കടകംപള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം ഇനി കുടുംബാരോഗ്യകേന്ദ്രം

കടകംപള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം ഇനി കുടുംബാരോഗ്യകേന്ദ്രം

ആരോഗ്യമേഖലയില്‍ വികസിത രാഷ്ട്രങ്ങളുമായാണ് കേരളം മല്‍സരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നേട്ടങ്ങളൊരുപാടുണ്ടെങ്കിലും ചില പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. ജീവിതശൈലീ രോഗങ്ങള്‍ ഉള്‍പ്പെടെയുള്ളവ മലയാളിയെ വലിയതോതില്‍ ബാധിച്ചിട്ടുണ്ട്. പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ പേര് മാത്രം മാറ്റിയല്ല കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നത്. രണ്ട് ഡോക്ടര്‍മാരുണ്ടായിരുന്നത് ഇനി നാലാകും. രണ്ട് നഴ്സിനു പകരം മൂന്നു പേരുണ്ടാകും. ലാബ് ടെക്നീഷ്യന്റെ സേവനവും പുതുതായി ലഭ്യമാക്കും. എല്ലാ ദിവസവും രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ആറു വരെ ആശുപത്രിയില്‍ രോഗീ ചികിത്സയും ലബോറട്ടറി സൗകര്യവുമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. കുടുംബാരോഗ്യകേന്ദ്രത്തിലെ ഇ-ഹെല്‍ത്ത് പദ്ധതിയുടെ […]

ഖൊരക്പൂര്‍ ദുരന്തം: യു.പി മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു

ഖൊരക്പൂര്‍ ദുരന്തം: യു.പി മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു

ലഖ്‌നോ: ഖൊരക്പൂരിലെ ശിശു മരണങ്ങളില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണം പ്രഖ്യാപിച്ചു. പ്രത്യേക അന്വേഷണ സംഘം കൂട്ടമരണങ്ങള്‍ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഓക്‌സിജന്‍ കിട്ടാതെ നിരവധി കുഞ്ഞുങ്ങള്‍ മരിച്ച ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗി ആദിത്യനാഥും കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജെ.പി നഡ്ഡയും ആശുപത്രി അന്ദര്‍ശിച്ചിരുന്നു. അതിനിടെ മരിച്ച കുട്ടികളുടെ എണ്ണം 70 ആയി. ഞായറാഴ്ച ഉച്ചയോടെയാണ് ആദിത്യനാഥും കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി […]

ആശുപത്രിയിലേക്കാണോ? എങ്കില്‍ ജാതകം കൂടി കരുതിക്കോളൂ…

ആശുപത്രിയിലേക്കാണോ? എങ്കില്‍ ജാതകം കൂടി കരുതിക്കോളൂ…

ഭോപാല്‍: ആശുപത്രിയാത്രയ്ക്ക് പുറപ്പെടുന്നതിന് മുന്‍പ് കുറിപ്പടിയും, ഒപി ചീട്ടും തിരയുന്നതിനിടയില്‍, ജാതകം കൊണ്ടുപോകാന്‍ മറക്കരുത്. ഡോക്ടറെ ആദ്യമായി കാണാന്‍ ചെല്ലുന്നവരും മറക്കാതെ കൈയില്‍ കരുതേണ്ടത് സ്വന്തം ജാതകം മാത്രം. മൂക്കത്ത് കൈവെക്കാന്‍ വരട്ടേ.. സംഭവം മധ്യപ്രദേശില്‍ പ്രാബല്യത്തില്‍ വന്നു. ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഒപികളില്‍ രോഗനിര്‍ണയം നടത്താനും ചികിത്സ നിര്‍ണയിക്കാനും ജ്യോതിഷികളും കൈനോട്ടക്കാരും. സെപ്റ്റംബര്‍ മുതല്‍ ഇവരുടെ സേവനംകൂടി ലഭ്യമാക്കാന്‍ മുഖ്യമന്ത്രി ശിവ്രാജ്സിംഗ് ചൗഹാന്‍ അനുമതി നല്‍കി. കൈനോട്ടക്കാര്‍, ജ്യോതിഷികള്‍, വാസ്തുവിദഗ്ദര്‍ എന്നിവരെ ആവശ്യത്തിന് […]

പനി 22019 പേര്‍ ചികിത്സ തേടി, ആറ് മരണം

പനി 22019 പേര്‍ ചികിത്സ തേടി, ആറ് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ച് 22019 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. തിരുവനന്തപുരത്ത് മൂന്നും മലപ്പുറത്ത് രണ്ടും പാലക്കാട് ഒന്നും പനി മരണം റിപ്പോര്‍ട്ട് ചെയ്തു. 899 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 185 പേര്‍ക്ക് ഡെങ്കിപ്പനിയും ഏഴുപേര്‍ക്ക് എലിപ്പനിയും 26 പേര്‍ക്ക് എച്ച് 1 എന്‍1 ഉം സ്ഥിരീകരിച്ചു. ജില്ല, പനിക്ക് ചികിത്സ തേടിയവര്‍, ഡെങ്കിപ്പനി സംശയിക്കുന്നവര്‍, സ്ഥിരീകരിച്ചവര്‍, എലിപ്പനി സംശയിക്കുന്നവര്‍ സ്ഥിരീകരിച്ചവര്‍, എച്ച് 1 എന്‍ 1 സംശയിക്കുന്നവര്‍, സ്ഥിരീകരിച്ചവര്‍ എന്ന ക്രമത്തില്‍… […]

