കാഞ്ഞങ്ങാട് വീട്ടമ്മ കൊല്ലപ്പെട്ട സംഭവം; ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

കാഞ്ഞങ്ങാട് വീട്ടമ്മ കൊല്ലപ്പെട്ട സംഭവം; ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

കാസര്‍ഗോഡ്: കാഞ്ഞങ്ങാട് വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ 20കാരനായഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. കാഞ്ഞങ്ങാട് സ്വദേശി ലീല (45) എന്ന വീട്ടമ്മയെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് അറസ്റ്റ്. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് നാല് അന്യസംസ്ഥാന തൊഴിലാളികളെ ഇന്നലെ പിടികൂടിയിരുന്നു. ഇവരിലൊരാളാണ് കൊലപാതകം ചെയ്തത്. മൂന്ന് ദിവസം മുമ്ബാണ് ഇയാള്‍ മറ്റ് തൊഴിലാളികള്‍ക്കൊപ്പം ജോലിക്ക് എത്തിയത്. കഴിഞ്ഞ ബുധനാഴ്ച ലീലയെ വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വാഭാവിക മരണമെന്നാണ് ആദ്യം കരുതിയത്. […]

റേഷന്‍ കാര്‍ഡില്‍ തെറ്റുകളുടെ പെരുമഴ; മൊഗ്രാലില്‍ വീട്ടമ്മക്ക് സര്‍ക്കാര്‍ ജോലി

റേഷന്‍ കാര്‍ഡില്‍ തെറ്റുകളുടെ പെരുമഴ; മൊഗ്രാലില്‍ വീട്ടമ്മക്ക് സര്‍ക്കാര്‍ ജോലി

മൊഗ്രാല്‍: റേഷന്‍ കാര്‍ഡുകളിലെ തെറ്റുകളും മാറിമായങ്ങളും കണ്ട് ഞെട്ടുകയാണ് കാര്‍ഡുടമകള്‍. മൊഗ്രാലിലെ 45ാം നമ്ബര്‍ റേഷന്‍ കടയിലെ കാര്‍ഡുടമയായ വീട്ടമ്മക്ക് ഇനിമുതല്‍ സര്‍ക്കാര്‍ ജോലി. മൊഗ്രാല്‍ കൊപ്പളം ഹൗസിലെ മത്സ്യത്തൊഴിലാളിയും നേരത്തെ ബി പി എല്‍ കാര്‍ഡുടമയുമായ അബ്ദുറഹ്മാന്റെ ഭാര്യ ഖദീജ (53) യ്ക്കാണ് പുതിയ റേഷന്‍കാര്‍ഡില്‍ (2481018798) സര്‍ക്കാര്‍ ജോലി ലഭിച്ചിരിക്കുന്നത്. വീട്ടമ്മ എന്ന് രേഖപ്പെടുത്തേണ്ടിടത്താണ് സംസ്ഥാന സര്‍ക്കാര്‍ ജീവനം എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് പുതിയ റേഷന്‍ കാര്‍ഡുകള്‍ പകുതി പേര്‍ക്കെങ്കിലും […]

പൊയ്‌നാച്ചിയില്‍ വീട് തകര്‍ന്ന് വീട്ടമ്മക്ക് പരിക്കേറ്റു

പൊയ്‌നാച്ചിയില്‍ വീട് തകര്‍ന്ന് വീട്ടമ്മക്ക് പരിക്കേറ്റു

വീട് തകര്‍ന്ന് വീട്ടമ്മക്ക് പരിക്കേറ്റു. പൊയിനാച്ചി പറമ്പ് കോലാംകുന്നില്‍ ബേര്‍ക്കാകോട്ടെ വി.നളിനി (52)ക്കാണ് പരിക്കേറ്റത്. നളിനിയെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. നളിനിയുടെ തലയ്ക്കും ഇടതുകാലിനുമാണ് പരിക്കേറ്റത്. മോന്തായം അമരുന്ന ശബ്ദം കേട്ട് നളിനി പുറത്തേക്കോടാന്‍ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് വീട് തകര്‍ന്നുവീഴുകയായിരുന്നു. ശബ്ദംകേട്ടെത്തിയ നാട്ടുകാരാണ് തകര്‍ന്ന വീട്ടിനുള്ളില്‍ കുടുങ്ങിക്കിടന്ന നളിനിയെ പുറത്തെടുത്ത് ആശുപത്രിയിലാക്കിയത്. 15 വര്‍ഷം പഴക്കമുള്ള ഓടിട്ട വീടാണ് തകര്‍ന്നത്. ചെമ്മനാട് പഞ്ചായത്ത് പദ്ധതിയില്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇവര്‍ക്ക് വീട് അനുവദിച്ചിരുന്നെങ്കിലും ഇതുവരെയും പണി […]

