവശമാണുള്ളത്. രണ്ടുപേരും മരിച്ചു. 1988ൽ ഈ സ്വത്തുക്കൾ സർക്കാർ പിടിച്ചെടുത്തിരുന്നു. സ്വത്ത് ഏറ്റെടുക്കുന്നതിന് എതിരെ ഇരുവരും കോടതിയെ സമീപിച്ചു. ട്രൈബ്യൂണലും high court ഡൽഹി ഹൈക്കോടതിയും തള്ളിയതിനെ തുടർന്ന് ഇരുവരും […]

ഹാരിസണ്‍സ് മലയാളം കേസ്; സര്‍ക്കാരിന് തിരിച്ചടി, വിധി കമ്പനിക്കനുകൂലം

ഹാരിസണ്‍സ് മലയാളം കേസ്; സര്‍ക്കാരിന് തിരിച്ചടി, വിധി കമ്പനിക്കനുകൂലം

കൊച്ചി: ഹാരിസണ്‍സ് മലയാളം കേസില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി. ഭൂമി ഏറ്റെടുക്കല്‍ നടപടി നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. തോട്ടം ഏറ്റെടുക്കല്‍ കേസില്‍ കമ്പനിക്ക് അനുകൂലമാണ് നിലവിലെ കോടതി വിധി. ഇതുസംബന്ധിച്ച പൊതുതാത്പര്യ ഹര്‍ജികള്‍ കോടതി തള്ളി. വന്‍കിട കമ്പനികളുടെ നിലനില്‍പ്പ് സര്‍ക്കാരിനാവശ്യമെന്നും കോടതി. ഇതുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കളക്ടറായിരുന്ന രാജമാണിക്യം സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി റദ്ദാക്കി. കമ്പനിയുടെ 38000 ഏക്കര്‍ ഏറ്റെടുക്കണമെന്നായിരുന്നു റിപ്പോര്‍ട്ട്.

മന്ത്രി എ.കെ ശശീന്ദനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി മെയ് 29ന് പരിഗണിക്കും

മന്ത്രി എ.കെ ശശീന്ദനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി മെയ് 29ന് പരിഗണിക്കും

തിരുവനന്തപുരം: മന്ത്രി എ.കെ ശശീന്ദനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി മെയ് 29ന് പരിഗണിക്കും.എ.കെ ശശീന്ദ്രന്‍ പ്രതിയായ ഫോണ്‍കെണി കേസ് ഒത്തുതീര്‍പ്പാക്കിയത് സംബന്ധിച്ച് ചോദ്യം ചെയ്തും കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടും നല്‍കിയ ഹര്‍ജികളാണ് മധ്യവേനല്‍ അവധിക്ക് ശേഷം പരിഗണിക്കാന്‍ മാറ്റിയിരിക്കുന്നത്. ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് തിരുവനന്തപുരം സ്വദേശിനി മഹാലക്ഷ്മി ഹര്‍ജി നല്‍കിയത്. സ്വകാര്യ ടി.വി ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസുകള്‍ കെട്ടിച്ചമച്ചതാണെന്നും മന്ത്രി ശശീന്ദ്രനും ഫോണില്‍ സംസാരിച്ച മാധ്യമപ്രവര്‍്ത്തകയും തമ്മിലുണ്ടാക്കിയ […]

1 2 3 8