ഭക്ഷണം കഴിക്കാന്‍ പോലും നേരം കിട്ടില്ല: അറിയണം നേഴ്‌സ്മാരുടെ കഥ

ഭക്ഷണം കഴിക്കാന്‍ പോലും നേരം കിട്ടില്ല: അറിയണം നേഴ്‌സ്മാരുടെ കഥ

തിരുവനന്തപുരം: ഭക്ഷണം കഴിക്കാന്‍ പോലും നേരം കിട്ടില്ല. എന്നിട്ടും അര്‍ഹിക്കുന്ന ശമ്പളം കിട്ടാതെ നിവൃത്തി കെട്ടാണ് സമരത്തിനിറങ്ങിയതെന്ന് നഴ്‌സുമാര്‍. ഒരുപാട് പ്രതീക്ഷയോടെ ജോലി തെരഞ്ഞെടുത്തിട്ടും പരിഹാസം മാത്രമാണ് കിട്ടുന്നതെന്ന് ബുധനാഴ്ച മുതല്‍ അനിശ്ചിതകാല സമരം തുടങ്ങിയ നഴ്‌സുമാരുടെ പ്രതിനിധി ശ്രുതി പറഞ്ഞു. കുറഞ്ഞ വേതനം പുനര്‍ നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ലേബര്‍ കമ്മീഷണറുടെ അദ്ധ്യക്ഷതയില്‍ മാനേജ്‌മെന്റുകളുമായി നടത്തിയ ചര്‍ച്ചയില അനുകൂല തീരുമാനമുണ്ടാകാത്തതിനാലാണ് സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ സെക്രട്ടേറിയറ്റിന് മുന്നില് അനിശ്ചിതകാല സമരം തുടങ്ങിയത്. ഇവിടെ സമരം ചെയ്യുന്ന ആര്‍ക്കും തൃപ്തികരമായ […]

ശുചീകരണം: തൈക്കാട് ആശുപത്രിയില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ തുടക്കം

ശുചീകരണം: തൈക്കാട് ആശുപത്രിയില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടക്കുന്ന മൂന്നുദിവസത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തി. സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തില്‍ മൂന്നുദിവസമായി കുറവുണ്ടായിട്ടുള്ളതായി ആരോഗ്യമന്ത്രി പറഞ്ഞു. മേയര്‍ വി.കെ. പ്രശാന്ത്, കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ കെ. ശ്രീകുമാര്‍, ഗീതാ ഗോപാല്‍, ആശുപത്രി സൂപ്രണ്ട് ഡോ. സരിതകുമാരി, കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. കെ. ശശികുമാര്‍, […]

പ്രണയത്തില്‍ നിന്നും പിന്‍മാറിയതിലുള്ള വൈരാഗ്യം: നഴ്സിനെ ആശുപത്രിയില്‍ കയറി കഴുത്തറുക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

പ്രണയത്തില്‍ നിന്നും പിന്‍മാറിയതിലുള്ള വൈരാഗ്യം: നഴ്സിനെ ആശുപത്രിയില്‍ കയറി കഴുത്തറുക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: പ്രണയത്തില്‍ നിന്നും പിന്‍മാറിയതിലുള്ള വൈരാഗ്യം മൂലം നഴ്സിനെ ആശുപത്രിയില്‍ കയറി കഴുത്തറുക്കാന്‍ ശ്രമം. സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത പോലീസ് പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്തു. പരപ്പ സ്വദേശിയായ ആദിത്യനെ(28)യാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് അതിഞ്ഞാലിലെ സ്വകാര്യാശുപത്രിയില്‍ നഴ്സായ മടിക്കൈ എരിക്കുളം മണ്ണാര്‍കുന്നില്‍ പ്രവീണ(20)യാണ് അക്രമത്തിനിരയായത്. ഇന്നലെ വൈകുന്നേരം ആശുപത്രിയില്‍ അതിക്രമിച്ചുകയറിയ ആദിത്യന്‍ പ്രവീണയെ ആക്രമിക്കുകയും കഠാര കൊണ്ട് കഴുത്ത് മുറിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. പ്രവീണ ഒഴിഞ്ഞുമാറിയതിനാല്‍ യുവാവിന്റെ ശ്രമം പരാജയപ്പെട്ടു. കഠാരകൊണ്ടുള്ള […]

