ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത ; മൂന്ന് സംസ്ഥാനങ്ങളില്‍ ജാഗ്രത നിര്‍ദേശം

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത ; മൂന്ന് സംസ്ഥാനങ്ങളില്‍ ജാഗ്രത നിര്‍ദേശം

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ്, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ അടുത്ത 48 മണിക്കൂര്‍ വരെ ഇടിമിന്നലിനും ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മേഘാലയ, ഉത്തര്‍പ്രദേശ്, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, പഞ്ചിമ ബംഗാള്‍, ഒഡീഷ, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഹിമാചല്‍പ്രദേശ് നിയമസഭ വോട്ടെടുപ്പ് ആരംഭിച്ചു

ഹിമാചല്‍പ്രദേശ് നിയമസഭ വോട്ടെടുപ്പ് ആരംഭിച്ചു

ഹിമാചല്‍പ്രദേശ് നിയമസഭ വോട്ടെടുപ്പ് ആരംഭിച്ചു. ആകെയുള്ള 68 സീറ്റുകളിലേക്ക് ബിജെപിയും കോണ്‍ഗ്രസും മത്സരിക്കുന്നുണ്ട്. രാവിലെ എട്ട് മണി മുതലാണ് വോട്ടെടുപ്പ്. ബിഎസ്പി 42 സീറ്റിലും സിപിഎം 14 സീറ്റിലും മത്സരിക്കുന്നുണ്ട്. അതിന് പുറമേ സ്വാഭിമാന്‍ പാര്‍ട്ടിയും ലോക് ഗഠ്ബന്ധന്‍ പാര്‍ട്ടിയും ആറുവീതം സീറ്റുകളിലും സിപിഐ മുന്നുസീറ്റിലും മത്സരിക്കുന്നു. ഹിമാചല്‍ പിടിക്കാന്‍ ശക്തമായ പ്രചരണപരിപാടികള്‍ ബിജെപിയും കോണ്‍ഗ്രസും സംഘടിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി 450ല്‍ പരം റാലികള്‍ ഹിമാചലില്‍ നടന്നു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും […]

കോണ്‍ഗ്രസ് യുദ്ധഭൂമിയില്‍ നിന്ന് ഒളിച്ചോടുന്നു: മോദി

കോണ്‍ഗ്രസ് യുദ്ധഭൂമിയില്‍ നിന്ന് ഒളിച്ചോടുന്നു: മോദി

ഷിംല: ഹിമാചല്‍പ്രദേശില്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മാത്രമേ മല്‍സരിക്കുന്നുള്ളുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് യുദ്ധഭൂമിയില്‍ നിന്ന് ഒളിച്ചോടുകയാണ്. ഹിമാചലില്‍ അധികാരത്തിലെത്തിയാല്‍ കേന്ദ്രസര്‍ക്കാറിന്റെ ഫണ്ടുകള്‍ കൃത്യമായി വിനിയോഗിക്കുമെന്നും മോദി പറഞ്ഞു. ജനങ്ങളുടെ സ്വപ്നങ്ങള്‍ പ്രാവര്‍ത്തികമാക്കാനാണ് ബി.ജെ.പി പ്രവര്‍ത്തിക്കുന്നത്. യുവാക്കള്‍ക്ക് തൊഴില്‍, വയോജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികില്‍സ, കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം എന്നിവ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ നല്‍കുമെന്നും മോദി പറഞ്ഞു. ഹിമാചല്‍ അടിസ്ഥാനസൗകര്യവികസനം പിന്നിലാണെന്ന് മോദി കുറ്റപ്പെടുത്തി. അധികാരത്തിലെത്തിയാല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇതിന് പരാിഹാരം കാണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹിമാചലില്‍ […]

ഹിമാചല്‍ പ്രദേശില്‍ ഭൂചലനം

ഹിമാചല്‍ പ്രദേശില്‍ ഭൂചലനം

മാന്‍ഡി: ഹിമാചല്‍ പ്രദേശില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.4 രേഖപ്പെടുത്തിയ ഭൂചലനം. ഇന്ന് രാവിലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 1905-ല്‍ ഹിമാചല്‍ പ്രദേശിലുണ്ടായ ഭൂകമ്പത്തില്‍ 20,000 പേര്‍ മരിച്ചു.

ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ദില്ലി: ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് തീയതി വൈകിപ്പിക്കുന്ന ഇലക്ഷന്‍ കമ്മീഷന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണിത്. ഹിമാചല്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 13 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ന് ഗുജറാത്തില്‍ തീയതി പുറത്തുവിടുക. ഒക്ടോബര്‍ 12 നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹിമാചല്‍പ്രദേശിലെ തീയതി പ്രഖ്യാപിച്ചത്. ഇരു സംസ്ഥാനങ്ങളിലും ഒരുമിച്ചാണ് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നതെങ്കിലും ഗുജറാത്തിലെ തീയതി നീട്ടിവെയ്ക്കുകയായിരുന്നു. നവംബര്‍ ഒമ്പതിനാണ് ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ്. എന്നാല്‍ ഡിസംബര്‍ 18ന് മുമ്പ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടത്തും എന്ന […]

ഹിമാചലില്‍ ടൂറിസ്റ്റ് ബസിന് മുകളില്‍ മണ്ണിടിഞ്ഞ്, 50 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ഹിമാചലില്‍ ടൂറിസ്റ്റ് ബസിന് മുകളില്‍ മണ്ണിടിഞ്ഞ്, 50 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

