മുന്നാട് ഗവ: ഹൈസ്‌കൂളിന് പുതിയ കെട്ടിടം തുറന്നു

മുന്നാട് ഗവ: ഹൈസ്‌കൂളിന് പുതിയ കെട്ടിടം തുറന്നു

മുന്നാട്: ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ മുന്നാടിന് വേണ്ടി നിര്‍മ്മിച്ച പുതിയ കെട്ടിടവും ഹൈടെക് ക്ലാസുമുറികളും കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉല്‍ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി രാമചന്ദ്രന്‍ അധ്യക്ഷനായി. എ മാധവന്‍, എം ബാലന്‍, എന്‍ നന്ദികേശന്‍, എ ദാമോദരന്‍, ഇ രാഘവന്‍, വേണുഗോപാല്‍ കക്കോട്ടമ്മ, ഫിലിപ്പ് ചെറുകര കുന്നേല്‍എന്നിവര്‍ സംസാരിച്ചു ഹെഡ്മാസ്റ്റര്‍ തോംസണ്‍ സ്വാഗതവും ബി വേണുഗോപാലന്‍ നന്ദിയും പറഞ്ഞു

നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി.സ്‌കൂളിലെ ഓരോ ക്ലാസ് റൂം ഹൈടെക്കിലേയ്ക്ക്

നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി.സ്‌കൂളിലെ ഓരോ ക്ലാസ് റൂം ഹൈടെക്കിലേയ്ക്ക്

കാസര്‍കോട്: കുട്ടികള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കൊടുത്ത ഒരു വിദ്യാലയമാണ് കാസര്‍കോട് നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി.സ്‌കൂള്‍. കാസറഗോഡ് സബ് ജില്ലയില്‍ ഏറ്റവും മികച്ച പ്രൈമറി സ്‌കൂളാണ് നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി.സ്‌കൂള്‍.ഇവിടെ പഠിച്ച ഓരോ വിദ്യാര്‍ത്ഥികളും ഇന്ന് ലോകത്തിന്റെ പല കോണുകളില്‍ പല മേഖലകളിലും തങ്ങളുടെ കഴിവ് തെളിയിച്ച് ജീവിത വിജയം നേടിയവരാണ്. ഓരോ ആളുകളെ ഇന്നീ നിലയില്‍ എത്തുവാന്‍ പ്രാപ്തരാക്കിയത് ഈ സ്‌കൂളില്‍ നിന്നും നുകര്‍ന്ന ആദ്യാക്ഷരം തന്നെയാണ്.പല പ്രദേശത്തും അവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥി […]