സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സേവനം ഗ്രാമങ്ങളിലെത്തിക്കണം: മുഖ്യമന്ത്രി

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സേവനം ഗ്രാമങ്ങളിലെത്തിക്കണം: മുഖ്യമന്ത്രി

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സേവനം കേരളത്തിലെ ഗ്രാമങ്ങളിലുള്ള ആയിരക്കണക്കിന് സാധാരണക്കാരിലേക്കെത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്വതന്ത്ര സോഫ്‌റ്റ്വെയറുമായി ബന്ധപ്പെട്ട് ഐസിഫോസ് മാസ്‌കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച ആറാമത് അന്താരാഷ്ട്ര കോണ്‍ഫറന്‍സും ബിസിനസ് മീറ്റുമായ സ്വതന്ത്ര 17 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവര്‍ക്കും ഇത്തരം സാങ്കേതിക വിദ്യകള്‍ ലഭ്യമാകണം. സ്വതന്ത്ര സോഫ്‌റ്റ്വെയര്‍ പ്രവര്‍ത്തകര്‍ ഇതിനായി ശ്രമിക്കണം. സംസ്ഥാനത്തെ എല്ലാ ഐ. ടി പദ്ധതികളും സ്വതന്ത്ര സോഫ്‌റ്റ്വെയര്‍ അധിഷ്ഠിതമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതില്‍ സര്‍ക്കാരിന്റേത് ശക്തമായ നിലപാടാണ്. സര്‍ക്കാരിന്റെ ഐ. ടി […]

അംഗവൈകല്യമുള്ളവരെ സഹായിക്കാന്‍ സാങ്കേതികവിദ്യ: ഐസിഫോസ്-ആസ്റ്ററിക്സ് ശില്‍പ്പശാല നടത്തി

അംഗവൈകല്യമുള്ളവരെ സഹായിക്കാന്‍ സാങ്കേതികവിദ്യ: ഐസിഫോസ്-ആസ്റ്ററിക്സ് ശില്‍പ്പശാല നടത്തി

തിരുവനന്തപുരം: അംഗവൈകല്യമുള്ളവരെ സഹായിക്കുന്നതിനുള്ള സാങ്കേതികവിദ്യയും (അസിസ്റ്റിവ് ടെക്നോളജി) പരിശീലനവും നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാരിനുകീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഐസിഫോസും ഓസ്ട്രിയയിലെ ആസ്റ്ററിക്സ് അക്കാദമിയും സംയുക്തമായി ടെക്നോപാര്‍ക്കില്‍ ദ്വിദിന ശില്‍പ്പശാല നടത്തി. ഓസ്ട്രിയയില്‍നിന്നുള്ള അഞ്ചംഗ വിദഗ്ധ സംഘമാണ് ഇതിന് നേതൃത്വം നല്‍കിയത്. ശാരീരികശേഷി നഷ്ടപ്പെട്ടവരെ ലക്ഷ്യമാക്കി ഈ ഉപകരണങ്ങള്‍ ഉല്പാദിപ്പിക്കുന്ന ദൗത്യം ഐസിഫോസ് തുടര്‍ന്ന് ഏറ്റെടുക്കും. ഇന്ത്യയില്‍ ഇതാദ്യമായാണ് ഇത്തരമൊരു ഉദ്യമം. സ്വതന്ത്ര സോഫ്റ്റ്വെയര്‍ അടിസ്ഥാനപ്പെടുത്തിയല്ലാതെ നിര്‍മിക്കുന്ന ഈ ഉപകരണങ്ങള്‍ക്ക് വിപണിയില്‍ കനത്ത വിലയാണ് ഇപ്പോള്‍ നല്‍കേണ്ടിവരുന്നത്. സ്വതന്ത്ര സോഫ്റ്റ്വെയറിനെക്കുറിച്ച് […]

വിവരസാങ്കേതിക മേഖലയിലെ ദ്രുതഗതിയിലുള്ള മാറ്റത്തിന് സ്വയം വിധേയമാകണം: ഐടി വിദഗ്ധര്‍

വിവരസാങ്കേതിക മേഖലയിലെ ദ്രുതഗതിയിലുള്ള മാറ്റത്തിന് സ്വയം വിധേയമാകണം: ഐടി വിദഗ്ധര്‍

തിരുവനന്തപുരം : പുതിയ സ്ഥാപനങ്ങളും വിദ്യാര്‍ഥികളും വിവരസാങ്കേതിക മേഖലയിലെ മാറിയ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള കഴിവുകള്‍ നേടിയെത്തുന്നവരായതുകൊണ്ട്, അതിനൊപ്പം നില്‍ക്കാന്‍ നിലവിലെ സ്ഥാപനങ്ങള്‍ ദ്രുതഗതിയിലുള്ള മാറ്റത്തിന് സ്വയം വിധേയമാകണമെന്ന് ഐടി മേഖലയിലെ വിദഗ്ധര്‍ നിര്‍ദ്ദേശിച്ചു. ഫായ : 80 സാങ്കേതിക സമ്മേളന പരമ്പരയുടെ അന്‍പതാം പതിപ്പായി ടെക്നോപാര്‍ക്കില്‍ നടത്തിയ ‘ഡിസ്റപ്റ്റ് കേരള 2017’ സമ്മേളനത്തിന്റെ ഭാഗമായുള്ള പാനല്‍ ചര്‍ച്ചയിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, നാസ്‌കോം, ഐസിഫോസ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇലക്ട്രോണിക്സ്-ഐടി സെക്രട്ടറി എം.ശിവശങ്കര്‍, […]