മാണ്ഡി പത്താന്‍ കോട്ട് ദേശീയ പാതയില്‍ ടൂറിസ്റ്റ് ബസുകള്‍ക്ക് മീതെ മണ്ണിടിഞ്ഞതാണ് അപകട തീവ്രത കൂട്ടാന്‍ കാരണം സിംല: ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ വിനോദസഞ്ചാരികളായ അന്‍പത് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മാണ്ഡി പത്താന്‍ കോട്ട് ദേശീയ പാതയില്‍ ടൂറിസ്റ്റ് ബസുകള്‍ക്ക് മീതെ മണ്ണിടിഞ്ഞതാണ് അപകട തീവ്രത കൂട്ടാന്‍ കാരണം. ഇതുവരെ അഞ്ചു പേരെ മാത്രമാണ് രക്ഷപ്പെടുത്താന്‍ സാധിച്ചത്. ശനിയാഴ്ച അര്‍ദ്ധരാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ ഹിമാചല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ രണ്ട് ബസുകളാണ് അകപ്പെട്ടത്. മരണസംഖ്യ ഇനിയും […]

ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ സഹകരണത്തോടെ ഇടുക്കി, വയനാട് ജില്ലകളില്‍ ശീതജല മത്സ്യകൃഷി

ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ സഹകരണത്തോടെ ഇടുക്കി, വയനാട് ജില്ലകളില്‍ ശീതജല മത്സ്യകൃഷി

ഫിഷറീസ് മന്ത്രി ഹിമാചല്‍പ്രദേശിലെ മുഖ്യമന്ത്രി വീര്‍ഭഭ്രസിംഗ്, ഫിഷറീസ് വകുപ്പ് മന്ത്രി താക്കൂര്‍സിംഗ് ബര്‍മുറി എന്നിവരെ സിംലയില്‍ സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം തിരുവനന്തപുരം: ഇടുക്കി, വയനാട് ജില്ലകളിലെ പ്രത്യേക കാലാവസ്ഥ ഉപയോഗപ്പെടുത്തി ശീതജല മത്സ്യകൃഷിക്ക് ആവശ്യമായ സാങ്കേതിക സഹായം ഹിമാചല്‍ പ്രദേശ് സര്‍ക്കാരില്‍ നിന്ന് ലഭ്യമാക്കുമെന്ന് ഫിഷറീസ് ഹാര്‍ബര്‍ എന്‍ജിനീയറിംഗ് കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മെഴ്സിക്കുട്ടി അമ്മ പറഞ്ഞു. ശീതജല മത്സ്യകൃഷി വികസന സാധ്യതകളെക്കുറിച്ച് നേരിട്ട് പഠിക്കുന്നതിനായി ശീതജല മത്സ്യകൃഷിയില്‍ മുന്നിട്ട് നില്‍ക്കുന്ന […]

മല്‍സരിക്കണോ വേണ്ടയോ?; കേജ്‌രിവാളിനു തലവേദനയായി ഗുജറാത്തും ഹിമാചല്‍ പ്രദേശും

മല്‍സരിക്കണോ വേണ്ടയോ?; കേജ്‌രിവാളിനു തലവേദനയായി ഗുജറാത്തും ഹിമാചല്‍ പ്രദേശും

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി ഒരു പ്രതിസന്ധിയിലാണ് ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും അടുത്തുവരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതാണ് വിഷയം. വെള്ളിയാഴ്ച ചേര്‍ന്ന പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതിക്ക് ഈ വിഷയത്തില്‍ തീരുമാനമെടുക്കാനായില്ല. തല്‍ക്കാലം രണ്ടിത്തും മത്സരിക്കേണ്ട എന്നാണ് പാര്‍ട്ടിയില്‍ ഉയര്‍ന്ന പൊതു അഭിപ്രായം. ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ വിപുലമായ യോഗം ചേരണം എന്ന് മറ്റൊരു വിഭാഗം. ആം ആദ്മി പാര്‍ട്ടിക്ക് ഒരു ദേശീയ പാര്‍ട്ടി എന്ന പദവി ലഭിക്കണമെങ്കില്‍ ഇനിയും ഏറെദൂരം കടക്കാനുണ്ട്. ഗുജറാത്തില്‍ ഈ വര്‍ഷം അവസാനം നടക്കുന്ന നിയമസഭാ […]

അടുത്ത ലക്ഷ്യം ഹിമാചലും കര്‍ണാടകയുമെന്ന് അമിത് ഷാ; സര്‍ക്കാര്‍ രൂപീകരിച്ചതില്‍ തെറ്റിയില്ല

അടുത്ത ലക്ഷ്യം ഹിമാചലും കര്‍ണാടകയുമെന്ന് അമിത് ഷാ; സര്‍ക്കാര്‍ രൂപീകരിച്ചതില്‍ തെറ്റിയില്ല

മുംബൈ: ഹിമാചല്‍ പ്രദേശിലും ഗുജറാത്തിലും കര്‍ണാടകയിലും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് അടുത്ത ലക്ഷ്യമെന്നും ബി.ജെ.പി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഹിമാചല്‍, കര്‍ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നടക്കാനുള്ള തിരഞ്ഞെടുപ്പിന്റെ ഒരുക്കത്തിലാണ് പാര്‍ട്ടിയെന്നും അമിത് ഷാ പറഞ്ഞു. അതേസമയം മണിപ്പൂരിലും ഗോവയിലും ബിജെപിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചതില്‍ തെറ്റില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഇവിടങ്ങളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതില്‍ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് അമിത് ഷായുടെ വിശദീകരണം. ഗോവയിലും മണിപ്പൂരിലും തൂക്കുസഭയാണു വന്നത്. ഇത്തരം സാഹചര്യത്തില്‍ […]