യുവാവ് വീട്ടമ്മയുടെ മാല മോഷ്ടിക്കാന്‍ ശ്രമിച്ചു

യുവാവ് വീട്ടമ്മയുടെ മാല മോഷ്ടിക്കാന്‍ ശ്രമിച്ചു

ചീമേനി: അനാഥാലയത്തിന് വേണ്ടി പിരിവിനെത്തിയ യുവാവ് വീട്ടമ്മയുടെ മാല മോഷ്ടിക്കാന്‍ ശ്രമം. ചീമേനി അത്തൂട്ടിയില്‍ കഴിഞ്ഞ ദിവസം രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. വീടിന് പുറത്ത് അലക്കുകയായിരുന്ന സ്ത്രീയോട് അനാഥാലയത്തിന് പിരിവിന് വന്നതെന്നും സഹായിക്കണമെന്നും ബൈക്കിലെത്തിയ യുവാവ് ആവശ്യപ്പെട്ടു. എന്നാല്‍ ഇവിടെ പണമില്ലെന്ന് മറുപടി നല്‍കിയ സ്ത്രീയോട് വീട്ടില്‍ പുരുഷന്മാര്‍ ഇല്ലേയെന്ന് ഇയാള്‍ ചോദിക്കുകയും, പുരുഷന്‍മാര്‍ പുറത്ത് പോയതാണെന്ന് മറുപടി പറഞ്ഞപ്പോള്‍ സ്ത്രീയുടെ സ്വര്‍ണ്ണമാല കവരാന്‍ ശ്രമിക്കുകയുമായിരുന്നു. സ്ത്രീ ബഹളം വെച്ചതോടെ യുവാവ് ബൈക്കില്‍ കയറി രക്ഷപ്പെട്ടു. […]

ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

തൃക്കരിപ്പൂര്‍:ഒളവറ റെയില്‍വേ ഗേറ്റിനു സമീപം വീട്ടമ്മയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. വിവരവകാശ പ്രവര്‍ത്തകന്‍ ഒളവറയിലെ രവീന്ദ്രന്‍ മാസ്റ്ററുടെ ഭാര്യ പി ടി രുഗ് മിണി(56) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് വീട്ടമ്മയെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മക്കള്‍: രഞ്ജനി, രഞ്ജിത്ത്, രജനി. മരുക്കള്‍: പുഷ്പ്പന്‍(കാലിക്കടവ്), സുരേഷ്(മയ്യല്‍), അഴകി(കൊല്ലം). സഹോദരങ്ങള്‍: യശോദ, കൃഷ്ണന്‍, സരോജിനി. ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ ഉച്ചയോടെ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

മുഖംമൂടിധാരി മുളകുപൊടി വിതറി വീട്ടമ്മയുടെ 30 പവന്‍ സ്വര്‍ണം കവര്‍ന്നു

മുഖംമൂടിധാരി മുളകുപൊടി വിതറി വീട്ടമ്മയുടെ 30 പവന്‍ സ്വര്‍ണം കവര്‍ന്നു

പുത്തൂര്‍: മുഖംമൂടി ധരിച്ച് വീട്ടിലെത്തിയയാള്‍ വീട്ടമ്മയ്ക്കു നേരെ മുളകുപൊടി വിതറി 30 പവന്‍ സ്വര്‍ണവുമായി കടന്നുകളഞ്ഞു. പുത്തൂര്‍ മുഡ്നൂരുവില്‍ ഹുസൈന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഹുസൈന്റെ ഭാര്യ ഫൗസിയ, മക്കളായ ഹസീന, അഷ്റിന്‍ എന്നിവരാണ് വീട്ടില്‍ താമസം. രാവിലെ ആറു മണിയോടെ മുഖംമൂടി ധരിച്ചെത്തിയയാള്‍ ഫൗസിയയുടെ നേരെ മുളകുപൊടി വിതറുകയും കുട്ടികളെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത് സ്വര്‍ണം എവിടെയാണെന്ന് ചോദിക്കുകയായിരുന്നു. പേടിച്ചരണ്ട വീട്ടമ്മ സ്വര്‍ണമിരിക്കുന്ന ഷെല്‍ഫ് കാണിച്ചുകൊടുത്തു. ഇതോടെ 30 പവന്‍ സ്വര്‍ണം കൈക്കലാക്കി പ്രതി രക്ഷപ്പെടുകയായിരുന്നു. […]

ബന്ധുക്കള്‍ കുട്ടബലാത്സംഗം ചെയ്ത വീട്ടമ്മ ദയാവധം അനുവദിക്കാന്‍ രാഷ്ട്രപതിക്ക് കത്തെഴുതി

ബന്ധുക്കള്‍ കുട്ടബലാത്സംഗം ചെയ്ത വീട്ടമ്മ ദയാവധം അനുവദിക്കാന്‍ രാഷ്ട്രപതിക്ക് കത്തെഴുതി

ബറേയ്ലി: ബലാത്സംഗം ചെയ്യപ്പെട്ട വീട്ടമ്മ മരിക്കാന്‍ അനുവാദം തേടി രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കത്തെഴുതി. ഫെബ്രുവരി 6ന് ബന്ധുക്കളാല്‍ ബലാത്സംഗം ചെയ്യപ്പെട്ട 50കാരിയായ വീട്ടമ്മയാണ് രാഷ്ട്രപതിക്ക് കത്തയച്ചത്. തനിക്ക് ദയാവദം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് വീട്ടമ്മ കത്തയച്ചിരിക്കുന്നത്. ബന്ധുക്കളായ ആറ് പേര്‍ ചേര്‍ന്നാണ് വീട്ടമ്മയെ ബലാത്സംഗം ചെയ്തത്. പീഡനം നടന്ന് ഒരു മാസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ലെന്ന് വീട്ടമ്മ കത്തില്‍ ചുണ്ടിക്കാട്ടി. പ്രതികളെ സഹായിക്കുന്ന നിലപാടാണ് പോലീസിന്. ഉന്നത ഉദ്യോഗസ്ഥരോട് പരാതിപ്പെട്ട ശേഷം ഫെബ്രുവരി […]