ആറ് പുതിയ മോഡലുകള്‍ 2020 ഓടു കൂടി അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

ആറ് പുതിയ മോഡലുകള്‍ 2020 ഓടു കൂടി അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ കാര്‍ വിപണിയില്‍ ആറ് പുതിയ മോഡലുകളുമായി തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി. ഇയോണ്‍ ഹാച്ച് ബാക്ക് എസ് യുവി വെര്‍ന, സെഡാന്‍ എന്നീ നിരവധി വാഹനങ്ങള്‍ കമ്പനി ഇന്ത്യയില്‍ ഇറക്കിയിട്ടുണ്ട്. അതിനു പുറമെയാണ് പുതിയ വാഹനങ്ങളുമായി ഹ്യുണ്ടായി കടന്നു വരാന്‍ തയ്യാറെടുക്കുന്നത്. വരും മാസങ്ങളില്‍ ഷോറൂമുകള്‍ കീഴടക്കാന്‍ സാധ്യതയുള്ള ചെറിയ ഹാച്ച് ബാക്ക് ആയിരിക്കും അതില്‍ ആദ്യത്തേത്. ഹ്യുണ്ടായി സാന്‍ട്രോ എപ്സിലന്റെ പരിഷ്‌കരിച്ച രൂപമായിരിക്കും പുതിയ ഹാച്ച്ബാക്ക്. എ എംടി വാഹനവുമായിരിക്കും. […]

ഹ്യുണ്ടായ് ട്യൂസോണ്‍ ഫോര്‍-വീല്‍-ഡ്രൈവ് എഡിഷന്‍ ഇന്ത്യയിലും

ഹ്യുണ്ടായ് ട്യൂസോണ്‍ ഫോര്‍-വീല്‍-ഡ്രൈവ് എഡിഷന്‍ ഇന്ത്യയിലും

ട്യൂസോണ്‍ എസ്യുവിയുടെ ഫോര്‍-വീല്‍-ഡ്രൈവ് എഡിഷനുമായി ഹ്യുണ്ടായ്. ടോപ് എന്റ് വേരിയന്റായ ജിഎല്‍എസ് ഡീസല്‍ ഓട്ടോമാറ്റിക് വകഭേദത്തില്‍ മാത്രമാണ് ഈ ഫോര്‍-വീല്‍-ഡ്രൈവ് എഡിഷനെ ഹ്യുണ്ടായ് വിപണിയിലെത്തിക്കുന്നത്. 25.19 ലക്ഷം രൂപ വിലവരുന്ന ഈ എസ്യുവിയുടെ കടന്നുവരവോടെ ടൂ-വീല്‍-ഡ്രൈവ് ജിഎല്‍എസ് വേരിയന്റിനെ കമ്പനി പിന്‍വലിക്കുകയും ചെയ്തു. വാഹനത്തിന്റെ ഫ്രണ്ട് എന്‍ഡില്‍ ട്രാക്ഷന്‍ നഷ്ടപ്പെടുന്നു എന്ന് മനസിലാകുന്ന പക്ഷം തന്നെ മുഴുവന്‍ കരുത്തും പിന്നിലെ ടയറുകളിലേക്ക് താനെ പകരുന്ന സിസ്റ്റമാണ് പുതിയ ട്യൂസോണില്‍ ഒരുങ്ങുന്നത്. ഡ്രൈവര്‍ മുഖേന ആക്ടിവേറ്റ് ചെയ്യാന്‍ കഴിയുന്ന […]

വരുന്നൂ… ഹ്യുണ്ടയ് പുത്തന്‍ രൂപത്തില്‍

വരുന്നൂ… ഹ്യുണ്ടയ് പുത്തന്‍ രൂപത്തില്‍

ഇന്ത്യയിലെ കാര്‍ വില്‍പ്പന ഇരട്ടിയോളമായി ഉയര്‍ത്താന്‍ ദക്ഷിണ കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എല്‍). 2021 ആകുമ്പോഴേക്ക് വാര്‍ഷിക വില്‍പ്പന 10 ലക്ഷം യൂണിറ്റിലെത്തിക്കാനാവുമെന്നാണ് ഹ്യുണ്ടേയിയുടെ പ്രതീക്ഷ; ഈ ലക്ഷ്യം മുന്‍നിര്‍ത്തി പുതിയ മോഡല്‍ അവതരണങ്ങള്‍ക്കും മറ്റുമായി 5,000 കോടിയോളം രൂപ മുടക്കാനും കമ്പനി ഒരുങ്ങുന്നുണ്ട്. വരുന്ന നാലു വര്‍ഷത്തിനുള്ളില്‍ എട്ടു പുതിയ മോഡലുകളാവും ഹ്യുണ്ടേയ് മോട്ടോര്‍ ഇന്ത്യ അവതരിപ്പിക്കുക; ഇതില്‍ മൂന്നു പുതിയ വിഭാഗങ്ങളിലെക്കുള്ള പ്രവേശവും സങ്കര ഇന്ധന മോഡലുകളുടെ […]