ലോക പരിസ്ഥിതി ദിനം ഇന്ന്: പ്രകൃതിയുമായി ഒത്തുചേരാന്‍ ഒന്നിക്കൂ

ലോക പരിസ്ഥിതി ദിനം ഇന്ന്: പ്രകൃതിയുമായി ഒത്തുചേരാന്‍ ഒന്നിക്കൂ

ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ലോക പരിസ്ഥിതി ദിനമായ ഇന്ന് സംസ്ഥാനത്ത് 1 കോടി വൃക്ഷതൈകള്‍ നടും. വനം, പരിസ്ഥിതി, കൃഷി വകുപ്പുകള്‍ ചേര്‍ന്നാണ് വൃക്ഷത്തൈകള്‍ ഒരുക്കിയത്. വിദ്യാലയങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, സന്നദ്ധസംഘടനകള്‍ എന്നിവ ഇതില്‍ പങ്കാളികളാകും. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആരംഭിക്കുന്ന വൃക്ഷവത്ക്കരണ പരിപാടിയില്‍ എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. പ്രകൃതിയുമായി ഒത്തുചേരാന്‍ ഒന്നിക്കൂ എന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനസന്ദേശം. ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം മറ്റ് പരിസ്ഥിതി പ്രശ്‌നങ്ങള്‍ എന്നിവ പ്രകൃതിയില്‍ ഉണ്ടാക്കുന്ന […]

നഗരത്തിന്‌ ഭീഷണി: പെരുമഴയില്‍ പതഞ്ഞുപൊങ്ങിയ വര്‍ത്തൂര്‍ തടാകം

നഗരത്തിന്‌ ഭീഷണി: പെരുമഴയില്‍ പതഞ്ഞുപൊങ്ങിയ വര്‍ത്തൂര്‍ തടാകം

ബംഗളുരു: ഒരാഴ്ച്ചയായി പെയ്യുന്ന കനത്ത മഴ ബംഗളുരുവില്‍ ചെറിയ രീതിയിലൊന്നുമല്ല ബുദ്ധിമുട്ടുണ്ടാക്കിയത്. എന്നാല്‍ മഴയേക്കാളേറെ നഗരത്തില്‍ ഭീഷണിയായത് പെരുമഴയില്‍ പതഞ്ഞുപൊങ്ങിയ വര്‍ത്തൂര്‍ തടാകമാണ്. ഞായറാഴ്ച്ചയോടെ പ്രദേശമൊന്നാകെ തടാകത്തില്‍ നിന്നുള്ള വിഷലിപ്തമായ പതയെത്തിയതോടെ ജനങ്ങള്‍ ശരിക്കും വലഞ്ഞു. തടാകത്തില്‍ നിന്നുള്ള പത പിന്നീട് കാറ്റില്‍ പറന്ന് റോഡിലും വാഹനങ്ങളിലും പ്രദേശങ്ങളിലുമെത്തി. വേനല്‍ ചൂടില്‍ രാസപ്രവര്‍ത്തനം സംഭവിച്ച തടാകത്തിലെ മാലിന്യങ്ങള്‍ മഴയെത്തിയതതോടെയാണ് പതഞ്ഞുപൊങ്ങി തുടങ്ങിയത്. മഴക്കൊപ്പമെത്തുന്ന കാറ്റ് ഈ പതയെ ആശുപത്രിയ്ക്കുള്ളിലും മാളുകളിലും എത്തിയതായി ദൃക്സാക്ഷികള്‍ പറയുന്നു. ബംഗളുരുവിലെ മാലിന്യങ്ങള്‍ […]

GNM വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി

GNM വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി

കാഞ്ഞങ്ങാട്:  ആള്‍ ഇന്‍ഡ്യ ഇന്‍സ്‌ററിട്ടൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (AIIMS) ഭുവനേശ്വര്‍ ഹോസ്പിറ്റലിലേക്ക് 800 സ്‌ററാഫ് നഴ്‌സ് തസ്തികയില്‍ നിയമനത്തിനായി വിളിച്ചതില്‍ ജനറല്‍ നഴ്‌സിംഗ്കാരെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് GNM വിദ്യാര്‍ത്ഥികള്‍ ജില്ലാ ആശുപത്രിയില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. കഴിഞ്ഞ കാലങ്ങളില്‍ കേന്ദ്ര ഗവ. സ്ഥാപനങ്ങളില്‍ ജോലിനേടാന്‍ അടിസ്ഥാന യോഗ്യത എന്നത് ജനറല്‍ നെഴ്‌സിംഗ് ആയിരുന്നു. എന്നാല്‍ പുതിയതായി ഇറങ്ങിയ നോട്ടിഫിക്കേഷന്‍ പ്രകാരം (AIIMS) ഭുവനേശ്വര്‍ ഹോസ്പിറ്റലില്‍ ജനറല്‍ നെഴ്‌സിംഗ്കാര്‍ അപേക്ഷിക്കണ്ടതില്ല എന്നും BSC നെഴ്‌സിംഗ്കാര്‍ മാത്രം ഈ […]

1 2 3 4